Monday 18 May 2009

ഇതാരുടെ കണ്ണുകള്‍ ?


ലോകപ്രശസ്തനായ ഒരു വ്യക്തിയുടെ കണ്ണുകളാണിത്.

അദ്ദേഹം തന്നെയാണ് കടലാസില്‍ ദ്വാരമുണ്ടാക്കി പൂച്ചയുടെ പടം വരച്ച് മാസ്ക്ക് ഉണ്ടാക്കി അതിനുപിന്നില്‍ ഒളിച്ചിരിക്കുന്നത്. ഇത് ഞാനെടുത്ത പടമല്ല. കാരണം ഈ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു പോസ്റ്റ് കാര്‍ഡിന്റെ രൂപത്തില്‍ ഈ പടം എന്റെ കൈയ്യിലുണ്ട്

ഇതില്‍ക്കൂടുതല്‍ ക്ലൂ വേണമെന്നുള്ളവര്‍ക്ക് വഴിയേ വഴിയേ ക്ലൂ തരാം. ആരാണ് ഈ വ്യക്തി ?
-------------------------------------------
ഉത്തരം കണ്ടുപിടിക്കാന്‍ സന്ധ്യ നടത്തിയ ശ്രമത്തിന് ശേഷം സന്ധ്യയുടെ മെയിലില്‍ നിന്നുള്ള വരികളും ചിത്രസഹിതമുള്ള തെളിവുകളും ഇതാ താഴെയുണ്ട്.
-------------------------------------------


നിരക്ഷരന്‍

ഞാന്‍ എന്റെ ഒന്നരമണിക്കൂര്‍ ഇത് പിക്കാസയുടെ കണ്ണുകളാണോന്ന് അന്വേഷിച്ചുകോണ്ട്, റിസേര്‍ച്ച് ചെയ്തിരിക്കുവാരുന്നു.
നോക്ക് അറ്റാച്ച്മെന്റ്. എനിക്ക് 100% തൃപ്തിയാകാത്തതുകോണ്ട് പൊസ്റ്റുന്നില്ലാ.എന്റെ അഭിപ്രായവ്യത്യാസം എന്താണെന്നു വെച്ചാല്‍, മാസ്കിലെ കണ്ണൂകള്‍ ഇത്തിരി കൂടി റൌണ്ട്, തടിച്ചതാണ്.ഈ ഫോട്ടോയിലെ കണ്ണുകളുടെ താഴ്‌ഭാഗം റൌണ്ടല്ലാ...

ആ പോട്ട്....

വെറുതെ ഒന്നറിയിക്കാം എന്നോര്‍ത്തു...

-സന്ധ്യ
-------------------------------------------
കുറേയധികം മിനക്കെട്ടിട്ടാണെങ്കിലും ഉത്തരത്തില്‍ എത്തിച്ചേര്‍ന്ന അനുപമയ്ക്കും, സന്ധ്യയ്ക്കും അഭിനന്ദനങ്ങള്‍. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി.

Saturday 9 May 2009

ഒളിമ്പിക്സ് മെഡലുകള്‍


രിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ട്, അതൊന്ന് അടുത്ത് നിന്ന് കണ്ടിട്ട്, തൊട്ടുനോക്കി നിര്‍വൃതിയടഞ്ഞിട്ട്,......... എന്നിട്ട് ചത്താലും വേണ്ടീലായിരുന്നു.
(എന്നിട്ട് ഈ ജന്മം ചാകുമെന്ന് തോന്നുന്നില്ല്ല. )

സ്റ്റാംഫോര്‍ഡില്‍ ഒരിടത്ത് പോയാല്‍ ഒരു ഒളിമ്പിക്‍ സ്വര്‍ണ്ണമെഡലും, വെള്ളിമെഡലും കാണാന്‍ പറ്റുമെന്നറിഞ്ഞാണ് അങ്ങോട്ട് വണ്ടി കയറിയത്. സംഭവം ശരിയാണ്. സാധനം കാണുകയും അതിന്റെ കൂടെ നിന്ന് പടം പിടിക്കുകയും ചെയ്തു. ചില്ലുകൂടിനകത്തായിരുന്നതിനാല്‍ തൊട്ടുനോക്കാന്‍ മാത്രം പറ്റിയില്ല. സാരമില്ല അത്രേമെങ്കിലും സാധിച്ചല്ലോ ?!

സ്റ്റാംഫോര്‍ഡിലെ ഒരു പുരാതന പ്രഭുകുടുംബമായ ബര്‍ഗളി ഹൌസിനുള്ളില്‍(Burghley House) നിന്നെടുത്ത ചിത്രം. ലോര്‍ഡ് ബര്‍ഗളി എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ആറാമനാണ് ഈ ഒളിമ്പിക്സ് മെഡല്‍ ജേതാവ്.

Friday 1 May 2009

ദജ്ജാലിനെ നേരില്‍ക്കണ്ടു


ജ്ജാലിനെ നേരില്‍ക്കണ്ടു. അതെ ദജ്ജാല് തന്നെ, ഒറ്റക്കണ്ണന്‍ ദജ്ജാല്‍, ലോകാവസാനമാകുമ്പോള്‍ അവതരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന അതേ ദജ്ജാല് തന്നെ.

ലോകാവസാനമായതിന്റെ അടയാളങ്ങള്‍ നമ്മള്‍ കാണാ‍ന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായ‍ല്ലോ ? പക്ഷെ, ദജ്ജാലിന്റെ ദ്രംഷ്ടങ്ങള്‍ വളര്‍ന്നിറങ്ങിയിട്ടുണ്ടെന്നും, അവന്‍ ആയുധം കയ്യിലെടുത്തുകഴിഞ്ഞെന്നും നേരില്‍ക്കണ്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്.

നമ്മുടെ ഈ കൊച്ചു പ്ലാനറ്റിന് ഇനി വലിയ ആയുസ്സൊന്നുമില്ല. ദജ്ജാലിന്റെ രൂപത്തില്‍ നമുക്ക് നേരിടേണ്ടി വരുകയും, പൊരുതേണ്ടി വരുകയും ചെയ്യുക പരിസര മലിനീകരണത്തിനോടും, തീവ്രവാ‍ദികളോടും, ഗ്ലോബല്‍ വാമിങ്ങിനോടും, ഗ്ലോബല്‍ വാറിനോടും, പന്നിപ്പന്നി അടക്കമുള്ള അസുഖങ്ങളോടുമായിരിക്കും. കിയാം കരീബ്. ജാഗ്രതൈ.

ഇംഗ്ലണ്ടിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നൊരു ദൃശ്യം.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP