Sunday 30 August 2009

കോഴിപ്പാറ വെള്ളച്ചാട്ടം


കോഴിപ്പാറ വെള്ളച്ചാട്ടം.

ആഢ്യന്‍ പാറപോലെ തന്നെ പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. നിലമ്പൂരിലെത്തുന്ന ഭൂരിഭാഗം പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമെങ്കിലും കോഴിപ്പാറയിലേക്ക് സന്ദര്‍ശകര്‍ താരതമ്യേന കുറവാണ്.

അതുകൊണ്ടുതന്നെ ആഢ്യന്‍പാറയെപ്പോലെ കോഴിപ്പാറയുടെ പരിസരപ്രദേശം കാര്യമായി മലിനപ്പെട്ടിട്ടില്ല. അത്രയെങ്കിലും ആശ്വാസം.

Saturday 22 August 2009

ആദ്യത്തെ ക്രിക്കറ്റ് കളി



ഇംഗ്ലണ്ടിലെ ഗില്‍ഡ്‌ഫോര്‍ഡ് പട്ടണത്തിലുള്ള റോയല്‍ ഗ്രാമര്‍ സ്കൂളിന്റെ ചുമരില്‍ കണ്ട ഒരു ഫലകം. ലോകത്തിലാദ്യമായി ക്രിക്കറ്റ് കളിച്ചത് അവിടത്തെ കുട്ടികളാണത്രേ ? 1550 ല്‍ ആയിരുന്നു ആ ക്രിക്കറ്റ് കളി.

ബൈ ദ ബൈ...നമ്മുടെ ദീപുമോന്‍ ക്രിക്കറ്റ് കളിയൊക്കെ നിറുത്തിയോ ?

Monday 17 August 2009

ഗോണ്ടോള


വെനീസില്‍ ചെന്നാല്‍ ഗോണ്ടോളയില്‍ കയറാതെ മടങ്ങാനാവില്ല. അര മണിക്കൂര്‍ ഗോണ്ടോള സവാരിക്ക് 80 യൂറോ (ഏകദേശം 4800 രൂപ) ആണ് ചിലവ്. പക്ഷെ, വെനീസില്‍ പോയി എന്ന തോന്നല്‍ ഉണ്ടാകണമെങ്കില്‍ ഗോണ്ടോളയില്‍ കയറിയേ പറ്റൂ.

80 യൂറോ മുടക്കാന്‍ മടിയുള്ളവര്‍ക്ക് വേണ്ടി ഒരു സൂത്രപ്പണിയുണ്ട്. (നമ്മള്‍ മലയാളികളോടാണോ കളി ?) ആ വിദ്യ അറിയണമെന്നുള്ളവര്‍ 5 യൂറോ വീതം എനിക്ക് മണി ഓര്‍ഡര്‍ ആയിട്ട് അയച്ച് തന്നാല്‍ മതി.

Sunday 9 August 2009

സമര്‍പ്പണം



തുപോലൊരു രംഗം ഇനി എവിടെ കണ്ടാലും നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്താന്‍ സാദ്ധ്യതയുള്ള ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പേര് ഞാനായിട്ട് പറയേണ്ടതില്ലല്ലോ ?

ബാഴ്സിലോണയിലെ (സ്പെയിന്‍) ഏറ്റവും തിരക്കുള്ള വീഥിയായ ‘ലാസ് റാംബ്ലാസ്‘- ല്‍ നിന്നുള്ള ഈ ദൃശ്യം ആ വലിയ മനസ്സിന് മുന്നില്‍ സമര്‍പ്പിക്കുന്നു.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP