രാവണന്റെ തലകള്‍
പത്ത് തലയുള്ള രാവണനെ ചിത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും, പത്ത് തലയോടൊപ്പം തന്നെ 20 കൈകളുമൊക്കെയുള്ള രാവണനെ ഞാനാദ്യമായിട്ടാണ് കാണുന്നത്.
ശിവപ്രീതിക്കായി കഠിന തപസ്സ് ചെയ്തിട്ടും മഹേശ്വരന്‍ പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍ തലകള്‍ ഓരോന്നോരോന്നായി മുറിച്ച് കളയുന്ന ഈ രാവണശില്‍പ്പം കര്‍ണ്ണാടകത്തിലെ മുരുദ്വേശ്വറിര്‍ നിന്നാണ്.
20 comments:
എത്ര സ്ഥലങ്ങലാ ഈ നീരു ഭായ് സന്ദര്‍ശിക്കുന്നെ...അസൂയ കൊണ്ട് എനിക്ക് ഇരിക്കാന്‍ മേല!!
രാവണ ചിത്രം അസലായി......
നന്മയും സ്നേഹവും നിറഞ്ഞ പുതുവത്സരാശംസകള്‍
രാവണൻ ആള് പുലിയായിരുന്നല്ലെ.
സത്യത്തിൽ പലപ്പോഴും ചോദിക്കണമെന്ന് വിജാരിച്ചതാ എന്തായാലും ഇപ്പൊ അതു ചോദിക്കുന്നു. ഇതൊക്കെ കാണാൻ കേട്ടറിഞ്ഞ് പോകുന്നതാണൊ അതൊ ആകസ്മീകമായി കാണുന്നതോ?
രാവണൻ ആള് പുലിയായിരുന്നല്ലെ.
സത്യത്തിൽ പലപ്പോഴും ചോദിക്കണമെന്ന് വിജാരിച്ചതാ എന്തായാലും ഇപ്പൊ അതു ചോദിക്കുന്നു. ഇതൊക്കെ കാണാൻ കേട്ടറിഞ്ഞ് പോകുന്നതാണൊ അതൊ ആകസ്മീകമായി കാണുന്നതോ?
@ പുള്ളിപ്പുലി
ആ ചോദ്യത്തിന് ഉത്തരം 50, 50 ആണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവ പ്രതിമയാണ് മുരുദ്വേശ്വര്‍ കടല്‍ത്തീരത്തുള്ളത്. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് കാണാന്‍ പോയത്. അക്കൂട്ടത്തില്‍ രാവണനേയും കാണാന്‍ പറ്റി. പലപ്പോഴും അങ്ങനെയാണ്. കുറേ വിവരങ്ങള്‍ ശേഖരിച്ച് പുറപ്പെടും. മടങ്ങിയെത്തുന്നത് വേറേ കുറേ വിവരങ്ങളുമായിട്ടായിരിക്കും. അങ്ങനെ ഈ രണ്ട് വിവരങ്ങളും മ്യൂച്ചലി ക്യാന്‍സലായിപ്പോകുന്നതുകൊണ്ട് ഞാനൊരു നിരക്ഷരനായി തുടരുന്നു :) :)
അസ്സല്‍
ഒരു ചോദ്യം
നിലവില്‍ ആ ശില്പത്തില്‍ എത്ര തല ബാക്കിയുണ്ട് ?
അല്ല, അടുത്തവട്ടം ഞാന്‍ പോവുമ്പോള്‍
പിന്നെയും ഒരെണ്ണം പോയിട്ടുണ്ടോ എന്നറിയാനാ
:-)
ഇ രാവണൻ ആള് കൊള്ളാലൊ....
ഹമ്പമ്പട രാഭണാ......
രവണനെക്കുറിച്ചുള്ള പുതിയ അറിവിനു നന്ദി, ഒപ്പം ആ ശിവ പ്രതിമയുംടെ ചിത്രവും താമസിയാതെ കാണാന്‍ സാധിക്കും എന്ന പ്രതീക്ഷിക്കുന്നു.
നിരക്ഷരനിരീക്ഷണം,അങ്ങിനെ മുരുദ്വേശ്വറിലും പതിഞ്ഞുവല്ലേ ! തനിപ്പകര്‍പ്പുകള്‍ കാണിച്ചുതന്നതില്‍
സന്തോഷമുണ്ട്..നവവത്സരാശംസകള്‍ ! ഇനി ഗോവന്‍
ചിത്രങ്ങള്‍ക്ക് കാത്തിരിക്കാം...
lovely... :)
കഴിഞ്ഞ വര്‍ഷം ഞങ്ങളും പോയിരുന്നു മുരുഡേശ്വറില്‍. പ്രതിമകളെ നല്ല പൂര്‍ണ്ണതയില്‍ നിര്‍മ്മിക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്ന് രണ്ട് ചിത്രങ്ങള്‍ ഞാനും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Statue of Lord Siva
ഈ രാവണന്റെ ഒരു കാര്യം!
പുതുവത്സരാശംസകള്‍!
:)
പുതുവത്സരാശംസകൾ...
നീരൂ നീയപ്പോ മുരുദ്വേശ്വറിളും പോയോാ !!!
അസൂയ കൊണ്ട് ഇരിക്കാന്‍ വയ്യാട്ടോ :)
നീരൂ പോയിപ്പോയി ഒടുക്കം രാവണക്കോട്ടയിലും..?
ഭാഗ്യത്തിന് പുഷ്പകവിമാനം രാവണൻ പണ്ടേ വിറ്റുപോയത് നന്നായി, ഇല്ലേലതിലും നീരു കേറി ഒരു പോക്കു പോകുമായിരുന്നേനേം!!
രാവണന്‍ തല വെട്ടിയെടുക്കുമ്പോളുണ്ടാവേണ്ട മുഖത്തെ ആ ഭാവങ്ങളൊക്കെ നന്നായി തന്നെ പ്രതിമയിലും കാണിച്ചിരിക്കുന്നു.ഇനി കൈലാസനാഥന്റെ ആ വലിയ പ്രതിമയും വേഗം പോസ്റ്റണേ.:)
നീരു, രാവണന്റെ ഇങ്ങനെ ഒരു പടമുള്ള കാര്യം ആദ്യം അറിയുകയാണ്.
എന്നാൽ കഥകളിയിൽ, പട്ടിക്കാംതൊടി ചിട്ടപ്പെടുത്തിയ ഒരു ആട്ടമുണ്ട്. ഉത്ഭവത്തിലെ രാവണന്റെ തപസ്സാട്ടം.
ഇങ്ങനെ ഓരോ തലയും അറുത്ത് ഹോമിച്ച് ബ്രഹ്മാവ് വരുന്നുണ്ടോ എന്ന് നോക്കും. അവസാനം പത്താമത്തെ തലയും വെട്ടി ഹോമിക്കാൻ നോക്കും. അത് ആദ്യത്തെ 9 തല ഹൊമിച്ചപ്പോഴൊന്നും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ലല്ലോ എന്ന ദേഷ്യത്തിലാ. പത്താമതെ തല കൂടെ വെട്ടി ഹോമിച്ചാൽ ആർക്കാ മോശം? ബ്രഹ്മാവിനു തന്നെ. ബ്രഹ്മാവിനെ പ്രീണിപ്പിക്കാൻ സ്വന്തം 9 തല വെട്ടിയിട്ടും പ്രീണിക്കപ്പെടാത ബ്രഹ്മാവിന്റെ ഹുങ്ക് തീർക്കും എന്നാണ് രാവണൻ പറയുന്നത്. പത്ത് തലയും ഹോമിച്ചാൽ ബ്രഹ്മഹത്യാ പാപം ബ്രഹ്മാവിന് ഉണ്ടാകും. ഒന്നുകിൽ ആ പാപം ഏൽക്കുക അല്ലെങ്കിൽ പ്രത്യക്ഷപ്പെട്ട് എനിക്ക് വരങ്ങൾ തരുക. ഞാൻ വരങ്ങൾ എരന്ന് വാങ്ങുകയൊന്നും ഇല്ല, മര്യാദക്ക് പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട് വരങ്ങൾ തന്നോ, അല്ലെങ്കിൽ ബ്രഹ്മഹത്യാ പാപം പിടിച്ചോ എന്ന വളരെ ധാർഷ്ട്യം കലർന്ന രീതിയിലാണ് "തപസ്സാട്ടം" ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് ഒന്ന് കാണുക തന്നെ വേണം. രാവണന്റെ മുന്നിലും നമസ്കരിക്കും നാം.
-സു-
Post a Comment