Monday 20 July 2009

തവളപിടുത്തക്കാരനും....


വളപിടുത്തക്കാരനും, പടംപിടുത്തക്കാരും. പൂര്‍ണ്ണനഗ്നനായ കുട്ടിയുടെ കയ്യില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് ഒരു തവളയാണ്.

ഈ പ്രതിമയില്‍ എന്നെ ആകര്‍ഷിച്ച ഒരു കാര്യം, വെറും തറയില്‍ നമ്മളൊക്കെ നില്‍ക്കുന്നതുപോലെയാണ് ഇതിനെ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ്. സാധാരണ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരു പീഠത്തിലോ മറ്റോ ആയി നല്ല ഉറപ്പ് കിട്ടുന്ന വിധത്തിലായിരിക്കുമല്ലോ ?! ഇതും നന്നായിട്ടുതന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.

വെനീസിലെ(ഇറ്റലി) കനാല്‍ക്കരയില്‍ നിന്നൊരു ദൃശ്യം.

Wednesday 15 July 2009

ഗ്ലാഡിയേറ്റേഴ്സ്


തി പുരാതനവും, പ്രശസ്തവുമായ റോമന്‍ കോളോസിയത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഗ്ല്ലാഡിയേറ്റേഴ്സിന്റെ വേഷമണിഞ്ഞ് കറങ്ങി നടക്കുന്ന രണ്ട് റോമാക്കാരുടെ കാന്‍ഡിഡ് ഫോട്ടോ.

പടമെടുത്തെന്ന് മനസ്സിലാക്കിയാല്‍ അവര്‍ പണം ചോദിക്കും. ഒന്നും രണ്ടുമൊന്നുമല്ല, 5 യൂറോ കയ്യീന്ന് പോകും. എന്നുവെച്ചാല്‍ 400 രൂഭായോളം ഗോവിന്ദാ....

അതിന്റെ കൂടെ 100 രൂപാ കൂടെ ചേര്‍ത്താന്‍ 2 പേര്‍ക്ക് ചെറായി ബ്ലോഗ് മീറ്റില്‍ കുശാലായി മീറ്റാം, ഈറ്റാം. അതുകൊണ്ട്, തല്‍ക്കാലം പാപ്പരാസിത്ത്വം തന്നെ ശരണം.

Friday 3 July 2009

നാടകം ആരംഭിക്കുകയായി


ഹൃദയരേ....

രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കുകയായി. അതിനുമുന്‍പ് ഒരു വാക്ക്.

വര്‍ഷങ്ങളായി ഈ നാടകം അരങ്ങിലും, ഗ്രന്ഥങ്ങളിലും, പാഠപുസ്തകത്തിലുമൊക്കെയായി വായിക്കുകയും, ആസ്വദിക്കുകയും, പഠിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിലങ്ങോളം ഇങ്ങോളമുള്ള കലാസ്വാദകരായ നല്ല ജനങ്ങള്‍ക്ക് ഗ്ലോബ് തീയറ്ററിന്റെ കൂപ്പുകൈ.

നിങ്ങള്‍ ഏവരുടേയും അനുഗ്രഹാശീര്‍വാദത്തോടെ ശ്രീമതി തേ ഷറോക്കിന്റെ സംവിധാനത്തില്‍ ശ്രീ.ഡിക്ക് ബേ‍ഡ് രൂപകല്‍പ്പന ചെയ്ത്, ശ്രീ. സ്റ്റീഫന്‍ വാര്‍ബെക്ക് കമ്പോസ് ചെയ്ത, ഈ നാടകത്തിന്റെ തിരശ്ശീല ഉയരുകയായി.

കഥ - ആസ് യു ലൈക്ക് ഇറ്റ്.
രചന - വില്യം ഷേക്‍സ്പിയര്‍
വേദി - ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്റര്‍ ലണ്ടന്‍.
അരങ്ങില്‍ - പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവോമി ഫ്രെഡറിക്കും‍(റോസലിന്‍ഡ്), ജാക്ക് ലാസ്കിയും(ഓര്‍ലാന്‍ഡോ) മറ്റ് 20ല്‍പ്പരം അനുഗ്രഹീത കലാകാരന്മാരും.

മുന്‍‌കാലങ്ങളില്‍ ‍സാക്ഷാല്‍ ഷേക്‍സ്പിയര്‍ തന്നെ പലപ്പോഴും കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള, തേംസ് നദിക്കരയിലെ അതിപ്രശസ്തമായ ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്ററില്‍ നിന്നൊരു നാടക സദസ്സിന്റെ ദൃശ്യം.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP