Sunday 30 August 2009

കോഴിപ്പാറ വെള്ളച്ചാട്ടം


കോഴിപ്പാറ വെള്ളച്ചാട്ടം.

ആഢ്യന്‍ പാറപോലെ തന്നെ പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. നിലമ്പൂരിലെത്തുന്ന ഭൂരിഭാഗം പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമെങ്കിലും കോഴിപ്പാറയിലേക്ക് സന്ദര്‍ശകര്‍ താരതമ്യേന കുറവാണ്.

അതുകൊണ്ടുതന്നെ ആഢ്യന്‍പാറയെപ്പോലെ കോഴിപ്പാറയുടെ പരിസരപ്രദേശം കാര്യമായി മലിനപ്പെട്ടിട്ടില്ല. അത്രയെങ്കിലും ആശ്വാസം.

26 comments:

മണ്ടന്‍ കുഞ്ചു. 30 August 2009 at 17:07  

ചിത്രം നന്നായി.........

വീകെ 30 August 2009 at 17:38  

പരിസരം മലിനപ്പെടാതിരിക്കാൻ സന്ദർശകറ് വരേണ്ടന്നാണൊ...?

സന്ദർശകർ വരട്ടെ...
അതു നാളേക്ക് വൃത്തിയായി സൂക്ഷിക്കാൻ ഇന്നത്തെ സന്ദരശകർക്കും ഉത്തരവാദിത്തമുണ്ട്.

ആശംസകൾ.

വയനാടന്‍ 30 August 2009 at 18:14  

സാങ്കേതികമായി പറയുകയല്ല. ചിത്രമെടുത്തിരിക്കുന്ന ആംഗിൾ ഉഗ്രൻ. ചിത്രവും.
ഈ പ്രകൃതി സൗന്ദര്യം മലിനമാകാതിരിക്കട്ടെ നിരക്ഷരാ.

ഓണാശംസകൾ

Lathika subhash 30 August 2009 at 18:14  

ഇതെപ്പോഴാ അവിടെ പോയത്?
ഓണാശംസകൾ.

രഞ്ജിത് വിശ്വം I ranji 30 August 2009 at 18:55  

കോട കഴിഞ്ഞിപ്പോള്‍ വെള്ളച്ചാട്ടമായല്ലോ..നന്നായിട്ടുണ്ട്,
ഓണാശംസകള്‍

Unknown 30 August 2009 at 19:16  

കൊള്ളാം നന്നായി.

സുനിൽ കൃഷ്ണൻ(Sunil Krishnan) 30 August 2009 at 19:54  

പക്ഷേ കണ്ടിട്ട് നമ്മുടെ തൊമ്മൻ‌കുത്തിന്റെ അത്രേം ഒരു “ദം” ഇല്ലല്ലോ മനോജേ..!

VINOD 30 August 2009 at 21:17  

കൊള്ളാം, ഇറങ്ങി കുളിക്കാന്‍ തോന്നും,

മാണിക്യം 30 August 2009 at 23:21  

നിലമ്പൂര്‍ പോയതിന്റെ ബാക്കിയിരുപ്പാണോ
നന്നായിട്ടൂണ്ട്..
അപ്പുന്റെ പോസ്റ്റില്‍ ഒരു കുത്ത്. :)

ഹരീഷ് തൊടുപുഴ 31 August 2009 at 01:24  

ന്നാലും...ഞങ്ങടെ തൊമ്മന്റെ അത്രോം വര്വോ..??

Anil cheleri kumaran 31 August 2009 at 02:38  

തൊമ്മനാണൊ അതോ ചാണ്ടിയാണോ മികച്ചത്..!

വികടശിരോമണി 31 August 2009 at 04:37  

നല്ല ചിത്രം.
മലിനമാകാതെ സന്ദർശകർ കൂടിയ ചരിത്രം കേരളത്തിൽ ഇല്ല,

Junaiths 31 August 2009 at 06:06  

ആ വെള്ളത്തിന്‌ താഴെ അങ്ങനെ കിടക്കണം..(അറബി കടലില്‍ എത്തത്തില്ലല്ലോ..)

കുഞ്ഞായി | kunjai 31 August 2009 at 06:57  

ഈ പടത്തിന്റെ കമ്പോസിഷന്‍ ആണ് അതിന്റെ ഒരു ബ്യൂട്ടി.
വെല്‍ ഡെണ്‍ നിരൂ‍
ഓണാശംസകള്‍!!!

ഷിജു 31 August 2009 at 08:38  

ഇതെന്താ മനോജേട്ടാ പ്രവാസികളെല്ലാം ഈയിടയായി വെള്ളാച്ചാട്ടത്തിലാണല്ലോ പരീക്ഷണങ്ങള്‍ :)

ഓണാശംസകള്‍ ....

the man to walk with 31 August 2009 at 09:34  

ishtaayi

നാട്ടുകാരന്‍ 31 August 2009 at 15:10  

ഹരീഷ് പറഞ്ഞത് കേട്ടില്ലേ? തോമ്മന്കുത്തിന്റെ പടം ഇട്ടില്ലല്ലോ? അതാണ്‌ പടം !

മീര അനിരുദ്ധൻ 31 August 2009 at 16:20  

കോഴിപ്പാറയിൽ പോകാൻ പറ്റിയില്ലെങ്കിലും പോയ പോലൊരു തോന്നൽ ഉണ്ടാക്കിയല്ലോ നിരക്ഷരൻ മാഷ്.സന്തോഷമായി

പിള്ളേച്ചന്‍ 31 August 2009 at 19:09  

നന്നായിരിക്കുന്നു മനോജേട്ടാ .പിന്നെ ഓണാംശംസകൾ
സസ്നേഹം
അനൂപ് കോതനല്ലൂർ

ചങ്കരന്‍ 1 September 2009 at 01:29  

എനിക്കു വയ്യ, മലപ്പുറത്ത് ജനിച്ചുവളര്‍ന്നിട്ട് ഞാനിതൊന്നും കണ്ടില്ലല്ലോ പടച്ചോനേ.

Appu Adyakshari 1 September 2009 at 05:35  

ഇതുകൊള്ളാല്ലോ..

Ashly 1 September 2009 at 09:41  

Nice!!!

ot : my reader is not showing most of the new posts!!! :(

വിഷ്ണു | Vishnu 1 September 2009 at 12:20  

ഇതേ ആംഗിളില്‍ ഉള്ള ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം വീട്ടില്‍ ഉണ്ട്.....ചിത്രം കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്...നന്ദി നീരുവേട്ടാ

കുക്കു.. 2 September 2009 at 06:55  

:)ഓണാശംസകള്‍

ബിനോയ്//HariNav 2 September 2009 at 14:19  

ഓണാശംസകള്‍

Manikandan 3 September 2009 at 10:14  

ഈശ്വരാ എത്രതരം വെള്ളച്ചാട്ടങ്ങൾ, കൊഴിപ്പാറ, ആഢ്യൻ‌പാറ, തൂമ്പൻ‌പാറ... നമ്മുടെ നാടിന്റെ മനോഹരചിത്രങ്ങൾ ഇവിടെ എത്തിക്കുന്നതിനു നന്ദി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP