Monday, 4 January 2010

അനന്തപുര ക്ഷേത്രം


കാസര്‍ഗോട്ടെ ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം കിഴക്കുദിശയിലേക്ക് യാത്ര ചെയ്താല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത അനന്തപുര ക്ഷേത്രത്തിലെത്താം. കേരളത്തിലെ ഏക തടാകക്ഷേത്രമാണിത്. കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത് എന്നതാണ് മറ്റൊരു പ്രാധാന്യം.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദമൊഴിച്ചാല്‍ നിശബ്ദത തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായതുകൊണ്ടായിരിക്കണം, ചുരുക്കം ചില ദേവാലയങ്ങളില്‍ മാത്രം അനുഭവപ്പെടാറുള്ള ദൈവസാന്നിദ്ധ്യം അവിടെയുമുണ്ടെന്ന് എനിക്ക് തോന്നിയത്.

26 comments:

നിരക്ഷരന്‍ 4 January 2010 at 19:28  

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു.

അതൊക്കെ ഒരു യാത്രാവിവരണത്തിന്റെ രൂപത്തില്‍ ഉടന്‍ പ്രതീക്ഷിക്കാം.

kichu / കിച്ചു 4 January 2010 at 19:59  

അപ്പോ‍ള്‍ നീരു യാത്ര തുടങ്ങി :)

Vineeth 4 January 2010 at 20:43  

this is nice...
expecting more snaps in your travelogues...

Vineeth 4 January 2010 at 20:49  

"കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്."

Which are the other two???
just to know....:)

Vineeth 4 January 2010 at 20:54  

kurachu koodi valathottu mari ninneduthirunnenkil oru symmetrical padam kittumayirunnennu thonnunnu...

this is also nice...

swanthamayi camerayum, blogum onnumillathavante oru cheriya comment....:)

bijue kottila 4 January 2010 at 22:00  

മനോജേട്ടാ നല്ല വിവരണം .എല്ലാ വിധ ആശംസകളൂം

വിഷ്ണു 4 January 2010 at 23:13  

അനന്തപുര ക്ഷേത്രം വല്ലാണ്ട് അങ്ങ് ഇഷ്ടായി.തിക്കും തിരക്കും ഇല്ലാതെ ഇതു പോലെ ഒരു ക്ഷേത്രത്തില്‍ ദൈവസാന്നിധ്യം കൂടുതലായി ഉണ്ടെന്നു നീരുഭായ് പറഞ്ഞത് വളരെ ശരിയാണ്.
കുന്നിന്‍റെ മുകളില്‍ ഉള്ള തിരുവില്വാമല ശ്രീരാമ ക്ഷേത്രത്തില്‍ പോയാലും ഇതേ ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുക!!

യാത്ര വിവരണത്തിനായി കാത്തിരിക്കുന്നു !!

ഓ ടോ : ബ്ലോഗ്‌ ടെമ്പ്ലേറ്റ് മാറ്റി അല്ലെ??

ഒരു നുറുങ്ങ് 5 January 2010 at 01:08  

നീരൂസാര്‍,ആ കഥകള്‍ക്കും ഐതീഹ്യങ്ങള്‍ക്കുമായി
കാത്തിരിക്കുന്നു..സകുടുംബം കണ്ടുമുട്ടിയപ്പോള്‍ തന്നെ
ഉശിരനൊരു യാത്രാവിവരണം പ്രതീക്ഷിച്ചിരുന്നു..
നേഹമോള്‍ക്കീ മാമന്‍റെ സ്നേഹാന്വേഷണമറിയിക്കണം...

നിരക്ഷരന്‍ 5 January 2010 at 02:12  

@ Vineeth - ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം യാത്രാവിവരണത്തില്‍ പ്രതീക്ഷിക്കാം. പിന്നെ വലത്തോട്ട് മാറിനിന്ന് ചിത്രമെടുക്കുന്ന കാര്യം....
ഇതെടുത്തിരിക്കുന്നത് തടാകത്തിനെതിര്‍വശത്തുള്ള മറ്റൊരു ചെറിയ ദേവാലയത്തിന്റെ നടയിലെ ഒരു വാതിലിലൂടെയാണ്. അവിടന്ന് വലത്തോട്ടോ ഇടത്തോട്ടോ മാറിയാല്‍ വെള്ളത്തിലാവും വീഴുക. മാത്രമല്ല ഈ ഫ്രെയിമല്ലാതെ മറ്റൊന്നും ആ വാതിലില്‍ നിന്ന് കിട്ടില്ല. ഒരു ഹൊറിസോണ്ടല്‍ ഫ്രെയിമിന് സ്കോപ്പില്ലായിരുന്നൂന്ന് സാരം. എതിര്‍വശത്ത് പോയി നിന്നാല്‍ വെള്ളത്തിലെ പ്രതിബിംബം കിട്ടുന്നുമില്ല. ഇതിനൊക്കെപ്പുറമെ പടം എടുക്കുന്നവന്‍ ആരാണെന്ന് കൂടെ അറിയാല്ലോ ? അതാണ് :)

അപ്പു 5 January 2010 at 02:42  

ചിത്രം കണ്ടപ്പോഴേ മനസ്സിലായി, ഇതിന്റെ വിവരണം എങ്ങനെയിരിക്കുമെന്ന്.. കാത്തിരിക്കുന്നു.

siva // ശിവ 5 January 2010 at 03:24  

Beautiful shot!

നാട്ടുകാരന്‍ 5 January 2010 at 05:55  

വെള്ളത്തിലമ്പലം !
നല്ല ഭംഗി.....

Captain Haddock 5 January 2010 at 08:30  

:) thanx!!

Jimmy 5 January 2010 at 08:42  

കിടിലം...ഈ റിഫ്ലെക്ഷൻ നന്നായിട്ടുണ്ട്‌... യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു !!

jayalekshmi 5 January 2010 at 16:46  

കോട്ടയത്തിനടുത്തുള്ള പനച്ചിക്കാടു സരസ്വതി ക്ഷേത്രം തടാക ക്ഷേത്രമല്ലേ?

ബിന്ദു കെ പി 5 January 2010 at 17:08  

ഒരു പുതിയ യാത്രാവിവരണത്തിനുള്ള കാർമേഘം ഉരുണ്ടുകൂടാൻ തുടങ്ങിയിട്ട് മൂന്നാലു ദിവസമായി....മഴ എത്രയും പെട്ടെന്ന് പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. :) :)

നിരക്ഷരന്‍ 5 January 2010 at 17:14  

@ jayalekshmi -

ചേച്ചീ, പനച്ചിക്കാവ് സരസ്വതി ക്ഷേത്രം തടാകത്തിലല്ല നിലകൊള്ളുന്നത്. മഹാവിഷ്ണു ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഷ്ണു ക്ഷേത്രത്തിന് തെക്കുവശത്തായി കരിങ്കല്‍പ്പാളികള്‍ക്കിടയിലൂടെ ഒരു കൊച്ചു സരസ്സ് ഒഴുകുന്നുണ്ട്. കൊല്ലം മുഴുവന്‍ ഈ സരസ്സില്‍ വെള്ളം ഉണ്ടാകും.സരസ്വതിയുടെ മൂലവിഗ്രഹം ഈ സരസ്സിനടിയിലായിട്ടാണ് നിലകൊള്ളുന്നത്. നാലമ്പലത്തിനകത്തോ ശ്രീകോവിലിലോ നിലകൊള്ളേണ്ടതിന് പകരം വിഗ്രഹം നില്‍ക്കുന്നത് 6 സ്ക്വയര്‍ അടിയില്‍ താഴെയുള്ള ഉള്ള ഈ സരസ്സില്‍ ആണെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. എല്ലാം വായിച്ചുള്ള അറിവ് മാത്രം. ക്ഷേത്രത്തില്‍ ഞാന്‍ നേരിട്ട് പോയിട്ടില്ല.

അപ്രകാരം പറയുകയാണെങ്കില്‍ ഒരു കൊച്ചു സരസ്സിന്റെ നടുക്ക് വിഗ്രഹം മാത്രം നില്‍ക്കുന്നു പനച്ചിക്കാവ് സരസ്വതി ക്ഷേത്രത്തില്‍ .

പക്ഷെ അനന്തപുരയില്‍ അങ്ങനെയല്ല. ശ്രീകോവിലടക്കമുള്ള ക്ഷേത്രം തന്നെ നില്‍ക്കുന്നത് തടാകത്തിന്റെ നടുക്കാണ്.

ചേച്ചി പോയിട്ടുണ്ടോ അവിടെ ? ഇല്ലെങ്കില്‍ , പോയിട്ടുള്ളവര്‍ ആരെങ്കിലും ഈ സംശയം തീര്‍ക്കാന്‍ ഇതുവഴി വരുമെന്ന് കാത്തിരിക്കാം.

എന്തായാലും ചേച്ചി പറഞ്ഞ അഭിപ്രായം മാനിച്ച് പനച്ചിക്കാവ് ക്ഷേത്രം വരെ ഒന്ന് പോകണമെന്ന് തോന്നുന്നു. അഭിപ്രായം പങ്കുവെച്ചതിന് വളരെ നന്ദി.

jayalekshmi 6 January 2010 at 06:28  

മനോജ്, നന്ദി, ഇല്ല ഞാന്‍ പനച്ചിക്കാട് പോയിട്ടില്ല , ഐതിഹ്യമാലയില്‍ വായിച്ച അറിവാണു സംശയമായതും ശ്രീപദ്മനാഭസ്വമിയുടെ മൂലസ്ഥാനം അടുത്തു തന്നെയുള്ള അനന്തന്‍ കാടാണെന്നാണു ഇതു വരെ ധരിച്ചിരുന്നതും ...........എല്ലാ അറിവിനും നന്ദി...........

MANIKANDAN [ മണികണ്ഠന്‍‌ ] 6 January 2010 at 18:15  

മനോജേട്ടാ പണ്ടൊരിക്കല്‍ എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു. എന്നെങ്കിലും കാസറഗോഡ് പോവുകയാണെങ്കില്‍ ഈ അനന്തപുര ക്ഷേത്രവും കാണണമെന്ന്. എനിക്ക് ഇതുവരെ അതു സാധിച്ചില്ല. ഇപ്പോള്‍ ചിത്രത്തിലെങ്കിലും ഈ ക്ഷേത്രം കാണാന്‍ സാധിച്ചല്ലോ. സന്തോഷം. ഇതുവരെ എഴുതിയ വിവരണവും മറ്റു കമന്റുകളും വായിച്ചപ്പോള്‍ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹമായിരിക്കുന്നു. അഷ്ടബന്ധവും കടുംശര്‍ക്കരയും ഏതെങ്കിലും ഒന്നാണ് പൊതുവെ പ്രതിഷ്ഠനടത്താന്‍ ഉപയോഗിക്കുക എന്ന അറിവ് മാറി. കടുംശര്‍ക്കരകൊണ്ട് പ്രതിഷ്ഠിച്ച മൂന്നു ക്ഷേത്രങ്ങളേ കേരളത്തില്‍ ഉള്ളു എന്ന അറിവു കിട്ടി. അനന്തപദ്മനാഭന്റെ മൂല സ്ഥാനം കാസറഗോടുള്ള ഈ ക്ഷേത്രമാണെന്ന ഐതിഹ്യവും പുതിയ അറിവാണ്. കൂടുതല്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഒപ്പം നമ്മുടെ ദക്ഷിണമൂകാംബികയായ പറവൂരിലെ ക്ഷേത്രവും ജലമധ്യത്തില്‍ അല്ലെ. അപ്രകാരം ഞാന്‍ കണ്ടിട്ടുള്ള ഏക ക്ഷേത്രവും ഇതു തന്നെ.

നിരക്ഷരന്‍ 6 January 2010 at 18:25  

@ മണികണ്ഠന്‍ -

മണീ വിശദമായ അഭിപ്രായത്തിന് നന്ദി. പറവൂരിലെ ദക്ഷിണമൂകാംബികയുടെ നാലമ്പലത്തിനകത്തുള്ള ശ്രീകോവില്‍ ജലമദ്ധ്യത്തിലാണെന്നുള്ളത് ശരിയാണ്. പക്ഷെ അത് ഒരു സ്വാഭാവിക/പ്രകൃതിദത്തമായ തടാകമല്ല. മനുഷ്യനിര്‍മ്മിതമാണത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. നാലമ്പലത്തിനും ശ്രീകോവിലിനും ഉള്ളിലായി വെള്ളം നിറച്ചിരിക്കുകയാണ് അവിടെ.

അനന്തപുരിയുടെ കാര്യത്തിലും തടാകം എത്രത്തോളം പ്രകൃതിദത്തമാണെന്ന് എനിക്കുറപ്പില്ല. ഒരു കല്ലുവെട്ടുകുഴി പിന്നീട് മഴവെള്ളം നിറഞ്ഞ് തടാകമായി മാറിയതാകാം. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ഗവേഷണം നടത്തേണ്ടി വരും അതുറപ്പിച്ച് പറയാന്‍ . കാരണം അത്രയ്ക്ക് പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

എന്റെ അറിവ് ശരിയല്ലെങ്കില്‍ തിരുത്താന്‍ മടിക്കരുത്. നന്ദി.

ഭൂതത്താന്‍ 7 January 2010 at 08:03  

നല്ല ചിത്രം ...ആ പ്രതിഫലനം കിടുക്കന്‍ ...വിവരണത്തിന് നന്ദി ..ഇനിയും പ്രതീക്ഷിക്കുന്നു കൂടുതല്‍ സ്നാപ്പും വിവരണങ്ങളും

ചെലക്കാണ്ട് പോടാ 10 January 2010 at 05:11  

മനോജേട്ടാ, മുതലയെ കണ്ടോ?
ആ സ്ഥലം എത്ര കാം ആന്‍ഡ് ക്വയറ്റ് ആണല്ലേ...

ചാണക്യന്‍ 10 January 2010 at 19:52  

ചിത്രം കണ്ടു....ഇഷ്ടായി...
ഇത് പോര....ശരിയായ വിവരണം അറച്ച് നിൽക്കാതെ മടിച്ച് നിൽക്കാതെ ബേഗം പോസ്റ്റൂ..നീരൂ:):):)

Siya 21 January 2010 at 11:17  

ambalathinte foto orupadu nallathiyitunudu .ithokke namude nadinu swantham ennu orkumbolum santhosham ..athe kurichu ezhuthunathu vayikkan kathirikunnu ....

good 9 February 2010 at 08:49  

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色

നിരക്ഷരന്‍ 17 March 2010 at 05:13  

അനന്തപുര തടാക ക്ഷേത്രത്തെക്കുറിച്ചുള്ള യാത്രാവിവരണം വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതുവഴി പോകാം.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP