ബീച്ച് കാസില്‍
ഗോവയിലെ ഒരു കടല്‍ക്കരയില്‍ കണ്ടതാണീ കാസില്‍.
പത്തും ആറും വയസ്സുള്ള രണ്ട് സായിപ്പ് കുട്ടികള്‍ 2 ദിവസം എടുത്തു ഇത് ഉണ്ടാക്കിത്തീര്‍ക്കാന്‍. വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു കേട്ടോ ഈ കലാപരിപാടി. ഉണ്ടാക്കലും,പൊളിച്ച് പണിയലുമൊക്കെയായി അവരതില്‍ മുഴുകിയിരിക്കുന്നത് നോക്കി സന്ധ്യാസമയത്ത്‍ ആ കടല്‍ക്കരയിലിരിക്കാന്‍തന്നെ ഒരു രസമായിരുന്നു.
നമ്മളാരും ഒരു ബീച്ചില്‍ പോയി ഇത്രയൊക്കെ സമയം ചിലവഴിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ച് നടക്കാത്തതെന്താണെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്!!
17 comments:
ശരിയാണു... നമ്മള്‍ ജീവിതം എങിനെയൊക്കെയൊ ഓടിത്തീര്‍ക്കാനല്ലേ ശ്രമിക്കുന്നതു... നമ്മുടെ കുട്ടികള്‍ രണ്‍ഡു ദിവസം ഇങനെ കടല്‍ത്തീരത്തു മണലുകൊണ്ഡു കൊട്ടാരം തീര്‍ക്കാന്‍ ശ്രമിച്ചാല്‍ മിക്കവാറും അവരുടെ മാതാപിതാക്കള്‍ അവര്‍ക്കിട്ടു രണ്ഡു കിഴുക്കു കോടുക്കും...
ഈ ഫൊട്ടൊ കണ്‍ഡ്പ്പൊ ബീച്ചില്‍ പോകാന്‍ തോന്നുന്നു... ചെന്നയിലെ മറീനാ ബീച്ചീല്‍ പോയി പട്ടം പറപ്പിച്ചു നടന്ന വൈകുന്നേരങള്‍ ഓര്‍മ്മ വരുന്നു....
അധികം വൈകാതെ ഇനിയും പോകണം അവിടെ.....
നമുക്ക് സമയമില്ലാത്തതാവാം കാരണം. പക്ഷെ അയല്‍വക്കത്തെ സരസ്വതിയുടെ മകള്‍ കടല്‍ക്കരയില്‍പ്പോയി ഇങ്ങിനെയൊരു മണല്‍ക്കൊട്ടാരം നിര്‍മ്മിക്കുകയും അതുകണ്ട് ഏതെങ്കിലും സായിപ്പ് കുറച്ചു ഡോളറൊ മറ്റൊ ഗിഫ്റ്റായി കൊടുത്തുവെന്നിരിക്കട്ടെ, അപ്പോള്‍ മാഷ് ചോദിച്ച ചോദ്യത്തിന് ഉത്തരമാകും, കാരണം പിറ്റേന്നു മുതല്‍ കടല്‍ക്കരയില്‍ നിറയെ കുട്ടികള്‍ മണല്‍ക്കൊട്ടാരം ഉണ്ടാക്കാനുള്ള തത്രപ്പാടുകളുമായി രക്ഷകര്‍ത്താക്കളുടെ പരിഹസിക്കലും ചീത്ത, അടി എന്നിവ മേടിച്ചുകെട്ടുന്നതും കാണാം. അതായിത് എന്തെങ്കിലും നേട്ടമൊ അസൂയകൊണ്ടൊ മാത്രമെ നമ്മള്‍ എന്തെങ്കിലും ചെയ്യൂ.
ബീച്ച് കാസില്‍ പോയിട്ട്,മുറ്റത്തുണ്ടായിരുന്ന കുഴിയാനകളെ വരെ നമ്മുടെ പിള്ളേര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതായി നിരൂ...
ഒരു മൂന്നു കൊല്ലം മുന്പ് വരെ,പിള്ളേര് എന്ട്രന്‍സ് എഴുതാന്‍ പെടാപാട് പെടുകയായിരുന്നു..ഇപ്പൊ,എല്ലാവരും റിയാലിറ്റി ഷോയ്ക്ക് പോകാനുള്ള പ്രാക്ടീസിലാ.
ഓര്‍മ്മകള്‍ അത് അങ്ങനെ മനസ്സിലേയ്ക്ക് വരുന്നു...എന്തൊക്കെയോ ഞാന്‍ ഓര്‍ക്കുന്നു ഈ ചിത്രവും ആ കുറിപ്പും വായിക്കുമ്പോള്‍...നന്ദി...
നന്നായിരിക്കുന്നു ഈ ബീച്ച് കാസില്‍.....
നമ്മളാരും ഒരു ബീച്ചില്‍ പോയി ഇത്രയൊക്കെ സമയം ചിലവഴിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ച് നടക്കാത്തതെന്താണെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്!!
നമുക്കും ബീച്ചിഷ്ടമാണു്. ചിലവഴിക്കാന്‍ സമയവും ഉണ്ട്. ആര്‍മ്മാദവും ഇഷ്ടമാണു്.
പക്ഷേ തലമുറകള്‍ നേടിയെടുത്ത പരുക്കന്‍ ജീവിത യാഥാര്ത്ഥ്യങ്ങള്‍ തുറിച്ചു നോക്കി വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നിര്‍മ്മിക്കുന്ന മണല്‍ തരികളിലെ ചിത്രങ്ങള്‍ മായ്ക്കാന്‍ കഴിയാത്തതു കൊണ്ടാണോ.?
മാറുമായിരിക്കാം. നമ്മളും. തീര്‍ച്ചയായും.:)
തിരക്കിനിടയില്‍ ഇപ്പോള്‍ ബീച്ചില്‍പോവാന്‍ പറ്റാറില്ല. നിരക്ഷരന്‍ മാഷിട്ട പടം കണ്ടപ്പോള്‍ വെറുതെ എന്തോ...ഒരു വേദന
നിരച്ചര പ്രഭു ,
കച്ചവടം അടിച്ചുപൊളിച്ച് ഇപ്പോള്‍ കടാപുറത്ത് കൊട്ടാരവും വാങ്ങിയോ ? മുടുക്കന്‍ .
ഇവിടെ ബീച്ച് ഇല്ലാത്തതുകൊണ്ട് ( ഞാന്‍ താമസിക്കുന്നിടത്ത് )പോകാറില്ല .തടാക കരയില്‍ പോകാറുണ്ട് .നാട്ടില്‍ പോയപ്പോള്‍ പോയിരുന്നു .പണ്ടൊക്കെ ഇഷ്ടം പോലെ കടലില്‍ കുളിക്കാന്‍ ഒക്കെ പോകുമായിരുന്നു .അതെല്ലാം പോയില്ലേ ?
"നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു " അത്രയും പാടി എന്‍റെ ഗമെന്റ്റ് ഇവിടെ നിര്‍ത്തുന്നു.
“മനുഷ്യന്‍ തന്നെ റോബോട്ടായി മാറുന്ന ഈ കാലത്ത് ഇതൊക്കെ ശ്രദ്ധിക്കുവാന്‍ ആര്‍ക്കാണ് നേരം.”മനസ്സിനെ പിറകിലോട്ട് ഓടിച്ചതിന് തോനെ നന്ദി....”
വെള്ളായണി
ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല താങ്കളുടെ പല ഫോട്ടോകളും.
അഭിനന്ദനങ്ങള്‍ ,ആശംസകള്‍.
മണല്‍ കൊട്ടാരം കൊള്ളാം. അതു കടലെടുത്തു പോവില്ലേ?
കൊള്ളാം!
നിലനില്‍ക്കില്ലാന്നറിഞ്ഞിട്ടും ചെയ്യുന്ന ആ പ്രയത്നം അഭിനന്ദനീയം. :-)
കൊള്ളാം!!!!!!
അമ്പാടീ,
നമ്മുടെ ചെറായി ബീച്ചില്‍ ഒരിയ്ക്കല്‍ ഒരു കുട്ടി മണ്ണുകൊണ്ട് ഒരു കൊട്ടാരമുണ്ടാകുന്നത് കാണാനിടയായത് ഓര്‍മ്മ വരുന്നു.പണ്ട്, സ്ലേറ്റില്‍ ടീച്ചറിട്ടുതരുന്ന Very good മായ്ച്ചു കളയേണ്ടി വരുമ്പോഴുണ്ടാവുന്നതു പോലെ, ഇതു മായുമല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിനൊരു വല്ലായ്മ.
ശില്‍പ്പഭംഗിയൊത്ത കാസില്‍ തിര വന്നു കൊണ്ടുപോകുമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു സങ്കടം. രണ്ടു ദിവസത്തെ പ്രയത്നം മായ്ച്ചു കളയാന്‍ രണ്ടു സെക്കന്റ് പോലും വേണ്ട.....
പിന്നെ, മലയാളികള്‍ മക്കളെ മണ്ണില്‍ കളിക്കാന്‍ വിടുമോ? ചൊറി പിടിക്കില്ലേ?
നന്നായിട്ടുണ്ട് മനോജേട്ടാ.
ഞാന്‍ ആദ്യം ചിന്തിച്ചത് ഇത് മണ്ണില്‍ നിര്‍മ്മിച്ച ആ കുട്ടികളെപ്പറ്റിയാണ്. അവര്‍ ഈ ഫൊട്ടോ കണ്ടാല്‍ വളരെയധികം സന്തോഷിക്കും, അവരുടെ കലാസൃഷ്ടി അനശ്വരമാക്കിയതിന്.
Post a Comment