Monday 23 March 2009

ഇംഗ്ലീഷ് കണിക്കൊന്ന

രു ഇംഗ്ലീഷ് ഗ്രാമപ്രദേശത്തെ (കണ്ട്രി സൈഡ്) തെരുവില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണിതൊക്കെ.

ശിശിരത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ഇലപൊഴിച്ച് നിന്നിരുന്ന മരങ്ങളിലെല്ലാം തളിരിലകളും, പൂ‍ക്കളും‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വഴിയോരത്തും, വീട്ടുവളപ്പിലുമൊക്കെയുള്ള മരങ്ങളിലെല്ലാം പൂക്കള്‍ കുലകുലയായിക്കിടക്കുന്നു. ഇലയേക്കാളധികം പൂക്കളാണ് മിക്ക മരത്തിലും.

ഈ മഞ്ഞപ്പൂക്കള്‍ കണ്ടപ്പോള്‍ ‍നമ്മുടെ സ്വന്തം കണിക്കൊന്നയെയാണ് ഓര്‍മ്മവന്നത്. സായിപ്പ് വിഷു ആഘോഷിക്കുമായിരുന്നെങ്കില്‍ ഈ പൂക്കളായിരിക്കുമായിരുന്നു കണിക്കൊന്നയുടെ സ്ഥാനത്ത്. അങ്ങിനെയാണെങ്കില്‍ ഇതിനെ ഇംഗ്ലീഷ് കണിക്കൊന്ന എന്ന് വിളിക്കാമല്ലോ ?

വിളിക്കാം, അതില്‍ തെറ്റൊന്നുമില്ല. കാരണം നമ്മുടെ കണിക്കൊന്ന അധവാ Golden Shower Tree യുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണത്രേ ഈ മരം. ഇതിനെ Golden Chain Tree അഥവാ Laburnum എന്നാണ് വിളിക്കുന്നത്.

-------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
http://en.wikipedia.org/wiki/Laburnum

22 comments:

മി | Mi 23 March 2009 at 10:11  

നല്ല ചിത്രങ്ങള്‍.. പൂക്കളുടെ ചിത്രം കാണുന്നതേ ഒരു സുഖമാണ്..

Unknown 23 March 2009 at 10:18  

അങ്ങനെ സായിപ്പിന്റെ നാട്ടിലും കണികൊന്ന

ആർപീയാർ | RPR 23 March 2009 at 10:32  

ഇംഗ്ലീഷ് കണിക്കൊന്ന കൊള്ളാം

പകല്‍കിനാവന്‍ | daYdreaMer 23 March 2009 at 10:37  

ആംഗലേയ കൊന്ന കൊള്ളാല്ലോ... !
:)

അല്‍ഭുത കുട്ടി 23 March 2009 at 10:52  

ഇംഗ്ലീഷ് കണി കൊന്ന ഇംഗ്ലീഷില്‍ എന്ത് പറയും ആവോ. കൊള്ളാം.

Unknown 23 March 2009 at 12:06  

കഴിഞ്ഞ വര്‍ഷം ഇവിടെ സൌത്ത് കൊറിയ -ഇല്‍ കണി വെക്കാന്‍ ഞാന്‍ ഈ പൂക്കള്‍ തന്നെയാ ഉപയോഗിച്ചേ.. വേറെ വഴി ഇല്ലായിരുന്നു.. നന്നായിട്ടുണ്ട് ഫോട്ടോസ്..

Bindhu Unny 23 March 2009 at 12:26  

നമ്മുടെ കണിക്കൊന്നയുടെ കണ്‍‌ട്രി കസിനെ കാണിച്ചുതന്നതിന് നന്ദി :-)

ചാണക്യന്‍ 23 March 2009 at 12:31  

കണികൊന്നയുടെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചതിനു നന്ദി....

Rare Rose 23 March 2009 at 12:40  

ഇംഗ്ലീഷ് കൊന്ന കൊള്ളാം ട്ടോ..:)

Unknown 23 March 2009 at 12:45  

കൊന്ന കൊള്ളാം ട്ടോ കലക്കിയിട്ടുണ്ട്

അനില്‍@ബ്ലോഗ് // anil 23 March 2009 at 13:50  

കണിക്കോന്ന “സായിപ്പിനെ” കാണാന്‍ വന്നതാ.
നന്ദി.

Anonymous 23 March 2009 at 14:09  

കൊള്ളാമല്ലോ... :O

പ്രിയ ഉണ്ണികൃഷ്ണന്‍ 23 March 2009 at 14:46  

ബന്ധത്തില്‍പ്പെട്ടതായതോണ്ട് ഇനി കണിക്കൊന്നയായി ഇതുവെയ്ക്കാം ല്ലേ.

:)

ഹരീഷ് തൊടുപുഴ 24 March 2009 at 02:01  

പോരുമ്പോ ഒരു കുല പറിച്ചോണ്ടു വരണേ, ചേട്ടാ;

കണി വെക്കാനാ...

ശ്രീനാഥ്‌ | അഹം 24 March 2009 at 03:55  

അതായത്, കൊന്നപ്പൂ കിട്ടാത്തോണ്ട് കണിയില്ലാ എന്ന് പറയണ്ടാ ന്ന്... ല്ലെ?

Jayasree Lakshmy Kumar 24 March 2009 at 17:50  

ദാ, ഇവിടെ മലയാളികളും ഈ പൂക്കൾ ഉപയോഗിക്കുന്നുണ്ട് വിഷുവിന് കണി വയ്ക്കാൻ [നാട്ടിൽ നിന്നു വരുന്ന കൊന്നപ്പൂക്കൾ വാങ്ങാൻ കിട്ടിയില്ലെങ്കിൽ]. നാട്ടിൽ കൊന്ന പൂക്കുന്ന അതേ കാലത്തു തന്നെയാണ് ഇവിടെയും ഇത് പൂക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? പൂത്തു നിൽക്കുന്ന കാണാൻ അതി മനോഹരം. പക്ഷെ ഓരോ പൂവും എടുത്തു നോക്കിയാൽ നമ്മുടെ കണിക്കൊന്ന തന്നെയാണ് സുന്ദരി കെട്ടോ

കെ.കെ.എസ് 25 March 2009 at 01:41  

അതി മനോഹരമായിരിക്കുന്നു.ഈ ചിത്രം കണ്ടപ്പോൾ എം ടി യുടെ രണ്ടാമൂഴത്തിലെ ഒരു
സന്ദർഭം ഓർമ്മയിൽ വന്നു-പാണ്ടവരുടെ വനവാസ് കാലത്ത് അവർ കാട്ടിൽ ഒരു കുടിൽ കെട്ടി താമസിക്കുകയാണ്.ഒരു വസന്തകാലം.അപ്പോൾ ആകുടിലിനു മുകളിൽ പൂത്തു നിന്നിരുന്ന കണികൊന്ന സ്വർണ്ണനാണയങൾ ചൊരിഞ്ഞു കൊണ്ട് അതിനെ കൊട്ടാ‍രമെന്നു കളിയാക്കി..അതെ,ശരിക്കുമൊരു ഗോൾഡൻ ഷവർ ട്രീ തന്നെയാണ് കണികൊന്ന. പിന്നെ,
ഇംഗ്ലീഷ് ലാബേണം ficus fistula തന്നെയാണോന്നറിഞ്ഞാൽ കൊള്ളാം

ബിന്ദു കെ പി 25 March 2009 at 02:24  

ഇംഗ്ലീഷ് കണിക്കൊന്നയെ പരിചയപ്പെടുത്തിയതിന് നന്ദി. അതിലൊരു പൂവിന്റെ ക്ലോസപ്പ് കൂടി കൊടുക്കാമായിരുന്നു.

പൊറാടത്ത് 25 March 2009 at 04:28  

കൊള്ളാലോ ഈ മദാമ്മ...:)

ബിന്ദു പറഞ്ഞപോലെ, ഒരു ക്ലോസപ്പ് കൂടി ആവാമായിരുന്നു.

smitha adharsh 25 March 2009 at 13:36  

അത് കലക്കി...കേട്ടോ..
ഇംഗ്ലീഷ് കൊന്നയെങ്കില്‍ ഇംഗ്ലീഷ് കൊന്ന...
സംഭവം സുന്ദരി തന്നെ..എന്നാലും ഒരു ക്ലോസ് അപ് ആവാമായിരുന്നൂട്ടോ..

Rani Ajay 30 March 2009 at 00:37  

ഇംഗ്ലീഷ് കണിക്കൊന്ന കലക്കി ...
കഴിഞ്ഞ ഒരു ആഴ്ചയായി ഞാന്‍ തങ്ങളുടെ ബ്ലോഗുകളില്‍ കയറി ഇറങ്ങുന്നു ഇതുവരെയായിട്ടും വായിച്ചു കഴിഞ്ഞിട്ടില്ല .. ചുമ്മാതല്ല ബ്ലോഗിങ്ങ് എഞ്ചിനീയര്‍ എന്ന പേര് വന്നത് .

സുപ്രിയ 10 April 2009 at 14:20  

ശരിക്കും കൊന്നതന്നെയാണല്ലോ...
:)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP