Wednesday 13 July 2011

കരുവാര വെള്ളച്ചാട്ടം.


മുക്കാളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് സൈലന്റ് വാലി കാട്ടിലേക്ക് കടന്ന്, മൂന്നര കിലോമീറ്ററോളം നടന്നാൽ കരുവാറ ആദിവാസി കോളനി കാണാം. അവിടന്ന് ഒന്നരകിലോമീറ്റർ കാട്ടുപാതയിലൂടെ, നല്ല ഒന്നാന്തരം അട്ടകടിയും കൊണ്ട് നടന്നുകയറിയാൽ കരുവാര വെള്ളച്ചാട്ടത്തിനടുത്തെത്താം. ചെന്ന് കയറുന്നത് വെള്ളച്ചാട്ടത്തിന്റെ ഉയരത്തിലുള്ള പ്രതലത്തിൽ തന്നെയാണ്. മുളങ്കാടുകൾക്കിടയിലൂടെ തെന്നിവീഴാതെ ശ്രദ്ധിച്ച് താഴോട്ട് ഇറങ്ങിയാൽ മുന്നിൽ ഗംഭീരശബ്ദത്തോടെ കരുവാര വെള്ളച്ചാട്ടം. പിന്നീടത് മെല്ലെ ഒഴുകി ഭവാനിപ്പുഴയായി മാറുന്നു.

അധികമാരും പോയി പ്ലാസ്റ്റിക്ക് ഇട്ടും പരസ്യങ്ങൾ പതിച്ചും വൃത്തികേടാക്കാത്ത ഒരു മനോഹരമായ ഇടം. മലീമസമാകാതെ അതങ്ങനെ തന്നെ കാലാകാലം നിലനിൽക്കുമാറാകട്ടെ. സന്ദർശകരെ നിയന്ത്രിക്കുന്നത് പലപ്പോഴും ആശ്വാസകരമായ ഒരു നടപടി തന്നെയാണ്.

23 comments:

നിരക്ഷരൻ 13 July 2011 at 08:57  

സൈലന്റ് വാലിയിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.

Manju Manoj 13 July 2011 at 09:02  

wow.... nice snap...

അലി 13 July 2011 at 09:17  

നല്ല കാഴ്ച. അട്ടകൾ ഒരു പരിധി വരെ സന്ദർശകരെ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടാവും.

Anonymous 13 July 2011 at 09:19  

ചിത്രവും വിവരണവും നന്നായി...സന്ദര്‍ശകര്‍ പരിസരം വൃത്തികെട് ആക്കാതെ നോക്കട്ടെ...

ഒരു യാത്രികന്‍ 13 July 2011 at 09:47  

എന്നാണാവോ?:(.........സസ്നേഹം :)

മുസ്തഫ|musthapha 13 July 2011 at 09:52  

മനോഹരമായ കാഴ്ച... താങ്ക്സ് മനോജ്

സുനിൽ കൃഷ്ണൻ(Sunil Krishnan) 13 July 2011 at 09:59  

ഭാഗ്യവാന്‍ !

നിരക്ഷരൻ 13 July 2011 at 10:39  

@ അലി - അട്ടകൾ മാത്രമല്ല, 5 കിലോമീറ്റർ മേലേക്കുള്ള നടന്ന് കയറ്റവും കൂടെ ആകുമ്പോൾ സാധാരണക്കാരായ സന്ദർശകൾ പ്രത്യേകിച്ചും വാഹനത്തിൽ ചെന്നിറങ്ങി കാഴ്ചകൾ കാണുന്നവർ പിന്നോട്ടടിക്കും. കാടിനെ സ്നേഹിക്കുന്നവർക്ക് മാത്രമുള്ളതാണ് കരുവാര വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര.

@ സുനിൽ കൃഷ്ണൻ - ഇവിടെ ഭാഗ്യത്തിന്റെ പ്രശ്നം ഒന്നും ഉദിക്കുന്നില്ല. അട്ടകടിയും കൊണ്ട് 5 കിലോമീറ്റർ നടക്കാൻ തയ്യാറായാൽ ആ ഭാഗ്യം സുനിലിനും കൈവരും :)

ente lokam 13 July 2011 at 10:47  

ഭവാനിപുഴയുടെ തുടക്കം?
മനോഹരം...

അട്ടക്ക് എന്ത് ആയിരുന്നു
മനോജ്‌ അവസാനം കൂടുതല്‍
ഫലിച്ച പ്രതിവിധി?മണ്ണെണ്ണ ?

നിരക്ഷരൻ 13 July 2011 at 10:57  

@ ente lokam - ഭവാനിപ്പുഴയുടെ തുടക്കം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇതിന് മുകളിലേക്കും മലയുണ്ട്. ഭവാനിപ്പുഴ അവിടെയും ഒഴുകുന്നുണ്ടാകാം. അതിനിടയ്ക്ക് ഇതൊരു വെള്ളച്ചാട്ടം. ഈ വെള്ളമൊക്കെ ഭവാനിപ്പുഴയിൽ ചെന്നെത്തുന്നു എന്നേ പറയാൻ പറ്റൂ.

അട്ടയ്ക്ക് ഉപ്പ് ധാരളം മതിയാകും. ഞങ്ങളതാണ് ഉപയോഗിച്ചത്. ഉപ്പ് ദേഹത്ത് വീഴുന്നതോടെ അട്ട ചുരുണ്ട് കൂടുന്നു. കടി വിടുന്നു. ഞാൻവീട്ടിൽ കരുതിയിരുന്ന ഹാൻസ് ഒക്കെ എടുത്ത് കച്ചറയിൽ കളഞ്ഞു. അടുത്ത പ്രാവശ്യം കടുത്ത ഉപ്പ് ലായനി കുപ്പിയിലാക്കി കൊണ്ടുപോകാൻ പദ്ധതിയുണ്ട്. ഉറ്റിച്ച് കൊടുക്കാൻ അതാകും സൌകര്യം.

MOIDEEN ANGADIMUGAR 13 July 2011 at 11:29  

മനോഹരമായ കാഴ്ച. നന്ദി.

Unknown 13 July 2011 at 12:01  

കൊള്ളാം മനോജ്, വളരെ മനോഹരം. ഷട്ടർ സ്പീഡ് അല്പം കുറച്ചിരുന്നെങ്കിൽ....?

ചാർ‌വാകൻ‌ 13 July 2011 at 16:43  

കാണാം.അത്രതന്നെ.

Naushu 14 July 2011 at 07:48  

നല്ല ചിത്രം !!!

Cm Shakeer 14 July 2011 at 13:35  

kudos to your journey.

മേല്‍പ്പത്തൂരാന്‍ 14 July 2011 at 22:51  

മനോഹരമായ ചിത്രം...യാത്രാ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.:)

smitha adharsh 17 July 2011 at 10:05  

ചിത്രം വളരെ മനോഹരം.. യാത്രകളും,ചിത്രങ്ങളും..എല്ലാം ഭംഗിയായ്‌ നടക്കട്ടെ..

Manikandan 17 July 2011 at 16:03  

ഇതുവരെ മലീമസമാകാത്ത പ്രകൃതിസൗന്ദര്യം സൈലന്റ്‌വാലിയുടെ പ്രത്യേകതയാണെന്ന് തോന്നുന്നു. നല്ല ചിത്രം വിവരണവും നന്നായിട്ടുണ്ട്. നന്ദി മനോജേട്ടാ. ഒരു സംശയം കൂടെ കരുവാര കരുവാറ ഏതാ ശരി.

നിരക്ഷരൻ 17 July 2011 at 16:05  

@ MANIKANDAN - കരുവാര തന്നെയാണ് പേര്.

Anonymous 11 August 2011 at 11:44  

Maybe it can just me, but it would be better if in future you can share more about this topic. Keep rocking.

കൈതപ്പുഴ 22 February 2012 at 08:06  

നല്ല ചിത്രം !!!

കൈതപ്പുഴ 22 February 2012 at 08:07  

നല്ല ചിത്രം

ജയരാജ്‌മുരുക്കുംപുഴ 21 April 2012 at 05:33  

aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane..............

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP