Friday, 1 May 2009

ദജ്ജാലിനെ നേരില്‍ക്കണ്ടു


ജ്ജാലിനെ നേരില്‍ക്കണ്ടു. അതെ ദജ്ജാല് തന്നെ, ഒറ്റക്കണ്ണന്‍ ദജ്ജാല്‍, ലോകാവസാനമാകുമ്പോള്‍ അവതരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന അതേ ദജ്ജാല് തന്നെ.

ലോകാവസാനമായതിന്റെ അടയാളങ്ങള്‍ നമ്മള്‍ കാണാ‍ന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായ‍ല്ലോ ? പക്ഷെ, ദജ്ജാലിന്റെ ദ്രംഷ്ടങ്ങള്‍ വളര്‍ന്നിറങ്ങിയിട്ടുണ്ടെന്നും, അവന്‍ ആയുധം കയ്യിലെടുത്തുകഴിഞ്ഞെന്നും നേരില്‍ക്കണ്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്.

നമ്മുടെ ഈ കൊച്ചു പ്ലാനറ്റിന് ഇനി വലിയ ആയുസ്സൊന്നുമില്ല. ദജ്ജാലിന്റെ രൂപത്തില്‍ നമുക്ക് നേരിടേണ്ടി വരുകയും, പൊരുതേണ്ടി വരുകയും ചെയ്യുക പരിസര മലിനീകരണത്തിനോടും, തീവ്രവാ‍ദികളോടും, ഗ്ലോബല്‍ വാമിങ്ങിനോടും, ഗ്ലോബല്‍ വാറിനോടും, പന്നിപ്പന്നി അടക്കമുള്ള അസുഖങ്ങളോടുമായിരിക്കും. കിയാം കരീബ്. ജാഗ്രതൈ.

ഇംഗ്ലണ്ടിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നൊരു ദൃശ്യം.

31 comments:

പൊറാടത്ത് 1 May 2009 at 05:37  

അപ്പോ അതും സംഭവിച്ചു..!! ജാഗ്രതൈ... :)

ഏറനാടന്‍ 1 May 2009 at 05:41  

പന പറിച്ച് പല്ലുകുത്തീ
ദജ്ജാലതാ വരുന്നേയ്..

നിരക്ഷരാ നീരൂ ദജ്ജാലിനേം കണ്ടൂവല്ലേ?
കൂടെ നിന്ന് ഒരു പടം കൂടിയിടായിരുന്നൂ..

Jayesh/ജയേഷ് 1 May 2009 at 05:51  

:)

ramanika 1 May 2009 at 05:55  

നേരിടേണ്ടി വരുകയും, പൊരുതേണ്ടി വരുകയും ചെയ്യുക പരിസര മലിനീകരണത്തിനോടും, തീവ്രവാ‍ദികളോടും, ഗ്ലോബല്‍ വാമിങ്ങിനോടും, ഗ്ലോബല്‍ വാറിനോടും, പന്നിപ്പന്നി അടക്കമുള്ള അസുഖങ്ങളോടുമായിരിക്കും.
ithil parajayapettal pinne namukku madangam!

ഹന്‍ല്ലലത്ത് Hanllalath 1 May 2009 at 06:07  

:):)

Rare Rose 1 May 2009 at 06:57  

അമ്പടാ ദജ്ജാലേ...:)
കൂടെ കൊടുത്ത കുറിപ്പ് ദജ്ജാലിനേക്കാള്‍ കേമം....

സുനിൽ കൃഷ്ണൻ(Sunil Krishnan) 1 May 2009 at 07:40  

ഫോട്ടോയും കുറിപ്പും നന്നായിരിയ്ക്കുന്നു നിരക്ഷരാ....!

Jayasree Lakshmy Kumar 1 May 2009 at 07:55  

ചാഗ്രതൈ!!!

ഏതായാലും നിരക്ഷരൻ പറഞ്ഞാണ് ദജ്ജാൽ എന്ന കൺസെപ്റ്റിനെ കുറിച്ച് ഞാൻ അറിയുന്നതു പോലും. നന്ദി

ഉറുമ്പ്‌ /ANT 1 May 2009 at 08:03  

:)

വാഴക്കോടന്‍ ‍// vazhakodan 1 May 2009 at 08:57  
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan 1 May 2009 at 08:58  

ന്റെ ദജ്ജാല് പഹയാ, പ്യാടിപ്പിച്ചല്ലോ! :)

Unknown 1 May 2009 at 09:39  

നേരില്‍ കണ്ടു രണ്ടാളും ചായ കുടിച്ചു പിരിഞ്ഞൂല്ലേ .ഇനി കാണുമ്പോ എന്റേം കൂടെ അന്വേഷണം പറഞ്ഞേക്കൂ. :)
പിന്നേ എപ്പോളാണ് ഇതിന്റെ യാത്ര വിവരണം വായിക്കാന്‍ പറ്റുക .

Unknown 1 May 2009 at 10:15  

അപ്പൊ അങ്ങിനെ ദജ്ജാലും ഇറങ്ങി. ഇനിയിപ്പോ എന്നാണാവോ ഇത് അവസാനിക്കുന്നത്. സത്യത്തില്‍ ഈ ലോകം അവസാനിച്ചു കൊണ്ടേ ഇരിക്കുകയല്ലേ അവസാനം ദാ പന്നി പനിയും. ഇനിയെന്താണാവോ അടുത്ത പുകില്.

ചാണക്യന്‍ 1 May 2009 at 10:27  

ഇനി എന്തൊക്കെ കാണേണ്ടി വരുമോ?

സെറീന 1 May 2009 at 11:23  

വെറുതെ ആളെ പേടിപ്പിക്കല്ലേ ചങ്ങാതീ..

smitha adharsh 1 May 2009 at 12:01  

അതെ..അപ്പൊ മൂപ്പരേയും കണ്ടു അല്ലെ?

ആദര്‍ശ്║Adarsh 1 May 2009 at 12:20  

ഇങ്ങനെ ഒരാളെപ്പറ്റി ഇപ്പോഴാണ്‌ കേട്ടത് ..കണ്ടത്...നന്ദി ഭായ് ...

കാപ്പിലാന്‍ 1 May 2009 at 13:24  

ഹോ രക്ഷപ്പെട്ടൂ ..

കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു .എന്തായാലും കണ്ടല്ലോ അപ്പോള്‍ ലവന്‍ ഉടനെ വരും

പ്രിയ ഉണ്ണികൃഷ്ണന്‍ 1 May 2009 at 18:59  

ഭയങ്കരാ...

വീകെ 1 May 2009 at 20:14  

അപ്പൊ..
ഇവൻ തന്നെയാണൊ ലവൻ..ഏത്..?
മ്മ്ടെ ‘കലി’.

പാവപ്പെട്ടവൻ 1 May 2009 at 23:11  

അവസാനം അവനും ഒരു കണക്കിന് എത്തി .അപ്പൊ ഇത്രേ ഒള്ളു കാര്യങ്ങള്‍. ഇനിയിപ്പോ പേടിക്കണ്ടാലോ ?

നിരക്ഷരൻ 1 May 2009 at 23:28  

ദജ്ജാലിനെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ദജ്ജാലും കലിയും ഒക്കെ ഒന്നുതന്നെ.

ഇതിനെപ്പറ്റിയൊക്കെ ഇങ്ങനെ പോസ്റ്റിടാനും കമന്റടിക്കാനുമല്ലാതെ നമുക്കെന്ത് ചെയ്യാനാകുമെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

തീവ്രവാദികളേം, ഗ്ലോബല്‍ വാറിനേയുമൊക്കെ വിട്ടുകളഞ്ഞോളൂ. പക്ഷെ പകര്‍ച്ചവ്യാധി, പരിസരമലിനീകരണം എന്നതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവില്ലേ ?

ഉദാഹരണത്തിന്:-
കൊച്ചിയിലെ ഹെലിക്കോപ്റ്റര്‍ പോലുള്ള കൊതുകുകള്‍ ലോകപ്രശസ്തമാണ്. എന്നിട്ട് ആ കൊതുകുകടി കൊള്ളൂന്ന നാട്ടുകാര്‍ മാറിമാറിവരുന്ന സര്‍ക്കാറിനെ കുറ്റം പറയലല്ലാതെ എന്താണ് സ്വന്തമായിട്ട് ചെയ്യുന്നത് ? കടവന്ത്രയിലെ ഒരു കനാലിന് അരുകില്‍ താമസിക്കുന്നവര്‍ രാത്രിയായാല്‍ അവരുടെ വീട്ടിലെ വേയ്‌സ്റ്റ്, പ്ലാസ്റ്റിക്ക് കവറില്‍ ഭദ്രമായി പൊതിഞ്ഞ് നീട്ടിയൊരു ഏറുവെച്ചുകൊടുക്കും ആ കനാലിലേക്ക്. കൊച്ചിയില്‍ ഏറ്റവും അധികം കൊതുകുകടി കൊള്ളുന്ന ജനവിഭാഗവും അവര്‍ തന്നെയാണ്. ആ വേസ്റ്റ് പാക്കറ്റുകള്‍ ദ്രവിക്കാതെ കിടന്ന് കീടാണുക്കളായി, ഓവുചാലുകളിലെ ഒഴുക്ക് തടസ്സപ്പെടുത്തി, കൊതുകിന്റെ കൂത്താടികള്‍ക്ക് ജീവിക്കാനുള്ള സൌകര്യമുണ്ടാക്കി, കൊതുകായി വളര്‍ന്ന് അവരെത്തന്നെ തിരിഞ്ഞ് കടിക്കുന്നു. ആരാണ് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടത്? അല്ലെങ്കിലും ഇതൊക്കെ ആരെങ്കിലും അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ടോ ? നമ്മള്‍ സമ്പൂര്‍ണ്ണ സാക്ഷരരല്ലേ ?

ഇനി ഇതിനൊരു മറുവശം ഉണ്ട്. തോട്ടിലേക്ക് എറിഞ്ഞില്ലെങ്കില്‍ ഈ വേസ്റ്റ് ആര് എടുക്കും എന്നാതാണാ വശം. വേസ്റ്റ് ഡില്‍‌പോസലിന് നല്ലൊരു സംവിധാനം ഇന്നും നമ്മുടെ നാട്ടിലില്ല. അപ്പോള്‍ ജനങ്ങള്‍ എന്തുചെയ്യും ?

അതിനെനിക്കൊരു ഉത്തരമുണ്ട്. വോട്ട് ചെയ്ത് ജയിപ്പിച്ച് പഞ്ചായത്തിലും, നിയമസഭയിലും, പാര്‍ലിമെന്റിലുമൊക്കെ നാം പറഞ്ഞയച്ചിരിക്കുന്ന ജനനേതാക്കള്‍ ഒരുപാടുണ്ടല്ലോ ?

ഈ വേസ്റ്റുകള്‍ ഒക്കെ ഒരൊറ്റ ദിവസം എല്ലാ വീട്ടുകാരും കൊണ്ടുപോ‍യി ഇപ്പറഞ്ഞ നേതാക്കന്മാരുടെ വീട്ടുമുറ്റത്ത് ഇട്ടിട്ട് പോരുക. നേരത്തേ കൂട്ടി തീയതി നിശ്ചയിച്ച് ഈ കലാപരിപാടി ചെയ്താല്‍ വാര്‍ത്തകള്‍ക്ക് വേണ്ടി പരക്കം പായുന്ന മാദ്ധ്യമപ്പടയുടെ സാന്നിദ്ധ്യത്തില്‍ തന്നെ ഇത് ചെയ്യാം. ഉടനെ നടപടി വരും. ഇല്ലെങ്കില്‍ ഒരു ദിവസം കൂടെ ഈ കലാപരിപാടി ആവര്‍ത്തിക്കുക. എല്ലാം പെട്ടെന്ന് തീരുമാനമാകും.

നികുതിപ്പണം കൊണ്ട് പാലം പണിയുകയും, റോഡ് പണിയുകയും ചെയ്യൂന്നതിന് മുന്‍പ് അവശ്യമായും ചെയ്തിരിക്കേണ്ട കാര്യമാണ് വേസ്റ്റ് ഡിസ്‌പോസല്‍.

പരിസരമലിനീകരണത്തില്‍ നിന്നും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധിക്കുമെതിരായി നമുക്കുതന്നെ ആഞ്ഞടിക്കാനാവും. ഏത് വന്‍ മരവും ആ പ്രക്ഷോഭത്തില്‍ കടപുഴകും.

ഇതൊക്കെ പറഞ്ഞിട്ടെന്തിനാ ? നമുക്ക് ഒരൊറ്റ പ്രക്ഷോഭമാര്‍ഗ്ഗമല്ലേ അറിയൂ. അതല്ലേ ബന്ദ് ?

മുന്‍പൊരിക്കല്‍ ഇതുപോലൊരു പോസ്റ്റിട്ടപ്പോള്‍, ഇങ്ങനെ പ്രസംഗിച്ച് പോകാനല്ലാതെ നിങ്ങള്‍ക്കൊക്കെ എന്ത് ചെയ്യാനാകും എന്ന് ഒരു ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. അതുകൊണ്ട് മാത്രമാണ് ഇത്രയും പറയേണ്ടി വന്നത്. ഞാന്‍ ജീവിക്കുന്ന തെരുവില്‍, വേസ്റ്റ് ആരെങ്കിലും റോഡിലോ, കാണയിലോ വലിച്ചെറിയൂന്നത് കണ്ടാല്‍ ഞാനിടപെടും, അവരെ ചോദ്യം ചെയ്യും. അവരുമായി സംഘടിച്ച് മുന്‍പ് പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ ചെയ്യും. മറ്റുള്ള എല്ലാ തെരുവുകളിലും പോയി അങ്ങനൊക്കെ ചെയ്യാന്‍ എനിക്ക് പറ്റിയെന്ന് വരില്ല. എല്ലാവരും വിചാരിക്കണം.പിന്നെ നമ്മുടെ ജനപ്രതിനിധികളും വിചാരിക്കണം.

ഓരോ തെരുവിലും, അവിടെ ജീവിക്കുന്നവര്‍ തന്നെ വിചാരിക്കണം. പരിസര മലിനീകരണം എന്ന ഒരു കൈ വെട്ടുന്നതോടെ ദജ്ജാലിന്റെ ശക്തി കുറയും. അങ്ങനെ ഒന്നൊന്നായി നമുക്ക് വെട്ടിമാറ്റാന്‍ പറ്റുന്നതേയുള്ളൂ ദജ്ജാലിന്റെ കൈയ്യും കാലും കഴുത്തുമെല്ലാം.

കിയാം അത്ര കരീബൊന്നുമല്ല, നാം വിചാരിച്ചാല്‍ അകറ്റിനിര്‍ത്താവുന്നതേയുള്ളൂ കിയാമിനെ. ജാഗ്രതൈ.

മരമാക്രി 2 May 2009 at 03:27  

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

ബൈജു (Baiju) 2 May 2009 at 07:05  

ഇംഗ്ലണ്ടില്‍ പോകാം?
നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ കേറാം?
ദജ്ജാലിനെക്കണ്ടാല്‍ പേടിക്കുമോ?

പോസ്റ്റ് നന്നായി മാഷേ...........

ബിനോയ്//HariNav 3 May 2009 at 09:56  

ന്‍റെ ദജ്ജാല്മുത്തപ്പാ.. :)

പകല്‍കിനാവന്‍ | daYdreaMer 3 May 2009 at 14:47  

;)
ഡാ ദജ്ജാല്‍ ഫീകരാ..

Ashly 4 May 2009 at 10:18  

The example what you told (about Cochin) is very real. Most of the time, we are responsible for what is happening around us. But we seldom react.

ഹരീഷ് തൊടുപുഴ 6 May 2009 at 02:13  

എനിക്കിതൊക്കെ പുതിയ അറിവുകള്‍.. നന്ദി

ഹരിശ്രീ 6 May 2009 at 09:20  

ജാഗ്രതൈ......

:)

Bindhu Unny 7 May 2009 at 16:48  

അയ്യോ പേടിയാവുന്നു. :-(
:-)

Salim PM 5 January 2011 at 11:14  

യഥാര്‍ഥ ദജ്ജാലിനെ കാണാന്‍ ഇവിടെ വരിക:
http://maseeeh.blogspot.com/2010/12/blog-post.html

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP