Tuesday, 15 July 2008

ചീയപ്പാറ വെള്ളച്ചാട്ടം


മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം കണ്ടത്. മഴ കാര്യമായിട്ട് കനിയാത്തതുകൊണ്ടാകണം പ്രകൃതി തന്റെ വെള്ളച്ചേല അഴിച്ചിട്ട് തല്ലിയലയ്ക്കുന്നത് കാണാന്‍ അത്രയ്ക്കങ്ങ് ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയില്ല.

എന്തൊക്കെയായാലും ഒരു വെള്ളച്ചാട്ടമല്ലേ ? തീരെയങ്ങ് അവഗണിക്കാന്‍ പറ്റില്ലല്ലോ ?

24 comments:

ഗുപ്തന്‍ 15 July 2008 at 07:38  

നല്ല ഷോട്ട്..

വെള്ള ചേല എന്നു പറയണ്ട.... വെള്ള ........


വെയിലൊരു പട്ടുകോണകം പോലെ എന്ന് പണ്ട് അക്കിത്തം എഴുതീട്ട്ണ്ട്:))

സുല്‍ |Sul 15 July 2008 at 08:27  

ഷൈക്കിന്റെ പടമായാലും ഭംഗിയുണ്ട് കേട്ടൊ. വിവരണമൊന്നുമില്ലേ?

-സുല്‍

Rare Rose 15 July 2008 at 08:34  

അവഗണിക്കാന്‍ മാത്രം ഭംഗിക്കുറവൊന്നും എനിക്ക് തോന്നിയില്ല..എനിക്കിഷ്ടപ്പെട്ടു ഈ വെള്ളച്ചാട്ടം...:)..ഇതിന്റെ കൂടെ വിവരണം ഒന്നുമില്ലേ...

ശ്രീ 15 July 2008 at 09:18  

എന്താ ഇതിനൊരു കുറവ്? നല്ല ചിത്രം!
:)

Sharu (Ansha Muneer) 15 July 2008 at 09:38  

എന്താ ഇതിനിത്ര ഭംഗിക്കുറവ്.... ??? നല്ല ചിത്രം

Sathees Makkoth | Asha Revamma 15 July 2008 at 14:52  

അയ്യോ വെള്ളച്ചാട്ടങ്ങളേയൊന്നും അങ്ങനെ അവഗണിച്ചേക്കരുതേ...ഇതൊക്കെ എത്രകാലമുണ്ടാകുമെന്ന് ആർക്കറിയാം!

ദിലീപ് വിശ്വനാഥ് 15 July 2008 at 15:08  

അവഗണിക്കാതിരുന്നത് നന്നായി.

രാജേഷ് മേനോന്‍ 15 July 2008 at 16:14  

നല്ല ചിത്രം.

ഒരു ഷോട്ട് മാത്രം കണ്ടാല്‍ പോരല്ലോ. ഇനിയുമില്ലേ?

smitha adharsh 15 July 2008 at 16:19  

ഈ ദൃശ്യം ശരിക്കും കണ്ടിട്ടുണ്ട്....നന്നായിരിക്കുന്നു

ഹരീഷ് തൊടുപുഴ 15 July 2008 at 17:39  

കൊള്ളം ചേട്ടാ, ചീയാപ്പാറ വെള്ളച്ചാട്ടത്തെപ്പറ്റി കുറെ മധുര സ്മരണകള്‍ ഉണ്ടെനിക്ക്....വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി

പാമരന്‍ 16 July 2008 at 01:08  

ഏഴുനില വെള്ളച്ചാട്ടം ന്നു പറയണത്‌ ഇതിനെയല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ 16 July 2008 at 05:27  

നല്ല വെള്ളച്ചാട്ടം

Manikandan 16 July 2008 at 05:46  

മനോജ്‌ചേട്ടാ നല്ലമഴയുള്ള സമയത്തു വളരെ ശക്തിയായി റൊഡിലേക്കു വരെ വെള്ളം എത്തും. എന്നാലും വേനലില്‍ ഇതുവരെ ഈ വെള്ളച്ചാട്ടം വറ്റികണ്ടിട്ടില്ല. കുറച്ചുകൂടി മുകളിലെക്കു ചെല്ലുമ്പോല്‍ വ്യു പോയിന്റില്‍ നിന്നുള്ള ദൃശ്യവും മനോഹരമാണ്.

നവരുചിയന്‍ 16 July 2008 at 07:40  

എനിക്ക് ഈ വെള്ളച്ചാട്ടം ഇഷ്ടം ആയി .. പക്ഷെ ഫോട്ടോ അത്രക്ക് പിടിച്ചില്ല ... ഷെമി

Unknown 16 July 2008 at 08:10  

കൊള്ളാം ചെറിയ വെള്ളചാട്ടമാണെങ്കിലും
കാണാന്‍ നല്ല പകിട്ടുണ്ട്

കുറ്റ്യാടിക്കാരന്‍|Suhair 16 July 2008 at 11:41  

അവഗണിക്കരുത്... ഒരിക്കലും.
:)

നിരക്ഷരൻ 16 July 2008 at 15:59  

ചില പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഷട്ടര്‍ സ്പീഡ് കുറച്ചിട്ട് ക്ലിക്ക് ചെയ്തപ്പോള്‍ കൈ ചെറുതായി വിറച്ചെന്ന് തോന്നുന്നു. അത് സുല്‍ പിടിച്ചു. എന്നാലും പടത്തിന് ഞാന്‍ ഉദ്ദേശിച്ച ഇഫക്ട് ഉണ്ടാക്കാന്‍ കുറേയൊക്കെ സാധിച്ചെന്ന് തോന്നുന്നു. ഇനി ഇത്തരം സന്ദര്‍ഭങ്ങളില്‍ ടൈപ്പോഡ് കയ്യില്‍ കരുതുന്നതായിരിക്കും.

സുല്ലും റെയര്‍ റോസും ചോദിച്ചതുപോലെ കൂടുതല്‍ വിവരണം ഒന്നും എഴുതാനുള്ള സ്കോപ്പ് അവിടെ ഇല്ലായിരുന്നു.

ഇതത്ര നന്ന പടമൊന്നുമല്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പടം അത്ര ഇഷ്ടമായില്ലെന്നുള്ള നവരുചിയന്റെ ഉള്ളുതുറന്ന കമന്റ് സസന്തോഷം ഏറ്റുവാങ്ങുന്നു.

ചീയപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

Manikandan 17 July 2008 at 20:04  

മനോജ്‌ചേട്ടാ ഒരു സംശയം. മൂന്നാറിലേക്കു പോവുന്ന വഴിതന്നെ ‘വല്ലറ” എന്നൊരു വെള്ളച്ചാട്ടം കൂടിയില്ലെ?

sunilfaizal@gmail.com 19 July 2008 at 04:19  

ഇതു കണ്ടപ്പോള്‍ സന്തോഷം..മൈനയുടെ അതായത് എന്റെ പാതിയുടെ വീട് ചീയപ്പാറക്ക് തൊട്ടടുത്താണേ..

Anonymous 31 July 2008 at 20:50  

swargathekkal sundaramanee Munnar.

Anoop Thomas 25 August 2009 at 10:05  
This comment has been removed by the author.
Anoop Thomas 25 August 2009 at 10:05  
This comment has been removed by the author.
Anoop Thomas 25 August 2009 at 10:08  

അത് അടുത്ത് നിന്ന് കണ്ടിട്ടാണ്.. ദൂരെ എതിര്‍ ദിശയിലുള്ള മലയില്‍ നിന്നും നോക്കണം.. എന്ത് രസമാണെന്നോ... ഞാന്‍ കണ്ടിട്ടുണ്ട് ...അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞ പോലെ അത്ര ചെറുതല്ല ഈ വെള്ള ചാട്ടം ...പിന്നെ ഈ വെള്ളച്ചാട്ടം അതിമനോഹരമായ ഒരു വലിയ അരുവിയുടെ വളരെ ഒരു ചെറിയ കഷണം മാത്രം ....
പിന്നെ [ മണികണ്ഠന്‍‌ ] ഒരു തിരുത്ത്‌ .. വല്ലറ അല്ല .. വാളറ. ആണ്..
ആധികാരികമായിട്ടു പറയാന്‍ കാരണം... എന്റെ വീട് അതിന്റെ അടുത്ത് തന്നെയാണ് ഏകദേശം മൂന്ന് കിലോമീറ്റെര്‍ പോയാല്‍ മതി.... സുനില്‍ കോടതിയുടെ കമന്റ്‌ കണ്ടപ്പോള്‍ പെരുത്ത സന്തോഷം...

Manikandan 25 August 2009 at 17:48  

അനൂപ് തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP