Sunday 2 December 2007

മണ്‍സൂണ്‍ ഫോട്ടോഗ്രാഫി

ക്കഴിഞ്ഞ മഴക്കാലത്ത് മുഴങ്ങോടിക്കാരി പെമ്പിളേന്റെ ആപ്പീസില് "മണ്‍സൂണ്‍ ഫോട്ടോഗ്രാഫി" എന്ന പേരില് പടംപിടുത്തമത്സരം. കുടുംബക്കാര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു നിയമാവലി. എനിക്കു പണിയായെന്നു പറഞ്ഞാല്‍ മതിയല്ലോ!!

പെരുമഴയത്ത്‌ പെരുമ്പാവൂരും, മാനന്തവാടിയിലും, കണ്ണീക്കണ്ട പാടത്തും, ചേറിലുമെല്ലാം, അറിയാന്‍പാടില്ലാത്ത ഓരോരോ അഭ്യാസങ്ങള് നടത്തിക്കിട്ടിയ ചില " പോട്ട" ങ്ങളുമായി വീട്ടീച്ചെന്നപ്പോള്‍, അതിനൊക്കെ അടിക്കുറിപ്പ് വേണം പോലും!

എന്റെ വ്യാകുല മാതാവേ...ഞാനെന്നാ പാപം ചെയ്തിട്ടാ??

കുറേക്കൂടെ നല്ല അടിക്കുറിപ്പ്‌ ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ ??

വെള്ളിയുരുക്കിയൊഴിച്ചൂ മാനം, കാട്ടുചേമ്പിലക്കൈക്കുമ്പിള്‍ നിറയെ.
അടുത്ത മഴയ്ക്കുമുന്‍പ്‌ ഒരു ശ്രമം കൂടെ.
(വയനാട്ടിലൊരു സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം.)

കാടും, പുഴയും, മഴയും. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.
(വയനാട്ടിലെ കുറുവ ദ്വീപില്‍ ‍നിന്നൊരു ദൃശ്യം.)

മഴയ്ക്കും, ഇരപിടിക്കലിനുമിടയില്‍ ഒരു ഇടവേള.

മഴയത്താണെങ്കിലും കൊയ്ത്തു കഴിഞ്ഞു. ഇനി കളപ്പുരയിലേക്ക്.

മഴയത്തൊരു കടത്ത്‌. കുറുവ ദ്വീപില്‍ ‍നിന്നും മറ്റൊരു ദൃശ്യം.

അന്യമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ദൃശ്യം.

ഇതെവിടെയാണ് ഫോക്കസായിരിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ടുതന്നെ അടിക്കുറിപ്പും ഇല്ല.

മഴയുടെ താളത്തിനൊത്ത് ഒരു കൊയ്ത്തുപാട്ടിന്റെ ഈണം കേള്‍ക്കുന്നില്ലേ??

7 comments:

നിരക്ഷരൻ 2 December 2007 at 12:02  

Rahmathulla:

chila chithrangal vayichu.adikurup's ugran.

കുഡയും പിദിചുനില്കുന്ന ഫൊറ്റൊ ഉഗ്രനായിട്ടുന്റ്.
Sent at 3:24 PM on Sunday

ഹരിശ്രീ 3 December 2007 at 04:49  

നിരക്ഷരാ‍,

മികച്ച ചിത്രങ്ങള്‍.

ഗ്രാമീണഭംഗി തുളുമ്പുന്ന ഈ ചിത്രങ്ങള്‍ക്ക് നന്ദി.
ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

ആഷ | Asha 13 December 2007 at 11:36  

എന്നിട്ടെന്തായി?
മത്സരത്തിന്റെ റിസള്‍ട്ട്?
അടിക്കുറിപ്പ് മലയാളത്തില്‍ മതിയോ?

പൂക്കളുടെയും ചേമ്പിലയുടെയും പടത്തേക്കാള്‍ ആ പാടത്തിന്റെയും ആളുകളുടെയും പുഴയുടെയുമൊക്കെ പടങ്ങള്‍ നന്നായി.

നിരക്ഷരൻ 15 December 2007 at 16:05  

റഹ്മത്തുള്ള, ഹരിശ്രീ, ആഷ, നന്ദീട്ടോ.

ങ്ങാ.ആഷേ.. മല്‍സരത്തിന്റെ റിസള്‍ട്ട് 3 മാസം കഴിഞ്ഞപ്പോളാണ്‌ കിട്ടിയത്. ഒരു ഇ-മെയിലിന്റെ രൂപത്തില്‍. മേനി പറയുന്നത് ശരിയല്ലല്ലോ? അതുകൊണ്ടാണ്‌ എഴുതാതിരുന്നത്. വേറാരും പങ്കെടുക്കാഞ്ഞതുകൊണ്ടാവും ഒന്നാം സമ്മാനം എനിക്കുതന്നെ കിട്ടിയത്. പക്ഷെ ഏതു പടത്തിനാണ്‌ സമ്മാനമെന്നും, എന്താണ്‌ സമ്മാനമെന്നും ഇപ്പോഴുമറിയില്ല.

നമ്മള്‍ മലയാളികളല്ലെ. അടിക്കുറിപ്പ് മലയാളത്തില്‍ത്തന്നെ മതി.

മയൂര 18 December 2007 at 20:23  

ചിത്രങ്ങള്‍ “ക്ഷ” പിടിച്ചു, പാടത്തെ ചിത്രങ്ങള്‍ പ്രത്യേകിച്ചും..:)

നിരക്ഷരൻ 29 April 2008 at 13:15  

മയൂരാ - നന്ദി. ഈവഴി വന്നതിനും എന്റെ ആദ്യത്തെ ഫോട്ടോ പോസ്റ്റിന് കമന്റടിച്ചതിനും.

Sulfikar Manalvayal 31 May 2010 at 22:50  

എന്‍റെ നാടിലൂടെ വന്നിട്ടുണ്ടാല്ലേ.
ഞാന്‍ വയനാട് ചുരത്തിന്റെ താഴെയാ താമസം, അടിവാരം.
വളരെ നല്ല ഫോട്ടോസ്. ഇഷ്ടമായി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP