Sunday, 30 March 2008

കണിക്കൊന്ന

ടക്കേത്തൊടിയിലെ കൊന്നമരത്തില്‍ നിറയെ കണിക്കൊന്ന പിടിച്ചുകിടക്കാറുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പേരിന് നാലോ അഞ്ചോ കുലയില്‍ മാത്രമായി ഒതുങ്ങുന്നു പൂക്കള്‍. കാലാവസ്ഥയിലും, പ്രകൃതിയിലും, മനുഷ്യരാശിയിലും ഉണ്ടായ മാറ്റം തന്നെയാകാം കാരണം , അല്ലേ ?

കൊന്ന പൂത്തുലഞ്ഞു നിന്നിരുന്ന കാലത്ത് ഒരു ക്യാമറ കയ്യിലുണ്ടായിരുന്നില്ല. ക്യാമറ കയ്യില്‍ വന്നപ്പോഴേക്കും കൊന്നപ്പൂക്കള്‍ പേരിനുമാത്രമായി. എന്തായാലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇപ്പോഴും കൊന്ന പൂക്കുന്നുണ്ടെന്നതു തന്നെ സന്തോഷത്തിന് വക തരുന്നു.

തീരെ സമൃദ്ധിയില്ലെങ്കിലും എനിക്കെന്റെ വീട്ടുവളപ്പിലെ കണിക്കൊന്ന ഒന്നൊന്നര കണി തന്നെ. എട്ടുമാസത്തിനുശേഷം രണ്ടാഴ്ച്ചമുന്‍പ് നാട്ടിലൊന്ന് പോയപ്പോള്‍, വടക്കേപ്പറമ്പിലെ ആ പൂക്കളുടെ കുറച്ച് പടങ്ങളെടുക്കാന്‍ സാധിച്ചു. മഞ്ഞനിറം കുറവാണെങ്കിലും,അതിലൊരു കുല പൂക്കളിതാ......

മേടപ്പുലരിയില്‍ പൂത്തുനില്‍ക്കുന്ന
കണിക്കൊന്ന പോലെ മനോഹരവും,
സന്തോഷപ്രദവും,നന്മ നിറഞ്ഞതും,
ഐശ്വര്യം നിറഞ്ഞതുമായ വിഷുദിനാശംസകള്‍,
എല്ലാവര്‍ക്കും മുന്‍‌കൂറായിട്ടുതന്നെ നേരുന്നു.

30 comments:

Achooss. 30 March 2008 at 09:02  

കണി ഒരുക്കാന്‍ കൊന്നപൂക്കള്‍ ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇനി കണി ഒരുക്കീട്ട് തന്നെ കാര്യം.

Sharu.... 30 March 2008 at 09:35  

ഇതെവിടുന്ന് ഒപ്പിച്ചു...നാട്ടില്‍ ന്നിന്നുള്ള കാഴ്ചയാണോ? എന്തായാലും നന്നായി

ആരൊ ഒരാള്‍ 30 March 2008 at 09:37  

അതെ നിരക്ഷരാ ഇപ്പോഴും കൊന്ന പൂക്കാറുണ്ട്. തിരുവനന്തപുരത്തെ ഒരു റോഡിന്റെ ഇരുവശവും കൊന്ന പൂത്തുലഞ്ഞു നില്‍ക്കുവാണല്ലൊ. അതിന്റെ ഫോട്ടൊയെടുത്ത് ഞാന്‍ പോസ്റ്റുകയും ചെയ്താരുന്നു എന്റെ അനന്തപുരി ബ്ലോഗില്‍.. കണ്ടില്ലായിരുന്നൊ?

Sharu.... 30 March 2008 at 09:41  

വഴിപോക്കന്‍ ഇപ്പോ ഇങ്ങനെ ആയോ...എന്തായാലും നന്നായി....

sindu 30 March 2008 at 09:52  

ithraykkum nerathey thenna venamo vishu ashamsakal. atleast oru 10 days kazhinju mathiyaayirunnu.

Regards,
Sindu.

ആരൊ ഒരാള്‍ 30 March 2008 at 10:13  

ഷാരുവെ എന്തു കൊള്ളാമെന്നാ പറഞ്ഞത്...:(

ഗീതാഗീതികള്‍ 30 March 2008 at 10:39  

മഞ്ഞകണിക്കൊന്ന പൂക്കളുടെ ചിത്രം പോസ്റ്റി കണ്ണിനു കണിയൊരുക്കിയതില്‍ സന്തോഷം നീരൂ..

Gopan (ഗോപന്‍) 30 March 2008 at 10:45  

വിഷുവിന്‍റെ ഒരു പിടി ഓര്‍മകള്‍
കൊണ്ടു തന്ന ഈ പോസ്ടിനു നന്ദി.
കൊന്ന പൂക്കളുടെ ചിത്രത്തിനു ഒരു നൊസ്ടാള്‍ജിക് ടച്ച്..
:-)മാഷിനും കുടുംബത്തിനും വിഷു ആശംസകള്‍.
(ബാക്കി നാട്ടില്‍ വന്നിട്ട്)

ആരൊ ഒരാള്‍ 30 March 2008 at 11:20  

ഒരു കാര്യം പറയാന്‍ മറന്നു പോയി.. വിഷു ആശംസകള്‍..:)

കാപ്പിലാന്‍ 30 March 2008 at 14:34  

വിഷു ആശംസകള്‍.വിഷു ഞാന്‍ മറക്കില്ല കാരണം.അന്നായിരുന്നു എന്‍റെ അപ്പച്ചന്റെ ജന്മദിനം ..പുള്ളിക്കാരന് വിസ കിട്ടി പോയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം
നന്നായിരിക്കുന്നു ..വിഷു ആശംസകള്‍

Rare Rose 30 March 2008 at 14:41  

കണ്ണിനു കുളിര്‍മ്മയേകുന്ന മഞ്ഞ കണിക്കൊന്ന...ഇപ്പോ‍ള്‍ തന്നെ ഒരു കണി
കണ്ട സുഖം...പിന്നെ കൊന്നപ്പൂക്കള്‍ക്കു ഒരു സമൃദ്ധിയില്ല ചിത്രത്തില്‍..നന്നായി പൂവിടുവാന്‍ കൊന്നക്കും മടിയായിത്തുടങ്ങിയോ..അപ്പോള്‍ ഐശ്വര്യം
നിറഞ്ഞ ഒരു വിഷു നേരത്തേ ആശംസിക്കുന്നു...
:-)

ശ്രീവല്ലഭന്‍ 30 March 2008 at 14:58  

ഡല്‍ഹിയില്‍ ഞാന്‍ താമസിച്ച സ്ഥലത്തിന് ചുറ്റും പരിചയമുള്ള എന്തോ മരങ്ങള്‍ വളരെ അധികം ഉണ്ടായിരുന്നു. പൂക്കള്‍ ഇല്ലാത്തതിനാല്‍ അത്ര ശ്രദ്ധിച്ചില്ല. രണ്ടായിരത്തി രണ്ടില്‍ വിഷുവിന്റെ തലേന്ന് വളരെ വില കൊടുത്ത് രാമ സ്റ്റോഴ്സില്‍ നിന്നും കുറച്ച് കൊന്നപ്പൂക്കള്‍ വാങ്ങി. വിഷുവിന്റന്നു വൈകിട്ട് നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആ പ്രദേശം മുഴുവന്‍ കൊന്നപ്പൂക്കള്‍!

പടം ഇഷ്ടപ്പെട്ടു :-)

പാമരന്‍ 30 March 2008 at 16:14  

കൊള്ളാം നിരു.. മുറ്റത്തെ കൊന്നക്ക്‌ മണമുണ്ടെന്നു തോന്നുന്നുണ്ടല്ലോ :)

സര്‍ഗ്ഗ 30 March 2008 at 16:17  

ഇതു വായിച്ചപ്പോള്‍ വിഷുവിന്റെ ഓര്‍മ്മ വരണു....നന്നയിട്ടുണ്ടു........:):):):)

മിന്നാമിനുങ്ങുകള്‍ //സജി.!! 30 March 2008 at 16:34  

വിഷു ആശംസകള്‍..:)

നാസ് 30 March 2008 at 16:41  

വിഷു ആശംസകള്‍...ഇപ്പോഴേ കിടക്കട്ടെ... നീരു., കൊന്ന കൊള്ളാം....

വാല്‍മീകി 30 March 2008 at 17:06  

കഴിഞ്ഞകൊല്ലം ഇവിടെ കണി വച്ചത് കൊന്നപ്പൂവിന്റെ പ്രിന്റ് ഔട്ട് എടുത്തായിരുന്നു. ഇക്കൊല്ലം പ്രിന്റ് എടുക്കാനുള്ള പടം കിട്ടി.

സതീശ് മാക്കോത്ത് | sathees makkoth 30 March 2008 at 17:23  

പൂക്കാതിരിക്കാനാവില്ലെനിക്ക് കൊന്നയല്ലേ വിഷുകാലമല്ലേ...

നിരക്ഷരനും കുടുംബത്തിനും ഞങ്ങളുടെ വിഷുവാശംസകള്‍ മുന്‍‌കൂറായി നേരുന്നു.

സതീശന്‍ & ആഷ

സുബൈര്‍കുരുവമ്പലം 30 March 2008 at 17:36  

മേടപ്പുലരിയില്‍ പൂത്തുനില്‍ക്കുന്ന
കണിക്കൊന്ന പോലെ മനോഹരവും,
സന്തോഷപ്രദവും,നന്മ നിറഞ്ഞതും,
ഐശ്വര്യം നിറഞ്ഞതുമായ വിഷുദിനാശംസകള്‍,ഞാനും നേരുന്നു ......

പ്രിയ ഉണ്ണികൃഷ്ണന്‍ 30 March 2008 at 18:23  

നന്നായിരിക്കുന്നു നിരൂ

സുല്‍ |Sul 31 March 2008 at 06:49  

കൊള്ളാം പടം :)
-സുല്‍

sv 31 March 2008 at 08:21  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

pts 31 March 2008 at 11:53  

പൂക്കള്‍ മനോഹരം .പക്ഷെ ഓര്‍ മയില്‍ മറക്കാതെ സൂക്ഷിച്ചുവെക്കാന്‍ ഒരു വിഷുവുമെനിക്കില്ല.വിചിത്രമായി തോന്നുന്നു എന്റെ കൈയില്‍ ഒരു കര്‍ ണികാര ചിത്രം പോലുമില്ല.വീണ്ടും എന്റെ ബ്ളൊഗിലെത്തിയതി ന്നന്ദി.

ജിഹേഷ് 1 April 2008 at 04:12  

നാട്ടിലൊന്നും ഇപ്പോ ഇത് കാണാന് കൂടി കിട്ടുന്നില്ല..

ഹരിശ്രീ 3 April 2008 at 09:00  

മനോജ് ഭായ്,

നല്ല ചിത്രങ്ങള്‍....

കണിക്കൊന്നപ്പൂക്കള്‍ ഗൃഹാതുരമാര്‍ന്ന ഓര്‍മ്മയുണര്‍ത്തുന്ന ഒന്നാണ്.... ആശംസകള്‍...

ഹരിശ്രീ 3 April 2008 at 09:01  

മനോജ് ഭായ്,

നല്ല ചിത്രങ്ങള്‍....

കണിക്കൊന്നപ്പൂക്കള്‍ ഗൃഹാതുരമാര്‍ന്ന ഓര്‍മ്മയുണര്‍ത്തുന്ന ഒന്നാണ്.... ആശംസകള്‍...

Satheesh Haripad 4 April 2008 at 17:40  

മനോജേട്ടാ വല്ലാത്തൊരു പോസ്റ്റായിപ്പോയി...വിഷുവിന് നാട്ടില്‍ പോകാന്‍ ലീവെടുത്തിരിക്കുമ്പോഴാണ് ഇതു വായിക്കുന്നത്....എത്രയും വേഗം അങ്ങെത്തിയാല്‍ മതിയെന്നായി ഇപ്പോള്‍.

നിരക്ഷരന്‍ 8 April 2008 at 21:53  

അച്ചൂസേ - കണികാണാന്‍ എന്നേയും കൂട്ടണേ.

ഷാരൂ - വീട്ടുവളപ്പിലെ കൊന്നയിലെ പൂവാണിത്.

ആരോ ഒരാളേ - ഞാന്‍ കണ്ടില്ലായിരുന്നു ആ പോസ്റ്റ്. കമന്റ് കിട്ടിയ ശേഷം പോയി നോക്കി. അത് കുറെ അധികം കൊന്നയുണ്ടല്ലോ ? കലക്കിയെട്ടോ.

സിന്ധൂ - ഞാന്‍ ഓഫ്‌ഷോറിലേക്ക് പോകുകയായിരുന്നു. അതുകൊണ്ടാണ് വളരെ നേരത്തേ തന്നെ വിഷു ആശംസിച്ചേക്കാമെന്ന് കരുതിയത്.

കാപ്പിലാനേ - അന്തരിച്ച താങ്കളുടെ പിതാവിന് പിറന്നാളാശംസകളും നേരുന്നു.

റെയര്‍ റോസേ - ഈ കൊന്നയ്ക്ക് സമൃദ്ധിയില്ല എന്നത് ഞാനും സമ്മതിച്ചു തരുന്നു. എന്റെ വീട്ടുവളപ്പിലെ കൊന്നയായതുകൊണ്ട് ഞാനിത് വല്യ കാര്യമായിട്ടെടുത്തു എന്നുമാത്രം.

ശ്രീവല്ലഭന്‍ - ആ അനുഭവം കൊള്ളാം.

പാമരാ - പാമരന് കാര്യം പിടികിട്ടി അല്ലേ ?

വാല്‍മീകീ - ഇതിലും നല്ല പടം കിട്ടും, നെറ്റില്‍ തപ്പിയാല്‍. ഇത് അത്ര നല്ല പടമാണെന്ന് എനിക്ക് അഭിപ്രായമില്ല. വീട്ടുവളപ്പിലെ കൊന്നയായതുകൊണ്ട് ഇട്ടതാണെന്ന് മാത്രം.

സതീഷേ - സതീഷിനും ആഷയ്ക്കും മക്കോത്ത് ഫാമിലിയിലെ എല്ലാവര്‍ക്കും വിഷു ആശംസകള്‍. ഹൈദരാബാദില്‍ കൊന്ന ഉണ്ടോ ?

പീ.ട്ടീ.എസ്സ് - ചക്രവാളത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്ന കൂട്ടത്തില്‍ കുറച്ച് പൂക്കളുടെ പടം കൂടെ എടുക്ക് മാഷേ.

ജിഹേഷേ - ജിഹേഷ് പറഞ്ഞത് ശരിയാണ്.

സതീഷ് ഹരിപ്പാട് - നാട്ടില്‍ എത്തിക്കാണുമല്ലോ ? എന്തായാലും വിഷു ശരിക്കും അഘോഷിച്ചേ മടങ്ങാവൂ കേട്ടോ ?

ഗീതേച്ചീ, ഗോപന്‍, സര്‍ഗ്ഗ, സജി, നാസ്, സുബൈര്‍, പ്രിയ, സുല്‍, എസ്.വി, ഹരിശ്രീ, ... കണിക്കൊന്ന കാണാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ വിഷുദിനാശംസകള്‍.

..വീണ.. 15 April 2008 at 20:04  

ഛെ.. പടം കാണാന്‍ വൈകി. രണ്ടു ദിവസം മുന്‍പെങ്കിലും ആയിരുന്നേല്‍ ഒരു പ്രിന്റെടുത്ത് എങ്കിലും വെച്ചേനെ, കണി കാണാനായിട്ട് :(

നിരക്ഷരന്‍ 15 April 2008 at 20:16  

വീണേ...

രണ്ടാഴ്ച്ച മുന്നേ ഞാന്‍ പോസ്റ്റിയിട്ടും കാണാന്‍ വൈകിയെന്നോ ? സാരില്യ. അടുത്ത വിഷുവിന് ഞാന്‍ പോസ്റ്റിന്റെ കൂടെ പേര്‍സണലായി മെയിലും അയക്കാം. വൈകിയാണെങ്കിലും വിഷു ആശംസകള്‍.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP