Thursday 3 January 2008

അസ്തമയം 07, ഉദയം 08


രയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ, ഷാര്‍ജ ഓഫ്‌ഷോറില്‍ കാണാന്‍ കഴിഞ്ഞ 2007 ലെ അവസാനത്തെ സൂര്യാസ്തമനം. എണ്ണക്കിണറുകളും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് എടുത്തത്.



ഇക്കൊല്ലത്തെ ആദ്യത്തെ സൂര്യോദയവും കരകാണാക്കടലില്‍ നിന്ന് പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി. ആദ്യകിരണങ്ങളേറ്റുവാങ്ങി നില്‍ക്കുന്ന കറുത്ത നാല് തൂണുകള്‍‌ കണ്ടില്ലേ? എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ചില പ്ലാറ്റ്ഫോമുകളാണത്.

13 comments:

നിരക്ഷരൻ 3 January 2008 at 19:48  

നല്ല ഓരോ അടിക്കുറിപ്പുകള്‍‌ ഈ ചിത്രങ്ങള്‍‌ക്ക് നല്‍കാന്‍ പാച്ചൂനും,ശ്രീക്കും,ആഷയ്ക്കും പറ്റുമായിരിക്കും. മറ്റുള്ള ബൂലോക പടം പിടുത്തക്കാര്‍ക്കും അടിക്കുറിപ്പെഴുത്തുകാര്‍ക്കും സ്വാഗതം.എന്റെ കയ്യിലതിനു പറ്റിയ അക്ഷരങ്ങളേതായാലും ഇല്ല.‍

പ്രിയ ഉണ്ണികൃഷ്ണന്‍ 3 January 2008 at 20:04  

വിട പറയുന്ന അസ്തമയവും സ്വാഗതമോതുന്ന അരുണോദയവും നന്നായിരിക്കുന്നു...

ദിലീപ് വിശ്വനാഥ് 3 January 2008 at 21:54  

ചുരുക്കം പറഞ്ഞാല്‍ ന്യൂ ഇയ‌ര്‍ വെള്ളത്തിലായിരുന്നു അല്ലെ?
നല്ല പടങ്ങള്‍.

ശ്രീ 4 January 2008 at 03:02  

നിരക്ഷരന്‍‌ ചേട്ടാ...

രണ്ടു ചിത്രങ്ങളും നന്നായി.
അപ്പോള്‍‌ കടലായതു കൊണ്ട്, 2007 നെ അവസാനമായി പറഞ്ഞയയ്ക്കാനും 2008 നെ ആദ്യമായി വരവേല്‍ക്കാനും കഴിഞ്ഞു, അല്ലേ?
:)

യാരിദ്‌|~|Yarid 4 January 2008 at 07:17  

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.. എങ്ങനെയുണ്ടായിരുന്നു നിരക്ഷരാ വെള്ളമടി സോറി. ന്യൂ ഇയറ്...:)

കുഞ്ഞായി | kunjai 4 January 2008 at 08:37  

2008 ലെ സൂര്യോദയം എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടു.
സാദാരണ ഉദയം ഫോട്ടോയിലിത്ര മനോഹരമാവാറില്ല

Sherlock 4 January 2008 at 08:50  

കൊള്ളാം....

വാല്മീകിയെന്തോ പറഞ്ഞല്ലോ :)

നിരക്ഷരൻ 4 January 2008 at 09:36  

പ്രിയ :-)വേറാരും ഒരു ആടിക്കുറിപ്പും ഇതുവരെ പറയാത്തതുകൊണ്ട് പ്രിയയുടെ കമന്റ് ഞാന്‍ അടിക്കുറിപ്പായിട്ടെടുക്കുന്നു.

വാല്‍മീകീ :-) ഹോ അപാരം തന്നെ.വാല്‍മീകിയുടെ ദ്വയാര്‍ത്ഥം എനിക്കാദ്യം മനസ്സിലായില്ല.വഴിപോക്കന്‍ പറഞ്ഞപ്പോളും കത്തിയില്ല. ജിഹേഷിന്റെ ക്ലൂവിലാണ് പിടികിട്ടിയത്. നമിച്ചിരിക്കുന്നു.

ശ്രീ :-)

വഴിപോക്കാ :-) വേണ്ടാ വേണ്ടാ.

കുഞ്ഞായീ :-)

ജിഹേഷ് :-)ക്ലൂ തന്നതിന് നന്ദി. എന്നാലും ഈ വാല്‍മീകി ഒരു ഭയങ്കരന്‍ തന്നെ.

പ്രയാസി 4 January 2008 at 14:55  

നന്നായി..

ഞാനൊരു ഓന്‍ഷോറുകാരനാ..:)

Gopan | ഗോപന്‍ 5 January 2008 at 11:21  

നിരക്ഷരന്‍..
പടങ്ങള്‍ വളരെ നന്നായിരിക്കുന്നു..
ഞാന്‍ വെള്ളമെത്രയെന്നു ചോദിക്കുന്നില്ല..
ക്യാമറയും നിങ്ങളും കടലിനു മുകളില്‍ വൈകീട്ടും അതിരാവിലെയും നല്ല "ചുറുചുറുക്കോടെ" ജോലി ചെയ്തിരുന്നു എന്നതിന് തെളിവാണല്ലോ ഈ ചിത്രങ്ങള്‍.. :-)

പുതുവത്സരാശംസകള്‍

അച്ചു 6 January 2008 at 09:33  

ക്യാമറ അറിയാത്തവന്‍ എന്ന് ആര പറഞ്ഞേ...2 പടങ്ങളും നന്നായിട്ടുണ്ട്...

sindu 9 January 2008 at 05:55  

i do agree with priya's comments.

Sindu.

നിരക്ഷരൻ 10 January 2008 at 07:01  

പ്രയാസീ :-)

ഗോപന്‍ :-)ഓഫ്ഷോറില്‍ വെള്ളമടിക്കാന്‍ നിയമം അനുവദിക്കാത്തതുകൊണ്ടല്ലേ . അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. എങ്കിപ്പിന്നെ ചുറുചുറുക്ക് പിടിച്ചാല്‍ കിട്ടില്ല.

കൂട്ടുകാരന്‍ :-)
സിന്ധു :-)
എല്ലാവര്‍ക്കും നന്ദീട്ടോ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP