Friday, 29 August 2008

ജെല്ലി ഫിഷ്


കുട്ടിക്കാലത്ത്, ജെല്ലി ഫിഷിന്റെ ചില വകഭേദങ്ങളെ വീടിനരികിലുള്ള തോട്ടിലെല്ലാം കണ്ടിട്ടുണ്ട്. അന്നതിനെ ‘പോള‘ എന്നാണ് വിളിച്ചിരുന്നത്. ജീവനുള്ള ഒരു മത്സ്യമാണതെന്ന് തീരെ അറിയില്ലായിരുന്നു.

മുകളിലെ ചിത്രത്തില്‍ കാണുന്ന ജെല്ലി ഫിഷിനെ കണ്ടത് സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ അണ്ടര്‍‌വാട്ടര്‍ വേള്‍‌ഡിലെ അക്വേറിയത്തിലാണ്. ചിത്രത്തില്‍ കാണുന്ന പിങ്ക് നിറം അതിന്റെ ശരിയായ നിറമല്ല. അക്വേറിയത്തിലെ ലൈറ്റിന്റെ നിറം മാറുന്നതിനനുസരിച്ച് ജെല്ലി ഫിഷിന്റെ നിറവും മാറിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം നോക്കി നിന്നാലും മടുക്കാത്ത ഒരു കാഴ്ച്ചയാണത്.

ജെല്ലി ഫിഷുകളുമായി ബന്ധപ്പെടുത്തി ഒരു പരിസ്ഥിതി ദുരന്തം നടക്കുന്നുണ്ട്. ജെല്ലി ഫിഷാണെന്ന് തെറ്റിദ്ധരിച്ച് വെള്ളത്തില്‍ ഒഴുകി നടക്കുന്ന പ്ലാസിക്ക് കൂടുകളെ തിന്ന് നൂറുകണക്കിന് പക്ഷികളും മറ്റ് മത്സ്യങ്ങളും വര്‍ഷാവര്‍ഷം ചത്തൊടുങ്ങുന്നുണ്ട്. നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൂടുകള്‍ വരുത്തിവെക്കുന്ന വിന നാമുണ്ടോ അറിയുന്നു ?!

23 comments:

Sarija NS 29 August 2008 at 14:08  

പഠിക്കുന്ന കാലത്ത് ബോട്ടില്‍ പോകുമ്പോള്‍ ചില കാലങ്ങളില്‍ കായലില്‍ നിറയെ ഇവയുണ്ടാകും . ചിലതിന് നല്ല വെളുപ്പാണ്. വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്താല്‍ കഞ്ഞിവെള്ളത്തിന്‍റെ പാട പോലെ...

ഫസല്‍ ബിനാലി.. 29 August 2008 at 14:20  

കണ്ടിട്ടുണ്ടിത് ധാരാളം കുട്ടിക്കാലത്ത്. തോടുകളിലാണ്‍ കണ്ടിട്ടുള്ളത്, വെള്ള നിറത്തില്‍. നമ്മുടെ നാട്ടില്‍ ഏറെയുണ്ടായിട്ടും ഇതെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംസാരങ്ങളോ മറ്റോ മുതിര്‍ന്നവരില്‍ നിന്നു പോലും കേള്‍ക്കാനിടയായിട്ടില്ല. ചിത്രത്തിലെ ജെല്ലിഫിഷിന്‍റെ നിറം യാഥാര്‍ത്ഥ്യമല്ലെങ്കിലും വെള്ള നിറത്തിലല്ലാതെ മറ്റേതെങ്കിലും നിറത്തിലിതുണ്ടോ?

പ്രയാസി 29 August 2008 at 15:40  

ഒരു നെഗറ്റീവ് ചിത്രം പോലെ,

നന്നായി..നല്ല ജില്‍ ചിത്രം..;)

smitha adharsh 29 August 2008 at 16:00  

ഞങ്ങളുടെ വീടിനു തൊട്ടടുത്ത തോട്ടില്‍ ഇതിനെ കണ്ടിട്ടുണ്ട്...പക്ഷെ, അന്ന് അതിന്റെ പേരു "ജെല്ലി ഫിഷ്" എന്നാണു എന്നൊന്നും അറിഞ്ഞിരുന്നില്ല...ജീവനുല്ലതാണ് അതെന്നു അറിഞ്ഞത് ഏതോ ഒരു "സുവോളജി" ചേച്ചി പറഞ്ഞിട്ട്...നല്ല ചിത്രം.

അനില്‍@ബ്ലോഗ് // anil 29 August 2008 at 16:50  

നല്ല പടം.
പ്ലാസ്റ്റിക്കിന്റെ ഇത്തരം ഒരു കെണി ഇന്നാണാദ്യമായി കേള്‍ക്കുന്നതു.

ജിജ സുബ്രഹ്മണ്യൻ 29 August 2008 at 16:52  

ജെല്ലി ഫിഷിനെ ഞാന്‍ ആദ്യമായി കാണുകയാണു.നല്ല പടം..നമ്മുടെ നാട്ടിലും ഇതുണ്ടായിരുന്നൂന്ന് വിശ്വസിക്കാന്‍ പറ്റണില്ല.

പാമരന്‍ 29 August 2008 at 21:10  

ഇവിടെ വാന്‍കൂവര്‍ അക്വേറിയത്തിലും ഇതേ കാഴ്ച കണ്ടിരുന്നു. നാട്ടില്‍ ഉണ്ടെന്നത്‌ ഒരു പുതിയ അറിവാണ്‌.

ഈയടുത്ത്‌ എന്‍ജീസീയിലോ മറ്റോ ഒരു പ്രോഗ്രാം കണ്ടിരുന്നു. അതിന്‍റെ ചലനം വെറും റിഫ്ലക്സ്‌ ആക്ഷന്‍ മാത്രമാണെന്നും ഒരു സസ്യത്തിലുള്ളത്ര ജീവാവസ്ഥയേ അതിലുള്ളൂ എന്നൊക്കെ കേട്ടു.

ഫോട്ടോഗ്രാഫര്‍::FG 29 August 2008 at 22:47  

മി, നിര്‍, ഫോട്ടോ നന്നായി, ഈ സാധനത്തിനപാര വിഷമാണെന്ന് കേട്ടിട്ടുണ്ട് , സത്യമാണോ?(ഫൈന്‍ഡിങ് നീമോ) കണ്ടത് കൊണ്ട് പറയുകയല്ല ക്വേട്ടോ:)

ബിന്ദു കെ പി 30 August 2008 at 11:06  

ജെല്ലി ഫിഷിനെ ഞാന്‍ ആകെ കണ്ടിട്ടുള്ളത് സുവോളജി ലാബിലാണ്.

Typist | എഴുത്തുകാരി 30 August 2008 at 15:24  

ഞാനാദ്യമായിട്ടു കാണുകയാ. കണ്ടിട്ടൂ മത്സ്യമാണെന്നു തോന്നുന്നേയില്ല.

Ranjith chemmad / ചെമ്മാടൻ 30 August 2008 at 16:50  

കൊള്ളാലോ മാഷേ...
ദുബായ് അബ്രക്കരികിലിരുന്ന്
ചൈനക്കാര്‍ ഒരു പ്രത്യേക ചൂണ്ട ഉപയോഗിച്ച്
പിടിക്കുന്നത് കാണാം
അതും ഈ വകഭേദത്തില്പ്പെട്ടത് തന്നെയാണെന്ന് തോന്നുന്നു.

siva // ശിവ 31 August 2008 at 04:37  

ഒരു സംശയം ഉണ്ട്....ജെല്ലി ഫിഷാണെന്ന് തെറ്റിദ്ധരിച്ച് വെള്ളത്തില്‍ ഒഴുകി നടക്കുന്ന പ്ലാസിക്ക് കൂടുകളെ തിന്ന് നൂറുകണക്കിന് പക്ഷികളും മറ്റ് മത്സ്യങ്ങളും വര്‍ഷാവര്‍ഷം ചത്തൊടുങ്ങുന്നുണ്ട് എന്ന് പറയുന്നല്ലോ....

അപ്പോള്‍ വെറെതെ ആഹാരത്തിനായി നാം കൊന്നൊടുക്കുന്ന പക്ഷികളുടെയും മത്സ്യങ്ങളുടെയും കണക്ക് എത്രയാ....ഇതൊന്നും പരിസ്ഥിതി ദുരന്തത്തില്‍ വരില്ലായിരിക്കാം അല്ലേ....

siva // ശിവ 31 August 2008 at 04:38  

ഈ ചിത്രം ഇഷ്ടമായി....ഈ വിവരങ്ങളും...

Sharu (Ansha Muneer) 31 August 2008 at 06:12  

ജെല്ലിഫിഷ് കാണാന്‍ ജഗജില്ലി ആണല്ലോ... :)

ഷിജു 31 August 2008 at 17:33  

നാട്ടിന്‍പുറത്തുകാരനാണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഞാന്‍ ആദ്യമായിട്ടാണ് ഇത്തരം മീനിനെ കാണുന്നെ, പിന്നെ ഒരു മീനിന്റെ ചിത്രം കാണിച്ചിട്ട് അവസാനം ആ പരിസ്ഥിതി പ്രശ്നം കൂടി അവതരിപ്പിച്ചത് നന്നായി കേട്ടോ. എത്ര പറഞ്ഞാലും മലയാളികള്‍ ഇതൊന്നും മനസ്സിലാക്കില്ലന്നേ... നമ്മളെപ്പോലെയല്ലേ എല്ലാവരും.

നവരുചിയന്‍ 1 September 2008 at 06:31  

ഞാന്‍ ഒരിക്കല്‍ കടല്‍ തിരത്ത് വെച്ചു കണ്ടിട് ഉണ്ട് .... നല്ല ബ്രൌണ്‍ കളര്‍ .. തൊട്ടു നോക്കി .. പിന്നെ ഒരു മണിക്കൂര്‍ ഇരുന്നു ചൊറിഞ്ഞു .. :(
ഇടക്ക് കായലില്‍ കൂടി വള്ളത്തില്‍ പോകുമ്പോളും കണ്ടിടുണ്ട് ..വെള്ള നിറത്തില്‍ പക്ഷെ വലിപം കുറവാണു ...

ചിത്രം മനോഹരം .. പക്ഷെ രണ്ടു മൂന്ന് പടം വേണ്ടി ഇരുന്നു ..പലനിറത്തില്‍ ഉള്ളത് .... അപ്പൊ ഒരു ലുക്ക് ആയേനെ

K C G 1 September 2008 at 14:27  

ജെല്ലിഫിഷിന് എന്തൊരു ഭംഗി.
യഥാര്‍ത്ഥ നിറം എന്താണ് നീരൂ?

ആ അക്വേറിയത്തിലെ ബാക്കി കാഴ്ചകളും കൂടി പോസ്റ്റൂല്ലേ?

yousufpa 3 September 2008 at 08:51  

ഒരുവര്‍ണ്ണക്കാഴ്ചയും കൂടെ ഒരു ഉത്ബോധനവും..!!
ഇഷ്ടപ്പെട്ടു..ഒത്തിരി.

Lathika subhash 9 September 2008 at 07:37  

അമ്പാടീ,
ഞാനിപ്പോഴാ ഇവിടെ വന്നത്.
ചിത്രവും
അതിലൂടെ ചോദിച്ച ചോദ്യവുമൊക്കെ
കുറിക്കു കൊള്ളുന്നത്.
അഭിനന്ദനങ്ങള്‍!

സ്‌പന്ദനം 11 September 2008 at 20:33  

ഞാനാദ്യായിട്ടാണീ ജെല്ലി ഫിഷിനെ കാണുന്നത്‌.
:)

pts 17 September 2008 at 12:31  

നന്നായിരിക്കുന്നു !

Magician RC Bose 18 September 2008 at 08:28  

കുട്ടിക്കാലത്ത് ഞാന്‍ തലയില്‍ കയറ്റിയ ചിന്തകളിലൊന്ന്, എന്‍റെ ബ്രയിന്‍ വളരെ ചെറിയ ഒന്നാണ്. അതുകൊണ്‍ട് തന്നെ എനിക്ക് ആവിശ്യവില്ലാത്തതൊന്നും ഞാന്‍ തലയില്‍ കയറ്റിയിരുന്നില്ല. ഇപ്പോള്‍ ഈ ബ്ലോഗിലൊക്കെ വരുമ്പോള്‍ വാ.തുറന്നിരിപ്പാ...
ഞാന്‍ ജീവിതത്തിലാദ്യമായി കേള്‍ക്കുകയാണ്.
ജെല്ലീ ഫിഷ്. ഇതെന്തായിത്.
പക്ഷെ ആചിത്രം ഫോട്ടോ തന്നേ?
പരിസ്ഥിതി പ്രശ്നം ശിവാ പറഞ്ഞതു പോലെ..നാം മുടിപ്പിക്കുന്നതിന്‍റെ 1% വര്വോ നല്ല വിവരണം നന്നായിരിക്കുന്നു..ഫോട്ടോ....????

നിരക്ഷരൻ 20 September 2008 at 18:17  

ഫസല്‍ - മിക്കവാറും എല്ലാം വെള്ളനിറത്തിലാണ് അവിടെ കണ്ടത്.

കാന്താരിക്കുട്ടീ - നമ്മുടെ നാട്ടില്‍ ഇപ്പോഴും കാണും ഇത്.

പാമരന്‍ - അതെല്ലാം എനിക്കും പുതിയ അറിവുകളാണ് കേട്ടോ. ആ അറിവുകള്‍ക്ക് നന്ദി.

ഫോട്ടോഗ്രാഫര്‍ - വിഷത്തിന്റെ കാര്യം എനിക്കറിയില്ലാ കേട്ടോ ?

എഴുത്തുകാരീ - ഇപ്പോള്‍ കണ്ടില്ലേ, ഇതാണ് ഞാനെന്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. ചില കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുകയാണ് ഞാനീ ബ്ലോഗിലൂടെ എന്ന് :)


രണ്‍‌ജിത്ത് ചെമ്മാട് - ചൈനാക്കാര്‍ ഇതിനെ പിടിച്ച് കറിവെക്കുമോ ?

ശിവാ - ആഹാരത്തിന് വേണ്ടി പരസ്പരം കൊല്ലുന്നത് പരിസ്ഥിതി പ്രശ്നത്തില്‍ വരില്ല എന്ന് തോന്നുന്നു :)

സ്നേഹിതന്‍ - നാട്ടിന്‍പുറത്തും ഇപ്പോള്‍ ഇതൊന്നും കാണാന്‍ കിട്ടാറില്ലെന്ന് തോന്നുന്നു. ഞാന്‍ കണ്ടിട്ടുള്ളത് 25 വര്‍ഷമെങ്കിലും മുന്‍പാണ്.


നവരുചിയന്‍ - കുറേ ഉണ്ടായിരുന്നു പല നിറത്തിലുള്ള ചിത്രങ്ങള്‍ എന്റെ കയ്യില്‍. ഒരെണ്ണം മാത്രേ ഇടാന്‍ തോന്നിയുള്ളൂ.

ഗീതേച്ചീ - ഇതിന്റെ ശരിക്കുള്ള നിറം വെളുപ്പാണ്. ആ അക്വേറിയത്തിലെ ബാക്കി കാഴ്ച്ചകള്‍ ഒരു യാത്രാവിവരണ പോസ്റ്റാക്കി എഴുതണമെന്നുണ്ട്.

സ്പന്ദനം - ഇപ്പോള്‍ കണ്ടില്ലേ :)


മാജിക്ക് ബോസ് - പടം കണ്ടിട്ട് ഒരു മാജിക്കിന്റെ രസം തോന്നുന്നുണ്ടോ ? :)

സരിജാ, പ്രയാസി, സ്മിതാ ആദര്‍ശ്, അനില്‍@ബ്ലോഗ്, ബിന്ദു കെ.പി, ഷാരു, അത്ക്കന്‍, ലതി, പീ.ടി.എസ്സ്.......

ജെല്ലി ഫിഷിനെ കാണാനെത്തിയ എല്ലാവര്‍ക്കും ഒരുപാട് നന്ദി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP