Monday 27 April 2009

ഫോട്ടോ സെഷന്‍


ക്യാമറ ഒരെണ്ണം എന്റെ കയ്യിലും ഉണ്ട്. ഇയാള്‍ടെ പുട്ടുകുറ്റിയില്‍ മര്യാദയ്ക്ക് പടമൊന്നും പതിഞ്ഞില്ലെങ്കില്‍, എന്റെ കൈയില്‍ വേറൊന്നുകൂടെ ഇരിക്കുന്നത് കാണാല്ലോ ? ബാക്കി ഞാന്‍ പറയണോ ? ഹ.... വിട് മാഷേ കയ്യീന്ന്, ഞാനൊന്നും ചെയ്യില്ല, ചുമ്മാ ചെക്കനെ ഒന്ന് വിരട്ടിയതല്ലേ ? :) :) “

ഭാവാനിപ്പുഴയ്ക്ക് നടുവില്‍ ഒരു ഫോട്ടോ സെഷന്‍. പതിഞ്ഞുകൊണ്ടിരിക്കുന്നത് പ്രശസ്ത പ്രകൃതിസ്നേഹിയും, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറുമായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ സാര്‍. പതിപ്പിക്കുന്നത് എന്റെയൊരു സുഹൃത്തും ഒന്നാന്തരമൊരു ഫോട്ടോഗ്രാഫറുമായ ശ്രീ.വേണു ഗോപാലകൃഷ്ണന്‍

(മുകളില്‍പ്പറഞ്ഞ അടിക്കുറിപ്പ് ഈ പടം എടുത്തതിന് ശേഷം എനിക്ക് തോന്നിയ ഒരു കുസൃതി മാത്രം. ശോഭീന്ദ്രന്‍ സാര്‍ അങ്ങനൊന്ന് ചിന്തിക്കുക പോലുമില്ല.)

ഇനി വേണു എടുത്ത ശോഭീന്ദ്രന്‍ മാഷിന്റെ ചൈതന്യമുള്ള ആ ചിത്രമിതാ താഴെ കണ്ടോളൂ.

Wednesday 22 April 2009

ആഴിക്കങ്ങേക്കരയുണ്ടോ ?


ഴിക്കങ്ങേക്കരയുണ്ടോ ?
ആഴങ്ങള്‍ക്കൊരു .......?
അനങ്ങാത്തിരമാല വഴിയേ വന്നാലീ
അല്ലിനു തീരമുണ്ടോ ?
അല്ലിനു തീരമുണ്ടോ ?

കടലിലൊഴുകി നടക്കുന്ന കൊച്ചു നൌകകളും പായ്‌വഞ്ചികളുമൊക്കെ കാണുമ്പോള്‍ എന്നും ഓര്‍മ്മവരുന്നത് ഈ ഗാനശകലമാണ്. (രണ്ടാമത്തെ വരി ഓര്‍മ്മ വരുന്നുമില്ല.)

മെയിന്‍ ലാന്റ് ബ്രിട്ടണിനും, ഐല്‍ ഓഫ് വൈറ്റിനും(Isle of Wight) ഇടയിലുള്ള ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ സോളന്റ് (Solent) കടലിടുക്കില്‍ നിന്നൊരു ദൃശ്യം.

Saturday 11 April 2009

ട്രെബൂഷേ



ഴയകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍(മറ്റെവിടെയെങ്കിലും ഉപയോഗിക്കാറുണ്ടായിരുന്നോ എന്നറിയില്ല) കോട്ടകളും വന്‍‌ചുമരുകളുമൊക്കെ ഇടിച്ചുനിരത്താന്‍ ഉപയോഗിച്ചിരുന്ന സംവിധാനം (Trebuchet).

സ്കോട്ട്‌ലാന്‍ഡിലെ ഒരു തടാകക്കരയില്‍ കണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

Monday 6 April 2009

വിശ്വസാഹിത്യകാരന്റെ വീട്


ലോകം കണ്ടതില്‍‌വെച്ചേറ്റവും വലിയ സാഹിത്യകാരനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വില്യം ഷേക്‍സ്‌പിയര്‍ ജനിച്ചതും, കുറേക്കാലം ജീവിച്ചിരുന്നതുമായ വീട്.

‘സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ എവണ്‍’(Stratford-upon-Avon)എന്ന ഇംഗ്ലീഷ് പട്ടണത്തിലെ ഹെന്‍ലി സ്ട്രീറ്റില്‍ നിന്നൊരു ദൃശ്യം.

താഴെത്തെ നിലയില്‍ ഏറ്റവും വലത്തുവശത്തുകാണുന്ന ജനലിലൂ‍ടെയാണ് അദ്ദേഹത്തിന്റെ പിതാവ് തുകലുകൊണ്ടുള്ള കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോകുന്നവര്‍ക്ക് വിറ്റിരുന്നത്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP