എന്റെ കേരളം എത്ര സുന്ദരം!!
മുന്നില്‍ ജലസംഭരണി. പിന്നില്‍ കന്യാവനങ്ങള്‍. എല്ലാറ്റിനും മുകളില്‍ കാറ്റിന്റെ തേരിലേറി വന്ന് മലകളില്‍ മുട്ടിയുരുമ്മി പെയ്യാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന മേഘങ്ങള്‍. മഴയായി അവ പെയ്തിറങ്ങുമ്പോള്‍ മലകളിലൊക്കെ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. കുറേ നേരം ഇതൊക്കെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍, ശരിക്കുള്ള ഉത്തരം ഇപ്പോഴും കിട്ടാത്ത ആ ചോദ്യം വീണ്ടും മനസ്സില്‍ പൊന്തിവരും. കേരളത്തിന് ആരാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന അര്‍ത്ഥവത്തായ ആ പേരിട്ടത് ?
പറമ്പികുളം-ആലിയാര്‍ ജലസംഭരണിയ്‌ക്ക് മുന്നില്‍ നിന്നൊരു ദൃശ്യം.