Wednesday 13 January 2010

മഹേശ്വരന്‍


ലോകത്തിലെ ഏറ്റവും ഉയരമുള്ള മഹേശ്വരപ്രതിമ. 123 അടി കിളരമുള്ള ഈ പ്രതിമയുണ്ടാക്കാന്‍ ചിലവായത് 5 കോടി രൂപയും 2 വര്‍ഷവുമാണ്.

കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലെ തീരദേശഗ്രാമമായ മുരുദ്വേശ്വറില്‍ നിന്നൊരു ദൃശ്യം.

Sunday 10 January 2010

സണ്‍ ബാത്ത്



ണ്‍ബാത്ത് ഈ സായിപ്പിന്റേം മദാമ്മേന്റേം കുത്തകയൊന്നുമല്ലല്ലോ ?
എണ്ണതേക്കാതെ കിടന്നാലും ഉണങ്ങാന്‍ പറ്റ്വോന്ന് ഞങ്ങളൊന്ന് നോക്കട്ടെ.

നോര്‍ത്ത് ഗോവയിലെ ബീച്ചുകളൊന്നില്‍ നിന്നൊരു കാഴ്ച്ച.

Saturday 9 January 2010

1000 തൂണുകള്‍


കത്തും പുറത്തുമായി ഒന്നിനൊന്ന് വ്യത്യസ്തമായ 1000 കരിങ്കല്‍ത്തൂണുകളും, 2.5 മീറ്റര്‍ ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമിയുടെ പ്രതിഷ്ഠയുമൊക്കെ A.D 1462 ല്‍ പണിതീര്‍ത്ത ഈ ക്ഷേത്രത്തിന്റെ ചില പ്രത്യേകതകള്‍ മാത്രമാണ്‍.

കര്‍ണ്ണാടകത്തിലെ ബേദ്ര, മൂഡബിദ്രി , മൂഡുവേണുപുര എന്നൊക്കെ അറിയപ്പെടുന്ന സ്ഥലത്തുള്ള ത്രിഭുവന തിലക ചൂഡാമണി ജൈനക്ഷേത്രത്തിന്റെ ഒരു ചിത്രം.

Friday 8 January 2010

കണ്ണൂര്‍ കോട്ട


ണ്ണൂരിലെ മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിന് കാവലെന്നവണ്ണമാണ് കണ്ണൂര്‍ കോട്ടയുടെ നില്‍പ്പ്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.

1505 ല്‍ കോട്ട ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണെങ്കിലും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്.

1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരുടെ കൈയ്യില്‍ നിന്നും 1772ല്‍ അറയ്ക്കല്‍ രാജവംശം കോട്ട വിലയ്ക്ക് വാങ്ങുകയായിരുന്നു. 1790 ല്‍ ബ്രിട്ടീഷുകാര്‍ അറയ്ക്കലിന്റെ കൈയ്യില്‍ നിന്നും കോട്ട പിടിച്ചടക്കി മലബാര്‍ തീരത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റി.

എത്ര പതാകകള്‍ കേറി ഇറങ്ങിയിട്ടുണ്ടാകും ആ കൊടിമരത്തില്‍ ? എത്രയെത്ര വെടിയുണ്ടകള്‍ തീതുപ്പി പാഞ്ഞിറങ്ങിയിട്ടുണ്ടാകും ആ പീരങ്കിയില്‍ നിന്ന് ? ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും കോട്ടയിലെ ഓരോ മണ്‍‌തരികള്‍ക്കും ?

കണ്ണൂര്‍ കോട്ട, അഥവാ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നിന്ന് ഒരു ദൃശ്യം.

Tuesday 5 January 2010

5 ഇന്‍ 1


ടല്‍
കടല്‍ക്കര
കിടങ്ങ്
കോട്ട
ആകാശം

Monday 4 January 2010

അനന്തപുര ക്ഷേത്രം


കാസര്‍ഗോട്ടെ ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം കിഴക്കുദിശയിലേക്ക് യാത്ര ചെയ്താല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത അനന്തപുര ക്ഷേത്രത്തിലെത്താം. കേരളത്തിലെ ഏക തടാകക്ഷേത്രമാണിത്. കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത് എന്നതാണ് മറ്റൊരു പ്രാധാന്യം.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദമൊഴിച്ചാല്‍ നിശബ്ദത തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായതുകൊണ്ടായിരിക്കണം, ചുരുക്കം ചില ദേവാലയങ്ങളില്‍ മാത്രം അനുഭവപ്പെടാറുള്ള ദൈവസാന്നിദ്ധ്യം അവിടെയുമുണ്ടെന്ന് എനിക്ക് തോന്നിയത്.

Sunday 3 January 2010

രാവണന്റെ തലകള്‍


ത്ത് തലയുള്ള രാവണനെ ചിത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും, പത്ത് തലയോടൊപ്പം തന്നെ 20 കൈകളുമൊക്കെയുള്ള രാവണനെ ഞാനാദ്യമായിട്ടാണ് കാണുന്നത്.

ശിവപ്രീതിക്കായി കഠിന തപസ്സ് ചെയ്തിട്ടും മഹേശ്വരന്‍ പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍ തലകള്‍ ഓരോന്നോരോന്നായി മുറിച്ച് കളയുന്ന ഈ രാവണശില്‍പ്പം കര്‍ണ്ണാടകത്തിലെ മുരുദ്വേശ്വറിര്‍ നിന്നാണ്.

Saturday 2 January 2010

മാളിയേക്കല്‍ തറവാട്


ഴശ്ശിരാജ‘ സിനിമയില്‍ , ഒരു ഗാനരംഗത്തിനിടയില്‍ ഇടച്ചേനി കുങ്കന്റെ പിന്നാലെ പഴശ്ശിരാജ കയറിവരുന്ന ഒരു വലിയ തറവാട് വീട് കാണാത്തവരും ശ്രദ്ധിക്കാത്തവരും ചുരുക്കമായിരിക്കും.

ആ സിനിമ കാണാത്തവര്‍ ‘പലേരി മാണിക്യം‘ എന്ന സിനിമയിലെ കൈമാക്സ് രംഗത്തിലെങ്കിലും മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ പ്രൊഢമനോഹരമായ ഒരു വലിയ അകത്തളം കണ്ടുകാണും.

സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി ഒരുപാട് ബന്ധങ്ങളുള്ള ഈ തറവാട്ടില്‍ നിന്ന് പ്രശസ്തനായ ഒരു സിനിമാതാരം ‘മംഗലം’ കഴിച്ചിട്ടുമുണ്ട്.

അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒത്തിരി ഒത്തിരിയുണ്ട് തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കല്‍ തറവാടിനെപ്പറ്റി പറയാന്‍. തറവാട്ടിലെ ഒരംഗം സഹപ്രവര്‍ത്തകനായതുകൊണ്ട് ഇങ്ങനൊരു ചിത്രം പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി.

Friday 1 January 2010

തിരകളോട് തോറ്റപ്പോള്‍


ഴി തെറ്റി ആഴക്കുറവുള്ള കടലില്‍ പെട്ടുപോയതാണവള്‍ . ഇപ്പോള്‍ നെഞ്ചോളം വെള്ളത്തിലൂടെ നടന്നാല്‍ കരയില്‍ നിന്ന് കഷ്ടി 100 മീറ്റര്‍ മാത്രം അകലെ കിടക്കുന്ന അവളുടെ അടുത്തെത്താം, കയറേണി വഴി മുകളിലേക്ക് പിടിച്ച് കയറാം.

തിരകളോട് തോറ്റ് കടല്‍ക്കരയില്‍ അടിഞ്ഞ അവളെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും തോല്‍പ്പിച്ചു. ഇന്‍ഷൂറന്‍സ് പണം കിട്ടാത്തതുകൊണ്ട് പൊളിച്ചടുക്കി നേരേ ചൊവ്വേ ഒരു ശവസംസ്ക്കാരത്തിനുപോലും സാദ്ധ്യതയില്ലാതെ തുരുമ്പെടുത്ത് നാശമായിക്കൊണ്ടിരിക്കുന്നു ‘റിവര്‍ പ്രിന്‍സസ്സ് ‘ എന്ന ഈ കപ്പല്‍ .

നോര്‍ത്ത് ഗോവയിലെ കാന്‍‌ഡോലിം ബീച്ചില്‍ നിന്നൊരു കാഴ്ച്ച.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP