Saturday 10 January 2009

ഒന്നാം സമ്മാനം ചൂല്


കേരളത്തിലെ ഒരു പ്രശസ്ത ആരാധനാലയത്തിന്റെ മുന്നിലെ കാഴ്ച്ചയാണിത്. പ്രധാന കവാടത്തിനുമുന്നില്‍ ഒരു സ്റ്റാന്‍ഡില്‍, ചിത്രത്തില്‍ കാണുന്നതുപോലെ നല്ല മുറ്റുള്ള ചൂലുകള്‍ എപ്പോഴും ഉണ്ടായിരിക്കും. അതിനുമുന്നില്‍ ചില വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയുണ്ട്.

അതെന്താണെന്നും ഈ ആരാധനാലയം എവിടെയാണെന്നും പറയുന്ന എല്ലാവര്‍ക്കും ഓരോ ചൂല് വീതം സമ്മാനമുണ്ട്.

39 comments:

Manikandan 10 January 2009 at 18:06  

ഉത്തരം അറിയില്ലെങ്കിലും തേങ്ങ ഞാൻ ഉടയ്ക്കുന്നു. (രാശി ഉണ്ടോ എന്നു പിന്നാലെ അറിയാം) ഈ യാത്രയുടെ വിശദവിവരങ്ങളും പ്രതീക്ഷിക്കുന്നു.

ചങ്കരന്‍ 10 January 2009 at 19:24  

എനിക്കും അറിയില്ല, എന്തായാലും കാശുള്ള ആള്‍ക്കാരുടെയാണു, നിലത്തു മാര്‍ബിള്‍ ഒക്കെ ആണു, ഉത്തരത്തിനായി കാത്തിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ 10 January 2009 at 19:26  

എനിയ്ക്ക് ചൂലു വേണ്ട, ഇവിടെ മുറ്റമില്ല ഒന്നടിയ്ക്കാന്‍

പ്രിയ 10 January 2009 at 20:14  
This comment has been removed by the author.
പ്രിയ 10 January 2009 at 20:26  

പറവൂര് കാളികുളങ്ങര ക്ഷേത്രം.മുടികൊഴിച്ചില്‍ മാറാനും അഴകും ആരൊഗ്യവും ഉള്ള മുടി ഉണ്ടാ‍കാനും ആണു ചൂല്‍ നേരുന്നത്.

നിരക്ഷര്‍ ജി , ഉത്തരം ശരിയാണെന്കില് സമ്മാനം കാന്താരിക്കുട്ടിക്ക് കൊടുത്തേരെ. കാര്യം പിന്നെ പറയാം പറയാം ;)

(മുടി വളരാനുള്ള വഴിപാട്. അവിടെ മാത്രം ഉള്ളതല്ല, പല ക്ഷേത്രങ്ങളിലേക്കും പണ്ടു തൊട്ടേ ഉള്ള വഴിപാട് ആണ്,കുഞ്ഞുന്നാളില്‍ വീടിനടുത്തുള്ള ചേച്ചിമാര്‍ വഴിപാടായി ചൂലുണ്ടാക്കിത് ഓര്‍ക്കുന്നു പക്ഷെ അതെവിടെക്കാണെന്നുള്ളത് എന്റെ മെമ്മറിയില്‍ എവിടെയോ മറഞ്ഞു കിടക്കുന്നു. ഓര്‍ക്കാന്‍ പറ്റുമോന്നു ഓര്ത്തു നോക്കാം )

പാമരന്‍ 10 January 2009 at 20:31  

കൊള്ളാമല്ലോ!

ചാണക്യന്‍ 10 January 2009 at 21:03  

പ്രിയ പറഞ്ഞ ഉത്തരം ശരിയാണെങ്കില്‍ നീരു അവിടെ എന്തിനു പോയി എന്ന കാര്യം വ്യക്തം...ഇതാണല്ലെ അതിന്റെ രഹസ്യം...:)

Jayasree Lakshmy Kumar 11 January 2009 at 01:33  

പ്രിയ പറഞ്ഞത് ശരിയാകാൻ സാധ്യത ഉണ്ടല്ലേ? പണ്ടെങ്ങോ കാളികുളങ്ങരെ പോയപ്പോൾ ഇങ്ങിനെ ഒരു നേർച്ച കണ്ടത് ഇപ്പോൾ പ്രിയ പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്

ജോ l JOE 11 January 2009 at 02:03  
This comment has been removed by the author.
ജോ l JOE 11 January 2009 at 02:09  
This comment has been removed by the author.
ജോ l JOE 11 January 2009 at 02:11  

എറണാകുളത്തുള്ള വല്ലാര്‍ പാടം ദേവാലയത്തില്‍ നിന്നും എടുത്ത ചിത്രം. ( പക്ഷെ ചൂല്‍ സമ്മാനമായിട്ട്‌ വേണ്ട ) അത് പള്ളിക്ക് നല്കിയേക്കൂ. ഒരുപാടു ആള്‍ക്കാര്‍ക്ക് അടിമ നേര്‍ച്ച പൂര്‍ത്തിയാക്കാന്‍ അവിടെ ആവശ്യമായി വരും. അതല്ലേ നമുക്കു ചെയ്യാവുന്ന സഹായം.!!!

ഹരീഷ് തൊടുപുഴ 11 January 2009 at 02:36  

പ്രിയ പറഞ്ഞത് ശരിയാണെങ്കില്‍ ഈ ക്ഷേത്രം എവിടെയാണെന്നു പറഞ്ഞുതരൂ..

siva // ശിവ 11 January 2009 at 02:40  

അറിയില്ല....എന്തായാലും ഉത്തരം പ്രതീക്ഷിക്കുന്നു.....

പ്രയാണ്‍ 11 January 2009 at 03:35  

അങ്ങനെയും ഒരു വഴിപാടോ...ഇത്(ഈ വഴിപാട്) കണ്ടുപിടിച്ച ആള്‍ മുകളിലിരുന്ന് ചിരിക്കുന്നുണ്ടാകും...

ബിന്ദു കെ പി 11 January 2009 at 04:34  

ഇങ്ങനെയൊരു ഏർപ്പാടിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ഓർമ്മ വരുന്നില്ല. ഒരുപക്ഷേ പ്രിയ പറഞ്ഞതുതന്നെയായിരിക്കും ശരി.
ഏതായാലും ചാണക്യന്റെ കമന്റ് കലക്കി.

ജിജ സുബ്രഹ്മണ്യൻ 11 January 2009 at 05:04  

പ്രിയ പറഞ്ഞതു തന്നെ കാര്യം.മുടി നന്നായി വളരാൻ വേണ്ടി വഴിപാടായി ചൂലു സമർപ്പിക്കാറുണ്ട്.ഈ കാര്യം ഞാൻ പണ്ടെവിടെയോ കമന്റിയിട്ടുള്ള പോലെ ഒരു തോന്നൽ..( വയസ്സായതിനാൽ എവിടെയാണെന്ന് നല ഓർമ്മയും കിട്ടണില്ല..ഓർമ്മ തിരിച്ചു കിട്ടാൻ ഷോക്കടിപ്പിക്കേണ്ടി വരുമോ ആവോ ???? )

പ്രിയ 11 January 2009 at 05:14  

ഹഹഹ, ഷോക്ക് ഒന്നും വേണ്ട കാന്താരി. (ഉള്ള മുടി കൂടി പോയാലോ;) അനില്ഭായിടെ 'ആറ്റുകാല്‍ പൊങ്കാല' പോസ്റ്റില്‍ ആണ് കാന്തരിടെ ആ കമന്റ്. ഗൂഗ്ലി ചെന്നു പെട്ടതാ.അതോണ്ട് ആദ്യം എഴുതിയത് ആറ്റുകാല്‍ എന്നായിരുന്നു :D

ജോ പറഞ്ഞ വല്ലാര്‍പാടം പള്ളിക്ക് കൂടെ എന്റെ വോട്ട് ഉണ്ടേ.ആ ചൂലിന്റെ വയ്പ്പ് കണ്ടിട്ടതിനു ആ ലുക്ക് ഉണ്ടല്ലോ.രണ്ടിടത്തും പോയിട്ടില്ല

നിരക്ഷര്‍ ജി...

പൊറാടത്ത് 11 January 2009 at 05:15  

ഉത്തരം അറിയില്ല നിരക്ഷരരേ...

കമന്റുകൾ വായിച്ച് ഒരു വഴിയായി. ഇനി ഇത് ഫോളോഅപ് ചെയ്യട്ടെ.. ഒന്നറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം..:)

കിഷോർ‍:Kishor 11 January 2009 at 05:18  

മുടി വളരാന്‍ ചൂലോ?

അപ്പോള്‍ ബോബ് ചെയ്തവര്‍ കുറ്റിചൂല്‍ നേരട്ടെ!


:-)

തണല്‍ 11 January 2009 at 05:30  

എന്തെല്ലാം ആചാരങ്ങള്‍..?
ഉത്തരമറിയില്ലാ നിരക്ഷരാ..
:(

നിരക്ഷരൻ 11 January 2009 at 05:59  

ഉത്തരങ്ങളും, ഉത്തരം മുട്ടിയവരും കസറുന്നുണ്ട് :) എന്തുപറഞ്ഞുവന്നാലും എല്ലാവര്‍ക്കും കൂടെ പിടിച്ചുകയറാന്‍ എന്റെ മുടി പനങ്കൊല പോലെ തൂങ്ങിക്കിടക്കുന്നുണ്ടല്ലോ ? :) തൂങ്ങിക്കോ തൂങ്ങിക്കോ :)

രണ്ടുമൂന്ന് ദിവസം കൂടെ കാത്തതിനുശേഷം ശരിയുത്തരം പുറത്തുവിടുന്നതും ചൂല് ജേതാക്കളെ പ്രഖ്യാപിക്കുന്നതുമായിരിക്കും. ബാക്കിയുള്ളവര്‍ക്കും അവസരം കൊടുക്കണമല്ലോ.

ശ്രദ്ധേയന്‍ | shradheyan 11 January 2009 at 08:17  

ഞാനറിഞ്ഞത്, കെട്ടിയോന്റെ തെമ്മാടിത്തം മാറിക്കിട്ടാന്‍ വഴിപാട് നേരുന്ന 'കെട്ടിയോള്‍മാര്‍ക്ക്' പ്രസാദമായി നല്‍കാനാണ് എവിടൊക്കെയോ ഇതു ഉപയോഗിക്കുന്നത് എന്നാണ്. :-)

എന്‍റെ പെണ്ണ് ഇതു ഇതുവരെ അറിഞ്ഞിട്ടില്ല എന്നത് രഹസ്യമാണ് കേട്ടോ...)

Jayasree Lakshmy Kumar 11 January 2009 at 12:37  

ഓ.ടൊ
ഹരീഷ്...നോർത്ത് പറവൂരിൽ നിന്ന് ചെറായിലേക്കു പോകുന്ന വഴിയിൽ കെ.എം.കെ ജങ്ഷൻ കഴിഞ്ഞ് അൽ‌പ്പം കൂടി പോകുമ്പോൾ ലെഫ്റ്റ് സൈഡിലുള്ള പ്രഭൂസ് തീയേറ്റർ[ഇപ്പോൾ പാഴടഞ്ഞു കിടക്കുകയാ] കഴിഞ്ഞ് തൊട്ടു തന്നെയുള്ള ലെഫ്റ്റ് ടേൺ എടുത്തു അൽ‌പ്പം പോയാൽ കാളികുളങ്ങര ക്ഷേത്രം ആയി. അവിടെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല പോലെ തന്നെ പ്രത്യേക ദിവസങ്ങളിൽ പായസം, തെണ്ട്, വഴിപാടുകൾ ഉണ്ട്. എല്ലായ്പ്പോഴും പൂജ ഉണ്ടോ എന്നുറപ്പില്ല

ജോ l JOE 11 January 2009 at 12:46  

ആറ്റുകാല്‍ ക്ഷേത്രവും, കാളി കുളങ്ങര ക്ഷേത്രവും ...... കൊള്ളാം ! ഈ പറഞ്ഞവരൊക്കെ ഏതായാലും ആ സ്ഥലങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് മനസ്സിലായി........

Sekhar 11 January 2009 at 13:20  

:)

Typist | എഴുത്തുകാരി 11 January 2009 at 18:38  

തോറ്റു. ഉത്തരം അറിയില്ല.

Ranjith chemmad / ചെമ്മാടൻ 12 January 2009 at 09:09  

നീരൂന്റെ മുട്ടോളമെത്തുന്ന മുടിയും
പ്രിയയുടെ കമന്റും ചേര്‍ത്ത് നോക്കിയപ്പോള്‍
കാര്യങ്ങളുടെ പോക്ക് പിടികിട്ടി....

ഏറനാടന്‍ 12 January 2009 at 18:36  

ചൂല്‍ ചൂലേ ചൂല്‍..
ചപ്പല്‍ ആണേല്‍ ഒരു കൈ നോക്കായിരുന്നു.

Jayasree Lakshmy Kumar 13 January 2009 at 00:42  

കാളികുളങ്ങര ക്ഷേത്രത്തിൽ പലവട്ടം പോയിട്ടുണ്ട് JOE. അതിനടുത്തൊക്കെ തന്നെയാണ് വീടെങ്കിലും ചെറുപ്പത്തിൽ മാത്രേ അവിടെ പോയിട്ടുള്ളു. ഇപ്പോഴും എല്ലാ വർഷവും എന്റെ അമ്മ പോകുന്നു, മേൽ പറഞ്ഞ വഴിപാടുകൾക്ക്. ഞാൻ പോകാറില്ല. ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്. അത് മേൽ‌പ്പറഞ്ഞ പോലത്തെ വഴിപാട് നാളുകളിൽ അല്ല. പൊങ്കാലയെ കുറിച്ച് ന്യൂസ് കണ്ടും കേട്ടുമുള്ള അറിവേ ഉള്ളു. ഞാൻ പറയാൻ ഉദ്ദേശിച്ചത്, ഹരീഷ് കാളികുളങ്ങരെ പോകാനുദ്ദേശിക്കുന്നു എങ്കിൽ പ്രത്യേകനാളുകളിലല്ലാതെ അവിടെ നടതുറപ്പും പൂജയുമുണ്ടോഎന്നുറപ്പില്ലാത്തതു കൊണ്ടാണ്. ഒന്നന്വേഷിച്ചു പറയ്യാവുന്നതേ ഉള്ളു. അത്രക്കടുത്താണ് ആ ക്ഷേത്രം

ജോ l JOE 13 January 2009 at 02:04  

അയ്യോ! അത്രയ്ക്കങ്ങ് ഫീല്‍ ചെയ്യേണ്ട ലക്ഷ്മീ, ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ. വിട്ടു കളഞ്ഞേക്കൂ.......

അയല്‍ക്കാരന്‍ 13 January 2009 at 02:27  

മുടിയുണ്ടാവാന്‍ സ്ഥിരമായി നേര്‍ച്ച നടത്തുന്നത് മലയാറ്റൂര്‍ പള്ളിയിലാണ്. അവിടെ എന്‍‌റെ ഒരു വോട്ട്.അര്‍ത്തുങ്കല്‍ പള്ളിയിലും ഇങ്ങനെ ചൂലുകള്‍ കണ്ടിട്ടുണ്ട്. പക്ഷെ അതു കരിങ്കല്ലുഭിത്തിയോട് ചേര്‍ന്നാണ്.

കാളികുളങ്ങര അമ്പലമാവാന്‍ സാധ്യതയില്ല. കാരണങ്ങള്‍
ഒന്ന്: “കേരളത്തിലെ ഒരു പ്രശസ്ത ആരാധനാലയത്തിന്റെ“ എന്ന നിര്‍വ്വചനത്തില്‍ ആ ക്ഷേത്രം വരില്ല.
രണ്ട്: “ചൂലുകള്‍ എപ്പോഴും ഉണ്ടായിരിക്കും“. കാളികുളങ്ങരയില്‍ കുംഭത്തില്‍ രണ്ടോ മൂന്നോ ദിവസമേ ചൂല്‍ നേര്‍ച്ചകളുള്ളൂ.

Mr. X 13 January 2009 at 08:07  

സ്ഥലം പിടിയില്ല... ആദ്യം കണ്ട ഉത്തരം ശരി ആണെന്കില്‍, നിരക്ഷരന്‍ എന്തിന് അവിടെ പോയീ എന്നത് വ്യക്തം :)

നിരക്ഷരൻ 13 January 2009 at 12:36  

മണികണ്ഠന്‍, ചങ്കരന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, പ്രിയ, പാമരന്‍, ചാണക്യന്‍, ലക്ഷ്മി, ജോ, ഹരീഷ് തൊടുപുഴ, ശിവ, പ്രയാന്‍, ബിന്ദു കെ.പി, കാന്താരിക്കുട്ടി, പൊറാടത്ത്, കിഷോര്‍, തണല്‍, ശ്രദ്ധേയന്‍, ശേഖര്‍, എഴുത്തുകാരി, രജ്ഞിത്ത് ചെമ്മാട്,ഏറനാടന്‍, ജോഹര്‍ കെ.ജെ, അയല്‍ക്കാരന്‍, ആര്യന്‍ ....ഉത്തരം പറയാനെത്തിയ എല്ലാവര്‍ക്കും നന്ദി.

മണികണ്ഠന്‍:- എല്ലാ ദിവസവും ഈ ആരാധനാലയത്തിന്റെ മുന്നിലൂടെയാണ് മണി ജോലിക്ക് പോകുന്നത്. മണി അവിടെ പോയിട്ടുണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസം. മനഃപ്പൂര്‍വ്വം ഉത്തരം പറയാതിരുന്നതാണോ ? അതോ ശരിക്കും അറിയാഞ്ഞിട്ടാണോ ?

ലക്ഷ്മി:- ഏറണാകുളത്തല്ലെ പഠിച്ചിരുന്നത്. ഈ വഴിയൊന്നും പോയിട്ടില്ലല്ലേ ?

എന്തായാലും ശരിയുത്തരം പറയാനും സമ്മാനദാനം നിര്‍വ്വഹിക്കാനും സമയമായിരിക്കുന്നു. അതിന് മുന്‍പ് ഒരു കാര്യത്തിന് ഉത്തരം എല്ലാരും പറയണം. എന്ത് ചോദിച്ചാലും പറഞ്ഞാലും അതെല്ലാം അവസാനം എന്റെ മുടിയാലാണല്ലോ വന്ന് നില്‍ക്കുന്നത് ? എല്ലാവരും കൂടെ കണ്ണ് വെച്ച് കണ്ണ് വെച്ച് അത് കൊഴിയാ‍ന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കടയോടെ അത് മുറിച്ച് കളയുകയും ചെയ്തു. എന്നിട്ടും സമ്മതിക്കില്ലാന്ന് വെച്ചാല്‍ ഇത്തിരി കടുപ്പാണേ... :)

എനിക്ക് ഇനീം മുടി വളര്‍ത്തണം. ഈ തണുപ്പ് കാലത്ത് കുറച്ച് മുടിയൊക്കെ ഉണ്ടെങ്കില്‍ തണുപ്പിന്റെ കാഠിന്യം അത്രയ്ക്കങ്ങ് ഏല്‍ക്കുകയില്ല എന്ന ഒരു രഹസ്യം ഞാനിവിടെ പുറത്തുവിടുന്നു. അതുകൊണ്ട് ശരിക്കും മുടി വളരാനുള്ള വല്ല നേര്‍ച്ചയും ഉള്ള ആരാധനാലയങ്ങള്‍ ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് തരണേ...


ഇനി ഉത്തരം.......

എറണാകുളത്തെ അല്ലെങ്കില്‍ വല്ലാര്‍പാടം ദ്വീപിലെ വല്ലാര്‍പാടം ബസിലിക്കയാണ് ശരിയുത്തരം. പണ്ടുകാലത്തൊക്കെ വഞ്ചിയിലും ബോട്ടിലുമൊക്കെ കയറിയാണ് ഞാന്‍ അവിടെ പോയിട്ടുള്ളത്. ഇപ്പോ ഗോശ്രീ പാലം വന്നു. എറണാകുളത്ത് ഹൈക്കോര്‍ട്ടിന്റെ അടുത്ത് നിന്ന് ബസ്സില്‍ കയറിയാല്‍ 5 മിനിറ്റിനകം കേന്ദ്രഗവണ്മെന്റ് തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഈ ബസിലിക്കയുടെ മുന്നില്‍‍ ഇറങ്ങാം. മണികണ്ഠനെപ്പോലുള്ള ആയിരങ്ങള്‍ ആ വഴിയുള്ള ബസ്സിലാണ് ജോലിക്ക് പോകുന്നത്.

അവിടെച്ചെന്ന് പള്ളിമുറ്റം അടിച്ച് വൃത്തിയാക്കുക എന്നുള്ളത് ഒരു നേര്‍ച്ചയാണ്. നൂറുകണക്കിന് വിശ്വാസികള്‍ വരുന്ന ആ ദേവാലത്തില്‍ ഇതിനും മാത്രം അടിച്ച് വൃത്തിയാക്കാന്‍ സാധാരണഗതിയില്‍ ഒരു ഇലപോലും നിലത്ത് കാണാന്‍ പാടില്ലാത്തതാണ്. അവിടെയാണ് രസകരമായ ഒരു സംഭവമുള്ളത്. ബസിലിക്കയുടെ മുറ്റത്ത് ഒന്നുരണ്ട് ഉറക്കം തൂങ്ങി മരങ്ങളുണ്ട്. അവ ഓരോ നിമിഷവും ഇലകള്‍ പൊഴിച്ചുകൊണ്ടേയിരിക്കും. എത്രപേര്‍ വന്ന് മുറ്റമടിച്ച് പോയാലും പിന്നേം വൃത്തിയാക്കാനുള്ള ഇലകള്‍ ഒരു മിനിറ്റിനകം ആ മുറ്റത്ത് വീണിട്ടുണ്ടാകും.

ഇനിയുമുണ്ട് ചില ഐതിഹ്യങ്ങളും ആചാരങ്ങളും വല്ലാര്‍പാടം ബസിലിക്കയെപ്പറ്റി. മതമൈത്രിയുടെ ഒരു നല്ലവശം കൂടെ ഇവിടെ നിലനിന്നുപോരുന്നുണ്ട്. മണിപറഞ്ഞതുപോലെ ഞാനൊരു കൊച്ചുവിവരണം എഴുതിയിടാന്‍ ശ്രമിക്കാം.

മനസ്സ് ആകെ കലുഷമാകുമ്പോള്‍, പോയിരുന്ന് സ്വസ്ഥമായി എന്റെ സങ്കടമൊക്കെ പറയാന്‍ പറ്റിയ ഒരു ദേവാലയവും എറണാകുളത്ത് ഇല്ലായിരുന്നു പാലം വരുന്നതിന് മുന്‍പ് വരെ. എറണാകുളം ശിവക്ഷേത്രത്തില്‍ എന്നും തിരക്കാണ്. പാലം വന്നതിനുശേഷം ഞാന്‍ സ്ഥിരമായി പോകുന്നത് വല്ലാര്‍പാടത്തമ്മയുടെ അടുത്തേക്കാണ്. പള്ളിക്കകത്ത് കടന്ന് കുറച്ചധികം നേരം നിശബ്ദമായി ആ അള്‍ത്താരയിലേക്ക് നോക്കിയിരുന്ന് കഴിയുമ്പോള്‍ കുറച്ചൊരു ആശ്വാസം കിട്ടും. അങ്ങനെ പോയിപ്പോയി ഞാനിപ്പോള്‍ വല്ലാര്‍പാടത്തമ്മയുടെ ‘അടിമ‘യാണ്.

ഈ ‘അടിമ‘ എന്ന് പറയുന്നത് അവിടത്തെ ഒരു ഐതിഹ്യവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. അതൊക്കെ ഞാന്‍ പിന്നീട് വിശദീകരിക്കാം.

അപ്പോള്‍ ഇനി സമ്മാനദാനം.
ശരിയുത്തരം പറഞ്ഞിരിക്കുന്ന ജോ (ജോഹര്‍ കെ.ജെയും ജോ തന്നെയാണല്ലേ ?) ആദ്യമേ തന്നെ സമ്മാനമായി പറഞ്ഞിരുന്ന ചൂല് വല്ലാര്‍പാടത്തമ്മയ്ക്ക് തന്നെ സംഭാവന ചെയ്തിരുന്നു. തമാശയ്ക്ക് പറഞ്ഞ സമ്മാനമാണെങ്കിലും ദൈവസമക്ഷത്തിലേക്ക് സംഭാവന ചെയ്ത സ്ഥിതിക്ക് ഞാനിനി അവിടെ പോകുമ്പോള്‍ ഒരു ചൂല് വാങ്ങി ആ സ്റ്റാന്‍ഡില്‍ വെച്ചേക്കാം. അതിന് പറ്റിയില്ലെങ്കില്‍ ജോ യുടെ പേരില്‍ കുറച്ച് മെഴുകുതിരി അവിടെ കത്തിച്ചേക്കാം. ജോ യുടെ കമന്റില്‍ ‘അടിമ’യെപ്പറ്റിയും പറയുന്നുണ്ട്. ജോ അവിടത്തെ അടിമയാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കട്ടെ. കമന്റൊക്കെ ഇടുമ്പോള്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ ഓരോ സ്മൈലി ഇടെന്റോ ജോ :) :) ദാ ഇതുപോലെ :):) അപ്പോപ്പിന്നെ ലക്ഷ്മിക്ക് കാര്യായിട്ടെടുക്കാന്‍ തോന്നില്ലല്ലോ ? :) ലക്ഷ്മിക്കും ആകാം കുറച്ച് സ്മൈലിയൊക്കെ :) :) :) ഹോ സ്മൈലിയിട്ട് ഞാനൊരു വഴിക്കായി :)

പ്രിയ അതിനിടയ്ക്ക് വല്ലാര്‍പാടത്തിന് ഒരു വോട്ട് കൊടുത്തത് ജ്യൂറിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രിയയ്ക്ക് പ്രോത്സാഹന സമ്മാനമായി ഒരു കുറ്റിച്ചൂല്‍ സമ്മാനമായി കൊടുക്കുന്ന കാര്യം പരിഗണയിലുണ്ട്. ഈ ബ്ലോഗില്‍ മറ്റൊരു പോസ്റ്റിനും പ്രിയയ്ക്ക് മൂന്നാം സമ്മാനം കിട്ടിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കൂ, ഒന്നാം സമ്മാനം തന്നെ വാങ്ങാന്‍ ശ്രമിക്കൂ... :) :)
പക്ഷെ സമ്മാനം കാന്താരിക്കുട്ടിക്ക് കൊടുത്തോളൂ എന്ന് പറഞ്ഞതിന്റെ കാര്യം പ്രിയ വ്യക്തമാക്കണം :)

കിട്ടിയ ചാന്‍സിന് കാളികുളങ്ങരെയെപ്പറ്റി വാതോരാതെ സംസാരിക്കുകയും അവിടെപ്പോകാനുള്ള വഴി പറഞ്ഞുകൊടുക്കുകയും ‘തെണ്ട് ’ചുടുന്നത് എങ്ങിണെയാണെന്നൊക്കെ ക്ലാസ്സെടുക്കുകയും ചെയ്ത (ചുമ്മാ...ലാലേട്ടന്‍ സ്റ്റെലില്‍) ലക്ഷ്മിക്ക് ജ്യൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ. വീണ്ടും സന്ധിപ്പും വരേയ്ക്കും വണക്കം :)

Manikandan 13 January 2009 at 18:15  

സത്യമായും എനിക്ക് അറിയാഞ്ഞതുകൊണ്ടാണ് ഉത്തരം പറയാതിരുന്നത്. ഗോശ്രീപാലങ്ങൾ വന്നതിനുശേഷം ജോലിയ്ക്ക് സ്ഥിരമായി പോവുന്നത് വല്ലാർപാടം പള്ളിയ്ക്ക് മുൻപിലൂടെയാണ്. ഇത്രയും നാളുകൾക്കിടയ്ക്ക് ഞാൻ ഒരിക്കൽ പോലും അവിടെ പോയിട്ടില്ല. നാവികർക്ക് വഴികാട്ടിയായിരുന്ന പള്ളിമുറ്റത്തുള്ള കൊടിമരത്തെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റൊന്നും വല്ലാർപാടം പള്ളിയെക്കുറിച്ച് എനിക്കറിയില്ല. വല്ലാർപാടം പള്ളിയെക്കുറിച്ചും അവിടത്തെ പ്രത്യേകതകളെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

Jayasree Lakshmy Kumar 13 January 2009 at 18:46  

പ്രത്യേകപരാമർശത്തിന് നന്ദി നിരക്ഷരൻ. പിന്നെ വീടിനടുത്തുള്ള ഒരമ്പലത്തെ കുറിച്ചു ചോദിച്ചപ്പോൾ ഓവർ‌അക്സൈറ്റഡ് ആയി, കയറി ഇടപെട്ടതിനു ക്ഷമ. എറണാകുളത്താണ് പഠിച്ചതെങ്കിലും എറണാകുളം ജി.എച്ച്, ലോ കോളേജ്, സെന്റ് തെരേസാസ് എന്നിവയുടെ പരിസരപ്രദേശങ്ങളൊഴികെ വേറൊന്നും വലിയ നിശ്ചയമില്ല. പക്ഷെ വല്ലാർപാടം പള്ളിയിൽ ഒരിക്കൽ പോയിട്ടുണ്ട്.


ഓ.ടോ
ജോഹർ..ഫീൽ ചെയ്തു എന്നാരു പറഞ്ഞു. പറഞ്ഞതിൽ വല്ലതും തെറ്റിപ്പോയോ എന്നേ ചിന്തിച്ചുള്ളു.

ചങ്കരന്‍ 14 January 2009 at 01:10  

അടിമക്കഥയുടെ ആകാംഷാവിത്തു പാകിയതു മുളക്കുന്നുണ്ട്, വൈകാതെ പറയണേ.

പ്രിയ 15 January 2009 at 12:03  

കണ്ഗ്രാസ് ജോ. യു ആര്‍് ദ വിന്നര്‍ :)

:D നിരക്ഷര്‍ ജി. ആ കുറ്റിച്ചൂലിനു പ്രത്യേക നന്ദി.( ഇതിന് പകരം എനിക്ക് കല്ലില്‍ അമ്പലത്തിന്റെ യാത്രാവിവരണം തരാമോ? :) ജോ, ഇനിം എന്തേലും ഉത്തരം പറയുമ്പോ ഞാന്‍ വോട്ട് ചെയ്യാട്ടോ :)) . കാളികുളങ്ങര അമ്പലത്തിന്റെ കാര്യം കാന്താരികുട്ടി അനില്ഭായിയുടെ ഒരു പോസ്റ്റില്‍ കമന്റ് ഇട്ടതു ഞാന്‍ ചൂണ്ടിയതല്ലേ ;) അതോണ്ടാ സമ്മാനം കാന്താരികുട്ടിക്ക് കൊടുത്തെക്കെന്നു പറഞ്ഞെ.:P
അയല്‍ക്കാരന്‍ പറഞ്ഞ ആ മലയാറ്റൂര്ക്കാണ് ഞാന്‍ പറഞ്ഞ ചേച്ചിമാര്‍ വഴിപാട് കൊണ്ടോയത്. comment കണ്ടപ്പോ ഓര്മ വന്നു :) നിരക്ഷര്‍ജി ഒന്നു പോയ് ചൂല് വച്ചു കൊറേ ഫോട്ടോയും കൊണ്ടു വരൂ. പോയ മുടി തിരിച്ചു വരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം :)
നിരക്ഷര്‍ ജി, എനിക്ക് എറണാകുളത്തമ്പലം ആയിരുന്നു, അങ്ങനെ ചെന്നിരിന്നു എണ്ണിപെറുക്കാന് ഇഷ്ടം ഉള്ള ഇടം.ആ തിരക്കിലും നല്ലൊരു ശാന്തത അവിടെ ഫീല്‍ ചെയ്തിരുന്നു. ആ 101 കുടം വെള്ളം കൊണ്ടുള്ള ധാരയും ഇഷ്ടം.
ചോറ്റാനിക്കര കീഴ്ക്കാവും അതെ പോലെ തന്നെ പ്രിയം . എന്തായാലും 'ഒരിക്കല്‍ പോകണം' എന്ന് കരുതുന്ന സ്ഥലങ്ങളിലേക്ക് വല്ലാര്‍പാടം പള്ളി കൂടി ആയി :)

ഒന്നാം സമ്മാനം. മ്മമ്, കഴിഞ്ഞ പ്രാവശ്യം ആ പാമരനും വിശാലമസ്ക്കനും ഇടക്ക് വന്നു കേറിയതോണ്ടാ. :( ഈ പ്രാവശ്യം ഉത്തരം അറിയാത്തതുകൊണ്ടും :)

പള്ളിയെ കുറിച്ചുള്ള ഈ പുതിയ അറിവിന്‌ നന്ദി. പള്ളിയിലെ 'അടിമ' എന്നതിന്റെ ആ വിശദീകരണങ്ങള്ക്കായ് കാത്തിരിക്കുന്നു :)

Lathika subhash 20 January 2009 at 16:53  

ഞാന്‍ വൈകിയതുകാരണം
ഒരു ചൂലു നഷ്ടപ്പെട്ടല്ലോ എന്റെ വല്ലാര്‍പാടത്തമ്മേ.........

1234 26 February 2010 at 13:31  

vallarpadom church
ernakulam

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP