Monday, 27 April 2009

ഫോട്ടോ സെഷന്‍


ക്യാമറ ഒരെണ്ണം എന്റെ കയ്യിലും ഉണ്ട്. ഇയാള്‍ടെ പുട്ടുകുറ്റിയില്‍ മര്യാദയ്ക്ക് പടമൊന്നും പതിഞ്ഞില്ലെങ്കില്‍, എന്റെ കൈയില്‍ വേറൊന്നുകൂടെ ഇരിക്കുന്നത് കാണാല്ലോ ? ബാക്കി ഞാന്‍ പറയണോ ? ഹ.... വിട് മാഷേ കയ്യീന്ന്, ഞാനൊന്നും ചെയ്യില്ല, ചുമ്മാ ചെക്കനെ ഒന്ന് വിരട്ടിയതല്ലേ ? :) :) “

ഭാവാനിപ്പുഴയ്ക്ക് നടുവില്‍ ഒരു ഫോട്ടോ സെഷന്‍. പതിഞ്ഞുകൊണ്ടിരിക്കുന്നത് പ്രശസ്ത പ്രകൃതിസ്നേഹിയും, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറുമായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ സാര്‍. പതിപ്പിക്കുന്നത് എന്റെയൊരു സുഹൃത്തും ഒന്നാന്തരമൊരു ഫോട്ടോഗ്രാഫറുമായ ശ്രീ.വേണു ഗോപാലകൃഷ്ണന്‍

(മുകളില്‍പ്പറഞ്ഞ അടിക്കുറിപ്പ് ഈ പടം എടുത്തതിന് ശേഷം എനിക്ക് തോന്നിയ ഒരു കുസൃതി മാത്രം. ശോഭീന്ദ്രന്‍ സാര്‍ അങ്ങനൊന്ന് ചിന്തിക്കുക പോലുമില്ല.)

ഇനി വേണു എടുത്ത ശോഭീന്ദ്രന്‍ മാഷിന്റെ ചൈതന്യമുള്ള ആ ചിത്രമിതാ താഴെ കണ്ടോളൂ.

21 comments:

ഹരീഷ് തൊടുപുഴ 27 April 2009 at 03:28  

ഹ ഹാ!! ഒന്നാന്തരം...

മച്ചാന്റെ കൈയ്യിലുമുണ്ടല്ലോ സോണിയുടെ ഒരെണ്ണം..

എം.എസ്. രാജ്‌ | M S Raj 27 April 2009 at 03:35  

ജഗതി ഒരു പടത്തില്‍ പറഞ്ഞ പോലെ:
“വിടളിയാ.. പറയട്ടെ!!”

പൊറാടത്ത് 27 April 2009 at 03:44  

പ്രൊഫസറെന്താ, ഉണ്ടക്കല്ല് എടുത്ത് വീക്കാനുള്ള തയ്യാറെടുപ്പിലായിരുന്നോ?!! :)

Unknown 27 April 2009 at 07:43  

പ്രൊഫസര്‍ ശോഭീന്ദ്രനെ നേരില്‍ കാണാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. കുറച്ചു കാലം മുന്‍പ് ഏഷ്യാനെറ്റ് കണ്ണാടിയിലോ മറ്റോ ആണ് ഞാന്‍ ആദ്യമായി പ്രൊഫസറേ കുറിച്ചറിയുന്നത്. അന്നേ മനസ്സിലുള്ളതാ മൂപ്പരെ നേരില്‍ കാണാന്‍ ചാന്സുണ്ടെങ്കില്‍ ഒരു ക്ലോസ് അപ്പ് പടം എടുക്കണമെന്നു മൂപ്പരുടെ ഒരു ലൂക്ക് വെച്ച് നല്ല 'കിടു' പടമാകും അത്. എന്തായാലും ഈ പടവും നല്ല ജീവനുള്ള പടം. നല്ല അടികുറിപ്പും.

പകല്‍കിനാവന്‍ | daYdreaMer 27 April 2009 at 08:25  

:)

Lathika subhash 27 April 2009 at 08:32  

ഹ!ഹ!ഹാ!!

കുഞ്ഞന്‍ 27 April 2009 at 09:13  

ഈ പടമെടുത്തയാളിന് അന്റെ അഭിനന്ദനങ്ങള്‍..ഇനി ആ കൂട്ടുകാരന്‍ എടുത്ത ആ ഷോട്ടും ഇവിടെ പതിപ്പിക്കണെ നിരൂജീ..

വാഴക്കോടന്‍ ‍// vazhakodan 27 April 2009 at 09:26  

ഇദ്ദേഹത്തെ ഇതിനു മുന്‍പ് ടീവിയില്‍ കണ്ടിട്ടുന്ടെന്കിലും ഒരു ഫോട്ടോ കാണുന്നത് ആദ്യമാ.... നല്ല പോസിംഗ്!

The Eye 27 April 2009 at 11:14  

Hiii...

Very good..!

Unknown 27 April 2009 at 11:40  

ശോഭീന്ദ്രന്‍ മാഷെ ബ്ലോഗില്‍ എത്തിച്ചതിനു നന്ദി. ഞങ്ങളുടെ അയല്‍വാസി ആണ്. പിന്നെ, ആള്‍ പൊതുവേ ശാന്ത സ്വഭാവക്കാരനാണ് കേട്ടോ...:)

നിരക്ഷരൻ 27 April 2009 at 11:59  

@ഏകലവ്യന്‍ - വലത്തേ കൈയ്യീല്‍ കല്ല് പിടിച്ചുകൊണ്ട് നില്‍ക്കുന്ന മാഷിനെ കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കുസൃതിയാണ് ഞാനാ അടിക്കുറിപ്പായി എഴുതിയിട്ടത്. ശോഭീന്ദ്രന്‍ മാഷ് അങ്ങനൊന്നും ചിന്തിക്കുകപോ‍ലുമില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാവുന്നതല്ലേ ? എന്തായാലും എന്റെ കുസൃതി ഞാന്‍ പോസ്റ്റില്‍ത്തന്നെ തിരുത്തുന്നു. എന്തെങ്കിലും വിഷമം മാഷിനോ അദ്ദേഹത്തെ അറിയുന്നവര്‍ക്കോ ആ വാചകങ്ങള്‍ കാരണം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

കൂട്ടത്തില്‍ കുഞ്ഞന്‍ ആവശ്യപ്പെട്ടതുപോലെ വേണു എടുത്ത മാഷിന്റെ ആ ചിത്രം കൂ‍ടെ അടിയില്‍ ചേര്‍ക്കുന്നു.

Unknown 27 April 2009 at 13:22  

സുഹൃത്തേ,
ഞാനും താങ്കളുടെ അടിക്കുറിപ്പ് അതേ അര്‍ത്ഥത്തില്‍ തന്നെയേ എടുത്തിട്ടുള്ളൂ. പിന്നെ പെട്ടന്ന് വായിച്ചപ്പോള്‍ തമാശക്കാണെങ്കിലും, ഈ ഒരു സീനിനെ ഇങ്ങനെയും വ്യാഖ്യാനിക്കപെടുന്നല്ലോ എന്നും ഓര്‍ത്തുപോയി. പിന്നെ നമ്മുടെ അച്ചുമാമനെയും, പട്ടി വിവാദത്തെയും. തിരുത്തിയതില്‍ വളരെ സന്തോഷവും നന്ദിയും.

ചാണക്യന്‍ 27 April 2009 at 21:28  

:)

ബാജി ഓടംവേലി 28 April 2009 at 05:21  

പടം നന്നായിട്ടുണ്ട് ....
വിവരണവും......

ശ്രീനാഥ്‌ | അഹം 28 April 2009 at 08:29  

ഞാനീ പോസ്റ്റ് നോക്ക്യോണ്ടിരിക്കുമ്പ്‌ളാ എന്റെ തൊട്ടറ്റ്ടുത്തിരുന്ന് പണിയെടുക്കുന്ന ഗഡി അത് കണ്ടത്. ചുള്ളന്‍ ഗുരുവായൂരപ്പന്‍ കോളേജിലാ പടിച്ചേ ത്രേ.. ഈ പറഞ മാഷിനേം അറീം...

:)

Rare Rose 28 April 2009 at 09:00  

ഹി..ഹി..നല്ല പോട്ടവും അടിക്കുറിപ്പും..:)

ബഷീർ 28 April 2009 at 09:07  

ഫോട്ടോക്കൊത്ത അടി-ക്കുറിപ്പ് :)

ചാക്കോച്ചി 28 April 2009 at 13:45  

മനോജേട്ടാ....
പതിവ് പോലെ തന്നെ ഞാനും പുറകെ ഉണ്ട് കേട്ടോ ,
ക്ഷമിക്കണം, പക്ഷെ കുറച്ചു ആഴ്ചകള്‍ ആയി പ്രതികരണങള്‍ അറിയിക്കാന്‍ സാധിച്ചില്ല.
സത്യം പറഞ്ഞാല്‍ കുറച്ചു ദിവസം ആയിട്ട് രാഷ്ട്രീയ പോസ്റ്റുകള്‍ക്ക്‌ അടിപെട്ടു പോയി.

ഇന്ന മനോരമയുടെ നെറ്റിയില്‍ അറക്കല്‍ കെട്ടു സന്ദര്‍ശനത്തിന്റെ പോസ്റ്റര്‍
കണ്ടപ്പോള്‍ എന്തോ ഒരു വലിയ സന്തോഷം മനസ്സില്‍ തോന്നി.കാരണം അറിയാത്ത ഒരു സന്തോഷം.
ഹൃദയം നിറഞ്ഞ അഭിനന്തനങ്ങള്‍....
സസ്നേഹം ചാക്കോച്ചി

Manikandan 29 April 2009 at 09:37  

ശോഭീന്ദ്രൻ മാഷിനെ അറിയാൻ ബ്ലോഗിലൂടെ ഒരു അവസരം ഉണ്ടാക്കിയതിനു നന്ദി.

നിരക്ഷരൻ 29 April 2009 at 12:21  

ശോഭീന്ദ്രന്‍ മാഷിനെപ്പോലുള്ള പ്രകൃതിസ്നേഹികളെ അധികം ആര്‍ക്കും അറിയില്ല ഇപ്പോഴും. അല്ലെങ്കിലും സ്നേഹമുള്ളവരെ ആര്‍ക്ക് വേണം ഇക്കാലത്ത്, അതും കാടിനേം മലയേയുമൊക്കെ സ്നേഹിക്കുന്നവരെ!

അദ്ദേഹത്തിന്റെ തിരക്കും ഞങ്ങളുടെ തിരക്കും കാരണം അധികം സമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കാന്‍ പറ്റിയില്ല. ഇനിയും ഒരവസരം കിട്ടിയെന്ന് വരും. മാഷേ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

@ ചാക്കോച്ചീ - ഇന്നത്തെ മനോരമയിലും എന്റൊരു യാത്രാവിവരണം വന്നിട്ടുണ്ട്. (തുഷാരഗിരി) കണ്ടുകാണുമല്ലോ ? സന്തോഷം എനിക്കുമുണ്ട്. സന്തോഷത്തില്‍ പങ്കുചേര്‍ന്നതിന് വളരെ വളരെ നന്ദി :)

വിഷ്ണു | Vishnu 13 May 2009 at 19:36  

മനോജേട്ടാ എഴുത്ത് വളരെ നന്നായിടുണ്ട് ....രണ്ടു വര്‍ഷം മുന്‍പ് സൈലന്റ് വാലി സന്ദര്‍ശിച്ച ഓര്‍മ്മകള്‍ എന്നിലുന്ര്‍ത്തി. നിങ്ങളുടെ ഒപ്പം ഒരു ക്യാമറയുമായി ഞാനും ഉണ്ടാരുനെകില്‍ എന്ന് ആശിച്ചു പോയി. അടുത്ത ലകത്തിനു വേണ്ടി കാത്തിരിക്കുന്നു.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP