ഗിന്നസ് ബുക്ക് 2009
സ്വന്തമായിട്ട് ഒരു ഗിന്നസ് ബുക്ക് വേണമെന്നുള്ളത് കുറെ നാളായി കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു. അപ്പോളതാ ‘ഗിന്നസ് ബുക്ക് 2009‘ പാതിവിലയ്ക്ക് വില്‍ക്കുന്നു. ചാടിവീണ് ഒരു കോപ്പി കരസ്ഥമാക്കി.
വീട്ടിലെത്തി ഒന്ന് ഓടിച്ച് നോക്കി. പലപടങ്ങളെല്ലാം അത്ര ക്ലിയറല്ല. ‘ അതുകൊണ്ടാകും പകുതി വിലയ്ക്ക് തന്നതല്ലേ ? ‘ എന്ന് പുസ്തകക്കടയില്‍ വിളിച്ച് ചോദിക്കുന്നതിന് മുന്‍പ് വീണ്ടും പേജുകള്‍ മറിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. ക്ലിയറല്ലാത്ത പടമൊക്കെ ത്രിമാന ചിത്രങ്ങളാണ്. അത് നോക്കാനുള്ള ‘കുട്ടിച്ചാത്തന്‍ കണ്ണടയും‘ പുസ്തകത്തിനകത്തുണ്ട്. ആ വിവരം വെലുങ്ങനെ പുസ്തകത്തിന്റെ പുറത്ത് എഴുതിവെച്ചിട്ടുമുണ്ട്.(അക്ഷരാഭ്യാസമില്ലെങ്കില്‍ അങ്ങനിരിക്കും)
കണ്ണടയൊക്കെ ഫിറ്റാക്കി നോക്കിയപ്പോള്‍ നല്ല രസം. ദാണ്ടേ കുറെ സാധനങ്ങളൊക്കെ പുസ്തകത്താളില്‍ ജീവനോടിരിക്കുന്നപോലെ. ദേശസ്നേഹം കാരണം ഇന്ത്യാക്കാരെ ആരെയെങ്കിലും പുസ്തകത്തിലെ താളുകളില്‍ കാണുന്നുണ്ടോ എന്ന് തിരഞ്ഞു. ഒറ്റയടിക്ക് കണ്ടത് നാല് കാര്യങ്ങളാണ്.
ഷംഷേര്‍ സിങ്ങ് എന്ന സിക്കുകാരന്‍ 6 അടി നീളമുള്ള താടിയും പിടിച്ച് നില്‍ക്കുന്നുണ്ട്.
1,77,003 ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ രാജ്യത്തിന്റെ 380 ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി കോള്‍ഗേറ്റ് പാമോലിവിന്റെ ചിലവില്‍ പല്ല് തേക്കുന്ന പടമൊരെണ്ണം കണ്ടു.
പിന്നെ രാജാരവിവര്‍മ്മയുടെ 11 പെയിന്റുങ്ങുകള്‍ പകര്‍ത്തിയ സാരി പുതച്ച ഒരു സുന്ദരിയുടെ പടം. 3,931,627 രൂപയ്ക്ക് വിറ്റുപോയ ഈ സാരിയുണ്ടാക്കാന്‍ ചെന്നയ് സില്‍ക്ക്‌സ് 4760 മണിക്കൂറുകള്‍ എടുത്തു.
സുഭാഷ് ചന്ദ്ര അഗര്‍വാളും ഭാര്യ മധു അഗര്‍വാളും ഗിന്നസ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റൊക്കെ പിടിച്ച്‍ നില്‍ക്കുന്ന ചിത്രമാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ഇവര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത് കത്തുകള്‍ എഴുതിയാണ്. ഭര്‍ത്താവിന്റെ 3699 കത്തുകളും ഭാര്യയുടെ 447 കത്തുകളും ഇന്ത്യയിലെ 30ല്‍പ്പരം വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടത്രേ !
വാല്‍ക്കഷണം :- ചുമ്മാ ബ്ലോഗെഴുതി സമയം കളയാതെ, കത്തെഴുതാന്‍ പോയിരുന്നെങ്കില്‍ ലിംകാ ബുക്കിലോ, ഗിന്നസ്സ് ബുക്കിലോ കയറിപ്പറ്റാമായിരുന്നു. ആകപ്പാടെ ഒരു കത്താണ് ഇതുവരെ എഴുതിയിട്ടുള്ളതെങ്കിലും,ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനെന്തായാലും ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് രണ്ട് കൈയ്യും നോക്കാം.
22 comments:
പണ്ട് ആകാശവാണിക്കെഴുതിയ കത്തുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചിരുന്നെങ്കില്‍ ഞാനും കേറിപ്പറ്റിയെനെ ഗിന്നസില്‍ :)
നല്ല പോസ്റ്റ്
ബ്ലോഗിലൂടെയാണെങ്കിലും ഗിന്നസ് ബൂക്ക് ഒന്നു കാണാന്‍ അവസരം ഉണ്ടാക്കിത്തന്ന നിരക്ഷരന്‍ ജീക്കു അഭിവാദ്യങ്ങള്‍ ..
ഞാനും കത്തെഴുതല്‍ തുടങ്ങാന്‍ പോവാ...റ്റീനേജ് പ്രായത്തില്‍ ആയിരുന്നേല്‍ പ്രണയ ലേഖനം വല്ലതും എഴുതാരുന്നു..ഇതിപ്പോ എന്തു കത്തെഴുതും ?? ആകെ കണ്‍ഫ്യൂഷന്‍ !!
നല്ല പോസ്റ്റ് നിരക്ഷരാ..
ഓടോ: കാന്താരിച്ചേച്ചി ടീനേജ് തന്നെ വേണോന്നില്ല, പ്രണയത്തിനു പ്രായമില്ലാന്നാ..;)
ഹോ, കത്തിനു ഗിന്നസ് റെക്കോഡോ? !!
ഞാന്‍ ഒരു പാടെണ്ണം കത്തിച്ചു കളഞ്ഞു, കഷ്ടം.
ഇനി കമന്റെഴുതി ഗിന്നസ്സില്‍ കയറാമോ എന്നു നോക്കാം.
ഗിന്നസ് ബുക്ക് ഇങ്ങയെങ്കിലും കാണാന്‍ പറ്റീലോ..
നന്ദി..
ഞാനും കത്തുകള്‍ അധികം എഴുതിയിട്ടില്ല നിരനെ :) പ്രതേകിച്ചും പ്രണയ ലേഘനം :)
എനിക്കും ഈ പുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ച് തരാമോ...അല്ലെങ്കില്‍ എവിടുന്നാ ഇത് കിട്ടുന്നതെന്ന് പറഞ്ഞു തന്നാലും മതിയാകും...
ഇങ്ങനെ ഒരു "ഗിന്നസ് ബുക്ക്" ഒത്തു കിട്ടിയതില്‍...ഞാന്‍ കടുകട്ടിയായ ഒരു "അഫിനന്ദനം" രേഖപ്പെടുത്തുന്നു.
ഗിന്നസ്ബുക്ക് കൈക്കല്ലാക്കീ ല്ലെ
ഏറ്റവും കൂടുതല്‍ കമന്റ് ഇടുന്നവര്‍ക്ക് ആ ബുക്കില്‍ സ്ഥാനമുണ്ടോ?
ഗിന്നസ് ബുക്ക്, ഗിന്നസ് ബുക്ക് എന്നുകേട്ടിട്ടേയുള്ളു ഇപ്പോഴാ ഒരു പടമെങ്കിലും കാണുന്നത്.
മനോജേ
ഇയാള് ഗിന്നസ് വാങ്ങി തനിയെ അടിക്കുവാണല്ലേ. നന്നാവൂല്ല..പറഞ്ഞില്ലാന്നു വേണ്ട.
സ്റ്റെല്ല വാങ്ങുമ്പം പറഞ്ഞേക്കണം, പീറ്റര്‍ബറോ വരെ നടന്നാണേലും ഞാന്‍ വരും.
ആളെ പറഞ്ഞു പറ്റിക്കുവാന്‍ ഒരു കണ്ണട വെച്ച ബുക്കും ചുമ്മാ കൊണ്ടു വെച്ചിരിക്കുന്നു.
ചുമ്മാ കത്തെഴുതി പഠിക്കാതെ പുത്യേ ഒരു യാത്രാവിവരണം എഴുതൂ മനുഷ്യാ.
പിന്നെ ഏതോ ഒരു കയ്യ് നോക്കുന്ന കാര്യം പറഞ്ഞല്ലോ..ഏത് കയ്യാ ? :)
പണ്ട് എഴുതിയ പ്രേമലേഖനങ്ങളുടെ കോപ്പികള്‍ എടുത്തുവച്ചിരുന്നെങ്കില്‍ അതുവച്ച് ഒരു കൈ നോക്കാമായിരുന്നില്ലേ മനോജേ?
Guness book half pricil! evidennoppichu??
ithe pole half price lu vangan agrahikkunna oru book aanu BKS iyengar de vaka YOGA...
പൈങ്ങോടന്‍ - മിസ്സായല്ലോ മാഷേ ? :)
കാന്താരിക്കുട്ടീ - ചുമ്മാ ഇരുന്ന് കാന്തന് എഴുത് ദിവസവും ഓരോ പ്രേമലേഖനങ്ങള്‍ :)
പ്രയാസീ -:)
അനില്‍@ബ്ലോഗ് - കമന്റെഴുത്തിന് കടുത്തമത്സരം തന്നെ കാണും :)
ഹരീഷ് തൊടുപുഴ - :)
കാപ്പിലാന്‍ - ഞാനത് വിശ്വസിക്കില്ല :)
ശിവാ - തിരുവനന്തപുരത്ത് ശങ്കേഴ്സ് ബുക്ക്സ് ഉണ്ടോന്ന് നോക്ക്. അവിടെ ഉണ്ടാകുമായിരിക്കും. അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമുഖ ഇംഗ്ലീഷ് പുസ്തക സ്റ്റോറുകളില്‍ നോക്ക്. എങ്ങും കിട്ടിയില്ലെങ്കില്‍ എനിക്കൊരു മെയില്‍ അയക്ക്, ഞാന്‍ വാങ്ങിത്തരാം.പക്ഷെ ഇപ്പോള്‍ വില കൂടിയിരിക്കുന്നു. ശരിയായവില 20 പൌണ്ട്. എനിക്ക് കിട്ടിയത് 10 പൌണ്ടിന്. ഇപ്പോഴത്തെ വില 12.99 പൌണ്ട്.
സ്മിതാ ആദര്‍ശ് - ഞാന്‍ ഗിന്നസ് ബുക്കില്‍ കയറുമ്പോഴും അഭിനന്ദിക്കാന്‍ വരണേ ? :)
പ്രിയാ ഉണ്ണികൃഷ്ണന്‍ - എളുപ്പത്തില്‍ കയറാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കി നടക്കുകയാണല്ലേ ? :)
മണികണ്ഠന്‍ - :)
ഗോപന്‍ - സ്റ്റെല്ല വാങ്ങുമ്പം അറിയിക്കാം. നടന്നൊന്നും വരേണ്ട, ട്രെയിനിന് വന്നാല്‍ മതി :)
വാല്‍മീകി - എത്ര എളുപ്പമാ മാഷ് അത് മനസ്സില്ലാക്കിയത് ? ഭയങ്കര പുത്തി തന്നെ :)
മേരിക്കുട്ടീ - അയ്യങ്കാരുടെ പുസ്തകം അത്ര ഭയങ്കര സംഭവമാണോ ? എങ്കില്‍ അതൊന്ന് തപ്പണമല്ലോ ?
ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ഹോ.. അങ്ങനെ 'ഗിന്നസ് ബുക്ക് 2009' കരസ്ഥമാക്കി :)
ഏറ്റവും കൂടുതല് പ്രേമിക്കുന്ന ആള് എന്നതിനായി ഞാനൊരു ശ്രമം നടത്തികൊണ്ടിരിക്കുകയാണ്
ഞാനവള്‍ക്കയച്ച കത്തുകളൊക്കെ അവള്‍ടെ ഉപ്പയുടെ കയ്യിലുണ്ടാകും ഇപ്പോഴും...
ചോദിച്ചു നോക്കിയാലോ...?!!
പെരുന്നാള്‍ ആശംസകള്‍.....
ഇങ്ങിനേമൊരു ബുക്കോ?
വിടമാട്ടേൻ!
വിവരത്തിൻ നന്ദി നിരക്ഷരാ
അമ്പാടീ,
ഗിന്നസ് ബുക്ക് വാങ്ങിയാല്‍ പോരാ
അതില്‍ കയറിക്കൂടണേ..
നിരക്ഷരാ...
ഒന്നു ശ്രമിച്ചു നോക്കൂ..........
എന്തിലോക്കെയൊ നമ്മള്‍ ഗ്വിന്നസ് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികളാണ്
നിരക്ഷരന്‍ ചേട്ടാ... ഞാന്‍ ഇച്ചിരി വൈകി പോയി....
എനിക്ക് ഗിന്നസ്സ് ബുക്കില്‍ കയറാന്‍ വല്ല വഴിയും പറഞ്ഞു തരോ???? വാര്‍ഡനു കുറേ അപ്പോളജി ലെറ്റര്‍ എഴുതിട്ടുണ്ട്.... അതു മതിയോ പരിഗണിക്കാന്‍?????
ജീവിതം തന്നെ ഒരു ഗിന്നസസ്സല്ലെ അതിന് ശ്രമിക്കരുത് അത് താനേ വന്നുചെരണം.....
Post a Comment