Friday, 19 March 2010

കാവ് തീണ്ടല്‍മ്പുരാന്‍ കിഴക്കേത്തറയിലേക്ക് നടന്ന് കയറി ചെമ്പട്ടുവിരിച്ച ഇരിപ്പിടത്തിനടുത്തേക്കെത്താന്‍ വേണ്ടി കാവിനകത്തെ ആല്‍ത്തറകളില്‍ ഓരോന്നിലും കോമരങ്ങള്‍ കൂട്ടം കൂട്ടമായി കാത്തുനിന്നു. തമ്പുരാന്റെ ആല്‍ത്തറയില്‍ ചുവന്ന കുട നിവര്‍ന്നതോടെ തടിച്ചുകൂടിനിന്ന ഭക്തജനങ്ങളേയും കാണികളേയും തട്ടിത്തെറിപ്പിച്ച് കോമരക്കൂട്ടങ്ങള്‍ ക്ഷേത്രത്തിനടുത്തേക്ക് ഓടിയടുത്തു. ക്ഷേത്രമേല്‍‌ക്കൂരയിലും പരിസരങ്ങളിലുമൊക്കെ വാളുകള്‍ കൊണ്ട് വെട്ടിയും വടികള്‍ കൊണ്ട് അടിച്ചും ഉറഞ്ഞുതുള്ളി. ചിലമ്പുകളുടെ ശബ്ദവും പൊടിപടലങ്ങളും ക്ഷേത്രപരിസരമാകെ ഒരുപോലെ ഉയര്‍ന്നുപൊങ്ങി.

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നടന്ന അശ്വതി കാവ് തീണ്ടല്‍ ചടങ്ങില്‍ നിന്നൊരു ദൃശ്യം.

38 comments:

aathman / ആത്മന്‍ 19 March 2010 at 16:03  

കൊള്ളാം...

krishnakumar513 19 March 2010 at 16:24  

ഭീതി ജനകമാണല്ലേ?

Junaiths 19 March 2010 at 16:29  

ഭക്തി ലഹരിയിറങ്ങുമ്പോള്‍ ഇവര്‍ക്ക് വേദനിക്കുമോ?

അനില്‍@ബ്ലൊഗ് 19 March 2010 at 16:44  

കലക്കന്‍ !!
ഓ.ടൊ
ഇക്കൊല്ലം ഭരണിക്ക് പാട്ടൊന്നും വേണ്ടന്ന് കമ്പി വന്നില്ലായിരുന്നോ?

നിരക്ഷരൻ 19 March 2010 at 16:55  

@ അനില്‍ @ ബ്ലോഗ് - എവിടന്ന് കമ്പി വന്നില്ലായിരുന്നെന്നാ ? :):):)
വേണ്ടാ വേണ്ടാ ..... :)

വിഷ്ണു | Vishnu 19 March 2010 at 23:30  

നല്ല ചിത്രം...ഇതൊക്കെ കാണുമ്പോഴാണ് നാടും പൂരങ്ങളും ഉത്സവങ്ങളും ഒക്കെ എത്രമാത്രം മിസ്സ്‌ ആകുന്നു എന്ന് മനസ്സിലാകുന്നത്

ഓ ടോ : അപ്പോള്‍ വീണ്ടും നാട്ടില്‍ എത്തി അല്ലെ? ഭാഗ്യവാന്‍

Unknown 20 March 2010 at 01:06  

the wound heals with in hours... Am I correct?
U know about camera....... what is the make? Nikon?

Anil cheleri kumaran 20 March 2010 at 02:07  

കലക്കന്‍ പടം.

Vayady 20 March 2010 at 02:08  

"ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളാണേ..."
ആരു പറഞ്ഞു? ക്യാമറയെന്തന്നറിഞ്ഞവന്‍ എടുത്ത പടങ്ങള്‍. എന്നാണെനിക്ക് തോന്നിയത്. മനോഹരം!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) 20 March 2010 at 03:55  

ഉഗ്രന്‍ ഫോട്ടോ...പാട്ടും കൂടി കൊടുത്തിരുന്നെങ്കില്‍ അടിപൊളി ആയിരുന്നേനേ....:) :)

sUnIL 20 March 2010 at 06:17  

nice image! like it!!

Anonymous 20 March 2010 at 06:47  

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!

മുസാഫിര്‍ 20 March 2010 at 07:58  

കൊട്ടിത്തുറന്നുവല്ലോ കോവിലിൻ തിരുനട
കോടിലിംഗപുര ദേവീ
ഓടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക
കൊടുങ്ങല്ലൂരമ്മേ ജനനീ..

-അപ്പോ ഊരു ചുറ്റി നമ്മുടെ തട്ടകത്തിലും എത്തി അല്ലെ ?
പടം ആ ആചാരത്തിന്റെ ഭീകരത മുഴുവനും എടുത്തു കാണിക്കുന്നുണ്ട്.

പാര്‍ത്ഥന്‍ 20 March 2010 at 13:09  

തെറി പറഞ്ഞാൽ ടെൻഷൻ മാറിക്കിട്ടും.

തെറിപ്പാട്ടിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ ഇവിടെ ഒരു കമന്റെഴുതിയിരുന്നു.

കുക്കു.. 20 March 2010 at 15:00  

നിരക്ഷരന്‍ ജി..ഇത് പേടിപ്പെടുത്തുന്ന ചിത്രം ആണെല്ലോ..

Ranjith chemmad / ചെമ്മാടൻ 20 March 2010 at 16:10  

നീരൂ, ഇത് കിടിലൻ!

mini//മിനി 21 March 2010 at 01:19  

ആകെക്കൂടി കാണാൻ പേടിയാവുന്നു. നേരിട്ട് കാണുന്നത് പോലെ,

Prasanth Iranikulam 21 March 2010 at 05:12  

ചിത്രം ഇഷ്ടപ്പെട്ടു.

jayanEvoor 21 March 2010 at 07:40  

ഫീകര പടമാണെങ്കിലും ചിത്രത്തിനു നല്ല മിഴിവ്!

അശ്വതി233 21 March 2010 at 07:48  

kollaaam)

വീകെ 21 March 2010 at 11:22  

നന്നായിരിക്കുന്നു....

ആശംസകൾ....

ഷംസു ചേലേമ്പ്ര 21 March 2010 at 12:58  

കാണുമ്പോള്‍ മനസ് പതറുന്നു, എങ്കിലും ഭക്തിയുടെ നിര്‍വ്യതി തുടിക്കുന്നു.

NISHAM ABDULMANAF 21 March 2010 at 16:23  

nice click

Manikandan 21 March 2010 at 19:51  

മനോജേട്ടാ ചിത്രം നന്നായിട്ടുണ്ട്. ഭക്തിമൂത്തുള്ള മറ്റുപ്രശ്നങ്ങള്‍ നാട്ടുകാര്‍ക്കല്ലെ അറിയൂ.

aathman / ആത്മന്‍ 22 March 2010 at 04:00  

http://puramkazhchakal.blogspot.com/2010/02/kodungallur-bharani.html
ഈ ചര്‍ച്ച നോക്കൂ...

Unknown 22 March 2010 at 08:18  

നന്നായിരിക്കുന്നു......നല്ല ചിത്രം.... ഇതിനു സമാനമായ ഒരു പരിപാടി ഇവിടെ ഷിയാക്കള്‍ക്കിടയിലും ഉണ്ട്..... അത് കാണുമ്പോള്‍ എനിക്ക് നമ്മുടെ കോമരങ്ങള്‍ ആണ് ഓര്‍മ്മവരിക....

jayalekshmi 22 March 2010 at 15:01  

very haunting..........and exciting...........

vahithoni 23 March 2010 at 07:13  

hearty picture
congradulation

Sunil 23 March 2010 at 12:48  

നല്ല ഫോട്ടോ
കൂടെ കൊടുത്ത comments ഉം നന്നായി.

Sandeepkalapurakkal 23 March 2010 at 14:00  

സ്ഥിരം വരാറുള്ള കോമരമാണെന്ന് തോന്നുന്നല്ലോ :)

poor-me/പാവം-ഞാന്‍ 2 April 2010 at 04:57  

Very good pix.

poor-me/പാവം-ഞാന്‍ 2 April 2010 at 04:57  
This comment has been removed by the author.
sindu 2 April 2010 at 10:40  

good picture

MANU™ | Kollam 4 April 2010 at 03:40  

ആ ഭരണിപ്പാട്ടൂടുള്പ്പെടുത്തിയെങ്കില് നന്നായിരുന്നു...

അടുത്ത തവണ ശ്രദ്ധിക്കണെ...

Rani Ajay 12 April 2010 at 15:20  

കണ്ടിട്ട് തന്നെ പേടിയാകുന്നു .. കുറെ കഴിയുമ്പോള്‍ ഇവര്‍ക്ക് വേദനിക്കില്ലേ ..

(ഞാന്‍ മെയില്‍ ചെയ്തിരുന്നു ..കിട്ടിയില്ലേ ???)

basheerpmeeran 23 April 2010 at 08:03  

ആതുരം!!!!!ഗൃഹാതുരം.......

kanakkoor 7 May 2010 at 16:02  

I have seen almost all pictures . All are very good. I like your high level skill. The pictures were talking. Good.

Shobin Babu 12 December 2010 at 05:44  

Nice capture..

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP