കാവ് തീണ്ടല്‍
തമ്പുരാന് കിഴക്കേത്തറയിലേക്ക് നടന്ന് കയറി ചെമ്പട്ടുവിരിച്ച ഇരിപ്പിടത്തിനടുത്തേക്കെത്താന്‍ വേണ്ടി കാവിനകത്തെ ആല്‍ത്തറകളില്‍ ഓരോന്നിലും കോമരങ്ങള്‍ കൂട്ടം കൂട്ടമായി കാത്തുനിന്നു. തമ്പുരാന്റെ ആല്‍ത്തറയില്‍ ചുവന്ന കുട നിവര്‍ന്നതോടെ തടിച്ചുകൂടിനിന്ന ഭക്തജനങ്ങളേയും കാണികളേയും തട്ടിത്തെറിപ്പിച്ച് കോമരക്കൂട്ടങ്ങള്‍ ക്ഷേത്രത്തിനടുത്തേക്ക് ഓടിയടുത്തു. ക്ഷേത്രമേല്‍ക്കൂരയിലും പരിസരങ്ങളിലുമൊക്കെ വാളുകള്‍ കൊണ്ട് വെട്ടിയും വടികള്‍ കൊണ്ട് അടിച്ചും ഉറഞ്ഞുതുള്ളി. ചിലമ്പുകളുടെ ശബ്ദവും പൊടിപടലങ്ങളും ക്ഷേത്രപരിസരമാകെ ഒരുപോലെ ഉയര്‍ന്നുപൊങ്ങി.
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നടന്ന അശ്വതി കാവ് തീണ്ടല്‍ ചടങ്ങില്‍ നിന്നൊരു ദൃശ്യം.