നാടകം ആരംഭിക്കുകയായി
സഹൃദയരേ....
രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കുകയായി. അതിനുമുന്‍പ് ഒരു വാക്ക്.
വര്‍ഷങ്ങളായി ഈ നാടകം അരങ്ങിലും, ഗ്രന്ഥങ്ങളിലും, പാഠപുസ്തകത്തിലുമൊക്കെയായി വായിക്കുകയും, ആസ്വദിക്കുകയും, പഠിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിലങ്ങോളം ഇങ്ങോളമുള്ള കലാസ്വാദകരായ നല്ല ജനങ്ങള്‍ക്ക് ഗ്ലോബ് തീയറ്ററിന്റെ കൂപ്പുകൈ.
നിങ്ങള്‍ ഏവരുടേയും അനുഗ്രഹാശീര്‍വാദത്തോടെ ശ്രീമതി തേ ഷറോക്കിന്റെ സംവിധാനത്തില്‍ ശ്രീ.ഡിക്ക് ബേഡ് രൂപകല്‍പ്പന ചെയ്ത്, ശ്രീ. സ്റ്റീഫന്‍ വാര്‍ബെക്ക് കമ്പോസ് ചെയ്ത, ഈ നാടകത്തിന്റെ തിരശ്ശീല ഉയരുകയായി.
കഥ - ആസ് യു ലൈക്ക് ഇറ്റ്.
രചന - വില്യം ഷേക്‍സ്പിയര്‍
വേദി - ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്റര്‍ ലണ്ടന്‍.
അരങ്ങില്‍ - പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവോമി ഫ്രെഡറിക്കും(റോസലിന്‍ഡ്), ജാക്ക് ലാസ്കിയും(ഓര്‍ലാന്‍ഡോ) മറ്റ് 20ല്‍പ്പരം അനുഗ്രഹീത കലാകാരന്മാരും.
മുന്‍കാലങ്ങളില്‍ സാക്ഷാല്‍ ഷേക്‍സ്പിയര്‍ തന്നെ പലപ്പോഴും കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള, തേംസ് നദിക്കരയിലെ അതിപ്രശസ്തമായ ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്ററില്‍ നിന്നൊരു നാടക സദസ്സിന്റെ ദൃശ്യം.
23 comments:
തേംസ് നദിക്കരയിലെ അതിപ്രശസ്തമായ ഷേക്‍സ്പിയര്‍ ഗ്ലോബല്‍ തീയറ്ററില്‍ നിന്നൊരു നാടക സദസ്സിന്റെ ദൃശ്യം
കാട്ടിത്തന്നതിന് നന്ദി ആയിരമായിരം നന്ദി
ആ തൂണുകള്‍ക്ക് പോലും ഒരുപാട് കഥ പറയാനുണ്ടാവും.
ഓർമ്മളിലെ അമ്പലപറമ്പുകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു ഈ ചിത്രം.
തലക്കെട്ടും മനോഹരം.
എങ്കിലും ഫ്രെയിമിലെ ആ 'തല' ഒഴിവാക്കാൻ അൽപനേരം കൂടി കാത്തു നിൽക്കാമായിരുന്നില്ലേ!!
നീരൂ....നന്ദി..
ഓടോ: ബ്രൂട്ടസിനെ കൊന്ന സീസറിനെകുറിച്ചുള്ള നാടകവും ഇവിടെയാണോ അരങ്ങേറിയത്...:):):):)
നല്ല ചിത്രം ..ഒരു ചരിത്രം ഓര്‍മയിലേക്ക്
വേഗം ആകട്ടെ കാത്തിരിക്കാൻ തുടങ്ങീട്ട് എത്ര നാളായീ
ചേട്ടാ,
ഇതിനേപറ്റിയുള്ള കുറച്ചുകൂടി ചിത്രങ്ങള്‍ എടുത്ത് പോസ്റ്റമോ??
ടിര്‍ര്‍ര്‍ര്‍്...
രണ്ടാമത്തെ ബെല്ല്!!!
കാഴ്ച പകര്‍ത്തി തന്നതിന് നന്ദി..
അവിടെ ഇപ്പോഴും നാടക സംസ്കാരം ജീവുതത്തോടൊട്ടിയാണ്. ഒരു നാടകാവതരണത്തിന് അവിടെ ഇത്രയും പേരുണ്ടെങ്കില്‍ ഇവിടെ (തൃശൂരിലെ അനുഭവം)കാണാനുണ്ടാവുക ഇത്തിരി പേരായിരിക്കും..
ആശംസകള്‍..
26ന് കാണാമെന്ന് കരുതുന്നു.
ബെല്ല് അടിച്ചതൊക്കെ മതി....
നാടകം തുടങ്ങിക്കെ വേഗം :)
നാടകം ആരംഭിക്കുന്നതിനു മുമ്പ് വേദിക്ക് പുറത്തുള്ള വിളക്കുകള്‍ അണച്ച് തന്ന് കമ്മറ്റിക്കാര്‍ സഹകരിക്കണം എന്ന് അഭ്യര്‍ത്തിക്കുന്നു. അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതായിരിക്കും.... :)
ഇതുപോലുള്ള ചരിത്ര സ്മാരകങ്ങള്‍ എന്നും എനിക്കൊരു ഹരമാണ്. നന്ദി ......
ഈ "ഷേക്‍സ്പിയര്‍ ഗ്ലോബല്‍ തീയറ്റര്‍" “ഷേക്‍സ്പിയര്‍ ഗ്ലോബല്‍ തീയറ്റര്‍” എന്നു കേട്ടിട്ടുണ്ടോ?
അവിടുത്തെ സ്ഥിരം സന്ദര്‍ശകനും പ്രധാന കാണിയുമാ ഈ നില്‍ക്കുന്ന നിരക്ഷരന്‍ സാറ്...
(ചുമ്മാ കയ്യീന്നിട്ടതാ..)
വിവരംവെപ്പിക്കുന്ന വിവരണങ്ങള്‍ക്ക് നന്ദി...
ഈ തിയറ്റര്‍ കാണിച്ചുതന്നതിനു നന്ദി നിരക്ഷരാ
ഗ്ലോബൽ തിയ്യറ്ററെന്നു പറയുമ്പോ ഒരു ഗോളം പോലെ തിരിഞ്ഞ് രംഗപടങൾ മാറി മാറിവരുന്ന തിയ്യറ്റരാണെന്നായിരുന്നു ധാരണ.ഒരൊറ്റ ചിത്രത്തിലൂടെ ആ ധാരണമാറ്റിയതിനു നന്ദി. ഈ ചിത്രം പണ്ട് അടിമകൾ മല്ലയുദ്ധം നടത്തിയിരുന്ന ‘അരീന’കളെ ഓർമ്മിപ്പിക്കുന്നു
നന്ദി നിരക്ഷരാ..
കൊള്ളാം ഈ കാഴ്ച്ച.
അയ്യോാ തുടങ്ങല്ലേ.... ഞാനും കൂടി കയറി ഇരിക്കട്ടെ.ങാ.. ആദ്യ സീന്‍ കൊള്ളാല്ലോ:)
നന്ദി...
:)
ഹും ...ഇതാണോ ഫോടോ ? ഇങ്ങനെയന്നോ ഫോടോ പിടിക്കുനത് ? ലൈറ്റിംഗ് ശരിയില്ല ....ആംഗിള്‍ ശരിയില്ല...വൈറ്റ് ബാലന്സിനു യാതൊരു ബാലന്‍സും ഇല്ല. ബ്ലാക്ക് ബാലന്‍സിന്റെകാരിയും പറയാനേ പ്റൂല്ല....
അസൂയ മൂത്ത്, ഞാന്‍ ചാവേറിനെ വിട്ടു ചെറായില്‍ വച്ചു, നീരുവിനെ ഇക്കിളിയിട്ട് കൊല്ലുനതായിരിക്കും !!! രക്ഷപെടാന്‍ ആഗ്രഹം ഉണ്ടെങ്കില്‍, കൊണ്ടുവന്ന "ഷേക്‍സ്പിയറിന്റെ ഒരു കൊച്ചു ശില്‍പ്പം" എത്രയും വേഗം എനിയ്ക്ക് കൊറിയര്‍ ചെയ്യണം
ഈ സെറ്റപ്പ് ഞാന്‍ ഷേക്‍സ്പിയര്‍ ഇന്‍ ലവ് എന്ന ഫിലിമില്‍ മാത്രമേ കണ്ടിട്ടുളൂ :(
ഞാൻ എത്തിയത് വളരെ വൈകിയാണെന്നാണ് തോന്നുന്നത്. നാടകം കഴിഞ്ഞ് എല്ലാവരും സ്ഥലം വിട്ടു. :(
പോസ്റ്റിഷ്ടായി. കുട്ടിക്കാലത്ത് കണ്ട നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. :-)
എത്ര നല്ല അനുഭവം ആയിരുന്നിരിക്കണം ആ നിമിഷങ്ങള്‍... കാലങ്ങളുടെ തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് മുന്നിലേയ്ക്കെത്താനാകാതെ പിടയുന്നുണ്ടാവണം മഹാനായ ആ കലാകാരന്‍.
Post a Comment