Saturday 29 December 2007

റെസല്യൂഷന്‍ - 2008

ത് ചില ഓയല്‍ഫീല്‍ഡ് ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെടുത്തത് ഞാനല്ല.

ഓയല്‍ഫീല്‍‌ഡില്‍ ക്യാമറ നിഷിദ്ധമാണ്. വളരെ ചുരുക്കം ഉന്നത ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ജോലിസംബദ്ധമായ ആവശ്യങ്ങള്‍‌ക്കുവേണ്ടിമാത്രമേ ക്യാ‍മറ ഉണ്ടാകൂ . അതും വളരെയധികം നൂലാമാലകള്‍ക്ക് ശേഷം മാത്രമേ എണ്ണപ്പാടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കൂ‍.

അത്തരത്തിലൊരു ക്യാമറയില്‍ 2005 ജൂലൈ 27 വൈകീട്ട് 4:30 ന് എടുത്ത ചിത്രങ്ങളാണിത്.


ഈ കത്തിക്കൊണ്ടിരിക്കുന്നത് ബോംബെ ഹൈ ഓഫ്ഷോര്‍ എണ്ണപ്പാടത്തെ B.H.N. പ്ലാറ്റ്ഫോമാണ്.

കരയില്‍ നിന്നും ഈ പ്ലാറ്റ്ഫോമിലേക്കുള്ള ദൂരം “വെറും“ 160 കിലോമീറ്റര്‍ മാത്രമാണ് .


അപകടത്തില്‍, ദിനം‌പ്രതി 100,000 ബാരല്‍‌സ് ക്രൂഡ് ഓയല്‍ പ്രൊഡക്ഷന്‍ ഉണ്ടായിരുന്ന പ്ലാറ്റ്ഫോം മുഴുവനായി കത്തിയമര്‍ന്നു.


അപകടകാരണം:- “സമുദ്ര സുരക്ഷ“ എന്ന കൂറ്റന്‍ ബോട്ട്.

അപകടകാരണം വിശദമായി :- “സമുദ്ര സുരക്ഷ“ ബോ‍ട്ടിലെ കേറ്ററിങ്ങ് ക്രൂവിലെ ഒരാളുടെ കൈ പച്ചക്കറി മുറിക്കുന്നതിനിടയില്‍ മുറിയുന്നു. ബോട്ടില്‍ അവശ്യം ഉണ്ടാകേണ്ട മരുന്നിന്റെ അഭാവമുണ്ടായിരുന്നതുകൊണ്ട്, പ്ലാറ്റ്ഫോമില്‍ നിന്നും മരുന്നുവാങ്ങാന്‍ വേണ്ടിയോ, പരുക്കേറ്റയാളെ പ്ലാറ്റ്ഫോമിലേക്ക് മാറ്റാന്‍ വേണ്ടിയോ, ബോട്ട് B.H.N. പ്ലാറ്റ്ഫോമിലേക്കടുപ്പിക്കുന്നു.


പക്ഷെ നിയന്ത്രണം വിട്ട ബോട്ട് പലപ്രാവശ്യം പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് തീ പിടുത്തമുണ്ടാകുന്നു.


മൊത്തം 385 പേര്‍ ഉണ്ടായിരുന്ന ഈ കൂറ്റന്‍ പ്ലാറ്റ്ഫോമിലെ, 22 പേരുടെ ജീവന്‍ ഈ‍ അപകടത്തില്‍ ഹോമിക്കപ്പെട്ടു.



പ്ലാറ്റ്ഫോ‍മിലേക്ക് പറന്നടുക്കുന്ന ഹെലിക്കോപ്റ്റര്‍ കാണുന്നില്ലേ?


തൊട്ടടുത്തുള്ള ഒരു റിഗ്ഗില്‍നിന്നോ മറ്റോ അപകടമുന്നറിയിപ്പുകളെ അവഗണിച്ച് , രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി പറന്നുവന്ന ആ ഹെലിക്കോപ്റ്ററിലെ പൈലറ്റിന് തന്റെ ജോലിയാണ് അതിന് വിലയായി കൊടുക്കേണ്ടിവന്നത് . പക്ഷെ കുറെയധികം വിലപിടിച്ച ജീവനുകള്‍‌‍ രക്ഷിക്കാന്‍ മനുഷ്യസ്നേഹിയായ ആ പൈലറ്റിന് കഴിഞ്ഞു.


തീയണയ്കാന്‍ വേണ്ടി വിഫലശ്രമം നടത്തുന്ന മറ്റൊരു ബോട്ടിനെ താഴെ കാണാം .

ചിത്രങ്ങള്‍‌ കണ്ടില്ലെ ? ഇനിയൊരു ചിന്തയ്ക്ക് സമയമുണ്ടോ ??

നമ്മളെല്ലാവരും ആവശ്യത്തിനും, അനാവശ്യത്തിനും കത്തിച്ചുകളയുന്ന, ഡീസലും, പെട്രോളുമെല്ലാം,
ഞങ്ങളെപ്പോലുള്ള ഒരുപാട് പേരുടെ ജീ‍വന്‍ പണയം വെച്ചുള്ള പ്രയത്നത്തിന്റെ ഫലമായി, നമ്മളുടെ തൊട്ടടുത്ത ഗ്യാസ് സ്റ്റേഷനുകളിലെത്തുന്ന ഇന്ധനങ്ങളാണ്.
പക്ഷെ, വരാനിരിക്കുന്ന നാളുകള്‍‌ ഇന്ധനക്ഷാ‍മത്തിന്റേതാണ്. അതുകൊണ്ട് ഓരോ തുള്ളി പെട്രോളിയം ഇന്ധനങ്ങളും വളരെ സൂക്ഷിച്ച് ചിലവാക്കാന്‍ നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം .
അതുതന്നെയാവട്ടെ ഈ വരുന്ന പുതുവര്‍ഷത്തെ, 2008-ലെ നമ്മുടെ എല്ലാവരുടേയും റെസല്യൂഷന്‍.


എല്ലാ ബൂലോകര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍‌.

17 comments:

ദിലീപ് വിശ്വനാഥ് 29 December 2007 at 15:46  

വളരെ നല്ല പോസ്റ്റ്. ഇത്രയും കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതിന് നിരക്ഷരനോട് നന്ദിയുണ്ട്.

മൂര്‍ത്തി 29 December 2007 at 15:55  

നന്ദി...ഈ ചിത്രങ്ങള്‍ വേറെ എവിടെയും കാണാന്‍ പറ്റില്ല..
പുതുവത്സരാശംസകള്‍...

Sherlock 29 December 2007 at 16:07  

നിരക്ഷരാ...വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും നന്ദി..

പുതുവത്സര ആശംസകള്‍

ആഷ | Asha 29 December 2007 at 16:39  

ഈ പടങ്ങളിട്ടതു കൊണ്ട് നിരക്ഷരനു പ്രശ്നങ്ങളൊന്നുമുണ്ടാവില്ലല്ലോ അല്ലേ.
ഒരാളുടെ മുറിവുണക്കാന്‍ ശ്രമിച്ച് 22 പേരുടെ വിലപ്പെട്ട ജീവന്‍ പോയല്ലേ.
അതെന്താ പൈലറ്റിന്റെ ജോലി നഷ്ടപ്പെട്ടൂന്ന് പറഞ്ഞേ? അയാള്‍ക്ക് പരുക്ക് വല്ലതും പറ്റി ജോലി ചെയ്യാന്‍ വയ്യാണ്ടായോ? അതോ പിരിച്ചു വിട്ടോ?

നിരക്ഷരനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരുന്നു.

ആഷ | Asha 29 December 2007 at 16:41  

ആ താഴത്തെ പാരഗ്രാഫില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ എന്നും ഓര്‍മ്മയുണ്ടായിരിക്കും കേട്ടോ :)

myexperimentsandme 29 December 2007 at 17:06  

ആഷ പറഞ്ഞതുപോലെ ഈ പടങ്ങള്‍ല്‍ ഇവിടിട്ടതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ആര്‍ക്കും ഉണ്ടാവില്ല എന്ന് കരുതുന്നു.

കാണാന്‍ എളുപ്പമല്ലാത്ത പടങ്ങള്‍.

നിരക്ഷരൻ 29 December 2007 at 19:19  

വാല്‍മീകി :-)

മൂര്‍ത്തി :- ഇപ്പോള്‍‌ ഈ ചിത്രങ്ങള്‍‌ ഇന്റെര്‍നെറ്റില്‍ സുലഭമാണ്.

ജിഹേഷ് :-)

ആഷ :-)സൈക്കിള്‍‌ യാത്രക്കാരനെ രക്ഷിക്കാന്‍ വേണ്ടി വെട്ടിച്ച ബസ്സ് തോട്ടിലേക്ക് മറിഞ്ഞ് 10 യാത്രാക്കാര്‍ മരിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ ? അതുപോലൊരു ദാരുണ സംഭവം .

വിലക്കവഗണിച്ച് പറന്നതുകൊണ്ട് പൈലറ്റിന്റെ പണിപോയി. അത്ര തന്നെ.

അവസാനത്തെ പാരഗ്രാഫിന് ആഷ കൊടുത്ത വില വളരെ വളരെ വലുതാണ് . ഒരുപാട് നന്ദി.

വക്കാരിമഷ്ടാ :-) ആഷയും , വക്കാരിമഷ്ടനും ആശങ്കപ്പെടേണ്ട. ഈ ചിത്രങ്ങള്‍‌ ഇട്ടതുകൊണ്ട് ആര്‍ക്കും ഒരു കുഴപ്പവുമുണ്ടാകില്ല. ഈ സംഭവത്തിന്റെ ഇതിനേക്കാളധികം ചിത്രങ്ങള്‍‌ ഇപ്പോ‍ള്‍‌ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്.

അല്ലെങ്കിലും എന്റെ ഉദ്ദേശലക്ഷ്യം , എല്ലാ പ്രശ്നങ്ങളേയും സാധൂകരിക്കുമെന്നാണ് എന്റെ വിശ്വാസം.

പ്രിയ ഉണ്ണികൃഷ്ണന്‍ 29 December 2007 at 21:46  

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും നന്ദി

പുതുവത്സരാശംസകള്‍

Gopan | ഗോപന്‍ 29 December 2007 at 23:24  

ചിത്രങ്ങള്‍ക്കും ഈ പോസ്റ്റിനും നന്ദി..

Physel 30 December 2007 at 08:38  

നല്ല പോസ്റ്റ്...!! നന്ദി

ദെന്തിനു നിരക്ഷരന്‍ എന്നൊരു പേര്!!? ആ ഒന്നങ്ങിനേം കിടക്കട്ടെ അല്ലേ...!

സാജന്‍ 30 December 2007 at 21:07  

മിസ്റ്റെര്‍,നി. Rexraan,
കാണാത്ത കാഴ്ചകള്‍ കാണിച്ചു തന്നതിനു നന്ദി,
ആഷ എഴുതിയത്പോലെ ആ വരികള്‍ ഓര്‍ത്തുവെയ്ക്കാം:)
ഹാപ്പി ന്യൂ ഇയര്‍!

കുഞ്ഞായി | kunjai 31 December 2007 at 20:54  

നല്ല പോസ്റ്റ്
ഇനിയും ഒരുപാട് നല്ല പോസ്റ്റുകള്‍ ഇവിടെ കാണാന്‍ കഴിയട്ടെ
പുതുവത്സരാശംസകള്‍

പ്രയാസി 5 January 2008 at 17:34  

നമ്മുടെ ജീവിതമായിട്ടും നേരത്തെ ഇതു കാണാന്‍ കഴിഞ്ഞില്ലല്ലൊ..!

ഇങ്ങനെയൊരു പൊസ്റ്റിട്ടതിനു അഭിനന്ദനങ്ങള്‍..

നിരക്ഷരൻ 12 January 2008 at 04:19  

പ്രിയ ഉണ്ണികൃഷ്ണന്‍:-)
ഗോപന്‍:-)
ഫൈസല്‍:-)നിരക്ഷരന്‍ എന്ന് പേരിടാനുള്ള കാരണം ഞാന്‍ ഇവിടെ വിശദീകരിച്ചിട്ടുണ്ട് .

സാജന്‍:-)മിസ്റ്റെര്‍,നി. Rexraan എന്ന പേരിന് ഒരു വിശദീകരണം തരാമോ .പ്ലീസ്.
എനിക്ക് വേറൊരു പോസ്റ്റ് തയ്യാറാക്കാനാണ്.
അവസാനത്തെ വരികള്‍‌ ഓര്‍ത്തുവെക്കുന്നതിന് വളരെ നന്ദി.
കുഞ്ഞായീ:-)
പ്രയാസീ:-)

sreeni sreedharan 26 January 2008 at 15:25  

ആഷയുടെ വാക്കുകള്‍ കടമെടുക്കുന്നു, “ആ താഴത്തെ പാരഗ്രാഫില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ എന്നും ഓര്‍മ്മയുണ്ടായിരിക്കും”

Sulfikar Manalvayal 31 May 2010 at 23:09  

ഓയില്‍ ഫീല്‍ഡില്‍ അബുദാബിയില്‍ ഞാനും കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. അറിയുന്നു ഫോട്ടോ ഗ്രാഫി നിഷിദ്ധം എന്നതിന്റെ നൂലാ മാലകള്‍.
പവര്‍ പ്ലാന്റില്‍ ആയിരുന്നു ജോലി. ഒരു ഫോട്ടോ പോലും എടുക്കാന്‍ "പട്ടാള സെക്യൂരിറ്റി" സമ്മതിക്കില്ല. ക്യാമറ ഉള്ള മൊബൈല്‍ ഫോണ്‍ വരെ അകത്തു കൊണ്ട് പോവല്‍ നിഷിദ്ധം.
ഫോട്ടോസ് ഭംഗിയായി. (എന്ന് പറഞ്ഞൂട. കാരണം ഭയാനഗമായ കാഴ്ചയല്ലേ) ജീവന്‍ നഷ്ട്ടപ്പെട്ട അവര്‍ക്കായി ഒരായിരം ആദരാഞ്ജലികള്‍

Anonymous 4 June 2011 at 15:46  

ethey platfomil 5 varsham njan maintanenence electrician aayi work cheythatha 2005 january varey. avideey geevan polinju pooya endey ella sahapravarthakarkkum aadaranjalikal.....

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP