Saturday 29 December 2007

റെസല്യൂഷന്‍ - 2008

ത് ചില ഓയല്‍ഫീല്‍ഡ് ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെടുത്തത് ഞാനല്ല.

ഓയല്‍ഫീല്‍‌ഡില്‍ ക്യാമറ നിഷിദ്ധമാണ്. വളരെ ചുരുക്കം ഉന്നത ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ജോലിസംബദ്ധമായ ആവശ്യങ്ങള്‍‌ക്കുവേണ്ടിമാത്രമേ ക്യാ‍മറ ഉണ്ടാകൂ . അതും വളരെയധികം നൂലാമാലകള്‍ക്ക് ശേഷം മാത്രമേ എണ്ണപ്പാടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കൂ‍.

അത്തരത്തിലൊരു ക്യാമറയില്‍ 2005 ജൂലൈ 27 വൈകീട്ട് 4:30 ന് എടുത്ത ചിത്രങ്ങളാണിത്.


ഈ കത്തിക്കൊണ്ടിരിക്കുന്നത് ബോംബെ ഹൈ ഓഫ്ഷോര്‍ എണ്ണപ്പാടത്തെ B.H.N. പ്ലാറ്റ്ഫോമാണ്.

കരയില്‍ നിന്നും ഈ പ്ലാറ്റ്ഫോമിലേക്കുള്ള ദൂരം “വെറും“ 160 കിലോമീറ്റര്‍ മാത്രമാണ് .


അപകടത്തില്‍, ദിനം‌പ്രതി 100,000 ബാരല്‍‌സ് ക്രൂഡ് ഓയല്‍ പ്രൊഡക്ഷന്‍ ഉണ്ടായിരുന്ന പ്ലാറ്റ്ഫോം മുഴുവനായി കത്തിയമര്‍ന്നു.


അപകടകാരണം:- “സമുദ്ര സുരക്ഷ“ എന്ന കൂറ്റന്‍ ബോട്ട്.

അപകടകാരണം വിശദമായി :- “സമുദ്ര സുരക്ഷ“ ബോ‍ട്ടിലെ കേറ്ററിങ്ങ് ക്രൂവിലെ ഒരാളുടെ കൈ പച്ചക്കറി മുറിക്കുന്നതിനിടയില്‍ മുറിയുന്നു. ബോട്ടില്‍ അവശ്യം ഉണ്ടാകേണ്ട മരുന്നിന്റെ അഭാവമുണ്ടായിരുന്നതുകൊണ്ട്, പ്ലാറ്റ്ഫോമില്‍ നിന്നും മരുന്നുവാങ്ങാന്‍ വേണ്ടിയോ, പരുക്കേറ്റയാളെ പ്ലാറ്റ്ഫോമിലേക്ക് മാറ്റാന്‍ വേണ്ടിയോ, ബോട്ട് B.H.N. പ്ലാറ്റ്ഫോമിലേക്കടുപ്പിക്കുന്നു.


പക്ഷെ നിയന്ത്രണം വിട്ട ബോട്ട് പലപ്രാവശ്യം പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് തീ പിടുത്തമുണ്ടാകുന്നു.


മൊത്തം 385 പേര്‍ ഉണ്ടായിരുന്ന ഈ കൂറ്റന്‍ പ്ലാറ്റ്ഫോമിലെ, 22 പേരുടെ ജീവന്‍ ഈ‍ അപകടത്തില്‍ ഹോമിക്കപ്പെട്ടു.



പ്ലാറ്റ്ഫോ‍മിലേക്ക് പറന്നടുക്കുന്ന ഹെലിക്കോപ്റ്റര്‍ കാണുന്നില്ലേ?


തൊട്ടടുത്തുള്ള ഒരു റിഗ്ഗില്‍നിന്നോ മറ്റോ അപകടമുന്നറിയിപ്പുകളെ അവഗണിച്ച് , രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി പറന്നുവന്ന ആ ഹെലിക്കോപ്റ്ററിലെ പൈലറ്റിന് തന്റെ ജോലിയാണ് അതിന് വിലയായി കൊടുക്കേണ്ടിവന്നത് . പക്ഷെ കുറെയധികം വിലപിടിച്ച ജീവനുകള്‍‌‍ രക്ഷിക്കാന്‍ മനുഷ്യസ്നേഹിയായ ആ പൈലറ്റിന് കഴിഞ്ഞു.


തീയണയ്കാന്‍ വേണ്ടി വിഫലശ്രമം നടത്തുന്ന മറ്റൊരു ബോട്ടിനെ താഴെ കാണാം .

ചിത്രങ്ങള്‍‌ കണ്ടില്ലെ ? ഇനിയൊരു ചിന്തയ്ക്ക് സമയമുണ്ടോ ??

നമ്മളെല്ലാവരും ആവശ്യത്തിനും, അനാവശ്യത്തിനും കത്തിച്ചുകളയുന്ന, ഡീസലും, പെട്രോളുമെല്ലാം,
ഞങ്ങളെപ്പോലുള്ള ഒരുപാട് പേരുടെ ജീ‍വന്‍ പണയം വെച്ചുള്ള പ്രയത്നത്തിന്റെ ഫലമായി, നമ്മളുടെ തൊട്ടടുത്ത ഗ്യാസ് സ്റ്റേഷനുകളിലെത്തുന്ന ഇന്ധനങ്ങളാണ്.
പക്ഷെ, വരാനിരിക്കുന്ന നാളുകള്‍‌ ഇന്ധനക്ഷാ‍മത്തിന്റേതാണ്. അതുകൊണ്ട് ഓരോ തുള്ളി പെട്രോളിയം ഇന്ധനങ്ങളും വളരെ സൂക്ഷിച്ച് ചിലവാക്കാന്‍ നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം .
അതുതന്നെയാവട്ടെ ഈ വരുന്ന പുതുവര്‍ഷത്തെ, 2008-ലെ നമ്മുടെ എല്ലാവരുടേയും റെസല്യൂഷന്‍.


എല്ലാ ബൂലോകര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍‌.

Sunday 16 December 2007

6 വയസ്സുകാരിയുടെ വര

റുവയസ്സുകാരി നേഹ പെയിന്റ്‌ ബ്രഷ്ഷില്‍ വരച്ച ചില ചിത്രങ്ങളാണിത്‌. സീനറികളോടാണ്‌ കമ്പം കൂടുതലെന്ന്‌ തോന്നുന്നു. എല്ലാ ചിത്രങ്ങള്‍ക്കും എപ്പോഴും രസകരമായ ചില വിശദീകരണങ്ങളുണ്ടാകും

ഷോപ്പിങ്ങ് സെന്ററിന്റെ പുറകിലുള്ള പുഴയില്‍ അരയന്നങ്ങളെക്കണ്ടുവന്നതിന്റെ ആഫ്‌റ്റര്‍ ഇഫക്‌റ്റാണ്‌ ഈ ചിത്രം.

എപ്പോഴോ കടല്‍ക്കരയില്‍ നിന്നും മടങ്ങിവന്നതിനുശേഷമുള്ള രചന.

ഒരു കൃസ്‌തുമസ്സ് രാത്രി ഇങ്ങ്നെയായിരിക്കുമത്രേ !!

ബുള്‍ഡോസര്‍ മലയിടിക്കാന്‍ പോകുന്നതാണുപോലും.
ഒരു വിന്‍ഡ്‌ മില്ല്.


മറ്റൊരു സീനറി

കുറച്ച്‌ മോഡേണ്‍ കലയാണെന്ന് തോന്നുന്നു.

ഒരു ടെന്‍ഡിനുള്ളില്‍ ലൈറ്റിട്ടാല്‍ ഇങ്ങിനെയാണ്‌ പോലും കാണുക.

മുറ്റത്തെ പൂവന്‍കോഴി.

മീനിനേയും സ്വപ്നം കണ്ടുറങ്ങുന്ന പൂച്ച.

ജുറാസിക്ക്‌ പാര്‍ക്ക്‌ കണ്ടതിന്റെ സൈഡ്‌ ഇഫക്‌റ്റായിരിക്കണം ഈ ചിത്രം.

വീണ്ടും സീനറി.

കലാകാരിതന്നെ, ഉടുപ്പൊക്കെയിട്ട്‌

Sunday 2 December 2007

മണ്‍സൂണ്‍ ഫോട്ടോഗ്രാഫി

ക്കഴിഞ്ഞ മഴക്കാലത്ത് മുഴങ്ങോടിക്കാരി പെമ്പിളേന്റെ ആപ്പീസില് "മണ്‍സൂണ്‍ ഫോട്ടോഗ്രാഫി" എന്ന പേരില് പടംപിടുത്തമത്സരം. കുടുംബക്കാര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു നിയമാവലി. എനിക്കു പണിയായെന്നു പറഞ്ഞാല്‍ മതിയല്ലോ!!

പെരുമഴയത്ത്‌ പെരുമ്പാവൂരും, മാനന്തവാടിയിലും, കണ്ണീക്കണ്ട പാടത്തും, ചേറിലുമെല്ലാം, അറിയാന്‍പാടില്ലാത്ത ഓരോരോ അഭ്യാസങ്ങള് നടത്തിക്കിട്ടിയ ചില " പോട്ട" ങ്ങളുമായി വീട്ടീച്ചെന്നപ്പോള്‍, അതിനൊക്കെ അടിക്കുറിപ്പ് വേണം പോലും!

എന്റെ വ്യാകുല മാതാവേ...ഞാനെന്നാ പാപം ചെയ്തിട്ടാ??

കുറേക്കൂടെ നല്ല അടിക്കുറിപ്പ്‌ ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ ??

വെള്ളിയുരുക്കിയൊഴിച്ചൂ മാനം, കാട്ടുചേമ്പിലക്കൈക്കുമ്പിള്‍ നിറയെ.
അടുത്ത മഴയ്ക്കുമുന്‍പ്‌ ഒരു ശ്രമം കൂടെ.
(വയനാട്ടിലൊരു സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം.)

കാടും, പുഴയും, മഴയും. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.
(വയനാട്ടിലെ കുറുവ ദ്വീപില്‍ ‍നിന്നൊരു ദൃശ്യം.)

മഴയ്ക്കും, ഇരപിടിക്കലിനുമിടയില്‍ ഒരു ഇടവേള.

മഴയത്താണെങ്കിലും കൊയ്ത്തു കഴിഞ്ഞു. ഇനി കളപ്പുരയിലേക്ക്.

മഴയത്തൊരു കടത്ത്‌. കുറുവ ദ്വീപില്‍ ‍നിന്നും മറ്റൊരു ദൃശ്യം.

അന്യമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ദൃശ്യം.

ഇതെവിടെയാണ് ഫോക്കസായിരിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ടുതന്നെ അടിക്കുറിപ്പും ഇല്ല.

മഴയുടെ താളത്തിനൊത്ത് ഒരു കൊയ്ത്തുപാട്ടിന്റെ ഈണം കേള്‍ക്കുന്നില്ലേ??

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP