Saturday, 2 January 2010

മാളിയേക്കല്‍ തറവാട്


ഴശ്ശിരാജ‘ സിനിമയില്‍ , ഒരു ഗാനരംഗത്തിനിടയില്‍ ഇടച്ചേനി കുങ്കന്റെ പിന്നാലെ പഴശ്ശിരാജ കയറിവരുന്ന ഒരു വലിയ തറവാട് വീട് കാണാത്തവരും ശ്രദ്ധിക്കാത്തവരും ചുരുക്കമായിരിക്കും.

ആ സിനിമ കാണാത്തവര്‍ ‘പലേരി മാണിക്യം‘ എന്ന സിനിമയിലെ കൈമാക്സ് രംഗത്തിലെങ്കിലും മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ പ്രൊഢമനോഹരമായ ഒരു വലിയ അകത്തളം കണ്ടുകാണും.

സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി ഒരുപാട് ബന്ധങ്ങളുള്ള ഈ തറവാട്ടില്‍ നിന്ന് പ്രശസ്തനായ ഒരു സിനിമാതാരം ‘മംഗലം’ കഴിച്ചിട്ടുമുണ്ട്.

അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒത്തിരി ഒത്തിരിയുണ്ട് തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കല്‍ തറവാടിനെപ്പറ്റി പറയാന്‍. തറവാട്ടിലെ ഒരംഗം സഹപ്രവര്‍ത്തകനായതുകൊണ്ട് ഇങ്ങനൊരു ചിത്രം പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി.

34 comments:

nandakumar 2 January 2010 at 08:19  

മാളിയേക്കല്‍ തറവാട് അവിടെ നിക്കട്ടെ, അവിടെ പോകാനും പടമെടുക്കാനും പറ്റിയ തന്റെ ആ ഭാഗ്യവും അവസരവുമുണ്ടല്ലോ....

ഹോ ദൈവമേ, അടുത്ത ജന്മത്തിലെങ്കിലും ഒരു ‘നിരക്ഷരനായി’ എന്നെ ജനിപ്പിക്കണേ...എന്നൊരു പ്രാര്‍ത്ഥന മാത്രേ ള്ളൂ

ഖാന്‍പോത്തന്‍കോട്‌ 2 January 2010 at 08:41  

ho...ho.ho...hohoho...! nice
where it is located...??

വാഴക്കോടന്‍ ‍// vazhakodan 2 January 2010 at 08:46  

ഈ അപൂര്‍വ്വ ദ്യശ്യം കാട്ടിത്തന്ന നിരക്ഷരനു നന്ദി. പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊണ്ട്!

Anonymous 2 January 2010 at 09:20  

thalasseriyil ethpole orupaadu taraavaadukal vereyumund,avideyokke nalla kure manushyarum,but puranaatukaark thalaserrinn vechaal eppozum pediyaaaaaaa,adaa njangal paavam thalassery kaarude sangadam

രഞ്ജിത് വിശ്വം I ranji 2 January 2010 at 10:20  

ദോ ആ കസേരേലല്ലേ ക്യാപ്റ്റന്‍ രാജുവും മമ്മൂട്ടിയും ഇരുന്ന് ഡയലോഗ്സ് വിട്ടത്..
തറവാടിന്റെ കുറെ ചിത്രങ്ങള്‍ കൂടി ഇട്ടാലും ഞങ്ങളാരും മതി എന്നു പറയില്ലാരുന്നു..

മനോജേട്ടന് സ്നേഹം നിറഞ്ഞ പുതുവല്സരാശംസകള്‍

വീകെ 2 January 2010 at 11:28  

ആശംസകൾ...

കണ്ണനുണ്ണി 2 January 2010 at 12:39  

മാഷെ....ഭാഗ്യവാന്‍

ചാണക്യന്‍ 2 January 2010 at 13:12  

അപൂർവ്വ ചിത്രം.....നന്ദി നീരു...

പുതുവത്സരാശംസകൾ.....


ഓടോ: തറവാട്ടിൽ നിന്നും എടുത്ത ബാക്കി പോട്ടോങ്ങൾ എവിടെ, അതും പോസ്റ്റൂ..:):):):)

OAB/ഒഎബി 2 January 2010 at 13:13  

സിനിമ കണ്ടിട്ടില്ല. ഒരു റൂമിന്റകം മാത്രം?
എങ്കിലുംസന്തോഷം..

പാഞ്ചാലി 2 January 2010 at 15:21  

ബാക്കി ചിത്രങ്ങള്‍ കൂടി ഇടുക.
:)
ഇതു വായിച്ചിരുന്നോ?

മാണിക്യം 2 January 2010 at 16:30  

ഇതെന്നാ കൊതിപ്പിക്കാനാണൊ ഒരു പടം?
എന്തായാലും പോയി കണ്ട മാളിയേക്കല്‍ തറവാടിനെ പറ്റി ഉടനെ തന്നെ എഴുതും എന്ന് കരുതുന്നു.
ഒപ്പം ബാക്കി ചിത്രങ്ങളും കൂടെ ഒന്നു കാണിക്കൂ പ്ലീസ്


പുതുവല്‍‌സരാശംസകള്‍ ...

Anonymous 2 January 2010 at 17:07  

ഇതൊരപാര സംഭവം ആണെന്നെനിക്കഭിപ്രായമില്ല

ജ്വാല 2 January 2010 at 17:19  

പുതുവത്സരാശംസകള്‍ !

Vineeth 2 January 2010 at 17:55  

Happy New Year....

Manikandan 2 January 2010 at 18:14  

സിനിമ കാണുന്നപതിവില്ലാത്തതിനാല്‍ ഇവരണ്ടും വെള്ളിത്തിരയില്‍ കണ്ടിട്ടില്ല. എങ്കിലും മാളിയേക്കല്‍ തറവാടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രമുണ്ട്.

siva // ശിവ 3 January 2010 at 00:36  

വിവരണങ്ങളും ചിത്രങ്ങളും ഇനിയും വേണം ഈ തറവാടിന്റെ.

Pheonix 3 January 2010 at 07:36  

നിരക്ഷരന്‍ സര്‍, സൂക്ഷിക്കുക അസൂയക്കാര്‍ ധാരാളം ഉണ്ട്.. happy new year..sorry for being late..

നന്ദന 3 January 2010 at 07:37  

പുതുവല്സരാശംസകള്‍

നിരക്ഷരൻ 3 January 2010 at 10:31  

@ ഖാന്‍ പോത്തന്‍കോട് - തലശ്ശേരിയില്‍ ആണ് ഈ തറവാട്.

@ kandaari - തലശ്ശേരി , കണ്ണൂര്‍ കോഴിക്കോട്, എന്നിവിടങ്ങളിലെ ജനങ്ങളെപ്പറ്റി മറ്റേത് നാട്ടിലെ ജനങ്ങളേക്കാളും നല്ല അഭിപ്രായമാണ് എനിക്ക്. ഞാന്‍ 5 കൊല്ലം ജീവിച്ചിട്ടുള്ള നാടാണ് കണ്ണൂര്‍ .

@ രജ്ഞിത് വിശ്വം - അതന്നേ :)

@ പാഞ്ചാലി - ആ ലിങ്കിന് നന്ദി. ഞാനും നടത്തിയിരുന്നു ഇംഗ്ലീഷ് മറിയുമ്മയുമായി ഒരു ഇന്റര്‍വ്യൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുതുന്ന യാത്രാവിവരണത്തില്‍ അതൊക്കെ എഴുതാം.

@ യാഥാസ്ഥിതികന്‍ - ചില കാണാക്കാഴ്ച്ചകള്‍ കാണിക്കുന്ന ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ ഇട്ടുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും കാണാന്‍ പറ്റിയെന്ന് വരില്ല മാളിയേക്കല്‍ തറവാടിന്റെ അകത്തളം. അതുകൊണ്ട് പോസ്റ്റി എന്നേയുള്ളൂ. ഇതുപോലൊരു അകത്തലം കേരളത്തിലെ ഒരുവിധം പഴയ വീടുകളിലും ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ വല്ല പഴഴ കൊട്ടാരങ്ങളിലോ മറ്റോ ആയിരിക്കും. മാളിയേക്കല്‍ തറവാടിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടനെ എഴുതിയിടാന്‍ ശ്രമിക്കാം. എന്തായാലും താങ്കളുടെ തുറന്നമനസ്സോടെയുള്ള കമന്റിന് വില മതിക്കുന്നു.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ .

വിഷ്ണു | Vishnu 3 January 2010 at 13:18  

അപ്പോള്‍ ഇവിടുന്നു അടിച്ചു മാറ്റിയ ഐറ്റംസ് ആണ് നീരുഭായുടെ വീട് മുഴുവന്‍ അല്ലെ....എന്നെ കൊല്ലല്ലേ..ഞാന്‍ വെറുതെ ഒരു തമാശ പറഞ്ഞതാ...മാളിയേക്കല്‍ തറവാട് പരിചയപ്പെടുത്തിയതിന് വളരെ നന്ദി !!

ഒപ്പം നല്ല ഒരു പുതുവര്‍ഷവും നേരുന്നു

Unknown 3 January 2010 at 16:11  

വളരെ ന്ന്നായിരിക്കുന്നു.....
ഈ തറവാടിനെ ക്കുറിചു ധാരാളം കതക്കളും ഉന്ദ്ദു...

ഒരു കള്ളന്ന് കയറി ഇറൺഗാൺ കയിയാതെ പിഡിക്കപെട്ടിറ്റുന്ദു ഈ തറവാട്ടിൽ. . .

കളളൻ പുറ്തെക്കുള് വയ്യി അറിയാതെ കുദുങി പൊയതാന്നു. . . അത്രയും വലുതാണീ മാളിയെക്കൽ .......

anoopkothanalloor 5 January 2010 at 19:13  

ഹോ ദൈവമേ, അടുത്ത ജന്മത്തിലെങ്കിലും ഒരു ‘നിരക്ഷരനായി’ എന്നെ ജനിപ്പിക്കണേ...എന്നൊരു പ്രാര്‍ത്ഥന മാത്രേ ള്ളൂ

നന്ദൻ മാഷിന്റെ കമന്റ് കൊള്ളാം
എനിക്കും ആ ഭാഗ്യം ഉണ്ടായാൽ മതിയെ

ശ്രദ്ധേയന്‍ | shradheyan 6 January 2010 at 13:14  

മംഗലം കഴിച്ച ആ നടന്‍ ആരാണ് 'അക്ഷരാഭ്യാസം ഇല്ലാത്തവനേ'? :)

ചിത്രത്തിന്‍റെ ഒരു കോപ്പി അടിച്ചു മാറ്റിക്കോട്ടെ..?

നിരക്ഷരൻ 6 January 2010 at 13:19  

@ ശ്രദ്ധേയന്‍

വളരെ സന്തോഷമുണ്ട് ആരെങ്കിലും ഒരാള്‍ അക്കാര്യം ചോദിച്ചതില്‍ . കൊച്ചിന്‍ ഖനീഫയാണ് ആ സിനിമാ നടന്‍. അദ്ദേഹം മാലിയേക്കല്‍ വരുമ്പോള്‍ താമസിക്കുന്ന മുറിയുടെ മുന്നില്‍ നിന്ന് എടുത്ത ഫോട്ടോയാണിത്.

ഫോട്ടോയുടെ കോപ്പി അടിച്ചുമാറ്റുന്നതിനൊന്നും ഒരു വിരോധവുമില്ല. പക്ഷെ ഫോട്ടോയ്ക്ക് ഗുണനിലവാരമില്ല എന്നുപറഞ്ഞ് ആരെങ്കിലും ചീത്തവിളിച്ചാല്‍ അതിന് എനിക്ക് ഒരു ഉത്തരവാദിത്ത്വവും ഇല്ല :)

ശ്രദ്ധേയന്‍ | shradheyan 6 January 2010 at 13:32  

:)

ഏറനാടന്‍ 6 January 2010 at 17:04  

നിരക്ഷരാ.. മാളിയേക്കലെ മറിയുമ്മത്താത്തയെ കണ്ടുവോ? അവരുടെ മണിമണിയായ ഇംഗ്ലീഷ് ഡയലോഗ്സ് കേട്ടുവോ?

പാലേരിമാണിക്യം കണ്ടു. അതിലിതും കണ്ടു. പഴശ്ശിരാജ കണ്ടില്ല. ഇവിടെയായിരുന്നു ആര്യാടൻ ഷൌക്കത്തിന്റെ ‘ദൈവനാമത്തിൽ’ ഷൂട്ട് ചെയ്തത്..

നിരക്ഷരൻ 6 January 2010 at 17:10  

@ ഏറനാടന്‍ -

ഏറൂ - ഇംഗ്ലീഷ് മറിയുമ്മയെ കാണാനല്ലെങ്കില്‍ മാളിയേക്കലോട്ട് പോയിട്ടെന്ത് കാര്യം ! ഉമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. മറ്റ് മാദ്ധ്യമങ്ങള്‍ക്കൊന്നും കൊടുക്കാത്ത ചില കാര്യങ്ങള്‍ ഉമ്മേടടുത്ത് നിന്ന് ചോര്‍ത്തിയെടുത്തിട്ടാണ് ഞാന്‍ അവിടന്ന് കയ്‌ച്ചിലായത്. നല്ലൊരു അനുഭവമായിരുന്നു ഉമ്മയുമായുള്ള നിമിഷങ്ങള്‍ .അതൊക്കെ ഒരു യാത്രാവിവരണരൂപത്തില്‍ താമസിയാതെ തന്നെ അവതരിപ്പിക്കാം.

സിനിമാക്കാരനായ ഏറനാടന്‍ , പഴശ്ശിരാജ സിനിമ കണ്ടിട്ടില്ലെങ്കിലും അതൊന്നും ഇങ്ങനെ പരസ്യമായിട്ട് വിളിച്ച് പറയരുത് കേട്ടോ ? :):)

Ashly 7 January 2010 at 07:24  

കാണുന്ന നിമിഷം എന്റെ തല്ലു ഉറപ്പ്!!!!! അസൂയ ഇല്ലെ ഇല്ലാ....നിജം താൻ!!! ;)

പാവത്താൻ 8 January 2010 at 14:17  

മാ‍ളിയേക്കല്‍ തറവാടു കാട്ടിത്തന്നതിനു നന്ദി. വിശദമായ പോസ്റ്റെവിടെ?

Pyari 5 February 2010 at 11:17  

കൊച്ചിന്‍ ഹനീഫയുമായി ഈ തറവാട്ടിന് വല്ല ബന്ധവുമുണ്ടോ നിരക്ഷരന്‍ മാഷേ?

നിരക്ഷരൻ 5 February 2010 at 11:25  

@ പ്യാരി - ശ്രീ കൊച്ചിന്‍ ഖനീഫ ഈ തറവാട്ടില്‍ നിന്നാണു്‌ വിവാഹം ചെയ്തിരിക്കുന്നത്. ക്യാമറയുമായി ഞാന്‍ നില്‍ക്കുന്നത് അദ്ദേഹം മാളിയേക്കല്‍ തറവാട്ടില്‍ വരുമ്പോള്‍ താമസിക്കുന്ന മുറിയുടെ മുന്നിലാണു്‌. ശ്രീ കൊച്ചിന്‍ ഖനീഫയ്ക്ക് ആദരാജ്ഞലികള്‍ .

നിരക്ഷരൻ 15 February 2010 at 06:31  

മാളിയേക്കല്‍ തറവാടിനെപ്പറ്റിയുള്ള യാത്രാവിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട്. -
മാളിയേക്കലും മറിയുമ്മയും

aneeshunni 8 October 2011 at 08:42  

enikku ningalude sauhrutha koottayimayil angamaganam'njan enthu cheyyanam?

നിരക്ഷരൻ 8 October 2011 at 08:46  

@ aneeshunni - ഇതെന്റെ ബ്ലോഗ് മാത്രമാണ്. സൌഹൃദങ്ങൾക്കല്ലേ ഫേസ്ബുക്ക് ഓർക്കുട്ട് ഗൂഗിൾ പ്ലസ് മുതലായ സംരംഭങ്ങൾ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP