Friday 1 January 2010

തിരകളോട് തോറ്റപ്പോള്‍


ഴി തെറ്റി ആഴക്കുറവുള്ള കടലില്‍ പെട്ടുപോയതാണവള്‍ . ഇപ്പോള്‍ നെഞ്ചോളം വെള്ളത്തിലൂടെ നടന്നാല്‍ കരയില്‍ നിന്ന് കഷ്ടി 100 മീറ്റര്‍ മാത്രം അകലെ കിടക്കുന്ന അവളുടെ അടുത്തെത്താം, കയറേണി വഴി മുകളിലേക്ക് പിടിച്ച് കയറാം.

തിരകളോട് തോറ്റ് കടല്‍ക്കരയില്‍ അടിഞ്ഞ അവളെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും തോല്‍പ്പിച്ചു. ഇന്‍ഷൂറന്‍സ് പണം കിട്ടാത്തതുകൊണ്ട് പൊളിച്ചടുക്കി നേരേ ചൊവ്വേ ഒരു ശവസംസ്ക്കാരത്തിനുപോലും സാദ്ധ്യതയില്ലാതെ തുരുമ്പെടുത്ത് നാശമായിക്കൊണ്ടിരിക്കുന്നു ‘റിവര്‍ പ്രിന്‍സസ്സ് ‘ എന്ന ഈ കപ്പല്‍ .

നോര്‍ത്ത് ഗോവയിലെ കാന്‍‌ഡോലിം ബീച്ചില്‍ നിന്നൊരു കാഴ്ച്ച.

14 comments:

Typist | എഴുത്തുകാരി 1 January 2010 at 09:57  

‘തിരകളെന്നെ തോല്പിച്ചു, ഇന്‍ഷുറന്‍സുകാരും എന്നെ തോല്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ ഇനിയുമെന്റെ ജന്മം ബാക്കി’ അല്ലേ?

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ഹരീഷ് തൊടുപുഴ 1 January 2010 at 10:42  

ഹോ..!! പാവം..

പ്രയാണ്‍ 1 January 2010 at 11:14  

ഇപ്പോഴും അവിടെയുണ്ടോ....പാവം ഒന്നരരണ്ടു വര്‍ഷം മുന്‍പാണെന്നു തോന്നുന്നു അന്നും ഇതേ പോലെ അവിടെയുണ്ടായിരുന്നു.........

chithrakaran:ചിത്രകാരന്‍ 1 January 2010 at 14:43  

കുറച്ചുകൂടി കരയിലെക്ക് കയറ്റിയിട്ടാല്‍ ഒരു മ്യൂസിയമാക്കം.
നല്ലൊരു ഹോട്ടലു തുടങ്ങാനും സ്കോപ്പുണ്ട്.

ചാണക്യന്‍ 1 January 2010 at 14:52  

അയ്യോ..പാവം..ഇതിനെ ആർക്കും വേണ്ടെ?:):)

ചിത്രത്തിനു നന്ദി നീരു...

പുതുവത്സരാശംസകൾ....

Unknown 1 January 2010 at 17:32  

ഹൊ ഒരു നഷ്ടം കൂടി...എന്തായലും ചിത്രകാരൻ പറഞ്ഞപോലെ സ്കോപ്പുണ്ട്,,പ്രത്യേകിച്ച് ഗോവപോലുള്ള ഒരു സംസ്ഥാനത്ത്....എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൽ

Manikandan 1 January 2010 at 18:50  

ഇങ്ങനെ ഒന്നെങ്ങാനും നമ്മുടെ കൊച്ചിക്കായലിന്റെ മട്ടാഞ്ചേരി ചാനലില്‍ ഉണ്ടായിരുന്നെങ്ങില്‍ അവിടത്തെ മിടുക്കന്മാര്‍ ഒരു ഇന്‍ഷുറന്‍സും ഇല്ലാതെ തന്നെ ഇവളെ ഭംഗിയായി പൊളിച്ചടുക്കിയേനെ. :)

വീകെ 1 January 2010 at 18:59  

പാവം പ്രവാസി....!!

പുതുവത്സരാശംസകൾ..

Unknown 1 January 2010 at 19:23  

ഇനിയെത്ര കാലം ഈ കിടപ്പ് തുടരും വർഷങ്ങൾ വേണ്ടി വരുമല്ലെ

സജി 1 January 2010 at 19:29  

നില മറന്നതിന്റെ ശിക്ഷ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com 2 January 2010 at 13:05  

ഇനി അതുകൊണ്ട് വല്യ പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പ്രൊപ്പല്ലര്‍ അടക്കം മൊത്തം "അടിവസ്ത്രം" വരെ നമ്മടെ പിള്ളാര്‍ അടിച്ചോണ്ടു പോയിട്ടുണ്ടാവും!!!പാവം...

siva // ശിവ 3 January 2010 at 00:43  

ഇനി ഇതിനെ തിരിച്ചു കൊണ്ടുപോകാന്‍ പൊളിച്ചടുക്കലല്ലാതെ ഒരു മാര്‍ഗവുമില്ലെ? :(

ഒരു നുറുങ്ങ് 4 January 2010 at 01:32  

ഇന്‍ഷൂറന്‍സ് കമ്പനി എങ്ങിനാ മാഷെ പണം കൊടുക്ക്വാ
“കപ്പല്‍ഛേദ”പ്പെടാതെ,അവരിനു ആത്മഹത്യാകുറ്റത്തിനു
കപ്പലിനെതിരെ പരാതിപ്പെടുകേ ചെയ്യൂ !

ആശംസകള്‍

പാച്ചു 6 January 2010 at 11:11  

പടം പോയോ? :o ?


പുതുവത്സരാശംസകള്‍ ..

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP