കണ്ണൂരിലെ മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിന് കാവലെന്നവണ്ണമാണ് കണ്ണൂര്‍ കോട്ടയുടെ നില്‍പ്പ്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.
1505 ല്‍ കോട്ട ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണെങ്കിലും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്.
1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരുടെ കൈയ്യില്‍ നിന്നും 1772ല്‍
അറയ്ക്കല്‍ രാജവംശം കോട്ട വിലയ്ക്ക് വാങ്ങുകയായിരുന്നു. 1790 ല്‍ ബ്രിട്ടീഷുകാര്‍ അറയ്ക്കലിന്റെ കൈയ്യില്‍ നിന്നും കോട്ട പിടിച്ചടക്കി മലബാര്‍ തീരത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റി.
എത്ര പതാകകള്‍ കേറി ഇറങ്ങിയിട്ടുണ്ടാകും ആ കൊടിമരത്തില്‍ ? എത്രയെത്ര വെടിയുണ്ടകള്‍ തീതുപ്പി പാഞ്ഞിറങ്ങിയിട്ടുണ്ടാകും ആ പീരങ്കിയില്‍ നിന്ന് ? ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും കോട്ടയിലെ ഓരോ മണ്‍തരികള്‍ക്കും ?
കണ്ണൂര്‍ കോട്ട, അഥവാ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നിന്ന് ഒരു ദൃശ്യം.