ഇതുപോലൊരു രംഗം ഇനി എവിടെ കണ്ടാലും നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്താന്‍ സാദ്ധ്യതയുള്ള ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പേര് ഞാനായിട്ട് പറയേണ്ടതില്ലല്ലോ ?
ബാഴ്സിലോണയിലെ (സ്പെയിന്‍) ഏറ്റവും തിരക്കുള്ള വീഥിയായ ‘ലാസ് റാംബ്ലാസ്‘- ല്‍ നിന്നുള്ള ഈ ദൃശ്യം ആ വലിയ മനസ്സിന് മുന്നില്‍ സമര്‍പ്പിക്കുന്നു.
Posted by നിരക്ഷരൻ at 16:46
Labels: വിദേശക്കാഴ്ച്ച
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
31 comments:
തേങ്ങ എന്റെ വക
സജീവേട്ടൻ :))))))))))))))
അദന്നെ....ഹഹഹഹ....
മനോജേ..
ഈ ചിത്രം സജ്ജീവേട്ടനു സമ്മാനമായി സമർപ്പിക്കൂ.....!
മനോജേട്ടാ നന്നായിരിക്കുന്നു
ആ പേരു പറയുന്നവര്‍ക്ക് ബാഴ്സിലോണയ്ക്ക് ഒരു ടിക്കറ്റും മൂന്നാറില്‍ മുപ്പതേക്കറും ചാലക്കുടിയില്‍ കലാഭവന്‍ മണിയുടെകൂടെ തട്ടുകടയില്‍ ഒരു സപ്പറും ഓഫര്‍ ചെയ്തു നോക്ക് നിരാ..മറുപടികിട്ടും :)
Lakshmi aalaaraanennu paranjallo...!
"Lakshmi aalaaraanennu paranjallo...!"
ഹ ഹ. അതൊരു ക്വിസ് കോമ്പറ്റീഷന്റെ ഉത്തരമായി കണ്ട് ചാടിക്കയറിപ്പറഞ്ഞതല്ല കെട്ടോ സ്മിത, മറിച്ച് ഒരു വലിയ വ്യക്തിത്വത്തോട് തോന്നിയ ബഹുമാനം കൊണ്ട് വിളിച്ചു കൂവിയതാ. [വലിപ്പം മനസ്സിന് എന്നാണു സത്യമായിട്ടും ഞാൻ ഉദ്ദേശിച്ചത് :)]
ആശംസകള്‍.
സജീവേട്ടന്.
ഈ പോസ്റ്റിട്ട് നീരുഭായ്ക്ക്.
നല്ലൊരു ദക്ഷിണ !
മനോജേട്ടൻ ഇനി ജന്മം ചെയ്താൽ ഗോമ്പറ്റീഷൻ നടത്തില്ല!!!
:)
സജീവേട്ടനെയല്ലാണ്ട് വേറെയാരെ ഓർമ്മ വരും..
ഒരു ഷീറ്റു വെള്ള പേപ്പറും, പേനയും കണ്ടാല്‍ തന്നെ ഇപ്പോ ആദ്യം ഓര്‍ക്കുന്നത് സജീവേട്ടനെയാ:)
ല രംബ്ല എന്നു പറഞ്ഞാ മതി ..
നീരു ന്റെ യാത്രകള്‍ വായിക്കുമ്പോ എനിക്കും ലോകം മൊത്തം നടത്തിയ യാത്രകള്‍ (ആര്ക്ടിക് മുതല്‍ അന്ടാര്‍തിക്ക വരെ) എഴുതാന്‍ തോന്നും. മടി കാരണം വീണ്ടും വീണ്ടും മാറ്റി വെക്കും. എന്നെങ്കിലും ഞാന്‍ എഴുതിയാല്‍ അതിനു കാരണം നീരു ആരിക്കും :-)
വലിയ മനസ്സു പോലെ തന്നെ വലിയ ശരീരവും ഉള്ള ആളല്ലേ ആ വ്യക്തി:)
Good..
ചിത്രം കണ്ടപ്പഴേ, താഴെയുള്ളതു വായിക്കുന്നതിനു മുന്‍പേ, മനസ്സിലേക്കോടി വന്നുകഴിഞ്ഞിരുന്നു, നമ്മുടെ വരക്കാരന്‍.
സമര്‍പ്പണം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി. സജ്ജീവേട്ടന്‍ എല്ലാവരുടേയും മനസ്സില്‍ ഇടം പിടിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ പറ്റിയതില്‍ സന്തോഷം. മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാതെപോയ അന്നാട്ടുകാരി ലക്ഷ്മിക്ക് വരെ സജ്ജീവേട്ടന്‍ സുപരിചിതന്‍ :)സന്തോഷായി.
എന്നാലും എന്റെ ഗുപ്താ ഇജ്ജ് ഞമ്മന്റെ ശവത്തിലാ കുത്തിയത് :) :):)
ഹരീഷേ ...ഗോമ്പറ്റീഷന്‍ ഒക്കെ ഇനീം നടക്കും. എം.ടി.യുടെ വരികള്‍ കടമെടുത്ത് പറഞ്ഞാല്‍ .....
“ ഇതോ അങ്കം? ചെറുപ്രായം മാറാത്ത ബാല്യക്കാരുടെ കൂടെ തൊടുക്കാന്‍ കൂട്ടുകൂടിയതോ അങ്കം ? പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിമാറിയതാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ ഉണ്ണികളേ നിങ്ങള്‍ക്ക് ? “
നിരക്ഷരനെ തോല്‍പ്പിക്കാന്‍ ഇച്ചിരി വെഷമിക്കും. നിരച്ചരന് ഇപ്പോള്‍ ടൂഷനുണ്ട് മക്കളേ ടൂഷന്‍.... :):)
ബൈ ദ ബൈ... അരാണാവോ ആര്‍ട്ടിക്ക് മുതല്‍ അന്റാര്‍ട്ടിക്ക് വരെ യാത്ര നടത്തിയ ഈ അനോണിച്ചേട്ടന്‍ ? അനോണികള്‍ക്ക് വിമാനറ്റിക്കറ്റും ട്രെയിന്‍ ടിക്കറ്റുമൊന്നും എടുക്കണ്ടാന്നുണ്ടോ ? എങ്കില്‍ ഞാനും നാളെ മുതല്‍ അനോണിയാകുന്നു :) :)
ദേ ഞാൻ പറയാൻ വന്നത് അരുൺ പറഞ്ഞുകഴിഞ്ഞു.....
നല്ല സമര്‍പ്പണം നിരക്ഷരന്‍
ഈ ചിത്രവും ഏറെ ഇഷ്ടപ്പെട്ടു.
മനോജേട്ടാ സമർപ്പണം നന്നായി. സജീവേട്ടനെ അങ്ങനെ പെട്ടന്ന് മറക്കാൻ സാധിക്കുമോ.
വലിയ മനസ്സിനും, ശരീരത്തിനും..
നമ്മടെ സജ്ജീവേട്ടനും ഈ സീരീസില്‍ പെടുമല്ലോ..... :)
ആ ബല്യ പുള്ളിയെ പറയേണ്ട കാര്യോണ്ടോ?
എല്ലാവരുടെയും പ്രിയപ്പെട്ട സജീവേട്ടന്
അപ്പൂ - നല്ല ഇടിവെച്ച് തരും കേട്ടോ ? :) സജ്ജീവേട്ടന്റെ കാര്യം തന്നാ പറയുന്നത്. ആകെ നാല് വരിയല്ലേ എഴുതിയിട്ടുള്ളൂ. അതൊന്ന് വായിക്കാതെ പടം മാത്രം നോക്കി കമന്റടിക്കുന്നതിനാണ് ഇടി :) :)
സജ്ജീവേട്ടന് സ്നേഹം സമര്‍പ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി :)
ബ്ലോഗ് വായിക്കണ എല്ലാരും മീറ്റ് നു വന്നത് പോലെയാ നിര ..... ഭയ്യാ സംസരിക്കനത് ,
(എനിക്ക് കുശുംബോന്നും ഇല്ല കേട്ടോ !)
എനി വേ , കമന്റ് ( നന്ദി ലച്ചു ) ഒള്ളത് കൊണ്ട് മനസ്സിലായി , ആരാ മനസ്സിലേക്ക് ഓടി വരണതെന്നു !
:)
മക്കളേ, ഈ മാസത്തെ ടൂഷന്‍ ഫീസ് വന്നില . നാളെ വരുമ്പോള്‍ നേഹ കുട്ടിയെ വിളിച്ചു കൊണ്ട് വരണം, ടൂഷന്‍ ഫീസ് പുട്ടടിച്ചോ എന്നറിയാന!!!
വളരെ നല്ല സമര്‍പ്പണം
ചിത്രം കണ്ടപ്പൊഴെ ഒരു സംശയം ‘സജ്ജീവേട്ടനല്ലല്ലൊ ഇത്’. പിന്നീടാണ് അടിക്കുറിപ്പ് വായിക്കുന്നത്.
എന്നാലും എത്ര പെട്ടെന്നാണ് ആ പേര് മനസ്സിൽ ഓടിയെത്തിയത്. ഞാൻ ഒരിക്കലും കണ്ടിട്ടില്ലങ്കിൽ പോലും....
സ്വാമി നിരക്ഷര്‍ &
മൈ ബ്റദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ് ഓഫ് അമേരിക്ക,
ഇനിയും മരിച്ചിട്ടില്ലാത്ത ഈ എന്നെ
എത്ര സമ്മതിച്ചാലാണ് ഒന്നു
മതിയാകുക ?
ക്വിസ്സണ്..പറയാമ്പറ്റ്വോ ?
Post a Comment