Monday 26 January 2009

ആഢ്യന്‍പാറ വെള്ളച്ചാട്ടം


നിലംബൂരിലെ ആഢ്യന്‍പാറയിലെത്തിയാല്‍ പലപല തട്ടുകളായി താഴേക്ക് വീഴുന്ന വെള്ളച്ചാട്ടം കാണാം. അതിലൊന്ന് മാത്രമാണ് മുകളിലെ ചിത്രത്തില്‍. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഒരിടം തന്നെയാണ് ആഠ്യന്‍പാറ.

പക്ഷെ പരിസരമാകെ മലിനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്ക് പാത്രങ്ങള്‍, കല്ലുകളില്‍ പെയിന്റുപയോഗിച്ച് എഴുതിയിരിക്കുന്ന പരസ്യങ്ങള്‍ ‍, മരങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യനോട്ടീസുകള്‍ എന്നിവയൊക്കെ മലിനീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു.

പ്ലാസ്റ്റിക്ക് നിക്ഷേപിച്ച് പോയവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനോ താക്കീത് കൊടുത്തുവിടുന്നതിനോ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. പരസ്യം എഴുതിവെച്ച് പോയവനെ അവന്റെ വീട്ടില്‍ച്ചെന്ന് കുത്തിന് പിടിച്ച് കൊണ്ടുവന്ന് അവനെക്കൊണ്ടുതന്നെ അതൊക്കെ വൃത്തിയാക്കിക്കുന്നതിന് ഭരണാധികാരികള്‍‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?

ഉണ്ടാകുമായിരിക്കും ! നമ്മള്‍ക്കൊന്നുമറിയില്ലല്ലോ ? നമ്മളേക്കാള്‍ വിവരവും വിദ്യാഭ്യാസമുള്ളവരുമൊക്കെയാണല്ലോ നമ്മെ ഭരിച്ചിരുന്നതും, ഭരിച്ചുകൊണ്ടിരിക്കുന്നതും.

24 comments:

ജോ l JOE 26 January 2009 at 03:05  

BEST SHUTTERSPEED.......

ജ്വാല 26 January 2009 at 04:41  

ഈ കാഴ്ചക്കു നന്ദി
നല്ല ചിത്രങള്….

പാമരന്‍ 26 January 2009 at 05:01  

sathyam!

Areekkodan | അരീക്കോടന്‍ 26 January 2009 at 06:08  

അപ്പോള്‍ താങ്കള്‍ നമ്മുടെ നാട്ടിനടുത്തെത്തി.!!!

ഞാന്‍ ആചാര്യന്‍ 26 January 2009 at 06:40  

നിരനാണ് ഏറ്റവും നല്ല ബ്ലോഗര്‍ എന്ന് ഞാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്...

ചാണക്യന്‍ 26 January 2009 at 08:52  

:)

വികടശിരോമണി 26 January 2009 at 10:13  

നല്ല ഫോട്ടോ.

Manikandan 26 January 2009 at 15:19  

വീണ്ടും മോഹിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ. ഞാൻ വയനാടിന്റെ ഭംഗി അറിയുന്നത് ഈ ചിത്രങ്ങളിലൂടെയാണ്.

ഏറനാടന്‍ 26 January 2009 at 18:45  

നിരന്‍ നീരൂ നിരക്ഷരാ....

എന്നാലും നിലമ്പൂരില്‍ മൂന്നാലീസം കറങ്ങിനടന്നിട്ട് ആകെ ഒരു വെള്ളച്ചാട്ട പടോം ഇട്ട് കൂടെ അവിടെത്തെ പരിസരമലിനീകരണ പ്രസംഗോം..??

എന്റെ കൈയ്യില്‍ ഇനി കിട്ടുമ്പം ഞമ്മള്‌ കാണിച്ചേരാംട്ടോ ഷുട്ടുടുവേന്‍!! :)

ഏറനാടന്‍ 26 January 2009 at 18:48  

ങ്ഹേ! മണികണ്ഠാ..

നിലമ്പൂരിനെ കൊണ്ടുപോയി വയനാട്ടിലാക്കിയോ? എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.

Manikandan 26 January 2009 at 19:11  

അയ്യോ ലേലു അല്ലു ലേലു അല്ലു എന്റെ അറിവില്ലായ്മകൊണ്ടു പറഞ്ഞുപോയതാ. മലപ്പുറവും, വയനാടും അത്ര പരിചയം ഇല്ലാത്ത സ്ഥലങ്ങളാ. കഴിഞ്ഞ ആഴ്ച അരീക്കോടുവന്നു എന്നതൊഴിച്ചാൽ ഈ ജില്ലകളിൽ വേറെ എങ്ങും പോയിട്ടില്ല. പിന്നെ വല്ലപ്പോഴും കാക്കഞ്ചേരിയും, കോട്ടയ്ക്കലും വരും. കോഴിക്കോട് വിമാനത്താവളം എന്ന് എല്ലാരും പറയണ കരിപ്പൂരും മലപ്പുറത്താണെന്ന് ഈ അടുത്താ മനസ്സിലാക്കിയെ. അങ്ങനെ എന്തെല്ലാം തെറ്റുകൾ ഇനിയും തിരുത്താൽ കിടക്കണു. നിലമ്പൂർ മലപ്പുറം ജില്ലയിൽ തന്നെ.

ഹരീഷ് തൊടുപുഴ 27 January 2009 at 01:53  

കുറഞ്ഞ ഷട്ടെര്‍സ്പീഡില്‍ ചെയ്യ്തിരിക്കുന്ന ആ ഫോട്ടോ ഉഗ്രന്‍!!
എത്രയായിരുന്നു ഷട്ടെര്‍സ്പീഡ്?
ട്രൈപ്പോഡ് എവിടെവച്ചു, പാറപ്പുറത്തോ?

നിരക്ഷരൻ 27 January 2009 at 06:26  

അരീക്കോടന്‍ മാഷേ - മാഷ് എവിടെയാണ് സ്ഥലം. കൃത്യമായിട്ട് പറയൂ ?

ആചാര്യാ - വേണ്ടാ വേണ്ടാ... :)

മണികണ്ഠാ - സാരമില്ല. അഞ്ചാറ് അബന്ധമൊക്കെ ഏത് പൊലീസുകാരനും പറ്റും :) പക്ഷെ ഏറനാടന്‍ ആ നാട്ടുകാരനാണ്. പുള്ളി വിടില്ല :) :)

എറനാടാ - ഷുടരുത് പ്ലീസ് ഷുടരുത്. ഏറനാട്ടിലൂടെ എന്ന് യാത്രാവിവരണം എഴുതിത്തുടങ്ങിയിട്ടുണ്ട്.( ടൈറ്റില്‍ എഴുതി. അത്ര തന്നെ.)ബാക്കി വിശേഷമൊക്കെ അതിലുണ്ടാകും. അക്ഷമനായി കാത്തിരിക്കൂ :) :)

ഹരീഷേ തൊടുപുഴ - ഷട്ടര്‍ സ്പീഡൊന്നും ചോദിച്ച് ഞമ്മളെ ബേജാറാക്കരുത്. ഞമ്മള് പറഞ്ഞിട്ടില്ലേ ? ഇതൊക്കെ വെറും ക്ലിക്കുകള്‍ മാത്രം:):) ട്രൈപ്പോഡ് വെച്ചിരുന്നത് പാറപ്പുറത്ത് തന്നെയാണ്.

ജോ, ജ്വാലാമുഖീ, പാമരന്‍, ചാണക്യന്‍,
വികടശിരോമണീ....ആഠ്യന്‍പാറ കാണാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

ശ്രീനാഥ്‌ | അഹം 27 January 2009 at 10:53  

എന്ത്!!!! ഷട്ടര്‍ സ്പീഡിനെ കുറിച്ചും മറ്റും അaറിയാതെ, വെള്ളച്ചാട്ടങളും മറ്റും വളരെ കുറഞ ഷട്ടര്‍ സ്പീഡില്‍ എടുത്താല്‍ ഇതുപോലെ മാസ്മരികത കൈവരും എന്നതറിയാതെ കാച്ചിയതോ ഈ ചിത്രം? എങ്കില്‍ ഇതൊക്കെയറിയാമായിരുന്നെങ്കിലത്തെ അവസ്ഥ! (അല്ല, ഇതൊക്കെ അറിഞിട്ടും നിക്ക് പറ്റീട്ടില്ലാ ട്ട. അത് വേറെ കാര്യം)

മനോഹരമായ ഷോട്ട്‌!

Jayasree Lakshmy Kumar 28 January 2009 at 01:46  

പോസ്റ്റ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം തന്നെ കണ്ണു പിടിച്ചെടുത്തത് ആ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത. ഏതൊക്കെയോ ബ്ലോഗുകളിൽ ഷട്ടർ സ്പീഡിന്റെ കാര്യം വായിച്ചിരുന്നു. അപ്പോൾ ദാ സമാനമായ കമന്റ് ആദ്യം തന്നെ കിടക്കുന്നു. ജോയുടെ :)

പൊറാടത്ത് 28 January 2009 at 02:52  

ഇത് കാണാൻ വൈകി നിരൻ.. നന്നായി ഈ പരിചയപ്പെടുത്തൽ..

പിന്നെ, വീണ്ടും നാട്ടിലേയ്ക്ക്.. കുറച്ച് അടിപൊളി പടങ്ങളും വിവരണങ്ങളുമായി വേഗം വരൂ..

അച്ചു 29 January 2009 at 06:18  

good one...

മാണിക്യം 31 January 2009 at 01:53  

നീരൂ
വന്നു വന്ന് പിശുക്കും തുടങ്ങിയോ
ഒരു കുഞ്ഞു പോസ്റ്റും ഒരു പടോം!
കുറേ പടംകൂടി പോസ്റ്റ് ചെയ്യ് ഒന്നു കാണുകയെങ്കിലും ചെയ്യട്ടെ.
സ്വ്ന്തം മുറ്റം തൂത്ത് മതിലിനു വെളിയില്‍ നിക്ഷേപിച്ചാല്‍ ശുചിത്വമായി എന്ന് വിശ്വസിക്കുന്നവര്‍ക്ക് വെള്ളച്ചാട്ടം
വല്ലോന്റേയും അല്ലെ? എന്ത് ഉത്തരവാദിത്വം!!

ishaqh ഇസ്‌ഹാക് 1 May 2009 at 19:04  

നല്ല കാഴ്ച , നാട്ട് കാഴ്ച , സന്തോഷം ,നന്ദി..

ishaqh ഇസ്‌ഹാക് 1 May 2009 at 19:05  
This comment has been removed by the author.
ishaqh ഇസ്‌ഹാക് 1 May 2009 at 19:07  
This comment has been removed by the author.
കുട്ടു | Kuttu 20 May 2009 at 12:50  

ആഡ്യന്‍പാറ വെള്ളച്ചാട്ടം കാണാന്‍പോയി അമളി പറ്റിയവനാണ് ഞാന്‍. മഴക്കാലത്ത് മാത്രം ആക്റ്റീവ് ആകുന്ന വെള്ളച്ചാട്ടം ആണ് ആഡ്യന്‍പാറ. ഇവിടെ പോസ്റ്റ് ചെയ്ത പടം പോലെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് കാണാന്‍ കഴിയൂ. അത് കാണാന്‍ വേണ്ടി മിനക്കെട്ട് പോകുന്നത് ബല്യ കഷ്ടം തന്നെ. മാത്രമല്ല, നല്ല ചൂടൂള്ള സ്ഥലമാണ് ആഡ്യന്‍പാറ ഏരിയ. ചെറിയ കാടുണ്ടെങ്കിലും ചൂടിനു കുറവൊന്നും ഇല്ല.

പുഴയിലൂടെ കുറേദൂരം മേലോട്ട് നടന്നാല്‍,
കാടിനുള്ളീല്‍ നല്ല ഒരു വെള്ളച്ചാട്ടം ഉണ്ട്. പുഴയിലെ വശങ്ങളില്‍ ഗുഹകളില്‍ താമസിക്കുന്ന ചിലരുണ്ട്. അവരെ കൂട്ടി പുഴയിലൂടെ മേലോട്ട് നാലഞ്ചുകിലോമീറ്ററെങ്കിലും നടക്കണം.

Ashly 3 September 2009 at 05:07  

നല്ല ഫോടോ.

Sunil 19 March 2010 at 09:08  

"ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ"


ഇതിലൊന്നും കാര്യമില്ലെന്ന് മനസിലായില്ലേ!

പക്ഷേ ഷട്ടര്‍ സ്പീട് എന്താണെന്ന് നന്നായി അറിയാല്ലോ അല്ലെ!

നിരക്ഷരന്‍ നല്ല ചിത്രം!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP