Monday, 23 August 2010

ലാമമാര്‍കുടകില്‍ പോകാന്‍ അവസരം കിട്ടിയാല്‍ കുശാല്‍ നഗര്‍ കൂടെ സന്ദര്‍ശിക്കാതെ മടങ്ങിയാല്‍ അതൊരു തീരാനഷ്ടം തന്നെയാണ്. കുശാല്‍ നഗറിലെ ടിബറ്റ് കോളനി തന്നെയാണ് അതിന്റെ പ്രധാന കാരണം. കുറച്ച് നേരം കുശാല്‍ നഗര്‍ വഴിയൊക്കെ കറങ്ങി നടന്നാല്‍ ടിബറ്റില്‍ എവിടെയോ ആണ് ചെന്ന് പെട്ടിരിക്കുന്നതെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകും. അത്രയ്ക്കധികം റ്റിബറ്റുകാരും ലാമമാരുമാണ് കുശാല്‍ നഗറിലെ കോളനികളില്‍ ജീവിക്കുന്നത്.

കുശാല്‍ നഗരിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഞാന്‍ പോകുന്നതെങ്കിലും, ഇത്രയധികം ലാമമാരെ ഒരുമിച്ച് കാണാനായത് ഇപ്പോള്‍ മാത്രമാണ്. കാണാക്കാഴ്ച്ചകളുടെ കൂട്ടത്തിലേക്കിതാ കുശാല്‍ നഗറിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്ന് ഒരു ദൃശ്യം.

19 comments:

Manikandan 23 August 2010 at 20:11  

അപ്പോൾ കുശാൽ നഗർ കുടക് യാത്രയുടെ വിശേഷങ്ങൾ വൈകാതെ പ്രതീക്ഷിക്കാം അല്ലെ. വളരെ നല്ല ചിത്രം. പല മലയാളം ചിത്രങ്ങളിലെ ഗാനങ്ങളിലും ലാമമാരെ കാണുമ്പോൾ ആലോചിക്കാറുണ്ട്. തിബറ്റിൽ ആണോ അത് ചിത്രീകരിച്ചത് എന്ന്. കുടകിലെ ലാമമാർ എനിക്ക് പുതിയ അറിവാണ്.

രാമു 23 August 2010 at 21:06  

പ്രിയ നിരക്ഷരന്‍, പറഞ്ഞത്‌ വളരെ ശരിയാണ്‌. 2000 - 2001 ലെ ആണ്‌ ഞാനും സുഹൃത്തായ അന്‍വറും കൂടി മൈസൂര്‌ നിന്ന്‌ നിസര്‍ഗദാം എന്ന കാവേരിയിലെ തുരുത്ത്‌ സന്ദര്‍ശിച്ച്‌ കുശാല്‍ നഗറിലെത്തി അവിടെ തങ്ങി പിറ്റേന്ന്‌ പുലര്‍ച്ചക്ക്‌ തിബറ്റന്‍ സെറ്റില്‍മെന്റായ ബെല്‍കൊപ്പയിലേക്ക്‌. അവിടെ ചെന്നെത്തി അവിടത്തെ പരിസരത്തില്‍, അവിടത്തെ കൃഷിയിടങ്ങില്‍, അവിടത്തെ ഭക്ഷണശാലകളില്‍, സന്യാസി മഠത്തില്‍ ഒക്കെ ചുറ്റിത്തിരിഞ്ഞ്‌ കുറച്ച്‌ നേരം പിന്നിട്ടത്തോടെ ഇത്‌ ഇന്ത്യക്കുള്ളിലെ സ്ഥലമാണെന്ന ധാരണ മനസ്സില്‍ നിന്ന്‌ വിട്ടു. മറ്റൊരു പ്രധാനകാര്യം ഇന്ത്യക്കാരോടുള്ള അവരുടെ സ്‌നേഹമായിരുന്നു. വിശദമായ യാത്രാവിവരണവും കൂടുതല്‍ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി 23 August 2010 at 21:53  

ഒന്ന് പോവണം.
വിശദമായ വിവരണം പ്രതീക്ഷിക്കുന്നു

Unknown 24 August 2010 at 01:37  

നിരക്ഷരന്‍ എന്ന നാമധേയം തനിക്കങ്ങട്ടു ചേരുന്നില്ല്യ.
സംഭവം അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

ഒരു നുറുങ്ങ് 24 August 2010 at 05:01  

വൈകാതെ പോരട്ട്
കുടക് പുരാണം...

ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer 24 August 2010 at 06:39  

പോകണം അടുത്ത അവധിക്ക്

Manju Manoj 24 August 2010 at 10:12  

ഒരു അറിവും ഇല്ലാതിരുന്ന കാര്യമാണ് ഇത്....സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും കുടകില്‍ ഇത്ര നല്ല സ്ഥലം ഉണ്ടെന്നു അറിയില്ലായിരുന്നു....

Unknown 24 August 2010 at 14:48  

എനിക്കും പോണം. എന്ന് ? അറിയില്ല :( പോകുമോ? അതുമറിയില്ല :(( അല്ലെങ്കിൽ തന്നെ എന്തിനാ പൊകുന്നേ !!! ഇത് പോലെ ചിത്രങ്ങളും യാത്രാവിവരണങ്ങളും കാണാനും വായിക്കാനും പറ്റുന്നില്ലേ അതുമതി :)

Jishad Cronic 25 August 2010 at 07:55  

വൈകാതെ പോവണം കുടകില്‍.

Thaikaden 25 August 2010 at 16:26  

Manoharam

പിള്ളേച്ചന്‍‌ 26 August 2010 at 08:41  

ethinne patti orikkal mathrubhumi varantham-il oru article vannittindu..

avide oru ashramam undayathu muthal eppol athil vivarichirinnu..

ജയരാജ്‌മുരുക്കുംപുഴ 26 August 2010 at 13:59  

kudaku yaathra vivaranam pratheekshikkunnu........

jyo.mds 26 August 2010 at 15:12  

നല്ല ചിത്രം-എന്താണവരുടെ കൈയ്യില്‍?

jayalekshmi 26 August 2010 at 15:53  

different picture...........different styles.......

മഴവില്ലും മയില്‍‌പീലിയും 30 August 2010 at 11:42  

kidilamzz

parijaatham 2 September 2010 at 17:26  

നിരക്ഷരന്‍, ഫോട്ടോ നന്നായിട്ടുണ്ട്.വെറുമൊരു കൌതുകക്കഴ്ചയ്ക്കപ്പുറം കനലെരിയുന്ന ഹ്രദയങ്ങളാണവര്‍ക്കുള്ളത് .ആ വിശേഷങ്ങള്‍ കൂടി പറയൂ

വെഞ്ഞാറന്‍ 3 September 2010 at 11:06  

നല്ല ചിത്രം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തിരിഞ്ഞു നോക്കുന്ന ആ ഒറ്റ സന്യാസി ചിത്രത്തിന്റെ മാറ്റൂകൂട്ടുന്നു. അഭിനന്ദനങ്ങൾ.

റശീദ് പുന്നശ്ശേരി 9 September 2010 at 18:42  

ഞാന്‍ പൊയി, ക്ണ്ടു, ചട പടാന്നു പടങ്ങളെടുത്തു, ബൂ ലോഗത്തെ ഈ ശാഖ ഇഷ്ടമായി. കുടകും

Thanal 9 October 2010 at 11:21  

aadhyamaayan ithrayathikam lamamare kanunnath

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP