Friday 15 August 2008

സ്വതന്ത്രരാണോ ?


ന്ന് സ്വാതന്ത്ര്യദിനം.

61 കൊല്ലം കഴിഞ്ഞിരിക്കുന്നു സ്വാതന്ത്രം കിട്ടിയിട്ട്. പക്ഷെ, നാം ശരിക്കും സ്വതന്ത്രരാണോ ?

നിരാഹാരം കിടന്നും, ചോര ചിന്തി പോരാടിയും, ജീവന്‍ ബലികഴിച്ചും, വെള്ളക്കാരനില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്രം ഏതെല്ലാം മേഖലകളിലാണ് നാം അടിയറ വെച്ചിരിക്കുന്നത് ?!

എന്തായാലും, വീണ്ടുമൊരു സ്വാതന്ത്രസമരമുണ്ടാകുന്നതുവരെ ചാച്ചാ നെഹ്രുവായും ഇന്ദിരാഗാന്ധിയായും വേഷമണിഞ്ഞ് സ്കൂളിലേക്ക് പോകാന്‍ നില്‍ക്കുന്ന നിഷ്ക്കളങ്കരായ ഈ പുതുതലമുറയുടെ ഒപ്പം ഭേഷായിട്ട് നമുക്കും ഈ സ്വാതന്ത്രദിനം അഘോഷിച്ചുകളയാം, അല്ലേ ?

എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍.
--------------------------------------------------------------------------------
കഴിഞ്ഞ വര്‍ഷം ഇതേദിവസം ബ്ലാംഗ്ലൂരില്‍ റോഡരുകില്‍ കണ്ട ഒരു കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

20 comments:

പാമരന്‍ 15 August 2008 at 03:08  

അതൊക്കെപ്പോട്ടെ.. ഈ ഇന്ദിരാ ഗാന്ധീം സ്വാതന്ത്ര്യവുമായിട്ടു എന്താ ബന്ധം?

അനില്‍@ബ്ലോഗ് // anil 15 August 2008 at 03:24  

കൊള്ളാം,
ചിന്തകള്‍ പുരണ്ട പടം.

പാമരന്‍,
മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കല്ലെ,രാഹുല്‍ ഗാന്ധി മുന്‍പു നടത്തിയ ഒരു പ്രസ്ഥാവം ഓര്‍മയില്ലെ, ഇന്ത്യയെ അവരുടെ തറവാട്ടു വകയാണു.
(നിരക്ഷരന്‍ ക്ഷമീര്)

chithrakaran ചിത്രകാരന്‍ 15 August 2008 at 04:59  

ഈ വേഷം കെട്ടലും, വിഗ്രഹ വല്‍ക്കരണവും നാം അറിയാതെ നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുത്തുകൊണ്ടു പോകും എന്ന സത്യം ആരാണു സമൂഹത്തോടു പറയുക !!
ചിത്രകാരന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ !

വേണു venu 15 August 2008 at 05:22  

സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു്
മൃതിയേക്കാള്‍ ഭയാനകം.

ജയ് ഹിന്ദ്.!

Manikandan 15 August 2008 at 06:54  

സ്വാതന്ത്ര്യദിനാശംസകൾ

അജ്ഞാതന്‍ 15 August 2008 at 07:43  

സ്വാതന്ത്രമോ അതെന്താ?

nandakumar 15 August 2008 at 07:46  

താന്‍ അതിനിടക്കു ബാംഗ്ലൂരിലും വന്നാ?!

ചിന്തകള്‍ നന്നയി, പാമരന്‍ ചോദിച്ചതും ചിത്രകാരന്റെ കമന്റും സത്യം തന്നെ...
എന്നാണാവോ യഥാര്‍ത്ഥ സ്വാതന്ത്ര്യം??!

mmrwrites 15 August 2008 at 10:33  

ആഗസ്റ്റ് പതിനഞ്ചിനല്ലേ നമ്മള്‍ തടവറക്കു വെളിയില്‍ ചാടിയത്?
എല്ലറ്റിനേം ഒന്നൂടെ പിടിച്ച് അകത്തിടണോ?

Anonymous 15 August 2008 at 13:05  

സ്വാതന്ത്ര്യദിന ചിന്തകള്‍ ല്ലേ.....അതെന്തായാലും നിഷ്കളങ്കമായ കുഞ്ഞു മുഖങ്ങളുടെ പടം ഇഷ്ടായീ...സ്വാതന്ത്ര്യദിനാശംസകള്‍...:)

Lathika subhash 15 August 2008 at 16:56  

സ്വാതന്ത്ര്യ ദിനാശംസകള്‍..

ഹരീഷ് തൊടുപുഴ 15 August 2008 at 18:07  

സ്വാതന്ത്ര്യദിനാശംസകള്‍....

ബൈജു (Baiju) 16 August 2008 at 09:17  

...............Into that heaven of freedom, my Father, let my country awake – Geethanjali (Tagore)

................മുക്തിതന്‍റ്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേക്കെന്‍റ്റെ നാടൊന്നുണരണേ ദൈവമേ –മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റ്റെ ഗീതാഞ്ജലീപരിഭാഷ

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍..................

smitha adharsh 16 August 2008 at 11:03  

വൈകിപ്പോയി...സ്വാന്ത്ര്യ ദിനാശംസകള്‍.

നരിക്കുന്നൻ 16 August 2008 at 14:42  

ഈ ബൂലോഗത്ത് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവരും ചോതിക്കുന്നു. ഞാനടക്കം. നമ്മൾ സ്വാതന്ത്രരാണോ... നമുക്കെല്ലാം സ്വാതന്ത്ര്യം നിഷേദിച്ചവർ ആരാണ്.
വകിയാനെങ്കിലും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.....!

Ranjith chemmad / ചെമ്മാടൻ 16 August 2008 at 14:46  

സ്വാതന്ത്ര്യദിനാശംസകള്‍..................

ഹരിത് 17 August 2008 at 02:08  

അച്ചരത്തെറ്റ് നിരക്ഷരാ....
സ്വാതന്ത്ര ദിനം തെറ്റ്. സ്വാതന്ത്ര്യ ദിനം ശരി.സ്വതന്ത്ര ദിനം എന്നു വേണമെങ്കില്‍ പറയാം . പച്ചേ അര്‍ത്ഥം മാറിപ്പോവും.

K M F 18 August 2008 at 12:25  

nannayirikkunnu..#
keep cliking ..

Kunjipenne - കുഞ്ഞിപെണ്ണ് 18 August 2008 at 14:48  

മനോജേട്ടാ ഫോട്ടോ നന്നായിട്ടിണ്ട്.
പക്ഷെ എന്റെ സംശയമതല്ല, ഈ ബ്രട്ടീഷ്കാര് ഇവിടെവന്നില്ലാരുന്നേല് ഈ സ്വാതന്ത്യ ദിനമാഘോഷിക്കാന് നമ്മളെന്നാ ചെയ്യുമായിരുന്നു.
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

ഷാനവാസ് കൊനാരത്ത് 25 August 2008 at 20:09  

സ്വാതന്ത്ര്യം മുച്ചീട്ടുകളിക്കാരന്‍റെ കയ്യിലെ ചീട്ടാണ്‌. വെറുതെ വ്യാമോഹിക്കല്ലേ, ആരുമാരും...

നിരക്ഷരൻ 15 September 2008 at 19:49  

പാമരാ...

ഞാനീ ചോദ്യം ഇപ്പോഴാ കണ്ടത്. ഇന്ദിരാഗാന്ധി ‘വാനര സേന’ എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘടന സ്വാതന്ത്രസമരകാലത്ത് ഉണ്ടാക്കുകയും ഈ വാനരസേന മുതിര്‍ന്ന സ്വാതന്ത്രസമര ഭടന്മാര്‍ക്ക് ചില വിലപ്പെട്ട സന്ദേശങ്ങളും, രേഖകളും കൈമാറുന്നതിന് സഹായിച്ചിട്ടുണ്ടെന്നും ചരിത്രം പറയുന്നു. അങ്ങനെ നോക്കിയാല്‍ ഇന്ദിരാഗാന്ധിയും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പറയാം. കൂടുതലൊന്നും എനിക്കറിയില്ല. അറിയണമെങ്കില്‍ ഞാന്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. അത് പരുമല പള്ളീച്ചെന്ന് പറഞ്ഞാന്‍ മതി :)

അതൊന്നും അറിഞ്ഞിട്ടാകണമെന്നില്ല ഇന്നത്തെ തലമുറ ഇന്ദിരാഗാന്ധിയുടെ വേഷമൊക്കെ സ്വാതന്ത്ര്യദിനത്തിന് കെട്ടുന്നത്.

ജ്ജ് ഭയങ്കര കമ്മ്യൂണിസ്റ്റാണല്ലേ ? അതോണ്ടായിരിക്കാം ഈ ചോദ്യം വന്നത്. എനിക്കൊരൊറ്റ പാര്‍ട്ടിയേ ഉള്ളൂ. അതാണ് നിരക്ഷരപ്പാര്‍ട്ടി. എന്താ ചേരുന്നോ ? മെമ്പര്‍ഷിപ്പ് ഫ്രീ... :) :)

ഇത്രയും പറഞ്ഞത് തമാശാ‍ണെന്നും കാര്യായിട്ടെടുക്കേണ്ടെന്നും ഇനി വേറേ പറയണോ ? ഒന്ന് പോ ഇഷ്ടാ... :)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP