പതിനാറ് കെട്ട്
മലപ്പുറം ജില്ലയിലുള്ള ഒരു പഴയ മനയുടെ പിന്‍ഭാഗത്തുനിന്നുള്ള ചിത്രമാണിത്. മറനാട്ട് മന എന്നാണ് ഈ മനയുടെ പേര്. മറാട്ട് മനയെന്നും പറയുന്നവരുണ്ട്.
പതിനാറ് കെട്ടുകളാണ് ഈ മനയ്ക്കുള്ളത്. നാലുകെട്ട് തന്നെ നാലെണ്ണം ചേരുമ്പോഴാണ് പതിനാറ് കെട്ടാകുന്നത്. കമല്‍ സംവിധാനം ചെയ്ത ‘ഗസല്‍‘ എന്ന സിനിമയിലടക്കം പല പ്രമുഖ സിനിമകളിലും നിങ്ങളീ മനയുടെ പൂമുഖമടക്കമുള്ള ചില ഭാഗങ്ങള്‍ കണ്ടിരിക്കും. മനയുടെ പല മര്‍മ്മപ്രധാനഭാഗങ്ങളും സിനിമാക്കാര്‍ക്ക് ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കാറില്ല.നാലിലൊരു നാലുകെട്ടിനകത്ത് പൂജയും തേവാരവുമെല്ലാം കൃത്യമായി നടക്കുന്ന ഒരു ദേവപ്രതിഷ്ഠയുണ്ട് എന്നതാണ് അതിന്റെ ഒരു പ്രധാന കാരണം.
ഒരുപാട് കഥകളുറങ്ങുന്ന ആ മനയിലെ ഒരു ഇളമുറക്കാരന്‍ സുഹൃത്തിനെ കാണാന്‍ പോയ കൂട്ടത്തില്‍ മന മുഴുവനും നടന്നുകാണാനും, പടങ്ങളെടുക്കാനുമുള്ള ഭാഗ്യമെനിക്കുണ്ടായി. ആ പടങ്ങള്‍ മുഴുവനും ഇടാനും വിശദീകരിക്കാനും ഒരു 20 പോസ്റ്റെങ്കിലും വേണ്ടിവരും. തല്‍ക്കാലം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ കുളവും,പടിക്കെട്ടുകളും വിശാലമായി പരന്ന് കിടക്കുന്ന ഓടുമേഞ്ഞ മനയുടെ മേല്‍ക്കൂരയും മാത്രം കണ്ടോളൂ.
26 comments:
ആദ്യം ഞാന്‍ തന്നെ തേങ്ങ ഉടക്കണം എന്നായിരിക്കും ഈശ്വര നിശ്ചയം .ആ കര്‍മ്മം ഞാന്‍ നടത്തുന്നു .ഇനിയും പോരട്ടെ ബാക്കി ഉള്ളവകൂടി.
എനിക്ക് നിങ്ങളോട് അസൂയയാണ് .ഭാഗ്യവാന്‍
നല്ല പടം. നമ്മുടെ ഈ പൈതൃകങ്ങളൊക്കെ സംരക്ഷിക്കാന്‍ സര്‍ക്കാരെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതാണ്..
കാപ്പിലാനേ - തേങ്ങാ അടി സ്വീകരിച്ചിരിക്കുന്നു. പക്ഷെ, എന്തിനാണ് എന്നോട് അസൂയ എന്ന് മനസ്സിലായില്ല.
പാമരാ - പാമരന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇതൊക്കെ സംരക്ഷിക്കാന്‍ ആ മനയിലുള്ളവര്‍ ചെറിയ തോതില്‍ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ കുളം ശുദ്ധീകരിക്കാന്‍ മാത്രം ലക്ഷങ്ങളാണ് ചിലവ്. അതുകൊണ്ട് അവരത് 3 വര്‍ഷത്തിലൊരിക്കലാണ് ചെയ്യുന്നത്. 2 നാലുകെട്ടുകള്‍ കാര്യമായ മെയിന്റനന്‍സൊന്നുമില്ലാതെ കാട് പിടിച്ച് കിടക്കുന്നു. മൊത്തത്തിലുള്ള ചിലവുകള്‍ നടന്നുപോകാന്‍ വേണ്ടി പത്തായപ്പുര അടക്കമുള്ള (3 നിലയിലുള്ള ആ പത്തായപ്പുരമാത്രം ഒരു 6000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ കാണും) മനയുടെ ചില ഭാഗങ്ങള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി ചില്ലറ വരുമാനം ഉണ്ടാക്കുന്നതിനെപ്പറ്റി വരെ മനയിലുള്ളവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ലോകം മുഴുവന്‍ കറങ്ങി നടക്കാനും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഒക്കെ പോകാനും ഒക്കെ യോഗം വേണം.അതിന്റെ അസൂയ
:)
ഓ അതാണോ കാപ്പിലാനേ അസൂയയുടെ കാര്യം. ലീവെടുത്ത് ഇങ്ങ് പോര്. നമുക്കൊരുമിച്ച് കറങ്ങാം. 3 മാസം മൊത്തം കേരളം കറങ്ങാനും, ഒരു വര്‍ഷത്തിനുമുകളില്‍ ഇന്ത്യാ മഹാരാജ്യവും ഒരു വാഹനം സജ്ജീകരിച്ച് കറങ്ങാനുള്ള പരിപാടി ഞാനിട്ടിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഞാനത് നടപ്പിലാക്കും. എന്താ കൂടുന്നോ ?
പതിനാറു കെട്ടെന്നു പറഞ്ഞപ്പൊ ഞാന്‍ വേറെന്തൊക്കെയോ കരുതി...
കേട്ടിട്ടേയുള്ളു, ആദ്യമായി കണ്ടു. വേറെ പടങ്ങളൊന്നും ഇല്ലേ ഇതിന്റെ?
നിരക്ഷരാ, ഇങ്ങനെ എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെ നേരിട്ടു കാണുവാനും പടമെടുക്കുവാനുമൊക്കെ തലയില്‍ ഒരു പ്രത്യേക വര വേണമായിരിക്കും അല്ലേ?
ഇപ്പോ ക്യാമറയുടെ ലൊക്കേഷന്‍ കൃത്യമായി എവിടെയാ?
കൂടുതല്‍ ചിത്രങ്ങള്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്.
കാപ്പിലാനെ പോലെ എനിക്കും അസൂയ കുശുമ്പ് എല്ലാം വരുന്നു. :)
ദുഷ്ടാ അതിന്റെ ബാക്കി പടമെങ്കിലും ഘട്ടം ഘട്ടമായി പോസ്സ്റ്റും എന്നൊന്നുറപ്പിച്ചു പറയൂ.....
ഞാനും കുശുംബിക്കുന്നു..പതിനാറൊന്നും ഇല്ലേലും ഒരു നാലുകെട്ട് സ്വന്തമാക്കണംന്നു വല്യ ആശയാ..പുതിയതു പണികഴിപ്പിച്ചാല്‍ പോര..ഇങ്ങനെ പഴയതു തന്നെ കിട്ടണം.ഇതിന്റെ ബാക്കി എടുക്കാന്‍ അവരുസമ്മതിച്ചില്ലേ?
അപ്പോള്‍ ഇതാണല്ലേ 16 കെട്ട്..ഒരു നാലുകെട്ട് വേണമെന്നുള്ളതു ഭയങ്കര ആഗ്രഹമാണു..നടുമുറ്റത്തു മഴയൊക്കെ നോക്കിയിരിക്കാന്‍ എന്തായിരിക്കും രസം..ഇനിയിപ്പോള്‍ അതൊന്നും നടക്കാത്ത സ്ഥിതിക്കു വിശാലമായ 16 കെട്ടിന്റെ പടങ്ങള്‍ കണ്ടാസ്വദിക്കാല്ലോ..നന്നായിട്ടാ..ഇനി ഇതിന്റെ ബാക്കി നല്ല നല്ല പടങ്ങളൊക്കെ വേഗം പോസ്റ്റണേ നിരക്ഷരന്‍ ജീ...
നല്ല പടം മാഷേ,
ഗൃഹാതുരത്വം തോന്നുന്ന ചിത്രവും കുറിപ്പും.
ഓ ടോ : പ്രിയ പറഞ്ഞതു പോലെ, മലപ്പുറമല്ലേ, പതിനാറു കേട്ടല്ലേന്നു വെച്ചു വന്നപ്പോ ഒരു ലതും കണ്ടില്ല... :-)
അപ്പൊ, തട്ടില്‍ എന്നാ കേറണേ.. ?
നന്നായിരിക്കുന്നു നിരക്ഷര. പക്ഷെ ബാക്കി ചിത്രങ്ങള്‍ കൂടി ഇടാമായിരുന്നു ....
കണ്ടിട്ട് ആസൂയ തോന്നു പഴയ തലമുറയോട്.അവരൊക്കെ എന്തു ഭാഗ്യം ചെയതവരാണു.
ബാക്കി പടങ്ങളും പോസ്റ്റ് മാഷേ..
നിരക്ഷരന്‍ ചേട്ടാ...
നല്ലതു നോക്കി ഒരു അഞ്ചാറു പടങ്ങള്‍ കൂടി ഇടാമായിരുന്നു.
എല്ലാവരും പറഞ്ഞപോലെ ബാക്കി പടങ്ങള് കൂടി ...
നീരൂ ബാക്കി മര്യദക്ക് പോസ്റ്റിക്കോ. പുറം ഭാഗം മാത്രം കാണിച്ച് സുഖിപ്പിക്കാതെ. അല്ലെങ്കില്‍ മലപ്പുറത്ത് എവിടെ ഏത് റൂട്ടില്‍ പോയാലിവിടെ എത്താം എന്നറിയിക്ക്, ഞാന്‍ പോയി പടം എടുത്തോളാം. ഓ എന്താ ഒരു ഡിമാന്റ്. :)
പ്രിയാ - മനസ്സിലിരുപ്പ് ഇതൊക്കെയാണല്ലേ ? :)
വാല്‍മീകി - ബാക്കി പടങ്ങള്‍ ഞാന്‍ പൂത്തി വച്ചിരിക്കുകയാണേ :)
റീനി - ക്യാമറ കഴിഞ്ഞ രണ്ടാഴ്ച്ചയായി മുംബൈ മഹാനഗരത്തില്‍ കറങ്ങിനടക്കുകയാണേ. കൂടുതല്‍ ചിത്രങ്ങള്‍ ഉടനെ വരും.കാത്തിരിക്കൂ.
ആഷ - ഞാനൊരു യാത്രയുടെ കാര്യം പോസ്റ്റിയാല്‍ ഈ ആഷയ്ക്ക് എന്നും അസൂയയും കുശുമ്പുമാ :)
കാവലാനേ - ഞാന്‍ ഉറപ്പിച്ചു പറയുന്നു, രണ്ടാഴ്ച്ചയ്ക്കകം ‘മറനാട്ട് മന’ എന്ന പേരില്‍ ഒരു യാത്രാക്കുറിപ്പിന്റെ കൂടെ ബാക്കിയുള്ള ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റിയിരിക്കും.
ആഗ്നേയാ - ദാണ്ടേ വേറൊരു കുശുമ്പികൂടെ :)ചില്ലറ ആഗ്രഹമൊന്നുമല്ലല്ലോ ? :)
ബാക്കി പടങ്ങള്‍ ഉടനെ വരും.
റെയര്‍ റോസേ - നടുമുറ്റത്ത് മഴനോക്കിയും, മഴ നനഞ്ഞും ഇരിക്കുന്നതൊക്കെ എന്റെയും സ്വപ്നമാണ്. ഇപ്പോ പണിതീര്‍ക്കുന്ന മിക്കവാറും പുതിയ വീടുകളിലും നടുമുറ്റമൊക്കെയുണ്ട്. പക്ഷെ പലതിനും ആ പഴയ നടുമുറ്റങ്ങളുടെ പത്തിലൊന്ന് ഭംഗിപോലും ഇല്ല. ബാക്കി പടങ്ങള്‍ ഉടന്‍ ഇടുന്നതാണ്.
ഗോപന്‍ - പതിനാറ് കെട്ടെന്ന് കേട്ട് ഇളകിപ്പോയല്ലേ ? ലീവിന് വന്നാലുടന്‍ ഞാന്‍ തട്ടേക്കേറും. 10 ദിവസത്തിനകം അതുണ്ടാകും.
യാരിത് - ഇടാം ഇടാം ഇടാം.
അനൂപേ - അനൂപിനോട് ഞാനും യോജിക്കുന്നു.
ശ്രീലാല്‍ - ബാക്കി പടം ഉടനെ ഇടാം ഇടാം ഇടാം.
ശ്രീ - ബാക്കി പടം ഒരു യാത്രാവിവരണമായി പോസ്റ്റുന്നതാണ്.
ജിഹേഷേ - എല്ലാവരോടും പറഞ്ഞപോലെ....
ഏറനാടാ - താടിരോമത്തില്‍ ക്രീം തേച്ച് പിടിപ്പിച്ച് ഭീഷണിപ്പെടുത്തുന്നോ :)
മഞ്ചേരിക്കടുത്താണ് മാഷേ സ്ഥലം. മഞ്ചേരിയില്‍ ചെന്ന് മറനാട്ട് മന അന്വേഷിച്ചാല്‍ വഴി പറഞ്ഞുതരും. ഞാന്‍ പോയ സമയത്ത് ചില റോഡ് പണികള്‍ നടക്കുന്നതുകാരണം ഒരുപാട് ഡീവിയേഷന്‍സ് എടുത്തിരുന്നു. അതുകൊണ്ട് കൃത്യമായി വഴി പറഞ്ഞുതരാന്‍ എനിക്കറിയില്ല. ഐ.വി.ശശിയുടെ 1921, കമലിന്റെ ഗസല്‍ തുടങ്ങിയ സിനിമകളൊക്കെ ചിത്രീകരിച്ചതവിടെയാണ്. താങ്കളുടെ സിനിമാ കോണ്‍ടാക്ട്സ് ലെവലില്‍ ഒന്ന് അന്വേഷിച്ചാല്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റും മാഷേ.
‘പതിനാറ് കെട്ടെന്ന്‘ കേട്ട് ചാടി വീണ് ക്ലിക്ക് ചെയ്ത എല്ലാവര്‍ക്കും നന്ദി. ബാക്കി ചിത്രങ്ങളും വിവരണവും ഒരു യാത്രാക്കുറിപ്പായി ഉടനെ ഇടുന്നതാണ്.
:).....കൊള്ളാം........
ഏറനാടോ, എന്തായാലും ഒരു വഴിക്കു പോവുന്നതല്ലേ അപ്പോ ദേ ഇതും കൂടി ഒന്നു അന്വേഷിക്കണേ. കമലിന്റെ “കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്” എന്ന സിനിമ ചിത്രീകരിച്ചത് ആന്ധ്രയിലെ അറാക്ക് വാലി (arakku valley) എന്ന സ്ഥലത്താണോയെന്ന് ഒന്നു അന്വേഷിച്ചു പറയണേ. ഞാനാ സ്ഥലവും തപ്പി നടക്കുവാ. വായിച്ചറിഞ്ഞതില്‍ വെച്ച് ആ സ്ഥലമാണ് ആ സിനിമയില്‍ കണ്ടതുമായി അടുത്ത് നില്‍ക്കുന്നതെന്ന് തോന്നുന്നു.
നിരക്ഷരാ, അതു തന്നെ. ഞാനിനി കുശുമ്പ് കൂടി ചില യാത്രകള്‍ ബ്ലോഗ് അങ്ങ് ബഹിഷ്കരിച്ചാലോന്ന് ആലോചനയിലാ. :))
പിന്നെ എന്റെ ബ്ലോഗിലെ ഓഫിന് പ്രതികാരസൂചകമായി ഇട്ടതൊന്നുമല്ലാ. ഇതു അന്വേഷിച്ച് ഒരു വഴിക്കാവുമെങ്കില്‍ ഭാരതപര്യാടനത്തിനെ ഇതും കൂടി നിരക്ഷരനു ചേര്‍ക്കാമല്ലോ.
സിനിമാ ഷൂട്ടിംഗ് നടക്കുന്ന ഈ മനയെക്കുറിച്ച് എവിടെയോ വായിച്ചതോര്‍ക്കുന്നു. ചിത്രം പോസ്റ്റിയത് നന്നായി. ആ മനയുടെ മുന്‍ഭാഗമെങ്കിലും കാണണമെന്നുണ്ട്..
nice pic
അങ്ങനെ പതിനാറുകെട്ടും കണ്ടു. മാഷേ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റമോ?
നന്ദി
-ബൈജു
സര്‍ഗ്ഗ - :)
ശേഖര്‍ - :)
ആഷാ - അറാക്ക് വാലി ഭാരത പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആ വിവരം നല്‍കിയതിന് പ്രത്യേകം നന്ദി.
ഗീതേച്ചീ - ഇതാ ഞാന്‍ ഇട്ടിരിക്കുന്നു ബാക്കി പടങ്ങള്‍. എല്ലാം ഇവിടെ പോയി നോക്കൂ.
ബൈജു - കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ നോക്കൂ.
മറനാട്ട് മനയുടെ കൂടുതല്‍ ചിത്രങ്ങളും വിവരണവും കഥകളും ഇതാ ഇവിടെ ഇട്ടിട്ടുണ്ട്. മനം കുളിര്‍ക്കെ കണ്ടോളൂ.
Post a Comment