Tuesday 27 May 2008

അടിക്കുറിപ്പ് മത്സരം


സിംഗപ്പൂര്‍ പോയിട്ടുള്ളവരെല്ലാം സെന്റോസാ ഐലന്റും, ജുറോങ്ങ് ബേര്‍ഡ് പാര്‍ക്കും, സുവോളജിക്കല്‍ ഗാര്‍ഡനുമെല്ലാം കാണാതെ മടങ്ങില്ലെന്നാണ് എന്റെ വിശ്വാസം.

സുവോളജിക്കല്‍ ഗാര്‍ഡനിലെ ഒരു സ്ഥിരം രംഗമാണ് മുകളില്‍ കാണുന്നത്. ടിക്കറ്റെടുത്താല്‍ ആ കുരങ്ങച്ചന്മാരുടെ കൂടെയോ അല്ലെങ്കില്‍ നല്ല മഞ്ഞനിറത്തിലുള്ള തടിയന്‍ മലമ്പാമ്പിനെ കഴുത്തിലൂടെ ചുറ്റിയിട്ടോ ഫോട്ടോ എടുക്കാം. ഔദ്യോഗികമായി ഒരു പോളറോയിഡ് പടം അപ്പോള്‍ത്തന്നെ അവര്‍ എടുത്തുതരും. നമുക്കാവശ്യമുള്ളത് സ്വന്തം ക്യാമറയില്‍ വേറെ എടുക്കുകയുമാകാം.

ടിക്കറ്റെടുത്ത് വന്ന് പടമെടുക്കാന്‍ ക്യൂ നിന്നു. മലമ്പാമ്പിനെ കാണാനൊക്കെ നല്ല ഭംഗിയുണ്ട്. എന്നാലും എനിക്കതിനെ കഴുത്തിലൂടെ ചുറ്റുന്ന കാര്യം ഓര്‍ക്കാനേ വല്ല. അതിലും ഭേദം ചിമ്പാന്‍സികള്‍ തന്നെ. വര്‍ഗ്ഗസ്നേഹം കാണിച്ചില്ലാന്ന് പരാതീം ഉണ്ടാകില്ല.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ലെങ്കിലും, തൊട്ടടുത്ത് നിന്നിരുന്ന പതിഞ്ഞ മൂക്കുള്ള കക്ഷിയുടെ കയ്യില്‍ ക്യാമറ കൊടുത്ത്, തുരുതുരെ ക്ലിക്ക് ചെയ്തോളാന്‍ ഏര്‍പ്പാടാക്കി.

ഊഴം വന്നപ്പോള്‍ ചെന്ന് ആ കല്ലിലിരുന്നതും, കറങ്ങിയടിച്ച് നടന്നിരുന്ന അവന്മാര് രണ്ടും പറഞ്ഞുവെച്ചിട്ടെന്നപോലെ ഓടി അടുത്തേക്ക് വന്നു. ചെറുതായി ഒന്ന് ഭയന്നെങ്കിലും, അതൊന്നും പുറത്തുകാട്ടാതെ ക്യാമറ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഒരുത്തന്‍ തോളില്‍ കയ്യിട്ട് ഒഫീഷ്യല്‍ ക്യാമറ നോക്കി ഇളിച്ചോണ്ട് നില്‍പ്പായി. മറ്റവന്‍ ആകെ ക്ഷീണിതനായിരുന്നെന്ന് തോന്നി. എന്നാലും മുട്ടിയുരുമ്മി അവനും കല്ലില്‍ വന്നിരുന്നു. ക്യാമറാ ഫ്ലാഷുകള്‍ തുരുതുരെ മിന്നി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രംഗം അങ്ങിനെ സെല്ലുലോയ്‌ഡിലായി.

ഈ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം.

54 comments:

മയൂര 27 May 2008 at 17:38  

തമ്മില് ഭേദം തൊമ്മന് തന്നെ :)

Unknown 27 May 2008 at 19:00  

അതിനുശേഷമായിരിക്കും ഈ രൂപമാറ്റം.

Unknown 27 May 2008 at 19:01  

നീരു വാഗമണ്ണ് കാണാന്‍ നല്ല ശേലുള്ള സ്ഥലമാണ് ഒരു യാത്ര വിവരണം പ്രതിക്ഷിക്കുന്നു

ബാജി ഓടംവേലി 27 May 2008 at 19:27  

ഇന്ത്യയുടെ ഭാവി ഈ കരങ്ങളില്‍...

ശ്രീവല്ലഭന്‍. 27 May 2008 at 19:41  

പടം പിടിക്കാനാന്നു പറഞ്ഞ് ഓരോരുത്തന്‍മാരെറങ്ങും. ഫിലിം ഒണ്ടോന്നു സംശയമാ. :-)

പ്രിയ 27 May 2008 at 20:17  

അറിയ്യോ ഞാനും ഇവനും ഒരേ കൊമ്പില്‍ ഊഞ്ഞാലാടി വളര്ന്നതാ. ഇപ്പൊ ഇവന്‍ ജീന്‍സും ഷര്‍ട്ടും ഒക്കെ ഇട്ടു അങ്ങ് മിടുക്കനായി. എത്രനാളായെന്നോ ഒന്നു കണ്ടിട്ട്.

(മറ്റവന്‍ : ആത്മഗതം: ഹും കെട്ടിപിടിച്ചു നിന്നോ. പടോം ഒക്കെ പിടിച്ചു ഇവന്‍ ഇപ്പൊ അങ്ങ് പോവും. നിനക്കു ഞാനേ ഉള്ളു. മറക്കണ്ട)

ജെയിംസ് ബ്രൈറ്റ് 27 May 2008 at 20:44  

“എന്റെ മോനേ..നീ ഇനിയെങ്കിലും വന്നല്ലോ..!”

തൂലിക 27 May 2008 at 20:55  

അടിക്കുറിപ്പില്ല, ഒരു മേല്‍ക്കുറിപ്പ്...
'സിംഗപ്പൂരൊക്കെ പോയിട്ടുണ്ടല്ലെ, കൊച്ചു ഗള്ളന്‍സ്, അതിന്‍റെ ഒരഹംഭാവം മൂന്നു പേര്‍ക്കുമില്ല'.

കാപ്പിലാന്‍ 28 May 2008 at 01:39  

വലതു ഭാഗത്തിരിക്കുന്ന ആള്‍ ചിന്തിക്കുന്നത് ," അല്ല ഈ ഇടക്കിരിക്കുന്ന ആളിനെങ്ങനെ എന്‍റെ രൂപം വന്നു"
ഇടതു ഭാഗത്തെ ആള്‍ ചിരിക്കുന്നത് " ഒടുവില്‍ എന്‍റെ ഒരു മംഗല്യ ഭാഗ്യം "
ഇനി ഇടക്കിരിക്കുന്ന ആള്‍ ചിന്തിക്കുന്നത് " കര്‍ത്താവേ ,ഇവര്‍ ചെയ്യുന്നത് എന്തെന്നു ഇവര്‍ അറിയുന്നില്ലല്ലോ "

പ്രിയ ഉണ്ണികൃഷ്ണന്‍ 28 May 2008 at 02:50  

ഒന്നു പതുക്കെ പിടി മോനേ, നിന്നെപ്പോലൊരെണ്ണം എന്നേം കാത്തിരിപ്പുണ്ട്

Areekkodan | അരീക്കോടന്‍ 28 May 2008 at 03:55  

ഒറിജിനലും ഡ്യൂപ്ലിക്കേറ്റുകളും...

മാണിക്യം 28 May 2008 at 03:59  

കവി കപികളോടൊപ്പം

ശ്രീ 28 May 2008 at 04:03  

മൂന്നാമന്‍ (മാറിയിരിയ്ക്കുന്നവന്‍): “ഓ... അവരു ചേട്ടനും അനിയനും ഒന്നിച്ചപ്പോള്‍ എന്താ ജാഢ? തോളില്‍ കയ്യിട്ട് ഇരിയ്ക്കുന്നതു കണ്ടില്ലേ?”

[നിരക്ഷരന്‍ ചേട്ടാ, എന്നെ തല്ലല്ലേ...]

പൊറാടത്ത് 28 May 2008 at 04:27  

“ഒരുപോലിരിയ്ക്കുന്ന ഈ മൂന്നുപേരില്‍ ഒളിഞ്ഞിരിയ്ക്കുന്ന പത്ത് വ്യത്യാസങ്ങള്‍ കണ്ട് പിടിയ്ക്കുക..”

അപ്പു ആദ്യാക്ഷരി 28 May 2008 at 04:35  

ആ നിരക്ഷരനാണോ ഈ നിരക്ഷരന്‍!!! എന്താ മാറ്റം!!

ആഷ | Asha 28 May 2008 at 04:49  

വലതു വശത്തെ ചേട്ടന്‍ പറയുന്നത്
“തൊലി വെളുത്ത, രോമമില്ലാത്ത ഒരുത്തനെ കണ്ടപ്പോ ലവള് അവന്റെ പൊറകെ കൂടി”

nandakumar 28 May 2008 at 06:13  

ഒരെണ്ണം കൊണ്ടു തീരൂല്ല..മൂന്നെണ്ണം അയക്കുന്നു. മൂന്നും ചേരും.ന്നാലും ഇഷ്ടമുള്ളതെടുക്കാം.

1) ഇതില്‍ ഞാനാരാണെന്ന് (നിരക്ഷരന്‍) കണ്ടുപിടിക്കുക.
2) വ്യത്യാസങ്ങള്‍ കണ്ടു പിടിക്കുക.
3) വേര്‍പിരിഞ്ഞ സഹോദരന്മാരെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍

Subiraj Raju 28 May 2008 at 06:32  

അങ്ങനെ ഒടുവില്‍ കണ്ടെത്തി...
ഇനിയെങ്കിലും ലോകം ചുറ്റലൊക്കെ മതിയാക്കി മൂന്നുപേരും സന്തോഷത്തോടെ ജീ‍വിക്കു.

ആശംസകള്‍...

G.MANU 28 May 2008 at 06:34  

ദി ഇവല്യൂഷന്‍.




(ഫ്രം റൈറ്റ് ടു ലെഫ്റ്റ്.. മങ്കി...നീരു....മങ്കി)

Sharu (Ansha Muneer) 28 May 2008 at 06:40  

“കോട്ടും സൂട്ടും ഇട്ട് ഓരോ കൊരങ്ങന്മാരെറങ്ങിക്കോളും ഫോട്ടോ പിടിക്കാനെന്നും പറഞ്ഞ്... ഇവന്റെ ഒക്കെ കൂടെ നിന്നു പോസ് ചെയ്യുന്ന ഞങ്ങടെ ഒരു വിധിയേ” :)

krish | കൃഷ് 28 May 2008 at 08:12  

1. മാറിയിരിക്കുന്ന വയസ്സൻ കുരങ്ങൻ: " മോളേ, അവനെ വിടരുത്‌, വീണ്ടും പറ്റിച്ച്‌ അവൻ കടന്നു കളയും."

2. "ദി മങ്കി ബിസിനസ്സ്‌"

3. " എന്ത്‌? നിങ്ങൾ സ്വാമി നീരുവാനന്ദ ചൈതന്യ ആണെന്നോ? മുടിയും താടിയും മുറിച്ചപ്പോൾ മനസ്സിലായതേയില്ല"

Rare Rose 28 May 2008 at 10:31  

നിരക്ഷരന്‍ ജി..,ആ കുരങ്ങച്ചന്റെ തോളില്‍ കൈയിട്ടിട്ടുള്ള ഇരിപ്പിനു എന്തൊരു സ്വാഭാവികത...!!!..പരിണാമസിദ്ധാന്തത്തിനു മറ്റൊരു സാക്ഷ്യപത്രം തന്നെയപ്പാ ഈ പടം....:)
ഇനി അടിക്കുറിപ്പ് പറഞ്ഞില്ലെന്നു വേണ്ട..”ഒരു കുടുംബ ചിത്രം..”..അച്ഛന്‍,മകന്‍[നടുവില്‍],അമ്മ...:)

തണല്‍ 28 May 2008 at 13:18  

“മരം ചാടിനടന്നോരു കുരങ്ങന്‍
അവന്‍ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ..“

krish | കൃഷ് 28 May 2008 at 13:33  

" ഹം ബനേ തും ബനേ, ഏക് ദൂജേ കേലിയേ..”

Anonymous 28 May 2008 at 14:35  

ഈ ഫോട്ടോയില്‍ താങള്‍ ഏതാ

നിരക്ഷരൻ 28 May 2008 at 15:49  

എന്റമ്മച്ചിയേ എനിക്ക് വയ്യ :) :) എല്ലാം ഒന്നൊന്നിനെ വെല്ലുന്ന അടിക്കുറിപ്പുകള്‍. ഒന്ന്, രണ്ട് , മൂന്ന് സമ്മാനങ്ങള്‍ക്ക് യോഗ്യതയുള്ള കമന്റുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. എന്നാലും, ബാക്കിയുള്ള കമന്റുകള്‍ കൂടെ വന്നിട്ട് വിധി പ്രഖ്യാപിക്കുന്നതായിരിക്കും. സമ്മാനം എന്താണെന്നുള്ളത് സസ്‌പെന്‍സ്.

ബാക്കി കൂടെ പോരട്ടെ....വേഗം വേഗം.

d 28 May 2008 at 19:20  

അനിയാ, ചെത്തി നടക്കുന്നതൊക്കെ കൊള്ളാം.. പക്ഷെ ചേട്ടന്മാര്‍ക്ക് പേരുദോഷം ഒന്നും ഉണ്ടാക്കരുത്.. അടുത്ത തവണ വരുമ്പോ ഞങ്ങളെപ്പോലെ മുടിയൊക്കെ നീട്ടി വരണം. സമ്മതിച്ചാലേ പിടി വിടൂ..

(ഇതല്ലേ മുടി നീട്ടി വളര്‍ത്താന്‍ കാരണം? ;) സത്യം പറ.. )

വേണു venu 28 May 2008 at 19:35  

പഴയ ഹിന്ദി സിനിമയിലെ അവ്സാന ഡയലോഗു്.
ഏ ഹൈ തുമാരാ ഖോയാ ഹുഹാ ബേടാ. ആ ഗയാ.

ഇതാണു് നിന്‍റെ നഷ്ടപ്പെട്ടു പോയ മകന്‍‍.അവസാനം എത്തിച്ചേര്‍ന്നു.:)

bublooooo 28 May 2008 at 19:47  

അണ്ണന് തംബി

പാമരന്‍ 28 May 2008 at 20:38  

ഞങ്ങടെ ഇടയീന്ന്‌ ആദ്യായിട്ടൊരു ബ്ളോഗു തുടങ്ങീതിവനാ.. (നില്‌ക്കുന്ന ചേട്ടന്‍ പറയുന്നത്‌)

Anonymous 28 May 2008 at 20:41  

ടീ കല്യാണീയേ, ഇങ്ങാട്ടക്കെ ഒന്നു ന്വാക്കടീ......യെന്റെ മ്വാന്‍ വലിയ എഞ്ചിനീര് പരൂഷകളൊക്കെ പാസ്സായി വന്നേക്കണത്....

നിന്റെ പൂതികള് ഒന്നും നടക്കാമ്പോണില്ലടീ...
യെന്റെ മ്വാന് നല്ല കിണി കിണി പ്വാലത്തെ മങ്കിണി പെണ്ണുങ്ങളെ തന്ന കിട്ടും. വോ...നീയവടെ സൊപ്പനവും കണ്ടോണ്ടിരുന്നോ. ഇപ്പത്തന്നെ കിട്ടും...

(നീരൂന്റെ വലതുവശത്തു തോളില്‍ കൈ വച്ചു നില്‍ക്കുന്ന പെണ്‍ മങ്കിയുടെ ആത്മഗതം)

Gopan | ഗോപന്‍ 28 May 2008 at 22:24  

ചില ആത്മഗതങ്ങള്‍..
കാമാക്ഷി : " ആ കാപ്പി തന്തക്കു അസൂയയാ ഇജ്ജ്‌ നോക്കേണ്ട ട്ടാ, നീര്വോ ?"
നീരു : " ഞാന്‍ കാരണം കുടുമ്പ പ്രശ്നാവോ ?"
കാപ്പിലാന്‍ : " കര്‍ത്താവേ ഞാന്‍ പൊറത്തായോ ?"

nandakumar 29 May 2008 at 06:13  

പാന്റും ഷര്‍ട്ടും ഇട്ട കുരങ്ങന്‍..സോറി.. നിരക്ഷരന്‍, തോളില്‍ കയ്യിട്ട കുരങ്ങത്തിയോട് :-

“എടീ..എന്തോന്നാടീ കാണിക്കണത്?..ച്ചെ വൃത്തികേട് കാണിക്കല്ലഡീ..നിനക്കുമില്ലേ അച്ഛനും ആങ്ങളമാരും..!!”

തോന്ന്യാസി 29 May 2008 at 06:32  

1)നിരക്ഷരനും കാര്‍ബണ്‍ കോപ്പികളും........

2) ആല്‍ബിനോ ചിമ്പാന്‍സി.....

കുഞ്ഞന്‍ 29 May 2008 at 07:35  

ഒര്‍ജിനലേത് ഡൂപ്ലിക്കേറ്റേത്..?

Jayasree Lakshmy Kumar 29 May 2008 at 10:33  

അപൂര്‍വ്വ സഹോദരങ്ങള്‍

Visala Manaskan 29 May 2008 at 10:54  

‘ഇത്, സൈലന്റ് വാലിയിലുള്ള ഞങ്ങടെ അമ്മായിരെ രണ്ടാമത്തെ മോന്‍!‘

ചുള്ളത്തി, അയലക്കക്കാര്‍ക്ക്, വിരുന്നുകാരനെ ഇന്റ്രൊഡ്യൂസ് ചെയ്യുവാ..

കുറ്റ്യാടിക്കാരന്‍|Suhair 29 May 2008 at 11:24  

ത്രീ മെന്‍ ആര്‍മി...

Anonymous 29 May 2008 at 11:26  

വാനര നീരു സംഹിത

Unknown 29 May 2008 at 12:11  

അരീക്കോടന്റെ കമന്റിന്റെ കീഴെ ഒരൊപ്പ്..:)

Manikandan 30 May 2008 at 18:26  

എനിക്കെഴുതാനുള്ള അടിക്കുറിപ്പെല്ലാം ഇവിടെ എല്ലാരും എടുത്തു. എനിക്കെഴുതാന്‍‌ ഒന്നും ഇല്ല :(

അശോക് 30 May 2008 at 19:08  

Picture-Singapore Blog Meet.

Anonymous 31 May 2008 at 07:59  

ഞാന്‍ എത്താന്‍ വൈകിയൊ?


മോന്‍ സ്കൂളില്‍ പോയി വലിയ എഞ്ചിനീരായപ്പ അച്ചന്റെ മോനായി ...മുന്ന് തോറ്റു തൊപ്പിയും ഇട്ടു വരുമ്പോള്‍ മുഴുവന്‍ അമ്മയുടെ മോനായിരുന്നു....അയ്യൊ എന്തൊരു സ്നേഹം..

sindu 10 June 2008 at 06:07  

same comment like what anoop said.

ഒമ്പതാം കുഴിക്ക് ശത്രു 12 June 2008 at 10:47  

വാസന്തിയെ പെണ്ണുകാണാന്‍ വന്നതാ..

നിരക്ഷരൻ 13 June 2008 at 07:12  

മയൂര, അനൂപ്, ബാജി, ശ്രീവല്ലഭന്‍, പ്രിയ, ഡോ:ജയിംസ് ബ്രൈറ്റ്, തിരൂര്‍ തിലകന്‍, കാപ്പിലാന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, അരീക്കോടന്‍ മാഷ്, മാണിക്യേച്ചി, ശ്രീ, പൊറാടത്ത്, അപ്പു, ആഷ, നന്ദകുമാര്‍, മന്ദാരം, ജി മനു, ഷാരു, കൃഷേട്ടന്‍, റെയര്‍ റോസ്, തണല്‍, കള്ളപ്പൂച്ച, വീണ, വേണു, ബബ്‌ലു, പാമരന്‍, കീതമ്മ, ഗോപന്‍, തോന്ന്യാസീ, കുഞ്ഞന്‍, ലക്ഷ്മി, വിശാലമനസ്ക്കന്‍,കുറ്റ്യാടിക്കാരന്‍, കുക്കുടസ്ഥാപനന്‍, ആഗ്നേയ, മണികണ്ഠന്‍, അശോക്, പയ്യന്‍സ്, സിന്ധു, വാളയാര്‍ പരമശിവം,....എല്ലാവര്‍ക്കും ഈ അടിക്കുറിപ്പ് മത്സരത്തില്‍ പങ്കെടുത്തതിന് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവരും ഒന്നിനൊന്ന് വെല്ലുന്ന അടിക്കുറിപ്പുകളാണ് നല്‍കിയത്.

ഈ മത്സരത്തിനിടയില്‍ ഞാന്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ ആദ്യം തന്നെ ഞാന്‍ പറയട്ടെ.

നല്ല കിടിലന്‍ അടിക്കുറിപ്പ് എഴുതാന്‍ കഴിവുണ്ടായിരുന്നിട്ടും, എനിക്കെങ്ങാനും വിഷമം തോന്നിയാലോ, ഈ സൌഹൃദം ഉടഞ്ഞുപോയാലോ എന്നൊക്കെ കരുതി, മിതമായ രീതിയില്‍ അടിക്കുറിപ്പ് എഴുതിയവര്‍ ഒരുപാട് പേരുണ്ട് ഇക്കൂട്ടത്തില്‍. ചിലര്‍ അടിക്കുറിപ്പിന്റെ കൂട്ടത്തില്‍ത്തന്നെ മുന്‍‌കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്. ചിലര്‍ പിന്നീട് നേരിട്ട് എനിക്ക് മെയിലിലൂടെ മുന്‍കൂര്‍ ജാമ്യം അയച്ചു തരികയും ചെയ്തു. അടിക്കുറിപ്പുകള്‍ ഒന്നുകൂടെ വായിച്ച് നോക്കിയാല്‍ ആ മിടുക്കന്മാരെ ചിലരെ പിടികിട്ടും :) :) അടിക്കുറിപ്പുകള്‍ മിതമാക്കേണ്ട ആവശ്യമില്ലായിരുന്നു കൂട്ടുകാരെ. ഇതൊക്കെയല്ലേ ഈ ബൂലോകത്തെ ഓരോരോ രസങ്ങള്‍. ഞാന്‍ വളരെ സ്പോര്‍ട്ടീവ് അല്ലെങ്കില്‍ ഇങ്ങിനെയൊരു പടം ഇടുന്നതില്‍ എന്താണ് അര്‍ത്ഥം ? എനിക്കൊരു വിഷമവും ഉണ്ടാകാന്‍ പാടില്ലെന്നുള്ളത് അഡര്‍സ്റ്റുണ്ടാണ്. എന്തായാലും മിതമായി കമന്റടിച്ച അക്കൂട്ടര്‍ക്ക്, അടിക്കുറിപ്പ് വിജയികളാകാനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്ന് വ്യസനസമേതം അറിയിക്കുന്നു. :) :)അടുത്ത മത്സരത്തിനെങ്കിലും ഉള്ള് തുറന്ന് കമന്റടിക്കുക, ഈ ബൂലോക സൌഹൃദം അരക്കിട്ടുറപ്പിക്കുക, സമ്മാനം നേടുക. :) :) :)

ഒരടിക്കുറിപ്പിലൊന്നും നിറുത്താതെ വീണ്ടും കമന്റടിച്ച് അടിക്കുറിപ്പിട്ട കൃഷേട്ടന്‍, നന്ദകുമാര്‍ എന്നിവരോടും, ആദ്യമായി ഈ വഴി വന്ന ജി.മനുജി, തിരൂര്‍ തിലകന്‍, കുക്കുടസ്ഥാപകന്‍, അശോക്, വാളയാര്‍ പരമശിവം, കള്ളപ്പൂച്ച തുടങ്ങിയവരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

മത്സരത്തിന്റെ വിധിനിര്‍ണ്ണയത്തിന് വേണ്ടി, അടിക്കുറിപ്പിട്ട ബ്ലോഗേഴ്സിനെപ്പറ്റിയൊന്നും അറിയാത്ത
നിക്ഷ്പക്ഷനായ ഒരു ജഡ്ജിനെ പുറത്തുനിന്ന് കൊണ്ടുവരേണ്ടി വന്നു എനിക്ക്. അദ്ദേഹത്തിന്റെ വിലയിരുത്തലും അതിന്റെ വിശദീകരണവും താഴെക്കൊടുക്കുന്നു.

1.ഇടത്തുവശത്തുള്ള കുരങ്ങന്‍, നടുക്കുള്ള മനുഷ്യനിരക്ഷരക്കുരങ്ങിന്റെ തോളില്‍ കൈവെച്ച് ആരെയൊക്കെയോ പരിചയപ്പെടുത്തുന്ന പോസിലാണ് നില്‍ക്കുന്നത്. അതൊകൊണ്ട് ആ ശ്രേണിയില്‍ വരുന്ന അടിക്കുറിപ്പുകളാണ് അവസാന റൌണ്ടില്‍ കയറിപ്പറ്റിയത്. അവ യഥാക്രമം പ്രിയ, പാമരന്‍, കീതമ്മ, വിശാലമനസ്ക്കന്‍, വാളയാര്‍ പരമശിവം എന്നിവരുടെയാണ്. അതില്‍ത്തന്നെ ബ്ലോഗുമായി ബന്ധമുള്ള അടിക്കുറിപ്പായതുകൊണ്ട്....

പാമരന്റെ അടിക്കുറിപ്പിനാണ് ഒന്നാം സ്ഥാനം.
വിശാലമനസ്ക്കന്റെ അടിക്കുറിപ്പിന് രണ്ടാം സ്ഥാനം.
പ്രിയയുടെ അടിക്കുറിപ്പിനാണ് മൂന്നാം സ്ഥാനം.
.............................

സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും എനിക്ക് വളരെ രസകരമായിത്തോന്നിയ ഒരുപാട് കമന്റുകളില്‍ രണ്ടെണ്ണമാണ് അനൂപിന്റേയും, കള്ളപൂച്ചയുടേതും. ഇവ രണ്ടും അടിക്കുറിപ്പായിട്ട് കൂട്ടാന്‍ പറ്റില്ലെങ്കിലും...അനൂപിന്റെ കമന്റില്‍ ഒളിച്ചിരിക്കുന്ന കുസൃതി വളരെ രസകരമായിരുന്നു. വളരെ നിഷ്ക്കളങ്കമായിട്ടെന്നപോലയാണ് കള്ളപ്പൂച്ചയുടെ കമന്റും.

ഒരാള്‍ പറഞ്ഞ അടിക്കുറിപ്പുകള്‍ പിന്നെ പറയാന്‍ പറ്റില്ലെന്നുള്ളതുകൊണ്ട്, എല്ലാവരും വ്യത്യസ്തതയുള്ള അടിക്കുറിപ്പുകളും, കമന്റുകളും കൊണ്ട് ഈ അടിക്കുറിപ്പ് മത്സരം രസകരമാക്കി. ഒരിക്കല്‍ക്കൂടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഒന്നാം സമ്മാനമായ ‘ബൂലോക അടിക്കുറിപ്പ് രാജ‘ പ്പട്ടവും, കുരങ്ങ് ചേട്ടന്മാരുടെ കൈയ്യൊപ്പിട്ട ഫോട്ടോഗ്രാഫും ഉടനെ തന്നെ പാമരന് അമേരിക്കാവിലേക്ക് വി.പി.പി ആയിട്ട് അയച്ച് കൊടുക്കുന്നതാണ്. :) :) :)

പ്രിയ 13 June 2008 at 15:01  

അയ്യോ ആ പ്രിയ ഞാന്‍ ആണോ? :D
:) റണ്ണറപ്പിനുള്ള സമ്മാനം എന്നതാ നിരക്ഷരന്ജി. (എന്നതായാലും വിപിപി ആയിട്ടണേല്‍ ഇങ്ങട് അയക്കണ്ട.:p നിരസിച്ചുന്നു ബ്ലോഗ്കുറിപ്പെഴുതിക്കോളാം)
വിശാലന്റ്റെ ‘ഇത്, സൈലന്റ് വാലിയിലുള്ള ഞങ്ങടെ അമ്മായിരെ രണ്ടാമത്തെ മോന്‍!‘ അടിപൊളി.

നിരക്ഷരൻ 14 June 2008 at 05:07  

പ്രിയാ...

അടിക്കുറിപ്പ് മത്സരത്തില്‍ സെക്കന്റ് റണ്ണര്‍ അപ്പ് കിട്ടിയിരിക്കുന്നത് പ്രിയയ്ക്ക് തന്നെ.(പ്രിയ ഉണ്ണികൃഷ്ണനല്ല)

കുരങ്ങച്ചന്മാരുടെ കൈയ്യൊപ്പിട്ട ഒരു ഫോട്ടോ ആണ് സമ്മാനം. വി.പി.പി.ആയി സ്വീകരിക്കില്ലെങ്കില്‍ സാന്‍ ഫ്രാന്‍സിസ്സ്ക്കോയില്‍ വെച്ച് നടത്തുന്ന സമ്മാനദാന ചടങ്ങില്‍ നേരിട്ട് ഹാജരായി സമ്മാനം കൈപ്പറ്റിയാലും മതിയാകും. :) :)

എന്തായാലും ഈ സമ്മാന വിഷയത്തില്‍ ബ്ലോഗ് കുറിപ്പെഴുതി എന്നെ നാറ്റിക്കരുതേ :) :) നമ്മള്‍ക്ക് എല്ലാം പറഞ്ഞ് ‘കോം‌പ്ലിമെന്റ്സാക്കാം.‘ :) :)

പാമരന്‍ 14 June 2008 at 17:49  

തേങ്ക്യു, തേങ്ക്യു..

സമ്മാനം എന്‍റെ സൈലന്‍റു്‌ വാലിയിലുള്ള അമ്മാവന്‌ അയച്ചു കൊടുക്കാമോ?

ഈ വീപീപീ എന്നു പറഞ്ഞാല്‍ പണ്ടത്തെ 'വിഡ്ഢികളെ പറ്റിക്കുന്ന പരിപാടി' തന്നെ അല്ലേ? അത്‌ ഞമ്മക്കിട്ട്‌ ബേണ്ടാട്ടാ..

Sherlock 18 June 2008 at 15:40  

കണ്ടില്ല..കേട്ടില്ല പറയില്ല

ഉപ ബുദ്ധന്‍ 27 June 2008 at 06:32  

ഞാന്‍ സിങ്ക്പ്പൂരില്‍ ചെന്നപ്പൊ
ആ കുരങ്ങൻ നിരക്ഷരനെ അനേക്ഷിചിരുന്നു..
നിരക്ഷരന്‍ പൊയതില്‍ പിന്നെ
അതിലെ പെണ്‍ കുരങ് ജലപാനം കഴിചിട്ടില്ല.

വിഷ്ണു ഹരിദാസ്‌ 10 September 2008 at 16:50  

ചെറിയ കുടുംബം സന്തുഷ്ട കുടുംബം....

ബഷീർ 17 September 2008 at 06:56  

കുടുംബഫോട്ടോ കണ്ടു .. നന്നായിട്ടുണ്ട്‌

ദാമു 19 November 2009 at 06:16  

EENAAMPEECHIKKU MARAPPATTY KOOTU!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP