പ്രേതത്തിന്റെ ഫോട്ടോ
ബൂലോകത്ത് പ്രേതങ്ങളുടെ ശല്യം തുടങ്ങിയിട്ട് നാള് കുറെയായി.
അതിലേതെങ്കിലും ഒരു പ്രേതത്തിനെ നേരിട്ട് എപ്പോഴെങ്കിലും കാണാന്‍ പറ്റിയാല്‍ ഒരു പടമെടുക്കാന്‍ വേണ്ടി ക്യാമറയും കയ്യില്‍ തൂക്കിയാണ് രാത്രിയും പകലും എന്റെ നടപ്പ്.
അവസാനം പട്ടാപ്പകല് തന്നെ ഒരു പ്രേതം എന്റെ മുന്നില് വന്ന് ചാടി.
എപ്പോ ക്ലിക്കീന്ന് ചോദിക്കണ്ടല്ലോ ?
------------------------------------------------------------------------------
അബുദാബിയിലെ ഒരു മരുഭൂമിയിലെ എണ്ണപ്പാടത്തെ(ബുഹാസ)താമസസ്ഥലത്ത്, ചില്ല് വാതിലിന് പുറകില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ നിഷാദിനെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.
30 comments:
പ്രേതത്തെ കുപ്പിയിലടച്ച വീര , അപ്പോള്‍ ഇനി പ്രേതം ഇല്ലാന്ന് ആരും പറയില്ലല്ലോ :)
ഓടോ-നിരനെ , തേങ്ങാ അടിക്കുന്നില്ല ..ക്രിമിനല്‍ കുറ്റം :)
മൊഹന്തീസ്സേ തന്റെ കിഡ്‌നി!!
ബൂലോകത്തെ പ്രേതങ്ങള്‍ !
കൊള്ളാം കൊള്ളാം!!!
അവസരൊചിതം!!
:)
ഹോ! ഈ പ്രേതം ബൂലോകത്ത് വരാറുണ്ടോ?
ഈ പ്രേതത്തിന് സ്വന്തമായി ബ്ലോഗ് ഉണ്ടോ?
കമന്റുകള്‍ ഇട്ട് പാവം ബ്ലോഗേഴ്സിനെ പേടിപ്പിക്കാറുണ്ടോ?
ഉഗ്രന്‍ ചിത്രം!!!!
ഭാര്‍ഗ്ഗവീനിലയത്തിലാണല്ലേ ഓഫീസ് ... ;)
തെറ്റിപ്പോയി, ഓഫീസല്ല.. താമസസ്ഥലം :)
കണ്ടോ, കണ്ടോ പ്രേതത്തിനെക്കണ്ടതിന്റെ ഒരു എഫക്ട്...
:-)
വളരെ നന്നായിട്ടുണ്ട്
പ്രേത ഫോട്ടോ ക്യാമറയില്‍ പതിയില്ലാന്നാരുന്നു എന്റെ വിശ്വാസം..ഇപ്പോള്‍ ആധുനിക പ്രേതങ്ങളുടെ പോട്ടം പിടിക്കാനും പറ്റുന്നു.കലി കാല വൈഭവം !!
ആ ചിത്രം കലക്കീട്ടോ..
രാവിലെ ഒരു ബ്ലൊഗ് പോസ്റ്റ് ചെയ്തിട്ട് അത് ഗൂഗിളില്‍
വന്നോന്നറിയാന്‍ ചെന്നപ്പോള്‍ ഇരുവശത്തുമായി രണ്ടു പ്രേതങ്ങള്‍! രാവിലെ മനുഷ്യരെ പേടിപ്പിക്കാനിറങ്ങിയതാണോ?
ഹേ,
എന്റെ പ്രേത സങ്കല്‍പ്പങ്ങളൊക്കെ തെറ്റിയല്ലോ. ഫോട്ടൊയില്‍ പതിയുമോ? കൈ മാത്രം പതിയുമായിരിക്കും.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
പണ്ടൊരിയ്ക്കല്‍ ഒരേ ഫ്രെയിമില്‍ രണ്ടു ചിത്രങ്ങള്‍ പതിഞ്ഞ് അതിലൊരെണ്ണം വാട്ടര്‍ മാര്‍ക്കു പോലെ കണ്ടത് ഓര്‍മ്മ വന്നു.
ഇനി ബൂലോകത്തൂടെ നടക്കാന്‍ അല്പം ചുണ്ണാമ്പും ഒരാണിയും കരുതണമല്ലോ.:)
കൊള്ളാലൊ വീഡിയോണ്‍... ഈ ചിത്രം കൊള്ളാം...
അഞ്ചു വിരലുള്ള സ്നേഹമുള്ള പ്രേതം.
ഈ പോസ്റ്റ് പോസ്റ്റാന്‍ സമ്മതിച്ചല്ലോ.
ഓം പ്രേതായ നമ:
ചാത്തനേറ്: പ്രേതത്തിനെ കാണാന്‍ പറ്റീല. ക്യാമറേം തൂക്കി നില്‍ക്കുന്ന പ്രേതത്തെ കണ്ട് വിരണ്ട് നില്‍ക്കുന്ന ഒരു കൂട്ടുകാരനെ കണ്ടു.
മനുഷ്യരുടെ ക്യാമറയില്‍ പതിയില്ലെന്നു മാത്രമേ പ്രേതങ്ങള്‍ക്ക് വാശിയുള്ളൂ അല്ലേ? നിങ്ങള്‍ തമ്മിലാവുമ്പോള്‍ ഒരു കുഴപ്പവുമില്ല!. ഏതായാലും ബൂലോഗത്ത് പതിഞ്ഞത് ഞങ്ങള്‍ മനുഷ്യരുടെ ഭാഗ്യം! പ്രേതത്തിന്റെ ഒരു ഫോട്ടോയെങ്കിലും കാണാനൊത്തല്ലോ.
ഞാനിടാന്‍ വന്ന കമന്റ് നേരത്തെക്കൂട്ടി കുട്ടിച്ചാത്തന്‍ ഇട്ടതില്‍ പ്രതിഷേധിച്ച് ഞാന്‍ കമന്റാതെ പോകുന്നു..:-)
ഈ പ്രേതത്താന്‍സ് മുടി അത്ര നീളം പോര. ഒറിജിനലിന്റെ മുടി നീണ്ട് ചുരുണ്ട് ഇരുവശങ്ങളിലും പാമ്പുപോലെ കിടപ്പുണ്ട്. പ്രേതത്തിനും ആ സ്റ്റൈല്‍ നന്നായിരുന്നേനേം. :)
ഏറനാടന്‍ കീ ജയ്...!!!
ഇങ്ങനെ പറ്റിക്കരുത്...വച്ചിട്ടുണ്ട്!!
ജീവിച്ചിരിക്കുന്ന നിഷാദിനെ പ്രേതമാക്കിയതിന് കക്ഷി മാനനഷ്ടകേസ്സൊന്നും ഫയൽ ചെയ്തില്ലേ?
Pretham kollam. Pakshe meesha moshamaayipoyi :)
അയ്യോ!!!!!!!!!!! അങ്ങനെ പ്രേതത്തിന്റേയും ഫോട്ടോ എടുത്തോ? :)
ഇത് നാടന്‍ പ്രേതം അല്ലെന്നു തോന്നുന്നല്ലോ.. വെള്ള ഡ്രെസ്സ് അല്ല ധരിച്ചിരിക്കുന്നത്. ഇത് യു. കെ. യില്‍ മാത്രം കണ്ടുവരുന്ന ഒരിനം പ്രേതം ആണോ?
ആണ്‍പ്രേതങ്ങളെ അംഗീകരിക്കില്ലാ ട്ടൊ.
kalakkan still.........
സംഗതി ഉഗ്രന്‍..എന്നാലും ഞാന്‍ കണ്ട പ്രേതത്തിനു ഒപ്പമാവില്ല..
:)
ഹമ്മോ
ചുണ്ണാമ്പൊണ്ടൊ മാഷെ ഒരാണിയെടുക്കാന്‍....
ayyo njaan pedichu
Post a Comment