Tuesday, 13 July 2010

അഗ്വാഡാ ഫോര്‍ട്ട്1612ല്‍ ആണ് വടക്കന്‍ ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ അഗ്വാഡാ (Aguada) ഫോര്‍ട്ട് നിര്‍മ്മിക്കുന്നത്. അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം.

കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്. ജലശേഖരണവും വിതരണവും നടത്തുന്ന മറ്റൊരു കോട്ട ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അഗ്വാഡാ ഫോര്‍ട്ട് എനിക്കൊരു കാണാക്കാഴ്ച്ച തന്നെയായിരുന്നു.

26 comments:

krishnakumar513 13 July 2010 at 11:35  

ഒരു ചിത്രം മാത്രം?

ഒഴാക്കന്‍. 13 July 2010 at 11:38  

ഒരു നല്ല ഇന്‍ഫര്‍മേഷന്‍

Manju Manoj 13 July 2010 at 11:41  

ഇതൊരു പുതിയ അറിവാണ്. ഞാന്‍ എന്തിനാണോ പണ്ട് ഗോവയില്‍ പോയത്... ഒന്നും കണ്ടും കേട്ടും ഇല്ല എന്ന് മനോജിന്റെ വിവരണങ്ങള്‍ വായികുമ്പോള്‍ ആണ് മനസ്സിലാവുന്നത്.ഫോട്ടോ പതിവു പോലെ നന്നായി.നന്ദി മനോജ്‌

ഒരു യാത്രികന്‍ 13 July 2010 at 12:09  

അല്ല നീരൂജി ഇനി ഏതെങ്കിലും കൊട്ടയുണ്ടോ കാണാന്‍ ബാക്കി....സസ്നേഹം

Appu Adyakshari 13 July 2010 at 12:19  

പുതിയ അറിവായിരുന്നു ഇത്. ഒരൊറ്റ ചിത്രത്തില്‍ പോസ്റ്റ്‌ ഒതുക്കി കളഞ്ഞല്ലോ :-)

നിരക്ഷരൻ 13 July 2010 at 12:26  

@ അപ്പു & @ കൃഷ്ണകുമാര്‍ - കൂടുതല്‍ വിവരങ്ങളുമായി ഒരു യാത്രാവിവരണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇത് കൈ തരിച്ചപ്പോള്‍ കേറി പൂശിയതാണ്. ട്രെയിലര്‍ എന്ന് വേണമെങ്കില്‍ പറയാം :)

Faisal Alimuth 13 July 2010 at 12:32  

ദാഹംതീര്‍ക്കുന്ന കോട്ട..!! കൊള്ളാം .

Naushu 13 July 2010 at 13:24  

ചിത്രം കൊള്ളാം..!

ആചാര്യന്‍ 13 July 2010 at 13:34  

കൊള്ളാം.

Unknown 13 July 2010 at 14:47  

നിരക്ഷരാ അതു അഗ്വാദ എന്നല്ലെ വായിക്കുക :-)

Junaiths 13 July 2010 at 16:52  

പുതിയ അറിവുകള്‍ പകര്‍ന്നു തരുന്ന നീരൂജിക്ക് ഒരായിരം നന്ദി

Pratheep Srishti 13 July 2010 at 18:39  

24 മണിക്കൂറും വെള്ളത്തിലുള്ള കപ്പലിനും വെള്ളം നൽകാനൊരു കോട്ട നല്ലതുതന്നെ

നിരക്ഷരൻ 13 July 2010 at 18:59  

@ സജി തോമസ് - പേരിന്റെ കാര്യം സജി പറഞ്ഞതുപോലെ തിരുത്തിയിട്ടുണ്ട്. നന്ദി :)

Unknown 14 July 2010 at 07:03  

തികച്ചും പുതിയ അറിവ്

ബിനോയ്//HariNav 14 July 2010 at 07:38  

നിരക്ഷരന്‍റെ പോസ്റ്റിലെത്തുന്നവര്‍ക്ക് ഒരു ഫോട്ടോയിലെ വെള്ളം കൊണ്ടൊന്നും ദാഹം മാറില്ലാട്ടാ. :)

Unknown 14 July 2010 at 10:53  

കൊള്ളാം.ബാക്കി കൂടെ പോരട്ടെ

അലി 15 July 2010 at 00:26  

നല്ല ചിത്രവും വിവരണവും!

jayalekshmi 15 July 2010 at 13:37  

thanks.. you are becoming an encyclopaedia on forts and palaces....

മാനവധ്വനി 17 July 2010 at 13:40  

നല്ല അറിവു പകരുന്ന ഫോട്ടോ .. അഭിനന്ദനങ്ങൾ

Satheesh

Manikandan 17 July 2010 at 20:35  

പുതിയ അറിവ് നല്‍കുന്ന പോസ്റ്റ്. അഗ്വാദ കോട്ടയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയായി. ചിത്രത്തില്‍ കാണുന്നത് ആദ്യം ലൈറ്റ് ഹൌസ് പോലെ തോന്നി. ജലസംഭരണിയാണോ? പോസ്റ്റ് വരുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ല :)

നിരക്ഷരൻ 17 July 2010 at 21:44  

@ മണികണ്ഠന്‍ - മണിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തിങ്കളാഴ്ച്ച ചില യാത്രകളിലൂടെ ലഭിക്കുന്നതാണ്. അതുവരെ ക്ഷമിച്ചേ പറ്റൂ :)

Manikandan 18 July 2010 at 21:00  

അപ്പോള്‍ ഗോവയാത്രയുടെ അടുത്തലക്കം അഗ്വാഡാ ഫോര്‍ട്ട് ആണല്ലെ. കാത്തിരിക്കാം.

നിരക്ഷരൻ 18 July 2010 at 22:04  

അഗ്വാഡ ഫോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ‘ചില യാത്രകളിലേക്ക് ’ പോകാം. - അഗ്വാഡ ഫോര്‍ട്ട്.
‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്രാപരമ്പരയുടെ ഭാഗം 18.

വെഞ്ഞാറന്‍ 13 August 2010 at 07:50  

വളരെ മനോഹരം ഈ ചിത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഈ കോട്ടയില്‍ പോയിരുന്നു, കൂട്ടുകാര്‍ക്കൊപ്പം. പക്ഷേ എത്തിയപ്പോള്‍ ഇരുട്ടു വീണുതുടങ്ങിയിരുന്നു. കാവല്‍ക്കാര്‍ ഗേറ്റടച്ച് പൂട്ടി പോയി. നിരാശയോടെ നില്‍ക്കുമ്പോള്‍ ഒരു രസം: ഇരുട്ടു വീണതും ഗേറ്റടച്ചതും അറിയാതെ രണ്ടു കോളേജ് മിഥുനങ്ങള്‍ അകത്ത് എവിടെയോ ഇരിക്കുകയായിരുന്നു. അവര്‍ പുറത്തിറങ്ങാനാവാതെ വെപ്രാളപ്പെടുന്നു!

Kalavallabhan 14 August 2010 at 08:02  

കൊള്ളാമല്ലോ.
പുതിയൊരറിവാണിത്.
അപ്പോ കടലിലേക്ക് തള്ളിനില്കുന്ന പൈപ്പ് ലൈൻ സിസ്റ്റം വല്ലതുമുണ്ടോ കപ്പലിൽ വെള്ളമെത്തിക്കാൻ ?
പിന്നെ കപ്പലുകൾക്കെങ്ങിനെ ഇതറിയാൻ പറ്റും ?

നിരക്ഷരൻ 14 August 2010 at 09:19  

@ കലാവല്ലഭന്‍ - കോട്ട നില്‍ക്കുന്നത് തന്നെ കലലിലേക്ക് തള്ളി നില്‍ക്കുന്ന മുനമ്പിന്റെ ഒരു വശത്താണ്. കപ്പലുകള്‍ക്ക് നേരിട്ട് വന്ന് ഹാര്‍ബറില്‍ എന്നതുപോലെ നങ്കൂരമിടാന്‍ പറ്റും. പൈപ്പ് ലൈന്‍ പോലുള്ള കാര്യങ്ങള്‍ കോട്ടയുടെ മുകളില്‍ നിന്ന് കാണാനാവില്ല. കോട്ടയുടെ തറനിരപ്പിന് താഴെയാണ് വാട്ടര്‍ ടാങ്കുകള്‍.

അഗ്വാഡ ഫോര്‍ട്ടിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ യാത്രാവിവരണം വായിക്കൂ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP