Monday, 10 March 2008

ഒട്ടകത്തിന്റെ ഛായ



രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ, കോസ്‌ലു ഗ്രാമത്തില്‍വെച്ച് കണ്ട ഒരു ഒട്ടകവും അതിന്റെ പാപ്പാനും.

ഇദ്ദേഹത്തിനെപ്പോലുള്ള ഗ്രാമീണരുടെ വീട്ടിലെല്ലാം ഓരോ ഒട്ടകമെങ്കിലും ഉണ്ടാകും. വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്നതും, നിലം ഉഴുകുന്നതും, വണ്ടി വലിക്കുന്നതും എല്ലാം ഈ വളര്‍ത്തുമൃഗം തന്നെ. അയാള്‍ ആ മൃഗത്തിനോട് കാണിക്കുന്ന സ്നേഹം നമ്മുടെ വീട്ടുമൃഗങ്ങളോട് നാം കാണിക്കാറില്ല എന്നാണ് എനിക്ക് തോന്നിയത്.

പടം എടുക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും, പിന്നീട് മനസ്സില്‍ തോന്നിയ ഒരു കുസൃതിയാണ് തലക്കെട്ടായി എഴുതിയത്. അല്ലാതെ പാപ്പാനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് മനസ്സാ വാചാ,..... ചിന്തിച്ചിട്ടുപോലുമില്ല.

30 comments:

Sharu (Ansha Muneer) 10 March 2008 at 08:37  

"പടം എടുക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും, പിന്നീട് മനസ്സില്‍ തോന്നിയ ഒരു കുസൃതിയാണ് തലക്കെട്ടായി എഴുതിയത്. അല്ലാതെ പാപ്പാനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് മനസ്സാ വാചാ,..... ചിന്തിച്ചിട്ടുപോലുമില്ല" ഉവ്വ്, ഇനി അങ്ങനെ പറഞ്ഞാല്‍ മതി... :)

നജൂസ്‌ 10 March 2008 at 09:24  

ഏറ്റ്‌ പറഞ്ഞത്‌ നന്നായി
:):)

un 10 March 2008 at 09:41  

ഒട്ടകത്തിന്റെ ഛായ ആര്‍ക്കാന്നാ പറഞ്ഞേ, പാപ്പാനോ,പോട്ടം എടുത്ത ആള്‍ക്കോ? നിരക്ഷരാ ഒന്നു തെളിച്ചുപറ ആകെ ഒരു കണ്‍ഫ്യൂഷന്‍! :)

കുറ്റ്യാടിക്കാരന്‍|Suhair 10 March 2008 at 10:12  

ടൈറ്റില്‍ മാത്രം കണ്ടപ്പോള്‍ ഞാന്‍ കരുതി അബുദാബിയില്‍ ലാന്റ് ചെയ്തപ്പോഴേക്കും “ആയുധവും“ തൂക്കി പടം പിടിക്കാന്‍ ഇറങ്ങിയെന്ന്. പിന്നീടല്ലേ മനസിലായത് രാജസ്താനില്‍ നിന്നാ പടം എടുത്തത് എന്ന്..

ഫസല്‍ ബിനാലി.. 10 March 2008 at 10:30  

Ee photokk oru prathyegathayum illengilum, ee snehamokke oru oarmappeduthalenkilumaanu..congrats.

Anonymous 10 March 2008 at 10:48  

നല്ല ഛായ.

ശ്രീ 10 March 2008 at 10:49  

നിരക്ഷരന്‍ ചേട്ടാ...
മനസ്സിലായി. ആ പാവം പാപ്പാനു മലയാളം അറിയില്ല എന്ന തിരിച്ചറിവു കൊണ്ടല്ലേ ആ പാവത്തിനെ ഇങ്ങനെ കളിയാക്കിയത്. എനിയ്ക്കെല്ലാം മനസ്സിലായി. ഞാന്‍ പറഞ്ഞു കൊടുക്കും.
:)

pts 10 March 2008 at 11:59  

എനിക്ക് തോന്നിയത് .ആ മനുഷ്യനും ഒട്ടകവും തമ്മിലുള്ള അടുപ്പംവളരെ നന്നായി ആ ചിത്രത്തില്‍ വന്നിട്ടുണ്ട് എന്നാണ്..പിന്നെ സാര്‍ മുഴുവന്‍ കറക്കമാണല്ലെ!

ശ്രീവല്ലഭന്‍. 10 March 2008 at 12:12  

ഒട്ടകത്തിന്റ്റെ പാലൊഴിച്ച 'ചായ' ആയിരിക്കും അല്ലെ? സ്പെല്ലിംഗ് mistake!
ജയ്പൂരിലെ ഒരു വില്ലേജില്‍ ഇതുപോലെ ഒരാളുടെ വിട്ടില്‍ ഒരാഴ്ച്ച കഴിഞ്ഞത് ഓര്‍മ വരുന്നു!

ഹരിത് 10 March 2008 at 12:42  

ഒട്ടകത്തിന്‍റെ ഛായയില്‍ എന്നായാലും തരക്കേടില്ല. പിന്നെ തലക്കെട്ടിനൊക്കെ ഇങ്ങനെ മുന്‍ കൂര്‍ ജാമ്യമെടുക്കരുതു. ബൂലോകത്തെ ബുദ്ധിജീവികള്‍ അവരവരുടെ സൌകര്യത്തിനു അതങ്ങു ഇന്‍റെര്‍പ്രെട്ട് ചൈതോളും കേട്ടോ. നമ്മള്‍ ചൂമ്മാ താടിയും മുടിയും ഒക്കെ തടവി എല്ലാമറിയുന്ന ഒരു പുഞ്ചിരിയുമായി ഡാവില്‍ ക്രാവി ക്രാവി അങ്ങു നിന്നു കൊടുത്താല്‍ മതി എന്‍റെ നിരാ...

കാപ്പിലാന്‍ 10 March 2008 at 13:00  

ചായയും കൊള്ളാം ,കാപ്പിയും കൊള്ളാം .

നാടകത്തില്‍ ഒട്ടകത്തിനു റോള്‍ കൊടുക്കണം എന്നും പറഞ്ഞു പോയതാ ..പാമരനും ,നിരനും എന്നിട്ടിപ്പോ എന്‍റെ ഫോട്ടോ ഇട്ടെട്ടു ഞാന്‍ രാജസ്താനിയാനെന്നു ..നടക്കട്ടെ ..ഇനി ഒട്ടകത്തെ കെട്ടിക്കോ ..എന്ന് പാടി അവിടിരുന്നോ ..:):)

മിന്നാമിനുങ്ങുകള്‍ //സജി.!! 10 March 2008 at 13:26  

ഏറ്റു പറഞ്ഞത് നന്നായി ഇല്ലെങ്കില്‍ അവരെങ്ങാനും ഇതു കണ്ടോണ്ട് വന്നിരുന്നെങ്കില്‍ പിടിച്ച് ചൂളയ്ക്ക് വെച്ചേനെ.
ഹിഹി... യ്യൊ ഞാന്‍ ഓടീയേയ്

ഹരിശ്രീ 10 March 2008 at 14:07  

കൊള്ളാം മാഷേ...

vadavosky 10 March 2008 at 14:48  

അയ്യോ. അതു കാപ്പിലാനാണോ

വേണു venu 10 March 2008 at 15:28  

നിരക്ഷരാ,
ഒട്ടകമെന്താ കണ്ണടച്ചിരിക്കുന്നതു്. കടുപ്പമുള്ള ഛായയാണോ കുടിച്ചതു്.:)

യാരിദ്‌|~|Yarid 10 March 2008 at 15:29  

ഒട്ടകത്തിനൊരു നിരക്ഷരഛായയുണ്ടല്ലൊ? സെല്‍ഫ് പോറ്‌ട്രയിറ്റാണൊ നിരക്ഷരകുക്ഷി..;)

Sherlock 10 March 2008 at 16:49  

ശരിയാ..വലതുവശത്ത് നില്‍ക്കുന്ന ആള്‍ക്ക് ഒട്ടകത്തിന്റെ ഒരു ഛായയുണ്ട് :)

Gopan | ഗോപന്‍ 10 March 2008 at 16:56  

പാമുവിനേം കാളയെയും പറ്റി നാടകമെഴുതി
ഇതു കണ്ടപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല.
എന്തൊരു സ്നേഹം...എന്തൊരു സ്നേഹം..
കണ്ണ് പോത്തിയിരിക്കുന്നത് നാണം കൊണ്ടാ ?

പ്രിയ ഉണ്ണികൃഷ്ണന്‍ 10 March 2008 at 17:08  

കുംബസാരിക്കണ്ട... ഒക്കെ മനസ്സിലായി

ദിലീപ് വിശ്വനാഥ് 10 March 2008 at 20:03  

നിരൂ‍... ആരുടെ ഛായ എന്നാ പറഞ്ഞേ???

Sapna Anu B.George 11 March 2008 at 04:15  

ഈ ക്യമറക്കണ്ണുകള്‍ എന്തെ കുറച്ചുകൂടി ലോകരെ കാണിക്കുന്നില്ല,http://www.flickr.com/about/ഫ്ലിക്കര്‍ പൊലെയുള്ള സ്ഥലങ്ങളില്‍....വാക്കുകള്‍ കൊണ്ടു കതിതയെഴുതും പോലെയാണ്‍്, ചിത്രങ്ങളും, വളരെ നന്നായിരിക്കുന്നു.

പാമരന്‍ 11 March 2008 at 04:36  

നീരൂ.. ലേറ്റായിപ്പോയി.. നല്ല കിണ്ണംകാച്ചി ചിത്രം..!

sindu 11 March 2008 at 08:06  

yes sure, he resembles the camel very much in appearance,enikku thonnunnathu for many years ottakathinte koode kazhinjathukondaayirikkum.appol ithu vechu nokkiyaal kure kaalam miss worldinte koode jeevichaal i think i will also resemble her,is it so.

നവരുചിയന്‍ 12 March 2008 at 10:12  

ഇതില്‍ ഏതാ ഒട്ടകം ???

നവരുചിയന്‍ 12 March 2008 at 10:12  

ഇതില്‍ ഏതാ ഒട്ടകം ???

Sentimental idiot 12 March 2008 at 13:09  

ദാ ഞാന്‍ ഒരു കൂരയും കെട്ടി കുറെ നാളായി അന്ടകടാഹത്തിലെ എല്ലാ blog പ്രമാനിമാരെയും കാത്തിരുപ്പാണ് ...................പക്ഷെ ആരുമില്ലേ ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍.............
അറിയാവുന്ന ഭാഷയില്‍ ആക്യയും ആക്യദവും ഇല്ലാതെ ഞാനും എന്റെക്കൊയോ എഴുതിയിട്ടുണ്ട്.........ഒന്ന് വിസിറ്റ് ചെയ്തൂടെ ................
അമ്പലപ്പുഴയില്‍ നിന്നും തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍.........

ഗീത 17 March 2008 at 18:53  

ആ ഒട്ടകം എത്ര സ്നേഹത്തോടെ പാപ്പാന്റെ മുഖത്തുരുമ്മി നില്‍ക്കുന്നു.
വീട്ടിലെ പൂച്ചയെപ്പോലെ......

പലകാര്യങ്ങളിലും ഇന്‍ഡ്യ മുന്നിലാണ്....
ലോകത്തില്‍ മൃഗങ്ങളോട് ഏറ്റവും കൂടൂതല്‍ ക്രൂരത കാട്ടുന്നവര്‍ ഇന്‍ഡ്യക്കാരാണ്. ഇന്‍ഡ്യയില്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളീയരും....

Sentimental idiot 21 March 2008 at 06:47  

chilar parayunnu comments kurayunnathu word format aayathu kondaanu ennu engane athu change cheyyam.........
pinne blog nannayi vayikkuvanum ezhuthuvanum ethu font aanu install cheyyendathu
thankyou

മരമാക്രി 30 March 2008 at 02:03  

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

നിരക്ഷരൻ 30 March 2008 at 20:09  

ഷാരൂ, നജ്ജൂസ്, കാവലാന്‍, പാമരന്‍ നന്ദി.

പേരക്കേ - തെളിച്ചൊന്നും പറയാന്‍ പറ്റത്തില്ല :)
കുറ്റ്യാടിക്കാരാ - നമ്മുടെ നാട്ടിലെ ഒട്ടകത്തിന്റെ പടം എടുത്ത് തീര്‍ത്തിട്ട് പുറം രാജ്യത്തെ ഒട്ടകത്തിന്റെ പടം എടുക്കുന്നതായിരിക്കും.

ഫസല്‍ - ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയും ഇല്ലെന്ന് എനിക്കും അറിയാമായിരുന്നു. ചുമ്മാ ഒരു നമ്പര്‍ ഇറക്കി നോക്കിയതല്ലേ :)

ശ്രീ - ചതിക്കല്ലേ പൊന്നനിയാ.

പീട്ടീഎസ്സ് - ജീവിതം തന്നെ ഒരു കറക്കമല്ലേ മാഷേ.

ശ്രീവല്ലഭന്‍‌ജീ - ഒരാഴ്ച്ച വില്ലേജിലെ വീട്ടിലെ ജീവിതം ഒരനുഭമായിരുന്നിരിക്കണമല്ലോ ? അതൊരു പോസ്റ്റാക്കിക്കൂടേ ?

ഹരിത് - ഏറ്റു. ഇനി മുതല്‍ താടിയും മുടിയും തടകല്‍ മാത്രമേ ഞാന്‍ ചെയ്യൂ :)

കാപ്പിലാനേ - ഈ ഒട്ടകത്തിനെ നമുക്ക് നാടകത്തിലേക്കെടുത്താലോ ?

സജീ - അവര്‍ക്ക് മലയാളം അറിയാത്തത് എന്റെ ഭാഗ്യം. ചൂളയില്‍ കിടക്കാതെ രക്ഷപ്പെട്ടു :)

വഡവോസ്കീ - അത് കാപ്പിലാന്‍ തന്നെ.

വേണുജീ - ഒട്ടകത്തിന് സ്വപ്നം കാണാനുള്ള സ്വാതന്ത്രം പോലുമില്ലേ ?

വഴിപോക്കാ - വേണ്ടാതീനം പറയരുത് കേട്ടോ :)

ജിഹേഷേ - ഞാന്‍ പറഞ്ഞ് കുടുങ്ങീന്നാ തോന്നുന്നത് :)

ഗോപന്‍ - നാണം കൊണ്ടൊന്നുമല്ല. ഒട്ടകം സൈറ്റടിക്കുന്നതാ :)

പ്രിയേ - ഒക്കെ മനസ്സിലായല്ലേ ? മുതുക്കി. സോറി... മുടുക്കി

വാല്‍മീകി - ഞാനൊന്നും പറഞ്ഞില്ലേ :)

സ്വപ്നാ - ഫ്ലിക്കറിലിടാനും വേണ്ടുന്ന പടങ്ങള്‍ ഞാനെടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും ഈ നിര്‍ദ്ദേശത്തിന് നന്ദി.

സിന്ധൂ - ആ തിയറി എനിക്കിഷ്ടപ്പെട്ടു. ഇനിയതൊന്ന് പ്രാക്‍ടിക്കലാക്കി നോക്കിക്കൂടേ ? :)

നവരുചിയാ - ഇതിനകത്ത് ഒട്ടകമേ ഇല്ല :)

ഗീതേച്ചീ - ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. നന്ദി.

ഷാഡോസേ - താങ്കളുടെ ചോദ്യത്തിന് ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്ന് എനിക്കറിയുന്ന പോലെ മറുപടി തരാം. പോരേ ? :)

മരമാക്രീ - താങ്കള്‍ എഴുത്ത് നിറുത്തുകയൊന്നും വേണ്ട. പടങ്ങള്‍ ഇടുന്നതിന്റെ കൂടെ എഴുത്തും തുടര്‍ന്നോളൂ. ഇതുവരെ പറ്റിയ തെറ്റുകള്‍ തിരുത്തിയാല്‍ മാത്രം മതി.

ഒട്ടകത്തിന്റെ ഛായ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP