Monday 18 May 2009

ഇതാരുടെ കണ്ണുകള്‍ ?


ലോകപ്രശസ്തനായ ഒരു വ്യക്തിയുടെ കണ്ണുകളാണിത്.

അദ്ദേഹം തന്നെയാണ് കടലാസില്‍ ദ്വാരമുണ്ടാക്കി പൂച്ചയുടെ പടം വരച്ച് മാസ്ക്ക് ഉണ്ടാക്കി അതിനുപിന്നില്‍ ഒളിച്ചിരിക്കുന്നത്. ഇത് ഞാനെടുത്ത പടമല്ല. കാരണം ഈ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു പോസ്റ്റ് കാര്‍ഡിന്റെ രൂപത്തില്‍ ഈ പടം എന്റെ കൈയ്യിലുണ്ട്

ഇതില്‍ക്കൂടുതല്‍ ക്ലൂ വേണമെന്നുള്ളവര്‍ക്ക് വഴിയേ വഴിയേ ക്ലൂ തരാം. ആരാണ് ഈ വ്യക്തി ?
-------------------------------------------
ഉത്തരം കണ്ടുപിടിക്കാന്‍ സന്ധ്യ നടത്തിയ ശ്രമത്തിന് ശേഷം സന്ധ്യയുടെ മെയിലില്‍ നിന്നുള്ള വരികളും ചിത്രസഹിതമുള്ള തെളിവുകളും ഇതാ താഴെയുണ്ട്.
-------------------------------------------


നിരക്ഷരന്‍

ഞാന്‍ എന്റെ ഒന്നരമണിക്കൂര്‍ ഇത് പിക്കാസയുടെ കണ്ണുകളാണോന്ന് അന്വേഷിച്ചുകോണ്ട്, റിസേര്‍ച്ച് ചെയ്തിരിക്കുവാരുന്നു.
നോക്ക് അറ്റാച്ച്മെന്റ്. എനിക്ക് 100% തൃപ്തിയാകാത്തതുകോണ്ട് പൊസ്റ്റുന്നില്ലാ.എന്റെ അഭിപ്രായവ്യത്യാസം എന്താണെന്നു വെച്ചാല്‍, മാസ്കിലെ കണ്ണൂകള്‍ ഇത്തിരി കൂടി റൌണ്ട്, തടിച്ചതാണ്.ഈ ഫോട്ടോയിലെ കണ്ണുകളുടെ താഴ്‌ഭാഗം റൌണ്ടല്ലാ...

ആ പോട്ട്....

വെറുതെ ഒന്നറിയിക്കാം എന്നോര്‍ത്തു...

-സന്ധ്യ
-------------------------------------------
കുറേയധികം മിനക്കെട്ടിട്ടാണെങ്കിലും ഉത്തരത്തില്‍ എത്തിച്ചേര്‍ന്ന അനുപമയ്ക്കും, സന്ധ്യയ്ക്കും അഭിനന്ദനങ്ങള്‍. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി.

59 comments:

പകല്‍കിനാവന്‍ | daYdreaMer 18 May 2009 at 14:29  

ഹഹഹ .. ഇവിടേം തുടങ്ങിയോ.. ഇങ്ങേരു ചുമ്മാതല്ല മരിച്ചു പോയത്.. ആ മൂക്കിന്റെ അവിടെ കൂടി ഒരു ചെറിയ സുഷിരം ഉണ്ടായിരുന്നെങ്കില്‍.. ( ഞാനീ ബൂലോകം വിട്ടു.. )
:)

ജിജ സുബ്രഹ്മണ്യൻ 18 May 2009 at 14:44  

എന്റമ്മച്ച്യേ ! ഇവിടേം മത്സരം ! ഒരു രക്ഷേം ഇല്ല.

anupama 18 May 2009 at 15:00  

hey,
you must leave a clue-indian?
i never like to lose;but this time,no chance!
sasneham,
anu

നിരക്ഷരൻ 18 May 2009 at 15:09  

പകല്‍ക്കിനാവന്‍, കാന്താരിക്കുട്ടീ - ഇതങ്ങനെ ഒരു സ്ഥിരം മത്സരവേദിയല്ല :) :) ഇടയ്ക്കിടയ്ക്ക് ചില അടിക്കുറിപ്പ് മത്സരമൊക്കെ നടത്താറുണ്ടായിരുന്നു.അതിന്റെ ഭാഗമായിട്ട് കൂട്ടിയാല്‍ മതി.

അനുപമ - ആ ചോദ്യം കേട്ടപ്പോള്‍ ജി.എസ്.പ്രദീപിനെ ഓര്‍മ്മവന്നു :) :):)

ക്ലൂ ഒരെണ്ണം പിടിച്ചോ. ഇന്ത്യക്കാരനല്ല. ഇനി എന്ത് ക്ലൂ തന്നാലും ആളെ എളുപ്പം തിരിച്ചറിഞ്ഞെന്ന് വരും. എന്നാലും വഴിയേ വഴിയേ ഓരോ ക്ലൂ തരാം.

nandakumar 18 May 2009 at 15:31  

ഏഷ്യക്കാരന്‍?

ദേഷ്യക്കാരന്‍?

ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നീ മേഖലകളില്‍ പ്രശസ്തന്‍?

മരിക്കുന്നതിനു മുന്‍പ് അദ്ദേഹം ജീവിച്ചിരുന്നോ?

:) :)

ഹരീഷ് തൊടുപുഴ 18 May 2009 at 15:44  

ഇനിയും ക്ലൂ വേണം...

നിരക്ഷരൻ 18 May 2009 at 15:55  

1.ഏഷ്യക്കാരനല്ല.

2.ദേഷ്യക്കാരനാണോന്ന് അറിയില്ല :)

3.ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നീ മേഖലകളില്‍ പ്രശസ്തനല്ല.

4.മരിക്കുന്നതിനു മുന്‍പ് ജീവിച്ചിരുന്നെന്ന് തോന്നുന്നു :) :)

അല്ഫോന്‍സക്കുട്ടി 18 May 2009 at 16:04  

എനിക്ക് ക്ലൂ വേണ്ടാ, ആ മാസ്ക്കൊന്നു മാറ്റി പിടിച്ചാല്‍ മതി. എന്തായാലും നല്ല കണ്ണുകള്‍, എനിക്ക് കവിത വരണു.

കിഷോർ‍:Kishor 18 May 2009 at 16:07  

Albert Einstein??

നിരക്ഷരൻ 18 May 2009 at 16:17  

അല്ഫോന്‍സക്കുട്ടി - ചീറ്റിങ്ങ് ചീറ്റിങ്ങ് :) :)

കിഷോര്‍ - ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റീ‍ന്‍ അല്ല.

അടുത്ത ക്ലൂ
--------
ഇദ്ദേഹം ഒരു കലാകാരനായിരുന്നു/കലാകാരനാണ്

ഹരീഷ് തൊടുപുഴ 18 May 2009 at 16:34  

ചാര്‍ളി ചാപ്ലിന്‍...

നിരക്ഷരൻ 18 May 2009 at 16:39  

ഹരീഷ് തൊടുപുഴ - ചാര്‍ലി ചാപ്ലിനുമല്ല.

ഇനി ശരിയുത്തരമായാലും, തെറ്റായാലും, ശരിയാണെന്നോ തെറ്റാണെന്നോ ഒന്നും ഞാ‍ന്‍ പറയില്ല. ഉത്തരം വരവ് വെക്കും. എന്നിട്ടവസാനം പറയാം ഉത്തരം.

വാഴക്കോടന്‍ ‍// vazhakodan 18 May 2009 at 16:59  

mr. Bean

നിരക്ഷരൻ 18 May 2009 at 17:01  

വാഴക്കോടാ - മിസ്റ്റര്‍ ബീന്‍ എപ്പ ചത്ത് ? :) :)

ബാര്‍കോഡകന്‍ 18 May 2009 at 17:26  

ethu namde MONISHA alle?

വാഴക്കോടന്‍ ‍// vazhakodan 18 May 2009 at 20:28  

അയ്യോ നീരൂ ഈ വിക്രസ്സുകണ്ടപ്പോള്‍ ബീന്‍ ആണെന്ന് ഓര്‍ത്തു. മരിച്ച കാര്യം വിട്ടു :)
ഒരു കാര്യം ചെയ്യാം ഞാന്‍ ഇന്ന് മുഴുവന്‍ കിടന്നു ആലോചിക്കട്ടെ നാളെ കാണാം!

ഗുപ്തന്‍ 18 May 2009 at 21:40  

ഇഞ്ചിപ്പെണ്ണ്

ബൂലോഗ പ്രശസ്തയാണ്. കണ്ണും കയ്യുമല്ലാതെ ബാക്കി ആള്‍ ഉണ്ടെന്നുള്ളതിന് തെളിവില്ല. അമേരിക്കക്കാരിയാണെന്ന് പറയപ്പെടുന്നു. അടുത്ത പ്രസിഡന്റ് ഇലക്ഷനു മത്സരിച്ചേക്കും.


പി എസ്. ഈ അടുത്ത ദിവസങ്ങളിലെങ്ങാനും ഞാന്‍ തട്ടിപ്പോയാല്‍ അത് ഒരു കൊലപാതകം ആണെന്നും എന്റെ ബ്ലോഗ് നോക്കി നടത്താനുള്ള ചുമതല ഈ ഒസ്യത്ത് പ്രകാരം നിരക്ഷരനുള്ളതാകുന്നു എന്നും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. . :(

നിരക്ഷരൻ 18 May 2009 at 23:09  

ചുമ്മാ കൊതിപ്പിക്കല്ലേ ഗുപ്താ. ഒരു നല്ല ബ്ലോഗ് ചുളുവിന് കിട്ടുമെന്ന് കരുതി ഞാന്‍ മനപ്പായസം ഉണ്ടോട്ടേ എന്നതല്ലേ ലക്ഷ്യം ? ആ വേല കയ്യില്‍ വെച്ചാല്‍ മതി:) അതുമാത്രമല്ല ബ്ലോഗ് കമന്റൊന്നും ഇതുവരെ ഇന്ത്യയില്‍ ഒസ്യത്തായി പരിഗണിച്ചതായി കേട്ടിട്ടുമില്ല.

ഇത് ഒരു പെണ്ണിന്റെ കണ്ണല്ല. ഒരു ആണിന്റെ കണ്ണാണ്. ഇനി ഇഞ്ചിപ്പെണ്ണ് പെണ്ണല്ല, ഇഞ്ചിച്ചെക്കനാണ് എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ പിന്നേം മനപ്പായസം ഉണ്ണും :) :)

അപ്പോഴും ഒരു പ്രശ്നം ബാക്കി കിടക്കുന്നു. ഈ കക്ഷി ജീവനോടിരിപ്പില്ല.

ഇഞ്ചിപ്പെണ്ണും ജീ‍വനോടിരിപ്പില്ല, കണ്ണും, കൈയ്യും മാത്രമേ ജീവനോടുള്ളൂ എന്നാണോ ?

കണ്‍ഫ്യൂഷന്‍, കണ്‍ഫ്യൂഷന്‍...!!!!

വാഴക്കോടാ - ഇജ്ജ് കെടന്നാലോചിക്ക്. ഞമ്മള് ഇരുന്നാലോചിച്ച് ഈ കണ്‍ഫ്യൂഷന്‍ ഒന്ന് തീര്‍ക്കട്ടെ. ആലോചനയ്ക്കിടയില്‍ ആരും ശല്യപ്പെടുത്തരുത :)
(ജഗദീഷ് സ്റ്റൈല്‍ - ഗോഡ്‌ഫാദര്‍)

നായര്‍ 19 May 2009 at 00:24  

ഭിത്തിട്ട് ഡിസ്‌മുട്ട്?

ശ്രീനാഥ്‌ | അഹം 19 May 2009 at 05:20  

സത്യം പറ അണ്ണാ... ഇത് ഞാനല്ലേ? ഇതെപ്പോ എടുത്തൂ... പഹയന്‍!

:)

anupama 19 May 2009 at 07:19  

hey,
today is second day-i can't get the answer and i'm restless.
now you start with more clues.....
and the answer begins with the letter................
sasneham,
anu

ബിനോയ്//HariNav 19 May 2009 at 08:12  
This comment has been removed by the author.
ബിനോയ്//HariNav 19 May 2009 at 08:18  

ആരായിരുന്നാലും നല്ല കണ്ണുകള്‍.
പുരുഷനായ സ്ഥിതിക്ക് പുഷ്പനായിരിക്കുമോ :)

Ranjith chemmad / ചെമ്മാടൻ 19 May 2009 at 10:14  

എന്തരായാലും ഗോമ്പറ്റീഷന്‍ നടക്കട്ടെ നീരൂ...
ഉത്തരം കിട്ടിയോന്ന് നാളെ വന്ന് നോക്കാം...

Unknown 19 May 2009 at 11:41  

എന്നെ തന്നെ കണ്ണാടിയില്‍ നോക്കിയാല്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റണില്ല പിന്നല്ലേ ഇത് ഒന്ന് പോ മാഷേ

Unknown 19 May 2009 at 12:21  
This comment has been removed by the author.
Unknown 19 May 2009 at 12:23  

ബ്ലോഗ്‌ മേധം തുടരുന്നു....
1980 നു ശേഷം മരണം...?
അസ്വാഭാവിക മരണം...?
പ്രശസ്തി മരണകാരണത്താല്‍ ...?
പിന്‍ഗാമികള്‍ പ്രശസ്തരാണോ...?
ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്നതുവരെക്കും...
...a short commercial ബ്രേക്ക്‌!!!

Rare Rose 19 May 2009 at 12:28  

നിരക്ഷരന്‍ ജീ..,ഒരു രക്ഷയുമില്ല...സത്യം പറഞ്ഞാല്‍ ആണിന്റെ കണ്ണാണെന്നു തോന്നുകേയില്ല...വാലിട്ടെഴുതിയ ഒരു പെണ്‍കിടാവാണെന്നാ ഞാന്‍ കരുതിയതു..ഇനീം ക്ലൂ തായോ..:)

ജ്വാല 19 May 2009 at 17:10  

ഉത്തരം കിട്ടിയില്ലെങ്കിലും മത്സരത്തില്‍ പങ്കെടുത്തു.
participation prize പ്രതീക്ഷിക്കുന്നു.
ആളെ അറിയാന്‍ വരാം....:)

ഏറനാടന്‍ 19 May 2009 at 17:50  

ഈ കണ്ണുകള്‍ ആരുടേയാണെന്ന് ഈസിയായിട്ട് എനിക്കറിയാം.

ഈ നേത്രങ്ങള്‍ വേറെ ആരുടേയുമല്ല. ഇത്.. ഇത്..
ഇത് ഇതിന്റെ ഉടമയുടെ മാത്രമാണ്‌.

മരിച്ചുപോയ ഉടമയുടെ നേത്രങ്ങളാണിവ!

അല്ലെന്ന് നിരക്ഷരന്‍ പോലും പറയില്ലെന്നറിയാം. :)

അല്ലേ നീരൂ. മാര്‍ക്ക് അറിയിക്കൂ..

അല്ഫോന്‍സക്കുട്ടി 19 May 2009 at 18:23  

Leonardo da Vinci

Rani Ajay 20 May 2009 at 01:22  

Albert Einstein ഞാനും പിന്താങ്ങുന്നു ..
കൂടുതല്‍ ക്ലൂ പോരട്ടേ

anupama 20 May 2009 at 04:20  

hey,
today is the third day!
enough,yaar!you have tested our patience since long.
come on.........
and the winner is.................
sasneham,
anu

sojan p r 20 May 2009 at 07:24  

നിരക്ഷരാ ആകാംഷ കടുക്കുന്നു .സസ്പെന്‍സ് അവസനിപ്പിക്കു‌ ..പ്ലീസ്

ബിന്ദു കെ പി 20 May 2009 at 07:31  

സസ്പെൻസ് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു...നിരക്ഷരൻ എവിടെ..?
പിന്നെ, ഗൂഗിളിൽ ഒന്നു തപ്പിനോക്കിയപ്പോൾ ഡാവിഞ്ചിയാണെന്നാ എനിയ്ക്കും തോന്നിയത്. അങ്ങേരുടെ കണ്ണ് നല്ല ഭംഗിയുണ്ട് :)

നിരക്ഷരൻ 20 May 2009 at 09:11  

ക്ഷമിക്കണം കൂട്ടുകാരേ.
കഴിഞ്ഞ 24 മണിക്കൂര്‍ യാത്രയിലായിരുന്നു. ഞമ്മളൊരു ജിപ്സിയായിപ്പോയില്ലേ ? :) ഇപ്പോ ഏറണാകുളത്ത് വീട്ടില്‍ വന്നുകയറിയതേയുള്ളൂ. അതുകൊണ്ടാ കൂടുതല്‍ ക്ലൂ തന്ന് സഹായിക്കാന്‍ പറ്റാതിരുന്നത്.

കണ്ണുകള്‍ ഒരു പെണ്ണിന്റേതുപോലെ മനോഹരമാണെങ്കിലും കക്ഷി ആണുതന്നെയാണ്.

പുതിയ ക്ലൂ.

ഡാവിന്ചിയൊന്നുമല്ലെങ്കിലും ഇദ്ദേഹവും ഒരു പ്രശസ്തനായ ചിത്രകാരന്‍ തന്നെ. ഇതോടെ എല്ലാവര്‍ക്കും ഉത്തരം കിട്ടുമെന്നെനിക്കറിയാം. ഗൂഗിളമ്മചി പിന്നെന്തിനാ ഉറക്കമിളചിരിക്കുന്നത് ?

ഇനിയും ഉത്തരം കിട്ടാത്തവര്‍ക്ക് വേണ്ടി ഒരു അവസാന ക്ലൂവുമായി ഞാന്‍ ഉടനെ വരുന്നതാണ്.

shinu 20 May 2009 at 10:24  

Salvador Dali

shinu 20 May 2009 at 10:27  

atho Andy Warhol????

shinu 20 May 2009 at 10:28  

Final Answer- Salvador Dali

നിരക്ഷരൻ 20 May 2009 at 12:05  

Merry യുടെ Salvador Dali എന്ന ഉത്തരം വരവുവെച്ചിരിക്കുന്നു. ശരിയാണോ അല്ലയോ എന്ന് അവസാനം പറയാം.

എന്തിന്റെ അവസാനം ? ലോകാവസാനമാണോ എന്നൊന്നും ചോദിക്കരുത് :) :)

ഹരീഷ് തൊടുപുഴ 20 May 2009 at 14:54  

ആഹാ!! നാട്ടിലെത്തിയിട്ട് എന്നെ വിളിച്ചില്ലല്ലോ ഇതുവരെ...

ഇതാരാ ഈ പഹയന്‍!!! സുന്ദരന്‍ മിഴികളുമായി... വേഗം പറയ്

shinu 20 May 2009 at 15:34  

Is it Andy Warhol???.3rd day going to end....real pity

nandakumar 20 May 2009 at 17:28  

എന്തെങ്കിലുമൊന്ന് തീരുമാനിക്കോ ? അല്ലേല്‍ ഞാന്‍ എറണാകൊളത്തേക്ക് വന്ന് സകലതും കൊളാക്കും :) :)

നിരക്ഷരൻ 20 May 2009 at 19:47  

ഹരീഷേ - എത്ര പ്രാവശ്യം വിളിച്ചു. തൊടുപുഴയില്‍ റേഞ്ചില്ലാന്ന് പറയുന്നു.

Merry - Andy Warhol ന്നൊക്കെ പറഞ്ഞാല്‍ ആര് ? ഞമ്മളീ പേരൊക്കെ ആദ്യായിട്ട് കേക്കണ് :) മൂന്നല്ല 30 ദിവസം ചിലപ്പോള്‍ കാക്കേണ്ടി വരും.

നന്ദകുമാരാ - പ്യാടിപ്പിക്കല്ലേ :)

ഓക്കെ. അടുത്ത ക്ലൂ.

ഇദ്ദേഹത്തെപ്പറ്റി ഞാനെന്റെ ഒരു യാത്രാവിവരണത്തില്‍ എഴുതിയിട്ടുണ്ട്.(ആത്മഗതം - അങ്ങനെയെങ്കിലും ഞമ്മന്റെ പോസ്റ്റുകള്‍ ഇന്ന് നാലാള് ബായിക്കും, രക്ഷപ്പെട്ടു. ഇനി പഹേമ്മാരെക്കൊണ്ട് കമേന്റ് ഇടീക്കാനും കൂടെ ബല്ല സൂത്രപ്പണീം കണ്ടുപിടിക്കണം)

ഇനി ഒരു ക്ലൂ കൂടെ ഞാന്‍ പറയുന്നതാണ്. അതായിരിക്കും അവസാനത്തെ ക്ലൂ.

വേണമെങ്കില്‍ നടക്കാത്ത കാര്യമൊന്നും ഇല്ലെന്ന് സന്ധ്യ എന്ന അമേരിക്കയിലുള്ള ഒരു സുഹൃത്ത് ഇതിനകം തെളിയിച്ചുകഴിഞ്ഞു. പുള്ളിക്കാരി ഗൂഗിളമ്മച്ചിയെപ്പിടിച്ച് ഈ കണ്ണിന്റെ ഉടമയുടെ പടം തപ്പിയെടുത്ത് എനിക്ക് അയച്ച് തന്നിട്ടുണ്ട്. ഉത്തരം പറയുന്നതിനൊപ്പം ഞാനത് പോസ്റ്റില്‍ എഴുതി അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.

പി.സി. പ്രദീപ്‌ 20 May 2009 at 20:59  

ഞാനും ചോദിക്കുവാ‍...
അറിയാവുന്നവര്‍ പറയുക, ആരുടെയാ ഈ കണ്ണുകള്‍?

anupama 21 May 2009 at 09:06  

hello,quiz master,
i will not answer you,now.............you have declared sandhya as the winner......anyways,you won't give two flats of two crores..no probs....give her the crown.....
so,when is the prize distribution?
i will anchor the show....
sasneham,
anu

anupama 21 May 2009 at 10:18  

hello,
why not?i will answer you,now.
AND THE ANSWER IS-------------
PLATO PABLO PICAASO,THE SPANISH CUBIST PAINTER AND SCULPTOR[1881-1973],BORN IN MALGA,SPAIN IN OCTOBER,28TH 1881.
''I WANTED TO BE APAINTER AND AND ENDED UP AS PICCASO''.
MY GOD,AS MY AMMA SAYS,I HAVEN'T PREPARED EVEN FOR MY EXAMS THIS WAY!
PLEASE DON'T ALLOW ANYONE TO COPY.............
HEY,REAL SMART!YOU MADE ME BROWSE THROUGH YOUR POSTS FOR SOOOOOOOOO LONG AND YOU HAVEN'T EVEN READ A SINGLE POST OF MINE!
PLEASE DON'T COME UP WITH NEXT COMPETITION SOON........
WHAT ABRAIN DRAIN,YAAR!
SASNEHAM,
ANU

പകല്‍കിനാവന്‍ | daYdreaMer 21 May 2009 at 11:52  

ഇതൊരു ചിത്രകാരന്‍ ആണെന്ന് എനിക്ക് ഉറപ്പാ.. ആ കണ്ണുകള്‍ കണ്ടാല്‍ അറിയില്ലേ... ഇത് നമ്മുടെ ബ്ലോഗ്ഗര്‍ "ചിത്രകാരന്‍"
:)
"പിക്കാസും" കുന്താലിയും "പബ്ലോയും" തലയിണയും ഒന്നും എടുക്കേണ്ട...

ഞാന്‍ ഓടി രക്ഷപെട്ടു..

നിരക്ഷരൻ 21 May 2009 at 12:58  

നിലം കിളയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു ആയുധത്തിന്റെ പേരുമായി ഇദ്ദേഹത്തിന്റെ പേരിന് സാമ്യമുണ്ട്.

ഇതായിരുന്നു അവസാനം തരാന്‍ വെച്ചിരുന്ന ക്ലൂ.
ആ ക്ലൂ ഇനി ആവശ്യമില്ലല്ലോ ?

ശരിയായ ഉത്തരം ‘പാബ്ലോ പിക്കാസോ‘തന്നെ.

മെയിലിലൂടെ ഇത്തിരി സംശയിച്ചാണെങ്കിലും ഉത്തരം കണ്ടുപിടിക്കാന്‍ തീവ്രമായി പരിശ്രമിച്ചതിന് സന്ധ്യയും, എന്റെ യാത്രാവിവരണങ്ങള്‍ മൊത്തമായി വായിച്ച് പഠിച്ച് ഉത്തരം കണ്ടുപിടിച്ചതിന് അനുപമയും സമ്മാനം പങ്കിടുന്നു.

ലൂസേണിലെ റോസണ്‍ഗാര്‍ട്ട് മ്യൂസിയത്തില്‍ നിന്ന് ഒരു സോവനീയറായി 1 ഫ്രാങ്ക് കൊടുത്ത് വാങ്ങിയതാണ് ഈ പോസ്റ്റ് കാര്‍ഡ്. കാര്‍ഡിന്റെ കീഴെ അദ്ദേഹത്തിന്റെ കൈയ്യൊപ്പും ഉണ്ട്. മത്സരത്തിന്റെ ഭാഗമായി ഞാനത് മായിച്ച് കളഞ്ഞു.

കൂട്ടത്തില്‍ സന്ധ്യ ഇന്റര്‍നെറ്റില്‍ നടത്തിയ റിസര്‍ച്ചും, മെയിലില്‍ എനിക്കയച്ച കുറിപ്പും പോസ്റ്റില്‍ ചേര്‍ക്കുന്നുണ്ട്.

ഒന്നാം സമ്മാനാര്‍ഹര്‍ ലൂസേണിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റും, റോസണ്‍ഗാര്‍ട്ട് മ്യൂസിയത്തിലേക്കുള്ള ഫ്രീ എന്‍‌ട്രി പാസ്സും ഉടനെ കൈപ്പറ്റേണ്ടതാണ്. ഈ മാസം 24ന്‍ നടക്കുന്ന തൊടുപുഴ ബ്ലോഗ് മീറ്റില്‍ സമ്മാനം വിതരണം ചെയ്യുന്നതാണ് :):)

നിരക്ഷരൻ 21 May 2009 at 13:02  

പകല്‍ക്കിനാവന്‍, കാന്താരിക്കുട്ടി, അനുപമ, സന്ധ്യ, നന്ദകുമാര്‍, ഹരീഷ് തൊടുപുഴ, അല്‍‌ഫോണ്‍സക്കുട്ടി, കിഷോര്‍, വാഴക്കോടന്‍, ബാര്‍ക്കോഡകന്‍, ഗുപ്തന്‍, പാത്തുമ്മയുടെ ആട്, ശ്രീനാഥ്, ബിനോയ്, രജ്ഞിത്ത് ചെമ്മാട്, പുള്ളിപ്പുലി, ഏകലവ്യന്‍, റെയര്‍ റോസ്, ഹന്‍ല്ലലത്ത്, ജ്വാല, ഏറനാടന്‍, റാണി അജയ്, സോജന്‍, ബിന്ദു കെ.പി., Merry, പി.സി.പ്രദീപ്...

മത്സരത്തില്‍ പങ്കെടുത്ത നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി :)

Sandhya 21 May 2009 at 13:24  
This comment has been removed by the author.
Sandhya 21 May 2009 at 13:31  

“ഈ മാസം 24ന്‍ നടക്കുന്ന തൊടുപുഴ ബ്ലോഗ് മീറ്റില്‍ സമ്മാനം വിതരണം ചെയ്യുന്നതാണ് :):)“

അപ്പോള്‍ അതാണ് നിരക്ഷരന്റെ ബുദ്ധി!! എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണ്ടാ, അത് ഞാന്‍ എടുത്തോളാം. അങ്ങോട്ടുള്ള ടിക്കറ്റ് മതി :)
വായിക്കാത്തവരെകൂടി ബ്ലോഗും വായിപ്പിച്ചു... :) :) :)

പകല്‍കിനാവന്‍ | daYdreaMer 21 May 2009 at 15:03  

അപ്പൊ എനിക്ക് സമ്മാനം ഇല്ലേ... സ്ത്രീപക്ഷം.. സ്ത്രീപക്ഷം.. ഞാന്‍ സഹിക്കൂല്ല.. 25 നു ഇങ്ങു അബുദാബിക്ക് വാ വെച്ചിട്ടുണ്ട്..
:)
നന്ദി.. :) :)

anupama 21 May 2009 at 17:01  

dear manoj,
WOW!I WAS SURE IAM THE WINNER!I HAD TOLD AMMA!
WHAT A LOVELY DAY!HEY,MEHNAT KA FAL MEETHA HOTHA HAI!
ENTE UCHA MAYAKKAM KALANJU ORU PAREEKSHAKKU PADIKKUNNATHINAKKAL SHRADHAYODE SWITZERLAND MOTHAM AARACHU KALAKKI,KITTYA,AMRITHA KUMBHAM!PICCASO!
FLAT-L KURANJA ONNUM ENIKKU VENDA-
HEY,PAKAL IS CHEATING....I GAVE HIM THE CORRECT ANSWER!
YOU ENJOY THE TRAVELS AND TRIPS BUT PLEASE,NOT AT ASHANTE NENCHATHU!
ANYWAYS,READRES,I COULD STOP THE COMPETITION!I DIDN'T SEND THE ANSWER BY MAIL!
HEY,AM I NOT SMART?
NOW,IT'S YOUR TURN TO READ MY POSTS FROM 50----1
OKEY?
POOR ME!
SASNEHAM,
ANU

അല്ഫോന്‍സക്കുട്ടി 21 May 2009 at 17:31  

അയ്യോ ഈ ഉത്തരം എന്റെ നാവിന്റെ തുമ്പു വരെ വന്നതാണ്. എഴുതി വന്നപ്പോ മാറി പോയി. എനിക്ക് പ്രോത്സാഹനസമ്മാനം കിട്ടോ :)

നിരക്ഷരൻ 21 May 2009 at 20:05  

പകല്‍ക്കിനാവന്‍ - ഓടി രക്ഷപ്പെട്ടു എന്ന് പറഞ്ഞതുകൊണ്ടാണ് സമ്മാനവുമായി പുറകെ ഓടി വരാതിരുന്നത്. :):)ഓടിച്ചിട്ട് പിടിച്ച് സമ്മാനം കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. :) :)
(ആത്മഗതം - ഹോ രക്ഷപ്പെട്ടു).... :):)

അനുപമ - ഈ മത്സരം നടക്കുന്നതിനുമുന്നേ തന്നെ 2 ദിവസം മുന്‍പ് അനുപമയുടെ ബ്ലോഗില്‍ ഞാന്‍ കയറി നോക്കിയിരുന്നു. എന്തെങ്കിലും ഒരു പഴുതുണ്ടെങ്കില്‍ ഏത് ബ്ലോഗില്‍ കയറിയാലും ഒരു പോസ്റ്റെങ്കിലും വായിച്ച് കമന്റിട്ട് അലമ്പാക്കാതെ ഞാന്‍ പോകാറില്ല. പക്ഷെ താങ്കളുടെ ബ്ലോഗുകളില്‍ 2 എണ്ണത്തിലും ഒന്നും കണ്ടില്ലല്ലോ ? പിന്നൊരു ഇംഗ്ലീഷ് ബ്ലോഗ് കണ്ടു. മലയാളം തന്നെ മര്യാദയ്ക്ക് അറിയാത്തതുകൊണ്ട് നിരക്ഷരന്‍ എന്ന് പേരും ഇട്ട് തപ്പിച്ച് നടക്കുന്ന ഞാന്‍ തന്നെ താങ്കളുടെ അംഗ്രേസി ബ്ലോഗ് വായിച്ച് കമന്റിടണം അല്ലേ ? ഈശ്വരോ രക്ഷതു :) :)

അല്‍ഫോണ്‍സകുട്ടിയെ ഫോറന്‍സിക്ക് ലാബില്‍ അയച്ച് നാക്കിന്റെ തുമ്പ് ടെസ്റ്റ് ചെയ്തതിന് ശേഷം പ്രോത്സാഹന സമ്മാനത്തിന് പരിഗണിക്കുന്നതാണെന്ന് ‘വിദഗ്ദ്ധ സമിതി‘ അറിയിച്ചിട്ടുണ്ട് :):)

കളിയും തമാശയുമൊക്കെയായി മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും നന്ദി. എല്ലാ മത്സരത്തില്‍ നിന്നും ഒരു പാഠമെങ്കിലും പഠിക്കാനുണ്ടാകണമെന്ന് ഒരു അദ്ധ്യാപകന്‍ എന്നോട് പറയാറുണ്ട്.മോറല്‍ ഓഫ് ദ സ്റ്റോറി എന്ന് പറയുന്നതുപോലത്തെ ഒരു സംഭവമാണ് അത്.

ഈ മത്സരത്തിലെ പാഠം - പാബ്ലോ പിക്കാസോയുടെ കണ്ണുകള്‍ ഒരു സുന്ദരിപ്പെണ്ണിന്റെയെന്നപോലെ മനോഹരമായ കണ്ണുകളാണ് :) :)

shinu 23 May 2009 at 11:47  

appo njan araayeee.Salvador Dali, Andy Warhole ohooo enthokke ayirrinnu..... kashtam

Ashly 2 June 2009 at 06:41  
This comment has been removed by the author.
നിരക്ഷരൻ 2 June 2009 at 09:38  

ആഷ്‌ലീ - എന്തുപറ്റി ആ കമന്റ് ഡിലീറ്റ് ചെയ്യാന്‍ ? :)

ഇനിയുമുണ്ട് ഈ മത്സരത്തില്‍ നിന്ന് പഠിക്കാന്‍ ഒരുപാട്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ പണം കൊടുത്ത് നമുക്ക് പാഠങ്ങള്‍ പഠിക്കാം, അല്ലാതെയും പഠിക്കാം. ഇത് പണം ചിലവാക്കാതെ പഠിച്ച ഒരു പാഠമാണ്.

ഈ പാഠം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും അടുത്ത മത്സരം ഇവിടെ നടക്കുക. അടുത്ത പോസ്റ്റും ഒരു മത്സരം തന്നെയാണ്. കാത്തിരിക്കുക. എല്ലാവര്‍ക്കും നന്ദി :)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP