Monday, 6 April 2009

വിശ്വസാഹിത്യകാരന്റെ വീട്


ലോകം കണ്ടതില്‍‌വെച്ചേറ്റവും വലിയ സാഹിത്യകാരനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വില്യം ഷേക്‍സ്‌പിയര്‍ ജനിച്ചതും, കുറേക്കാലം ജീവിച്ചിരുന്നതുമായ വീട്.

‘സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ എവണ്‍’(Stratford-upon-Avon)എന്ന ഇംഗ്ലീഷ് പട്ടണത്തിലെ ഹെന്‍ലി സ്ട്രീറ്റില്‍ നിന്നൊരു ദൃശ്യം.

താഴെത്തെ നിലയില്‍ ഏറ്റവും വലത്തുവശത്തുകാണുന്ന ജനലിലൂ‍ടെയാണ് അദ്ദേഹത്തിന്റെ പിതാവ് തുകലുകൊണ്ടുള്ള കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോകുന്നവര്‍ക്ക് വിറ്റിരുന്നത്.

27 comments:

Unknown 7 April 2009 at 00:23  

ആശംസകള്‍ .ഞങ്ങളും ആ വിശ്വസാഹിത്യക്കാരന്ടെ വീട് നിരക്ഷരനിലൂടെ കാണുന്നു .

ഹരീഷ് തൊടുപുഴ 7 April 2009 at 02:35  

ചേട്ടന് ഇതൊക്കെ കാണുവാനുള്ള ഭാഗ്യമുണ്ടായല്ലോ... ഭാഗ്യവാന്‍

ജിജ സുബ്രഹ്മണ്യൻ 7 April 2009 at 03:32  

വിശ്വസാഹിത്യകാരന്റെ വീട് എന്നു പറഞ്ഞപ്പോൾ ബഷീറിക്കാ‍ായുടെ വൈലാലിൽ വീട് ആയിരിക്കും എന്നു കരുതിയാ എത്തി നോക്കിയത്.പക്ഷേ ഇതു വല്ലാത്ത അൽഭുതമായി പോയി.ഷേക്സ്പിയറിന്റെ വീട് കാണാൻ അവസരം ഉണ്ടാക്കിത്തന്നതിനു നന്ദി!

അനില്‍@ബ്ലോഗ് // anil 7 April 2009 at 04:34  

ചിത്രത്തിനു നന്ദി നീരുഭായ്.

ഇത് ഇപ്പോഴും സ്വകാര്യ സ്വത്താണോ?

സമാന്തരന്‍ 7 April 2009 at 04:38  

സുല്‍ത്താന്റെ മാങ്കോസ്റ്റിന്‍ കൂടെ ഉണ്ടാവണേ എന്നുകരുതി എത്തി നോക്കി..
എന്തായാലും ഈ കാണിക്കലിന് നന്ദി.‍

Unknown 7 April 2009 at 05:53  

മാഷ്‌ ഇങ്ങിനെ കറങ്ങി നടന്നു നല്ല നല്ല പടങ്ങള്‍ ഇങ്ങിനെ എന്നും കാണിച്ചു തരണം.

ചാണക്യന്‍ 7 April 2009 at 06:04  

നല്ല ചിത്രം....നീരൂ..നന്ദി...

പാറുക്കുട്ടി 7 April 2009 at 06:11  

ഈ വീട് കാട്ടിത്തന്നതിനു നന്ദി.

Unknown 7 April 2009 at 06:21  

ഭാഗ്യവാന്‍... പങ്കുവെച്ചതിനു നന്ദി..

അല്‍ഭുത കുട്ടി 7 April 2009 at 07:12  

നല്ല പടം.അതിനിടക്ക് ഷേക്സ്പിയര്‍ പെണ്ണാണെന്നോ മറ്റോ ആരൊക്കെയോ പറയുന്നത് കേട്ടു.

പകല്‍കിനാവന്‍ | daYdreaMer 7 April 2009 at 07:30  

ഇതിനകത്ത് എങ്ങാനും ജനിച്ചിരുന്നെങ്കില്‍ ... ഹെന്റമ്മോ... :D
നന്ദി മനോജേ... ഇപ്പൊ ഇവിടെ ആരാ താമസം... ?

നിരക്ഷരൻ 7 April 2009 at 07:49  

ഞാനും എന്റെ ലോകവും, ഹരീഷ് തൊടുപുഴ, കാന്താരിക്കുട്ടി, സമാന്തരന്‍ , പുള്ളി പുലി, ചാണക്യന്‍, പാറുക്കുട്ടി, ശ്രീഹരി, അല്‍‌ഭുത കുട്ടി, ....

വിശ്വസാഹിത്യകാരന്റെ വീട് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

@ അനില്‍@ബ്ലൊഗ്,
@ പകല്‍ക്കിനാവന്‍....

ഇതിപ്പോള്‍ സ്വകാര്യസ്വത്തല്ല. ദേശത്തിന്റെ സ്വത്താണ്. ആരും താമസമില്ല അവിടെ. അതൊരു മ്യൂസിയം പോലെ ഒരു തീയറ്റര്‍ പോലെയൊക്കെയാണ് സംരക്ഷിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒരുയാത്രാ വിവരണത്തിലൂടെ തരാന്‍ ശ്രമിക്കാം. നന്ദി :)

സുനിൽ കൃഷ്ണൻ(Sunil Krishnan) 7 April 2009 at 09:46  

ഒഥല്ലോയും ഡെസ്ഡിമോണയും, ജൂലിയസ് സീസറും, ക്ലിയോപാട്രയും,മാർക്ക് ആന്റണിയും, കാഷ്യസും എല്ലാം ജനനമെടുത്ത വീട്...........

ഇവിടുത്തെ ഓരോ മണൽ‌ത്തരികൾക്കും എന്തെല്ലാം പറയാനുണ്ടാവും!

നന്ദി നിരക്ഷരകുക്ഷീ‍................!

സുപ്രിയ 7 April 2009 at 09:47  

ഇതിപ്പോഴും സംരക്ഷിച്ചിരിക്കുന്നു അല്ലേ.. ഇവിടെ വല്ലോമായിരിക്കണം..

Unknown 7 April 2009 at 11:57  

വിശ്വ സാഹിത്യകാരന്റെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയത്തിനു നന്ദി.

Sandhya 7 April 2009 at 13:31  
This comment has been removed by the author.
Sandhya 7 April 2009 at 13:32  

ഒരത്ഭുതത്തോടെയാ നിരക്ഷരാ ഇത് നോക്കിക്കാണുന്നത്. എത്രയോ കഥാപാത്രങ്ങളുടെ ജന്മസ്ഥലം. കൂടുതല്‍ ചിത്രങ്ങള്‍ക്കും യാത്രാവിവരണത്തിനുമായിട്ട് കാത്തിരിക്കുന്നു.
- ആശംസകളോടെ , സന്ധ്യ!

അരങ്ങ്‌ 7 April 2009 at 15:03  

Thanks and compliments for the photo. That great writer lived here! And he said by sitting in ones of these rooms; that life is a walking shadow!

പ്രിയ ഉണ്ണികൃഷ്ണന്‍ 7 April 2009 at 18:30  

എന്റ് പ്രിയപ്പെട്ട സാഹിത്യകാരന്‍... അവരുടെ വീട്...

യാത്രാവിവരണം ഇട്ടേ തീരൂ

Unknown 7 April 2009 at 20:54  

അന്നും ഞാന്‍ ചോദിച്ചു, അടുത്തത് ഇതല്ലേ എന്ന്, അപ്പൊ എത്ര വല്യ ആളായാലും നിരക്ഷരന് മുന്നില്‍ ക്യൂ നില്‍ക്കണം എന്ന് പറഞ്ഞ ആളാ... ഇപ്പൊ ദേ കെടക്കണ്..........

Lathika subhash 7 April 2009 at 21:26  

ഷേക്‍സ്‌പിയര്‍ കൃതികള്‍ ഒട്ടു മിക്കതും വിദ്യാര്‍ത്ഥിനിയായിരുന്നാപ്പോഴേ വായിച്ചെങ്കിലും, ഈ വീട് കാണാനൊത്തത് ഇപ്പോഴാ. നന്ദി.

ചങ്കരന്‍ 8 April 2009 at 02:43  

അപ്പം അങ്ങോരൊരു നാട്ടുപ്രമാണിയാര്‍ന്നു അല്ലേ??

Rani 8 April 2009 at 03:36  

നന്ദി , ഷേക്സ്പിയറിന്റെ വീടിന്റെ ചിത്രം കാണാന്‍ അവസരം ഉണ്ടാക്കിത്തന്നതിനു ...പോരട്ടെ ഇനിയും നല്ല പോസ്റ്റുകള്‍ ...

നിരക്ഷരൻ 8 April 2009 at 08:11  

സുനില്‍ കൃഷ്ണന്‍ - അതെ ഒരുപാട് കഥാപാത്രങ്ങള്‍ ഈ വീട്ടില്‍ വെച്ച് പിറവിയെടുത്തുകാണും. അതില്‍ ചില കഥാപാത്രങ്ങള്‍ ഇപ്പോഴും ആ വഴിയിലുംവീട്ടിലുമൊക്കെ കറങ്ങിനടക്കുന്നുണ്ട്.

സുപ്രിയ - ആ പറഞ്ഞതില്‍ കാര്യമുണ്ട്, നന്ദി :)

ഏകലവ്യന്‍ - നന്ദി :)

സന്ധ്യാ - യാത്രാവിവരണം അധികം താമസിയാതെ എഴുതാം, നന്ദി :)

അരങ്ങ് - ആ മുറികളിലൂടെ കയറി ഇറങ്ങുമ്പോള്‍ എന്റെ മനസ്സിലും അതായിരുന്നു ചിന്ത. ആ മഹാനായ മനുഷ്യന്‍ കയറി ഇറങ്ങി നടന്നിരുന്ന വീട്ടില്‍ ഞാനും.

പ്രിയാ ഉണ്ണികൃഷ്ണന്‍ - അവരുടെ വീട് എന്ന് പറഞ്ഞതെന്താ ? അതില്‍ ഒരു സ്ത്രീലിംഗം ചുവയ്ക്കുന്നുണ്ടാല്ലോ ? അത്ഭുതക്കുട്ടി പറഞ്ഞതുപോലെ വല്ല വിശ്വാസവും പ്രിയയ്ക്ക് ഉണ്ടോ ? എനിക്കേതായാലും ഇല്ല.

മുരളിക - മാഷേ. ഇത് വെറുമൊരു പടം മാത്രമല്ലേ ? യാത്രാവിവരണത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്.അത് ചില യാത്രകളില്‍ ആണ് വരുക. അതിന് ആ മഹാനായ കലാകാരനും ഈ അല്‍പ്പനായ നിരക്ഷരന്റെ ക്യൂവില്‍ നില്‍ക്കേണ്ടി വരും... :)

ലതി - നന്ദി ചേച്ചീ :)

ചങ്കരന്‍ - അദ്ദേഹം ഒരു നാട്ടുപ്രമാണി എന്ന് പറയാന്‍ പറ്റില്ല. മിഡില്‍ ക്ലാസ്സ് ഫാമിലി ആയിരുന്നെന്ന് തോന്നുന്നു. വീടിന്റെ വലിപ്പം കണ്ടിട്ടാണോ അങ്ങനെ പറഞ്ഞത് ?

റാണി അജയ് - നല്ല പോസ്റ്റ് എന്ന് പറഞ്ഞതിന് നന്ദി. ഇനിയും വരാം. കാണാം:)

എല്ലാവര്‍ക്കും നന്ദി..

siva // ശിവ 8 April 2009 at 09:41  

Thanks for this great photo....

ബൈജു (Baiju) 8 April 2009 at 14:11  

ee chithram post cheyththinu Nandi

Jayasree Lakshmy Kumar 8 April 2009 at 18:55  

ഞാനും ഈ വീട് കാണണമെങ്കിൽ ഇതു പോലെ വല്ല പോസ്റ്റും ഇടണം :)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP