ഓം ബീച്ച്
കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണത്തിനടുത്തുള്ള ‘ഓം‘ ബീച്ച്.
ബീച്ചിന്റെ നടുവിലെ ഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നതുകൊണ്ട് ‘ഓം‘ അഥവാ ‘ഉ‘ എന്ന ഹിന്ദി അക്ഷരം പോലെയാണ് ബീച്ചിന്റെ ആകൃതി. പേര്‍ വീഴാന്‍ അതില്‍ക്കൂടുതലെന്ത് കാരണം വേണം?
ഓം ബീച്ചിന്റെ കുറേക്കൂടെ നല്ല ഒരു ചിത്രം കാണാന്‍ ഇതു വഴി പോകൂ.
20 comments:
ചിത്രത്തിന് വലിയ ഭംഗിയൊന്നും ഇല്ലെന്ന് എനിക്കറിയാം. എന്തെങ്കിലും ഭംഗി ഉണ്ടെങ്കില്‍ അത് ബീച്ചിന്റെ ഭംഗി മാത്രം. പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതുപോലെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കാന്‍ ഇടയ്ക്കിടയ്ക്ക് ഒരു പാഴ്ശ്രമം നടത്തിനോക്കുന്നതാ.
ഓം ബീച്ചില്‍ ഒരു സന്ധ്യ ചിലവിട്ടത് ഓര്‍മ്മ വന്നു. ചില ചിത്രങ്ങള്‍ ഇവിടെ . ഒരല്പം നീലിപ്പിച്ചിട്ടുണ്ട് ;)
@ ധനുഷ് - താങ്കള്‍ തന്നിരിക്കുന്നത് ശരിയായ ലിങ്കല്ല. ദാ ഇതാണ് താങ്കളുടെ ശരിക്കുള്ള ലിങ്ക്. ഇത് കണ്ടുപിടിക്കാന്‍ താങ്കളുടെ ബ്ലോഗുകള്‍ മൊത്തം ഞാന്‍ തപ്പിപ്പെറുക്കി. ബ്ലോഗ് മൊത്തം നോക്കിപ്പിക്കാനുള്ള ടെക്‍നിക്ക് ആയിരുന്നല്ലേ ഗഡ്യേ :) :) (തമാശിച്ചതാ)
ബീച്ച് അവിടെ കിടക്കട്ടേ, ആരും കുളിക്കാന്‍ ഇല്ലാത്തത് എന്താണ്?
ഓം...
ബീച്ചായ നമ:
മനോഹരമായ ചിത്രങ്ങള്‍
ഒരു ദിവസം ഗോകര്‍ണ്ണത്ത് ഒന്നു പോകണം !!
"നൈലച്ചായന്റെ" ഒരോ സംശയം :)
ശുദ്ധികൊണ്ടലല്ലോ ഈ സ്നാനസ്നേഹം! ഊവ്വോ?
ധനുഷ്കോടിക്കു വരുന്നുണ്ടോ??
21 നു പോകുകയാ ഞങ്ങൾ..
വിനോദേട്ടനും ഉണ്ട്..
@ ഹരീഷ് തൊടുപുഴ - വരുന്നുണ്ടോന്ന് ചോദിക്കുന്നത് ഡേറ്റ് തീരുമാനിച്ച് വെച്ചിട്ടാണോ കശ്‌മല്‍ :) ഞാന്‍ നാട്ടിലെത്താന്‍ 24 ആകും :(
നിരക്ഷരാ,
കാഴ്ചയുടെ ലിങ്ക് കൂടി തന്നത് കൊണ്ട് കൂടുതല് രസിച്ചു.
പ്രശാന്ത തീരം !!
മനോജേട്ടാ ചിത്രം കൊള്ളാം. എപ്പോഴാ ഓം ബീച്ചിന്റെ കൂടുതല്‍ വിവരണങ്ങള്‍ വരുന്നത്. കാഴ്ച എന്ന ബ്ലോഗിലെ ബീച്ചിന്റെ കുറെക്കൂടി വ്യക്തമായ ചിത്രം തന്നെ.
വിവരണങ്ങള്‍ യാത്രകളില്‍ പ്രതീക്ഷിക്കുന്നു.............നല്ല ഫോട്ടോ.......
നല്ല ഫോട്ടോ.......
ആദ്യയിട്ടാണ് ഇങ്ങനെ ഒരു ബീച്ചിനെ പറ്റി കേക്കനത് .. നന്ദി :)
ഓം എന്ന് കേള്‍ക്കുമ്പോ റസൂല്‍ പൂക്കുട്ടിയെ ഓര്‍മ്മ വരുന്നു ...
പുള്ളിക്കാരന്‍ ആണല്ലോ ഓം എന്ന വാക്കിന്റെ മഹത്വം ലോകത്തോട് വിളിച്ച് പറഞ്ഞത് ..
പുള്ളിക്കാരന് ഈ ബീച്ച് കാണുമ്പം സന്തോഷവും ല്ലേ ?
എന്തൊക്കെ ബീച്ചുകൾ :)
ഇങ്ങനെ എന്തെല്ലാം ബീച്ചുകള്‍... നന്ദി.. പരിചയപ്പെടുത്തിയതിന്...
മനോജ് നന്നായിട്ടുണ്ട്... ഇതുവരെ കാണാത്ത ഒരു തീരം കാട്ടിതന്നതിന് നന്ദി...ഫോട്ടോ വലതു ഭാഗത്തേക്ക് ഒന്ന് കൂടെ ചരിച്ചു ക്രോപ്പ് ചെയ്‌താല്‍ എന്ന് തോന്നിപോകുന്നു.... വാട്ടര്‍ ലെവല്‍ ആണ് പ്രശ്നം.....
'ഓം' മനോഹരമായ ബീച്ച്. കൂടുതല്‍ ഫോട്ടോ എടുക്കാമായിരുന്നു. 'ഓം' എന്നക്ഷരം ശരിക്കും കാണാനാകുന്നുണ്ട്.
മറുകരയില്‍ നിന്നു നോക്കിയാ ശരിക്കും ഓം പോലെ തന്നെ,
ഹെന്ത് ഓം-ന്റെ മഹത്വം ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത് റ്സൂല്‍ പൂക്കുട്ടിയാണെന്നാ......എന്നെയങ്ങ് കൊല്ല്
ഓം ബീച്ച് യാത്രാവിവരണം വായിക്കണമെങ്കില്‍ ഈ വഴി പോകൂ.
Post a Comment