Wednesday 14 January 2009

ഫാന്റം റോക്ക്


ടയ്ക്കല്‍ ഗുഹയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഫാന്റം റോക്ക് കാണാനിടയായത്.

ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കിയാലും ദൂരെയായി ഫാന്റം റോക്ക് കാണാം. കൊച്ചുത്രേസ്യയുടെ വയനാട്ടിലൂടെയുള്ള വട്ടത്തിലും നീളത്തിലുമുള്ള യാത്രയില്‍ ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ വെളുത്ത് തിളങ്ങുന്ന ഒരു ‘സ്പെഷ്യല്‍ മല‘ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. അത് എന്താണെന്ന് ഒരു അന്വേഷണം നടത്തിനോക്കിയാല്‍ ഫാന്റം റോക്കിന്റെ പരിസരത്ത് എത്തിപ്പറ്റും.

ഇനി വെളുത്ത് തിളങ്ങുന്ന ആ സ്പെഷ്യല്‍ മല എന്താണെന്നല്ലേ ?

ഫാന്റം റോക്കിന്റെ സമീപത്തുള്ള ഒരു മല ഇടിച്ച് നിരപ്പാക്കി, ടിപ്പര്‍ ലോറികളില്‍ അതിന്റെ അസ്ഥിവാരം കോരിനിറച്ച് നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. പച്ചപ്പ് നഷ്ടപ്പെട്ട ആ ഭൂപ്രദേശമാണ് സ്പെഷ്യല്‍ മലയായി ദൂരെനിന്ന് നോക്കുമ്പോള്‍ കാണുന്നത്.

ഒരു മലയിതാ മരിച്ചിരിക്കുന്നു.ഒരു കോണ്‍ക്രീറ്റ് വനത്തിന് അടിവാരമിട്ടുകൊണ്ട് ഭൂമിയുടെ കോണിലെവിടെയെങ്കിലും ഒരു പാടം കൂടെ മരിച്ചുകാണും.

21 comments:

അനില്‍@ബ്ലോഗ് // anil 14 January 2009 at 14:44  

((((( ഠ്രേ )))))

പാറമടയില്‍ നിന്നുമുള്ള ശബ്ദമാ.

എവിടെ നോക്കിയാലും മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെക്കാണാം. പാറക്കൂട്ടം, മലകള്‍, പാടങ്ങള്‍ എല്ലാം അപ്രത്യക്ഷമാവുന്നു.

നല്ല പോസ്റ്റ്.

ആശംസകള്‍

പ്രയാണ്‍ 14 January 2009 at 15:16  

സത്യം പറഞ്ഞാല്‍ ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഇങ്ങിനെയുള്ള ഒരോ അധിനിവേശങ്ങള്‍ കണ്ട് മനസ്സ് വിഷമിച്ചാണ് തിരിച്ചു പോവാറ്....
ആരോട് പറയാന്‍?

ചാണക്യന്‍ 14 January 2009 at 17:02  

നന്നായി....നല്ല പോസ്റ്റ്..
ആശംസകള്‍...

Manikandan 14 January 2009 at 18:14  

കുട്ടിക്കാലത്തു വായിച്ചിരുന്ന കാർട്ടൂണുകളിലെ നടക്കും ഭൂതം (walker) നമ്മുടെ വയനാട്ടിലും ഉണ്ടല്ലെ? ഇനി വരാനിരിക്കുന്ന എത്ര ബ്ലോഗുകൾ ഉണ്ട് ഇതുവരെ കഴിഞ്ഞയാത്രകളെപ്പറ്റി. ഇടയ്ക്കൽ യാത്രയുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമായി. ഒരിക്കൽ ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാമിൽ നിന്നും കിട്ടിയ ചെറിയ ചില അറിവുകളേ ഉള്ളു ഇടയ്ക്കൽ ഗുഹയെക്കുറിച്ച്. ഫാന്റം റോക്ക് പരിചയപ്പെടുത്തിയതിനു നന്ദി.

കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതി. കുന്നുകളും, പാടങ്ങളും, മലകളും, കാടുകളും എല്ലാം അപ്രത്യക്ഷമാവുന്നു. പ്രകൃതിസുന്ദരമായ ഈ നാട് അധികം താമസിയാതെ ഈ ഭംഗിയെല്ലാം നശിച്ച് വരണ്ടുണങ്ങും. അപ്പോൾ ഇതുപോലുള്ള യാത്രാക്കുറിപ്പുകളും, ചിത്രങ്ങളും ആവും വരും തലമുറകൾക്കായി നമുക്ക് അവശേഷിപ്പിക്കാൻ സാധിക്കുക.

ചങ്കരന്‍ 15 January 2009 at 02:24  

ഹി ഹി ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലെ, മലബാറുകാണാന്‍ വരുന്ന സ്റ്റേറ്റുകാരെ പറ്റിക്കാന്‍.

മലബാറില്‍ ഇപ്പോള്‍ മണ്ണെടുത്ത് മണ്ണെടുത്ത് മല ഒക്കെ കൊറവാ, ബാറു മാത്രമേ ഉള്ളൂ.

ഹരീഷ് തൊടുപുഴ 15 January 2009 at 02:27  

ഫാന്റം റോക്ക് ഒരു അത്ഭുതം തന്നെ!!!

പകല്‍കിനാവന്‍ | daYdreaMer 15 January 2009 at 09:27  

നല്ല ചിത്രം....നമ്മുടെ നാടു ചെകുത്താന്റെ സ്വന്തം നാടാവുകയല്ലേ...

smitha adharsh 15 January 2009 at 09:42  

നാട്ടില്‍ പോകുന്നു...
തിരക്കിലാണ്..
baakki vannittu..

ഷിജു 15 January 2009 at 16:19  

കൊള്ളാമല്ലോ.......

Ranjith chemmad / ചെമ്മാടൻ 15 January 2009 at 21:07  

കിടിലന്‍!!!!

പാമരന്‍ 16 January 2009 at 04:08  

ഒരു മലയിതാ മരിച്ചിരിക്കുന്നു :(

ശ്രീനാഥ്‌ | അഹം 16 January 2009 at 10:27  

:)

how true....

ദീപക് രാജ്|Deepak Raj 16 January 2009 at 13:08  

:)

നിരക്ഷരൻ 16 January 2009 at 13:58  

ഫാന്റം റോക്കിലെത്തിയ എല്ലാവര്‍ക്കും നന്ദി.

നവരുചിയന്‍ 17 January 2009 at 04:42  

:( പ്രകൃതിയെ നശിപ്പിക്കുന്നു എന്ന് പറയാന്‍ മാത്രം സമയം കളയുന്ന ...എന്നാല്‍ അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാത്ത പ്രിയ സഹോദരന്മാരെ നിങ്ങള്‍ക്ക് വന്ദനം

തിരുവല്ലഭൻ 18 January 2009 at 17:04  

എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.com

വികടശിരോമണി 19 January 2009 at 10:23  

മോഹനകൃഷ്ണൻ കാലടിയുടെ കവിത ഓർമ്മയിൽ:
“കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ...”
ആശംസകൾ...

Lathika subhash 20 January 2009 at 16:58  

മരിച്ച മലയ്ക്ക്
ആദരാഞ്ജലികള്‍.

പിരിക്കുട്ടി 21 January 2009 at 08:22  

malayem kollunna manushyan....
enthoru duravastha alle?

പിരിക്കുട്ടി 21 January 2009 at 08:32  

shishirakaalam varunnathum kandu poyathaanu....ippol ethra pttangalaa ittekkunne?
pinne....

choolu malsaram nannayittundu k to...

arakkalile vilakkum ishtaayi...
njaan vaayichittundu arakkal beeviyem kadhakalum ellaam....
aa kkalathe kadha cinema aakunnundu ennu thonnunnu...
priyanandana aanu director.....

"DAJJAL"varannaayo?
enikku oru mail vannirunnu "dajjal "janichu nnu paranju oru kutteede photo okke koduthu....
mail id tharroo i will mail

ചിരിപ്പൂക്കള്‍ 24 January 2009 at 16:59  

വയലുകള്‍ മരിക്കുന്നു, വനങ്ങളും. ഇവിടെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു മലയും. ദൈവത്തിന്റെ സ്വന്തം നാടിനു “സ്വന്തമായിട്ട്” ഇനിയെന്താ ഉള്ളത്. !!!

നിസഹായായ പരിസ്തിതിയുടെ വേദനിപ്പിക്കുന്ന ചിത്രം അവതരിപ്പിച്ച മാഷിന് ആശംസകള്‍.

നിരഞ്ജന്‍.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP