Tuesday, 30 December 2008

ഗോമടേശ്വരന്‍


ശ്രാവണബേലഗോളയിലെ ജൈനക്ഷേത്രത്തില്‍ നിന്നൊരു കാഴ്ച്ച. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനേക്കാള്‍ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന 50 അടിക്ക് മേലെ ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ ഈ ബാഹുബലിയുടെ(ഗോമധേശ്വരന്‍) മൂര്‍ത്തിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമ. (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമയാണിതെന്നും പറയപ്പെടുന്നുണ്ട്)

തേക്കേ ഇന്ത്യയിലെ വലിയൊരു ജൈന തീര്‍ത്ഥാടനകേന്ദ്രമാണ് ശ്രാവണബേലഗോള. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇവിടത്തെ ഉത്സവാഘോഷങ്ങളെങ്കിലും 3 മാസം വരെ അത് നീണ്ടുനില്‍ക്കും. ഉത്സവകാലത്ത് ഈ മൂര്‍ത്തിയെ പാലിലും, തൈരിലും, നെയ്യിലും, കുങ്കുമത്തിലും സ്വര്‍ണ്ണനാണയത്തിലുമെല്ലാം അഭിഷേകം ചെയ്യുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.

20 comments:

നിരക്ഷരൻ 30 December 2008 at 16:19  

ഒരു യാത്രാവിവരണം എഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അത് തന്നെ വായിക്കണമെന്നൊന്നുമില്ല. ഇന്റര്‍നെറ്റില്‍ തപ്പിയാല്‍ ശ്രാവണബേലഗോളയെപ്പറ്റി ആധികാരികമായ ഒരു നൂറ് സൈറ്റുകളെങ്കിലും കിട്ടും.

ചാണക്യന്‍ 30 December 2008 at 18:24  

ഒരിക്കല്‍ ഇവിടെ പോയിട്ടുള്ളതാണ്.....

Manikandan 30 December 2008 at 18:36  

അപ്പോൾ ശ്രാവണബലഗോളയിലും എത്തി. ആ യാത്രയുടെ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

ഏറനാടന്‍ 30 December 2008 at 18:54  

നീരുപാദം പതിക്കാത്ത ഇടം വല്ലതും ഈ ബൂലോകത്തുണ്ടെങ്കില്‍ അതിന്റെ ഒരു പടം കാണാന്‍ കൊതിയുണ്ട്. :)

എവിടേയൊക്കെ എത്തുന്നു നീരു! ഇന്ന് അബുദാബി ആണെങ്കില്‍ നാളെ അമേരിക്ക, മറ്റെന്നാള്‍ അന്റാര്‍ട്ടിക്ക, പിന്നെ പൊങ്ങുന്നത് തുഷാരഗിരി വഴി ഗൂഡല്ലൂര്‍ വഴി നിലമ്പൂര്‍ കാടുകള്‍ താണ്ടി സൈലന്റ് വാലി എത്തുന്ന ചലനാത്മക ജന്മം തന്നെ.

ഈശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ അടുത്ത വര്‍ഷവും.. ഭാവുകങ്ങള്‍.

Ranjith chemmad / ചെമ്മാടൻ 30 December 2008 at 19:00  

ഫോട്ടോ കണ്ടിട്ടണ്ടായിരുന്നു...
ഒന്നുകൂടി തൊട്ടറിഞ്ഞു....

ചങ്കരന്‍ 30 December 2008 at 19:02  

ആയിരം കൊല്ലം മുന്‍പ് ഇതെങ്ങനെ സാധിച്ചു ആവൊ..

ബാങ്കളൂരിള്‍, ഒരുപാടുകാലം ജീവിച്ചിട്ടും പോകാന്‍ ഒത്തില്ല, യാത്രാവിവരണം എഴുതൂ, എന്നിട്ടുവേണം പോയെന്നു നുണ പറയാന്‍

പാമരന്‍ 30 December 2008 at 19:04  

നണ്ട്രി..

ഉപ ബുദ്ധന്‍ 30 December 2008 at 20:08  

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരെണ്ണം!!!
മനോഹരം തന്നെ

Appu Adyakshari 31 December 2008 at 02:18  

ഏറനാടന്‍ പറഞ്ഞതിനു താഴെ ഒരൊപ്പ് !!!!!

കാപ്പിലാന്‍ 31 December 2008 at 04:01  

ഭാവുകങ്ങള്‍.

ബിന്ദു കെ പി 31 December 2008 at 04:35  

അങ്ങനെ അവിടേയും എത്തി അല്ലേ. യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു...

Typist | എഴുത്തുകാരി 31 December 2008 at 04:40  

ഞാന്‍ പോയിട്ടുണ്ട് ഇവിടെ.

തോന്ന്യാസി 31 December 2008 at 06:47  

മു‌ന്‍പൊരിക്കല്‍ ഈ സ്ഥലത്ത് പോയതാ.. പക്ഷേ ചുറ്റുമുണ്ടായിരുന്ന കളറുകളുടെ സെ‌ന്‍സസ് എടുക്കുന്നതിനിടയില്‍ ഈ സാധനം ശ്രദ്ധിച്ചില്ല...

ബൈജു (Baiju) 31 December 2008 at 09:56  

നന്ദി

നവവത്സരാശംസകള്‍

smitha adharsh 31 December 2008 at 12:48  

അപ്പൊ,അവിടെയ്ക്ക് പോയതിന്റെ യാത്രാ വിവരണം ഉടന്‍ പ്രതീക്ഷിക്കാം അല്ലെ?
ഹാപ്പി ന്യൂ ഇയര്‍.

siva // ശിവ 1 January 2009 at 00:59  

യാത്രാവിവരണം വായിക്കാന്‍ താല്പര്യം ഉണ്ട്....

Anil cheleri kumaran 5 January 2009 at 07:52  

അപൂര്‍വ്വമായ ഒരു ഫോട്ടോ ആണല്ലോ. നന്നായിട്ടുണ്ട്.

പ്രയാസി 6 January 2009 at 10:01  

നിരക്ഷരന്‍ മാഷെ..

നല്ല പടം

Lathika subhash 20 January 2009 at 16:48  

അമ്പാടീ,
ഞാന്‍ വൈകി.
ശ്രാവണബേലഗോളയെക്കുറിച്ച് കൂടുതലറിയാന്‍ കാത്തിരിക്കട്ടെ.

മാണിക്യം 13 April 2009 at 04:56  

കാലത്തെ തോല്‍പ്പിച്ചു കൊണ്ട്
ബാഹുബലിയുടെ എത്തിനോട്ടം
നീരൂ ചിത്രം കണ്ടിട്ട് അവിടെ
ഒന്നു നേരില്‍ കാണാന്‍ മനസ്സില്‍ ആശ!!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP