Wednesday 9 January 2008

ഇവള്‍‌ മുബാറക്ക‍‌

വള്‍‌ മുബാറക്ക.
ഇവളൊരു ഓയല്‍ ടാങ്കര്‍ കപ്പലാണ്. പക്ഷെ, 1972 മുതല്‍ ഇവള്‍‌ തടവിലാണ്.
എന്നുവച്ചാല്‍ നീണ്ട 36 വര്‍ഷം‍.
ദുബായിയില്‍ നിന്നും 50 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് ഇവളുടെ തടവറ.
C.P.C. എന്ന എണ്ണക്കമ്പനിയും, ഇവളുടെ ഇറാക്കി മുതലാളിയും ചേര്‍ന്ന് ഇവളെയിങ്ങനെ തടവിലിട്ടിരിക്കുന്നതിന് കാരണമുണ്ട്.

ദിനംപ്രതി 15,00 ബാരല്‍ ക്രൂഡ് ഓയില്‍ ഇവളുടെ പള്ളയ്ക്കകത്ത് കയറും. അതിന് കൂലിയായി, ഇവളുടെ മുതലാളി അമീര്‍ ജാഫര്‍ 10,000 ഡോളര്‍ എല്ലാ ദിവസവും കൈപ്പറ്റും. ശരിക്കും “അമീറായ” മുതലാളി തന്നെ. അല്ലേ ?
കൂടുതല്‍ പണത്തിനുവേണ്ടി അയാളിപ്പോള്‍ ഇവളെ പൂര്‍ണ്ണമായും C.P.C. യ്ക്ക് വിറ്റെന്നും എണ്ണപ്പാടത്തുള്ളവര്‍ പറയുന്നുണ്ട്. സത്യാവസ്ഥ അറിയില്ല.
അവളുടെ പിന്‍‌വശത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള സംവിധാനം കണ്ടില്ലേ? അക്കാണുന്ന ചങ്ങലകളിലാണ് അവളെ കൂച്ചു വിലങ്ങിട്ടിരിക്കുന്നത് . ചങ്ങലകള്‍‌ക്ക് നടുവിലായി രണ്ട് കുഴലുകള്‍‌ കാണുന്നില്ലേ ? അതിലൂടെയാണ് ക്രൂഡ് ഓയില്‍ ഇവളുടെ പള്ളയിലേക്ക് കയറിപ്പോകുന്നത് . ഈ സംവിധാനത്തിനുചുറ്റും കിടന്ന് അടിയൊഴുക്കുകള്‍‌ക്കനുസരിച്ച് 360 ഡിഗ്രി കറങ്ങിക്കൊണ്ടിരിക്കാനാണ് ഇവളുടെ വിധി.
“ഡ്രൈ ഡോക്ക് “ (ഇവളെപ്പോലുള്ളവരുടെ ബ്യൂട്ടി പാര്‍ലര്‍) പോലും കാണാതെ വര്‍ഷങ്ങളായുള്ള ഒരേ കിടപ്പ് ഇവളുടെ സൌന്ദര്യത്തെ ശരിക്കും ബാധിച്ചിരിക്കുന്നു.

എന്നിരുന്നാലും, ഇടയ്ക്കിടയ്ക്ക് ദുബായിലെ ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ബ്യൂട്ടിഷന്മാരെത്തും, അല്ലറ ചില്ലറ ഫേഷ്യലും, വാക്സിങ്ങുമൊക്കെ നടത്താന്‍.
ഇതാരാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായോ ?
ഇതിവളുടെ കാമുകന്‍ ‘ഓ.എസ്സ്. അര്‍ക്കാഡിയ‘ .
ഇടയ്ക്കിടയ്ക്ക് ദുബായിയില്‍ നിന്നും വരും.
ഈ തടവറയില്‍ അവളെ കാണാന്‍ വരുന്ന ഇവനെപ്പോലുള്ള ചുരുക്കം ചില സുന്ദരന്മാരാണ് മുബാറക്കയുടെ ഏക ആശ്വാസം.
മഞ്ഞനിറത്തില്‍ അവളുടെ മേല്‍ച്ചുണ്ടായി കാണപ്പെടുന്ന “ഹെലിഡെക്കില്‍“ ഒരു മുത്തം കൊടുക്കാനാണ് അവന്റെ വരവെന്ന് തോന്നുന്നെങ്കില്‍ തെറ്റി.
അവന്റെ നോട്ടം വേറെ എവിടെയോ ആണ്.
അവളുടെ വടിവൊത്ത അടിവയറിലൂടെ താഴേക്ക് പോകുന്ന ഒരു തടിയന്‍ ഹോസ് കണ്ടില്ലേ ? അതിലാണവന്റെ നോട്ടം.
ഒരു “കാര്‍ഗോ ലിഫ്റ്റി “ ലൂടെ അവളുടെ പള്ളയിലുള്ള എണ്ണ മുഴുവന്‍ സ്വന്തമാക്കുക എന്നതാണ് അവന്റെ ലക്ഷ്യം.
അതാ അവളെ പറഞ്ഞു മയക്കി ആ ഹോസിന്റെ മറുതല അവന്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇനി ഇതുവരെയുള്ള അവളുടെ സകല സമ്പാദ്യങ്ങളും കുറഞ്ഞ നേരം കൊണ്ട് അവന്‍ അടിച്ചുമാറ്റും.
പിന്നെ അവന്റെ ആ പുതിയ “ചെറുപ്പക്കാരി “കാമുകിയെ കണ്ടില്ലെ ?
അവളുടെ കൂടെ ദുബായിപ്പട്ടണത്തിലേക്ക് യാത്രയാകും.

പാവം മുബാറക്ക, അവള്‍‌ വീണ്ടും ഈ തടവറയില്‍ തനിച്ചാകും.

25 comments:

ശ്രീ 9 January 2008 at 05:54  

ആഹാ... നിരക്ഷരന്‍‌ ചേട്ടാ...

ആദ്യത്തെ തേങ്ങ എന്റെ വക

“ഠേ!”

മനോഹരമായ ചിത്രങ്ങളും കിടിലന്‍‌ അടിക്കുറിപ്പുകളും...


ഇനിയും ഇത്തരം ചിത്രങ്ങളും വിവരണങ്ങളും പോരട്ടേ...
:)

സുല്‍ |Sul 9 January 2008 at 05:59  

നിരക്ഷരന്‍ ഞങ്ങളെ സാക്ഷരരാക്കിയിട്ടെ അടങ്ങു അല്ലേ. നല്ല പടങ്ങളും പുതിയ അറിവുകളും. പോസ്റ്റ് നന്നായി.

-സുല്‍

Sharu (Ansha Muneer) 9 January 2008 at 06:03  

നല്ല ചിത്രങ്ങള്‍, അതിലും നല്ല അടിക്കുറിപ്പുകളും....
അടിപൊളി.... :)

sindu 9 January 2008 at 06:38  

kaamukiyum, kaamukhanum, upama is really superb.ezhuthiya style nannaayittundu.

നജൂസ്‌ 9 January 2008 at 08:22  

അടിക്കുറുപ്പ്‌ കലക്കിയാശാനെ.

Anonymous 9 January 2008 at 08:33  

കലക്കി ട്ടാ. നല്ല വിവരണം

കാവലാന്‍ 9 January 2008 at 10:04  

ഇത്രേം ഘോരസംഭവങ്ങളും ഇവിടെ നടക്കുന്നുണ്ടല്ലേ...
നിരക്ഷരാ സമ്മതിച്ചേ.

കുഞ്ഞായി | kunjai 9 January 2008 at 10:07  

പുട്ടും തേങ്ങാപ്പീരേം കലക്കി

asdfasdf asfdasdf 9 January 2008 at 10:28  

സൂപ്പര്‍ എഴുത്ത്. പടങ്ങളും.
ഇനി സ്ഥിരം കസ്റ്റമറായിക്കോളാം.

സാജന്‍| SAJAN 9 January 2008 at 10:57  

അല്ല മി നിര്‍, മുപ്പത്തിരണ്ടോ മറ്റോ വര്‍ഷം വെള്ളത്തില്‍ മെയിന്റനന്‍സ് ഒന്നുമില്ലാതെ കിടന്നിട്ടും ഇത് തുരുമ്പ് പിടിച്ച് നശിച്ചു പോവാത്തതെന്താ?
ഓടോ:പടങ്ങള്‍ നന്നായി , അടിക്കുറിപ്പുകള്‍ അതിഗംഭീരം:)

Jay 9 January 2008 at 17:07  

ഇതു കൊള്ളാം. ഓയില്‍ ടാങ്കറുകളും, റിഗ്ഗുകളും എന്നും എന്റെ വീക്‌നെസ്സ് ആണ്. ചിത്രങ്ങള്‍ക്ക് നന്ദി....

പ്രിയ ഉണ്ണികൃഷ്ണന്‍ 9 January 2008 at 17:54  

ചിത്രങ്ങള്‍ കേമം, അടിക്കുറിപ്പുകള്‍ കെങ്കേമം.

ശ്രീലാല്‍ 9 January 2008 at 19:30  

രസകരമായ വിവരണം.. ചിത്രങ്ങള്‍.

കൊട് കൈ...!

Gopan | ഗോപന്‍ 9 January 2008 at 21:06  

നിരക്ഷരന്‍..
"ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളായതുകൊണ്ടു്‌" എന്നത്
മാറ്റേണ്ട സമയമായി..
നല്ല കിടിലന്‍ പടങ്ങളും..
ചക്കര പോലത്തെ അടിക്കുറിപ്പും..
ഇഷ്ടപ്പെട്ടു.. അങ്ങിനെ ഓയില്‍ ടാങ്കറിനും
പ്രണയിക്കാം..എന്നായി.
സ്നേഹത്തോടെ..
ഗോപന്‍

ഏ.ആര്‍. നജീം 10 January 2008 at 00:34  

ഹഹാ...ചിത്രങ്ങള്‍ സൂപ്പര്‍..

അടിക്കുറുപ്പാണെങ്കിലോ, വായിച്ചപ്പോ പണ്ട് VD രാജപ്പന്റെ കഥാപ്രസംഗം കേള്‍ക്കുന്നത് പോലെ രസകരമായി....

അഭിനന്ദനങ്ങള്‍

നിരക്ഷരൻ 10 January 2008 at 05:40  

ശ്രീ :-)ആ തേങ്ങ ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിരിക്കുന്ന്നു. നല്ല ടേസ്റ്റ്.

സുല്‍ :-) ബൂലോകരെ എല്ലാവരെയും “ ഓയല്‍ ഫീല്‍ഡ് “ സാക്ഷരരാക്കുക എന്നതാണെന്റെ ലക്ഷ്യം.
നന്ദീട്ടോ.

ഷാരൂ:-)
സിന്ധൂ:-)
നജ്ജൂസ്:-)‌
അഹം:-)
കാവലാന്‍:-)ആ “ഘോരസംഭവത്തിന് “ നന്ദി.

കുഞ്ഞായീ:-)എന്റെയറിവില്‍ C.P.C.യിലും , ഇറാനിലെ ചില ഓഫ്ഷോറിലും, രാജസ്ഥാനിലെ ഓണ്‍ഷോറിലും മാത്രമാണ് നമുക്ക് ക്യാമറ കൊണ്ടുപോകാന്‍ വിലക്കില്ലാത്തത്. അതുകൊണ്ട് ഈ സ്ഥലങ്ങളിലെല്ലാം പോകുമ്പോള്‍ കടം വാങ്ങിയിട്ടായാലും ഒരു ക്യാമറ കൈയ്യില്‍ കരുതിക്കോണം. ബൂലോകത്തിടാന്‍ പറ്റിയ ചില നല്ല പടങ്ങള്‍‌‌ കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കുട്ടന്‍‌മേനോന്‍ :-)ഒരുപാട് നന്ദി. സ്ഥിരം കസ്റ്റമറാകുമെന്ന് പറഞ്ഞത്, ഒരു അവാര്‍ഡ് കിട്ടിയപോലെ എന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.‍ നന്ദി.

സാജന്‍ :-)കുഴപ്പിക്കുന്ന ചോദ്യമാണല്ലോ ? ഞാനും ഇതാലോചിച്ച് കുറെ തല പുണ്ണാക്കിയതാണ്. പിന്നെ ചിലരോട് ചോദിച്ച് മനസ്സിലാക്കിയ വിവരങ്ങള്‍‌ ഇപ്രകാരമാണ്.
ഡ്രൈ ഡോക്കില്‍ ചെന്ന് മാത്രമേ ചെയ്യാന്‍ പറ്റൂ എന്നുള്ള മെയ്ന്റനന്‍സ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും (റേഡിയോഗ്രാഫി, ചിപ്പിങ്ങ്, പെയിന്റിങ്ങ് ,കട്ടിങ്ങ്,വെല്‍ഡിങ്ങ്, പിന്നെ ഡൈവേഴ്സ് വെള്ളത്തിനടിയിലൂടെ ചെന്നുള്ള ഫിസിക്കല്‍ ഇന്‍സ്പെക്ഷന്‍, അങ്ങിനെ എല്ലം.) കടലില്‍ത്തന്നെ ചെയ്യുന്നുണ്ട്.
വളരെ അത്യാവശ്യമാണെങ്കില്‍ ഡ്രൈ ഡോക്കിലേക്ക് കൊണ്ടുപോകുമായിരിക്കും! പക്ഷെ അങ്ങിനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി എനിക്ക് ക്രിത്യമായ വിവരം ഒന്നും കിട്ടിയില്ല.

എല്ലാ ബൂലോകരുടേയും സമ്മതത്തോടെ ഒരു ചെറിയ മെയ്ന്റനന്‍സ് പടം കൂടെ സാജനുവേണ്ടി ഞാനിതിനിടയില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നുണ്ട്. അതെങ്ങിനെയാണ് ചെയ്യേണ്ടതെന്ന് അറിയില്ല. അതുകൊണ്ടാണ് ശ്രമിക്കാം എന്ന് പറഞ്ഞത്.
നന്ദി സാജന്‍.

അജേഷ് ചെറിയാന്‍ :-)റിഗ്ഗ്, ബാര്‍ജ്ജ്, ഫ്ലോട്ടിങ്ങ് റിഗ്ഗ്, ജാക്ക് അപ്പ് റിഗ്ഗ് തുടങ്ങി എല്ലാ ഓയല്‍ ഫീല്‍ഡ് സംഭവങ്ങളുടേയും പടങ്ങളള്‍‌ ഞാന്‍ ഇടുന്നുണ്ട്. ബൂലോകന്മാര്‍ ‘മടുത്തു മാഷേ, മതിയാക്ക് ‘ എന്ന് പറയുന്നതുവരെ. സുല്ലിനോട് പറഞ്ഞ മറുപടി ഞാന്‍ ആവര്‍ത്തിക്കുന്നു.

പ്രിയ ഉണ്ണി :-)
ശ്രീലാല്‍ :-) ഇന്നാ കൈ.

ഗോപന്‍ :-)ഞാനൊരു ശ്രീനിവാസന്‍ ആരാധകനാണ് . അദ്ദേഹത്തിന്റെ ശൈലിയിലാണ് അങ്ങിനെ ‘കമന്റ് കാപ്ഷന്‍‘ എഴുതിയിരിക്കുന്നത്.
കൂടാതെ, “തന്നത്താന്‍ താഴ്ത്തപ്പെടുന്നവന്‍ ഉയര്‍ത്തപ്പെടും “ എന്നാണല്ലോ ദൈവവചനം. അങ്ങിനെയെങ്കിലും ഉയര്‍ത്തപ്പെടാനുള്ള ഒരു എളിയ ശ്രമമാണെന്ന് കൂട്ടിക്കോളൂ.

എ.ആര്‍ നജീം :-)ആ വി.ഡി.രാജപ്പന്‍ ഉപമ എനിക്കങ്ങ് ‘ക്ഷ‘ പിടിച്ചു. അങ്ങോരിതുകണ്ടാല്‍ വേറൊരു കഥാപ്രസംഗം ചിലപ്പോള്‍‌ മിനഞ്ഞെടൂത്തേക്കും. നന്ദീട്ടോ.

പൈങ്ങോടന്‍ 10 January 2008 at 14:33  

മുബാറക്കിന്റെ ചരിത്രം വിവരിച്ചത് വിഞ്ജാനപ്രദമായി.ചിത്രങ്ങളും കുറിപ്പും ഇഷ്ടപ്പെട്ടു.

ആഷ | Asha 11 January 2008 at 06:45  

എത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

ഹരിശ്രീ 12 January 2008 at 06:51  

ചിത്രങ്ങളും വിവരണവും സൂപ്പര്‍

ഗീത 12 January 2008 at 19:35  

ചിത്രങ്ങളും വിവരണങ്ങളും ഒന്നാന്തരം. പ്രൊഫൈലില്‍ ഭാവനയും അക്ഷരങ്ങളും ഒന്നും ഇല്ല എന്നൊക്കെ എഴുതിയത്‌ വെറുതെ.

ഇതൊക്കെതന്നെയല്ലെ ഭാവനയും അക്ഷരങ്ങളും?

പ്രിയ 4 February 2008 at 07:40  

മുബാരക്കിന്റെ കഥ കണ്ടപ്പോള് കരഞ്ഞു പോയി :(

:) നല്ല വിവരണം , ചിത്രങ്ങളും.

മിന്നാമിനുങ്ങുകള്‍ //സജി.!! 11 February 2008 at 08:11  

മാഷെ ശെരിക്കും ഒരുവളെ വരച്ചുകാട്ടിയേക്കുന്നൂ..
ഒരു സ്കെച്ചുപോലുണ്ട് ആ വരികള്‍ ശെരിക്കും മനസ്സില്‍ പെയ്തമഴത്തുള്ളിപൊലെ സുന്ദരം.

നിരക്ഷരൻ 16 February 2008 at 17:08  

സമയം ഓണ്‍ലൈന്‍, പൈങ്ങോടന്‍, ആഷ, ഹരിശ്രീ, ഗീതാഗീതികള്‍, പ്രിയ, സജി,...

മുബാറക്കയുടെ ചിത്രങ്ങള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരു കപ്പല്‍ നിറയെ നന്ദി.

Subiraj Raju 28 February 2008 at 12:23  

ഒരു പ്രണയ കഥവയിച്ചപോലെ തന്നെ.

അവതരണം കലക്കി.......

Sulfikar Manalvayal 4 June 2010 at 22:44  

നല്ല ചിത്രങ്ങള്‍. ഒരുപാട് കാലത്തിന് ശേഷമാണ് കാണുന്നതെങ്കിലും. അടിക്കുറിപ്പ് (വിവരണങ്ങള്‍ ഗംഭീരമായി)
ഇത്ര സുന്ദരമായ കഥയായി അവതരിപ്പിച്ചതിന് നന്ദി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP