ആഴിക്കങ്ങേക്കരയുണ്ടോ ?
ആഴിക്കങ്ങേക്കരയുണ്ടോ ?
ആഴങ്ങള്‍ക്കൊരു .......?
അനങ്ങാത്തിരമാല വഴിയേ വന്നാലീ
അല്ലിനു തീരമുണ്ടോ ?
അല്ലിനു തീരമുണ്ടോ ?
കടലിലൊഴുകി നടക്കുന്ന കൊച്ചു നൌകകളും പായ്‌വഞ്ചികളുമൊക്കെ കാണുമ്പോള്‍ എന്നും ഓര്‍മ്മവരുന്നത് ഈ ഗാനശകലമാണ്. (രണ്ടാമത്തെ വരി ഓര്‍മ്മ വരുന്നുമില്ല.)
മെയിന്‍ ലാന്റ് ബ്രിട്ടണിനും, ഐല്‍ ഓഫ് വൈറ്റിനും(Isle of Wight) ഇടയിലുള്ള ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ സോളന്റ് (Solent) കടലിടുക്കില്‍ നിന്നൊരു ദൃശ്യം.
23 comments:
പോരാ പോരാ...
നാളില്‍ നാളില്‍.....
രണ്ടാമത്തെ വരി ഇങ്ങനെ
....
യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ...
:)
ഫോട്ടൊ വളരെ നന്നായിട്ടുണ്ട്.
ആശംസകൾ.
മനോഹരമായ കാഴ്‌ച
nice pic
ആ പാട്ട് മുഴുവനും ഇതാ !
ഏലയ്യാ..ഏലേലമ്മ കുത്തന കൊടുമന ഏലേലമ്മ...
ആഴിക്കങ്ങേ കരയുണ്ടോ
യാമങ്ങള്‍ക്കൊരു മുടിവുണ്ടൊ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീ
അല്ലിനു തീരമുണ്ടോ അല്ലിനു തീരമുണ്ടോ
നീല മേലാപ്പിന്‍ കീഴിലാലസ്യമാളും ഭൂമിയല്ലേ
വേനല്‍ ചൂടേറ്റു ദാഹ നീരിനു പിടയും ഭൂമിയല്ലേ
വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും (2)
തിരകളൊടുവില്‍ തകരും കദനം ചൂടുന്നു
അല്ലിനു തീരമുണ്ടോ അല്ലിനു തീരമുണ്ടോ
അന്തി വിണ്ണിന്റെ തങ്ക താഴിക പൊന്തി കാറ്റുറങ്ങീ
കാവല്‍ കാക്കുന്ന നീല നിഴലുകള്‍ മോഹം പൂണ്ടു നിന്നു
ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നൂ (2)
തളര്‍ന്നു തനുവിതവശമിവിടെ വീഴുന്നൂ
അല്ലിനു തീരമുണ്ടോ അല്ലിനു തീരമുണ്ടോ (ആഴിക്കങ്ങേ..)
Film/album: പടയോട്ടം
Lyricist: കാവാലം നാരായണപണിക്കർ
Music Direction: ഗുണസിംഹ്
Singer: കെ ജെ യേശുദാസ്
ആ കാന്താരിക്കുട്ടി ഒന്ന് വിട്ടു പോയി,
"ചെമ്പകപ്പൂ വേണ്ടേ? വാലാട്ടി പക്ഷിക്ക് കൊടുക്കാന്‍ ചെമ്പകപ്പൂ വേണ്ടേ?
ഇപ്പൊ ഓര്‍മ്മ വന്നോ?
ഇത് കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ നിരക്ഷരാ
നല്ല ചിത്രം നീരൂ....
യാത്രയും അകമ്പടി ശോകഗാനവും..നന്നായിട്ടുണ്ട്
ഈ നൌകയും കമ്മ്യൂണിസ്റ്റായാ...ഇലക്ഷന്‍ കഴിഞ്ഞെന്നറിയിക്കൂ ;)
ആഴിക്കിങ്ങേക്കരയുണ്ട്, ഇവിടെയിരുന്നങ്ങേക്കരയ്ക്ക് കണ്ണുംനട്ടിരിക്കാറുണ്ടെന്ന്. :)
യ്യോ വാഴക്കോടൻ മാഷേ, ചെമ്പകപ്പൂ എവിടെയാ ? എനിക്കൊന്നും പിടി കിട്ടീല്ല.അങ്ങനെ ഒരു ലൈൻ ആ പാട്ടിലുൺണ്ോ ?
പിടി എന്റെ വക ഒരു തേങ്ങ........
@ കാന്താരിക്കുട്ടി - അങ്ങനൊരു സംഭാഷണം ആ പാട്ടിനിടയില്‍ ഉണ്ട്. അത് ചിലപ്പോള്‍ സിനിമയിലെ പാട്ടിനിടയില്‍ മാത്രമാകാനാണ് സാദ്ധ്യത. നസീറിന് പൂവ് കൊടുത്തുകൊണ്ട് ഒരു കൊച്ചുകുട്ടി ചോദിക്കുന്നതാണത്.അപ്പോള്‍ അദ്ദേഹം തന്റെ കാമുകിയെ ഓര്‍ക്കുന്നു. ആ സിനിമ കണ്ടിട്ടില്ലല്ലേ കാന്താരീ?
എന്തായാലും പാട്ട് മുഴുവന്‍ തന്നതിന് കാന്താരിക്കുട്ടിക്ക് നന്ദി. കാന്താരിക്കുട്ടീം വാഴക്കോടനും കൂടെ കസറിക്കളഞ്ഞു.
ആഴിക്കങ്ങേക്കര കാണാന്‍ എത്തിയ എല്ല്ലാവര്‍ക്കും നന്ദി.
മനോഹരമായ ചിത്രങ്ങള്‍ ..
നന്ദി നിരൻ...
പോസ്റ്റ് പൂർണ്ണതയിലെത്തിച്ചതിന് കാന്താരിയ്ക്കും വാഴക്കോടനും കൂടെ കുറേശ്ശെ കൊടുത്തോളൂ..:)
നന്ദി നിരൻ...
പോസ്റ്റ് പൂർണ്ണതയിലെത്തിച്ചതിന് കാന്താരിയ്ക്കും വാഴക്കോടനും കൂടെ കുറേശ്ശെ കൊടുത്തോളൂ..:)
sundaram...
:)
ആഴിക്കങ്ങേക്കരയുണ്ടോ ?
ആഴങ്ങള്‍ക്കൊരു .......?
ഞാനും കുറേ ചിന്തിച്ചിട്ടുണ്ടീക്കാര്യം!!
നല്ല ചിത്രം...കാന്താരി ചേച്ചി പുതിയൊരു പാട്ട് തന്നു..
ആ സിനിമ ഞാൻ കണ്ടിട്ടില്ല നിരൻ ജി.പക്ഷേ ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാ.അതിൽ ഇങ്ങനൊരു സംഭാഷണം ഞാൻ കേട്ടിട്ടില്ലാരുന്നു.അതു കൂടി ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.വാഴക്കോടൻ മാഷിനും നിരൻ ജീ ക്കും പെരുത്ത നന്ദി !!
മനോജേട്ടാ പാട്ടുകേട്ടിട്ടില്ലെങ്കിലും ചിത്രം ഇഷ്ടപ്പെട്ടു.
Post a Comment