Monday, 25 February 2008

ഉത്സവക്കാഴ്‌‌ച്ചനാട്ടില്‍ ഉത്സവ സീസണായെന്ന് ഏതോ ബ്ലോഗിലിന്ന് വായിച്ചു.
പ്രവാസിക്കെന്ത് ഉത്സവം, എന്ത് പെരുന്നാള്‍?
നാട്ടില്‍ നിന്ന് വിട്ടതിനുശേഷമുള്ള ബാലന്‍സ് ഷീറ്റില്‍, ഒരുപാടൊരുപാട് നഷ്ടക്കണക്കുകള്‍. മനസ്സിന്റെ താളുകളിലും, ക്യാമറയിലും പണ്ടെപ്പോഴൊക്കെയോ പകര്‍ത്തിയ ഇത്തരം ചില സുന്ദരദൃശ്യങ്ങള്‍ മാത്രമാണ് ലാഭത്തിന്റെ കോളത്തില്‍ അവശേഷിക്കുന്നത്.

ചെറായി ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയിലെ പകല്‍പ്പൂരത്തില്‍ നിന്നൊരു ദൃശ്യം.

Tuesday, 19 February 2008

ഇന്ന് കീചകവധമാ.രിക്കങ്ങ് മുറുകട്ടെ....., ഇന്ന് കീചകവധമാ.


ചെറായി ബീച്ചില്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ നടത്തിപ്പോരുന്ന ടൂറിസം മേളയുടെ ഭാഗമായി, അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്ന കഥകളി കലാകാ‍ര‍ന്മാരുടെ മേയ്ക്കപ്പ് റൂമില്‍ നിന്നും ഒരു കാഴ്‌ച്ച.

Thursday, 14 February 2008

പ്രണയദിനപ്പൂക്കളിതാ...

പ്രണയദിനപ്പൂക്കള്‍ കിട്ടാത്തവര്‍ക്ക് വേണ്ടി,
പൂക്കോട് ലെയ്‌ക്കില്‍ നിന്നും, കരയില്‍ നിന്നും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറിച്ചെടുത്ത ഒരു പറ്റം പൂക്കളിതാ.
വാടാതെ, ഉണങ്ങാതെ കാത്തുസൂക്ഷിക്കുകയായിരുന്നു ഇതുവരെ.
ഈ ദിവസമല്ലെങ്കില്‍ മറ്റൊരുദിവസം
എന്റെ കൂട്ടുകാര്‍ക്ക് നല്‍കാന്‍.

വാരിയെടുത്തോളൂ, പകുത്തെടുത്തോളൂ,
പ്രാണപ്രിയനും, പ്രേയസിക്കും കൊടുത്തോളൂ.


Sunday, 10 February 2008

പാരാ സെയിലിങ്ങ്24 നവംബര്‍ 2006, സൌത്ത് ഗോവയിലെ മനോഹരമായ കോള്‍വ ബീച്ച്.

പാരാ സെയിലിങ്ങിനുവേണ്ടി ലൈഫ് ജാക്കറ്റും മറ്റും വാരിക്കെട്ടി മുകളിലേക്ക് പൊങ്ങാന്‍‍ തയാറെടുക്കുമ്പോള്‍, സംഘാടകരുടെ വക മുന്നറിയിപ്പ്, “ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരവാദിത്വവും ഇല്ല.“
പറയുന്നത് കേട്ടാല്‍ തോന്നും എനിക്കെന്തെങ്കിലും പറ്റിയാല്‍ അവന്മാര്‍ക്ക് ഭയങ്കര ഉത്തരവാദിത്വമാണെന്ന്!!

നീളമുള്ള കയറിന്റെ ഒരറ്റം സ്പീഡ് ബോട്ടില്‍ കെട്ടി, മറ്റേയറ്റത്ത് ഉയര്‍ന്ന് പൊങ്ങുന്ന പാരച്യൂട്ടില്‍ തൂങ്ങിക്കിടന്ന്, കോള്‍വ ബീച്ചിന്റെ സുന്ദരദൃശ്യം പകര്‍ത്താന്‍ നടത്തിയ വിഫലശ്രമത്തിന്റെ അന്ത്യത്തില്‍ കിട്ടിയ ഒരു ചിത്രമാണ് മുകളില്‍.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP