തിരകളോട് തോറ്റപ്പോള്‍
വഴി തെറ്റി ആഴക്കുറവുള്ള കടലില്‍ പെട്ടുപോയതാണവള്‍ . ഇപ്പോള്‍ നെഞ്ചോളം വെള്ളത്തിലൂടെ നടന്നാല്‍ കരയില്‍ നിന്ന് കഷ്ടി 100 മീറ്റര്‍ മാത്രം അകലെ കിടക്കുന്ന അവളുടെ അടുത്തെത്താം, കയറേണി വഴി മുകളിലേക്ക് പിടിച്ച് കയറാം.
തിരകളോട് തോറ്റ് കടല്‍ക്കരയില്‍ അടിഞ്ഞ അവളെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും തോല്‍പ്പിച്ചു. ഇന്‍ഷൂറന്‍സ് പണം കിട്ടാത്തതുകൊണ്ട് പൊളിച്ചടുക്കി നേരേ ചൊവ്വേ ഒരു ശവസംസ്ക്കാരത്തിനുപോലും സാദ്ധ്യതയില്ലാതെ തുരുമ്പെടുത്ത് നാശമായിക്കൊണ്ടിരിക്കുന്നു ‘റിവര്‍ പ്രിന്‍സസ്സ് ‘ എന്ന ഈ കപ്പല്‍ .
നോര്‍ത്ത് ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ നിന്നൊരു കാഴ്ച്ച.
14 comments:
‘തിരകളെന്നെ തോല്പിച്ചു, ഇന്‍ഷുറന്‍സുകാരും എന്നെ തോല്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ ഇനിയുമെന്റെ ജന്മം ബാക്കി’ അല്ലേ?
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
ഹോ..!! പാവം..
ഇപ്പോഴും അവിടെയുണ്ടോ....പാവം ഒന്നരരണ്ടു വര്‍ഷം മുന്‍പാണെന്നു തോന്നുന്നു അന്നും ഇതേ പോലെ അവിടെയുണ്ടായിരുന്നു.........
കുറച്ചുകൂടി കരയിലെക്ക് കയറ്റിയിട്ടാല്‍ ഒരു മ്യൂസിയമാക്കം.
നല്ലൊരു ഹോട്ടലു തുടങ്ങാനും സ്കോപ്പുണ്ട്.
അയ്യോ..പാവം..ഇതിനെ ആർക്കും വേണ്ടെ?:):)
ചിത്രത്തിനു നന്ദി നീരു...
പുതുവത്സരാശംസകൾ....
ഹൊ ഒരു നഷ്ടം കൂടി...എന്തായലും ചിത്രകാരൻ പറഞ്ഞപോലെ സ്കോപ്പുണ്ട്,,പ്രത്യേകിച്ച് ഗോവപോലുള്ള ഒരു സംസ്ഥാനത്ത്....എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൽ
ഇങ്ങനെ ഒന്നെങ്ങാനും നമ്മുടെ കൊച്ചിക്കായലിന്റെ മട്ടാഞ്ചേരി ചാനലില്‍ ഉണ്ടായിരുന്നെങ്ങില്‍ അവിടത്തെ മിടുക്കന്മാര്‍ ഒരു ഇന്‍ഷുറന്‍സും ഇല്ലാതെ തന്നെ ഇവളെ ഭംഗിയായി പൊളിച്ചടുക്കിയേനെ. :)
പാവം പ്രവാസി....!!
പുതുവത്സരാശംസകൾ..
ഇനിയെത്ര കാലം ഈ കിടപ്പ് തുടരും വർഷങ്ങൾ വേണ്ടി വരുമല്ലെ
നില മറന്നതിന്റെ ശിക്ഷ!
ഇനി അതുകൊണ്ട് വല്യ പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പ്രൊപ്പല്ലര്‍ അടക്കം മൊത്തം "അടിവസ്ത്രം" വരെ നമ്മടെ പിള്ളാര്‍ അടിച്ചോണ്ടു പോയിട്ടുണ്ടാവും!!!പാവം...
ഇനി ഇതിനെ തിരിച്ചു കൊണ്ടുപോകാന്‍ പൊളിച്ചടുക്കലല്ലാതെ ഒരു മാര്‍ഗവുമില്ലെ? :(
ഇന്‍ഷൂറന്‍സ് കമ്പനി എങ്ങിനാ മാഷെ പണം കൊടുക്ക്വാ
“കപ്പല്‍ഛേദ”പ്പെടാതെ,അവരിനു ആത്മഹത്യാകുറ്റത്തിനു
കപ്പലിനെതിരെ പരാതിപ്പെടുകേ ചെയ്യൂ !
ആശംസകള്‍
പടം പോയോ? :o ?
പുതുവത്സരാശംസകള്‍ ..
Post a Comment