Monday, 25 February 2008

ഉത്സവക്കാഴ്‌‌ച്ചനാട്ടില്‍ ഉത്സവ സീസണായെന്ന് ഏതോ ബ്ലോഗിലിന്ന് വായിച്ചു.
പ്രവാസിക്കെന്ത് ഉത്സവം, എന്ത് പെരുന്നാള്‍?
നാട്ടില്‍ നിന്ന് വിട്ടതിനുശേഷമുള്ള ബാലന്‍സ് ഷീറ്റില്‍, ഒരുപാടൊരുപാട് നഷ്ടക്കണക്കുകള്‍. മനസ്സിന്റെ താളുകളിലും, ക്യാമറയിലും പണ്ടെപ്പോഴൊക്കെയോ പകര്‍ത്തിയ ഇത്തരം ചില സുന്ദരദൃശ്യങ്ങള്‍ മാത്രമാണ് ലാഭത്തിന്റെ കോളത്തില്‍ അവശേഷിക്കുന്നത്.

ചെറായി ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയിലെ പകല്‍പ്പൂരത്തില്‍ നിന്നൊരു ദൃശ്യം.

25 comments:

പാമരന്‍ 24 February 2008 at 22:55  

സുന്ദരന്‍ പടം.. ഇതിനായിരുന്നല്ലേ ഇടക്ക്‌ ഷാപ്പീന്ന്‌ മുങ്ങീത്‌..

കാപ്പിലാന്‍ 24 February 2008 at 23:17  

എല്ലാവരും കൂടി എന്നെ കുടിപ്പിച്ചു കിടത്തി...സങ്കടം ഉണ്ട് മാഷേ...സങ്കടം ..മൂന്നു ദിവസം ആയി ഞാന്‍ ഈ ഷാപ്പില്‍ കുടിച്ചു കിടക്കുന്നു...നിങ്ങള് മനിശനാ ...പാമരന്‍ പോസ്ടി.നിരക്ഷരന്‍ പോസ്ടി..ഞാന്‍ മാത്രം ശുന്യം ....ഇനി അവിടുന്ന് തുടങ്ങണം..
ഞാന്‍ ഇന്ന് ഈ വിഷയം നമ്മുടെ ഷാപ്പില്‍ പറയാന്‍ ഇരുന്നതാണ്..നാട്ടിലെ ഉള്സവതെപ്പറ്റി ..പക്ഷെ..എല്ലാം പോയില്ലേ..ഞങ്ങളോട് പറയാതെ മുങ്ങി വന്ന് ഇവിടൊരു ഉത്സവ കാഴ്ച ...

അടിപൊളി...തേങ്ങാ വേണോ ആനേ...? ടോട്ടല്‍ എത്ര ആന ഇവിടെ ഉണ്ട്...എല്ലാം രണ്ടായിട്ടു കാണുന്നു ...

ഞാന്‍ ആനക്ക് കൊടുക്കാന്‍ പഴക്കൊലയും കൊണ്ട് ഇപ്പൊ വരാം ....ഒ.ക്കെ ..

വാല്‍മീകി 24 February 2008 at 23:48  

കൊള്ളാം മാഷേ, നല്ല പടം. മാഷ് പറഞ്ഞതുപോലെ ഉത്സവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആകെ ഒന്നു കുളിരുകോരും. അല്ലാതെ പ്രവാസിക്കെന്ത് ഉത്സവം?

Gopan (ഗോപന്‍) 25 February 2008 at 00:03  

പടം കേമം,
അതിലും കേമം കാപ്പിലാന്‍റെ comment.
ന്നാലും സഹകുടിയന്‍ മാരോടിത് വേണ്ടായിരുന്നു..

കാപ്പിലാന്‍ 25 February 2008 at 00:13  

ആനക്ക് പഴം കൊണ്ടുവന്നതാ. :)

ഇനി എന്തെങ്കിലും ആനക്ക് വേണമെങ്കില്‍ പറയണം ..കുറെ കരിമ്പായാലോ

ഇവിടെ തളി ആനേ പനിനീര് ..ഇവിടെ തളി ആനേ പനിനീര്

:):)

പ്രിയ ഉണ്ണികൃഷ്ണന്‍ 25 February 2008 at 01:17  

ശ്ശോ, ആനേ കാണുമ്പോ ഓര്‍മ്മകളങ്ങ് ഉത്സവപ്പറമ്പിലേയ്ക്ക് നീങ്ങുവാ.

ഇങ്ങനെ കൊതിപ്പിച്ചാ തലേല്‍ കാക്ക കൊത്തും.

കാപ്പിലാന്‍ 25 February 2008 at 02:41  

മാഷേ .... ആനക്ക് കൊടുക്കാന്‍ കരിമ്പ്‌ കിട്ടുന്നില്ലാ.ആ ഷാപ്പിന്റെ കിഴക്കേ വശത്ത് കുറെ ഉണ്ട് പക്ഷെ ..അവിടെ മൊത്തം കള്ളുകുടിക്കാര..മൊത്തം പാമ്പായി നടക്കുന്നു ...ഞാന്‍ ഉറങ്ങണ്ണ്‍ പോകുകായ..നാളെ കാണാം :):)

ശ്രീ 25 February 2008 at 02:59  

ഹ ഹ , കൊള്ളാം.

ഒരു കുല പഴം എന്റെ വക.
:)

ആഗ്നേയ 25 February 2008 at 03:10  

നിഷ്ക്കൂ..കൊതിപ്പിച്ചു..
പക്ഷേ ഇപ്പോളെന്തോ ഉത്സവം എന്നു കേട്ടാല്‍ പിള്ളേരെ പിടുത്തക്കാരെ ഓര്‍മ വരുന്നു.

ശ്രീനാഥ്‌ | അഹം 25 February 2008 at 04:15  

ഇത്തവണയും എന്റെ നാട്ടിലെ ഉത്സവത്തിനു ഞാന്‍ പോയി... ഓരോ തവണ പോകുമ്പൊഴും ആ സുഖം ഇങ്ങനെ കൂടി കൂടി വരുന്നു....

Sharu.... 25 February 2008 at 05:38  

നല്ല പടം...

(ചെണ്ടപ്പുറത്ത് കോലിടുന്നിടത്തൊക്കെ പൊക്കോണം കെട്ടോ :))

നിഷ്ക്കളങ്കന്‍ 25 February 2008 at 05:49  

മ‌നോജേ,
ന‌ല്ല ഫോ‌ട്ടോ
ആഗ്നേയക്ക് ആള് മാറിപ്പോയോ എന്നൊരു സംശയം :) ("നിഷ്ക്കൂ..കൊതിപ്പിച്ചു..")

RaFeeQ 25 February 2008 at 06:56  

;)

പേര്.. പേരക്ക...! 25 February 2008 at 07:03  

ഇന്നലെ പെരുങ്കളിയാട്ടത്തിനു പോയി.തെയ്യം കാണാന്‍.പോലീസുകാര്‍ അമ്പലത്തിനകത്തു കേറ്റാഞ്ഞതിനാല്‍ ക്ലോസ്ട് സര്‍ക്യൂട്ട് ടി.വി.യില്‍ കാണേണ്ടി വന്നു. ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ ഫോട്ടോയെടുപ്പിന്റെയും വീഡിയോയുടെയും കോപ്പിറൈറ്റ് ഒരാള്‍ക്ക് മൊത്തമായി കൊടുത്തവന്റെ ആള്‍ക്കാര്‍ ഓടിച്ചു, സീ.ഡി വാങ്ങി കണ്ടാ മതീന്ന്. ക്രിക്കറ്റു കളിക്കു പോലും സ്റ്റേഡിയത്തിലിരുന്ന് ഫോട്ടോയെടുക്കാം, നമ്മുടെ ഉത്സവത്തിനതു പറ്റില്ല പോലും. കലി കാലം!
നിരക്ഷരാ, ഉത്സവമൊക്കെ ഇപ്പോ യുട്യൂബില്‍ കാണുന്നതാ ഭേദം!!

മിന്നാമിനുങ്ങുകള്‍ //സജി.!! 25 February 2008 at 08:29  

ഗജവീരന്മാര്‍ അണിനിരക്കുകയാണല്ലൊ
ഉത്സവപറമ്പില്‍ ഉടായിപ്പ് കാണിച്ച് തെണ്ടിതിരിഞ്ഞ് നടന്നത് ഓര്‍മവരുന്നു
ശ്ശേഡാ എവിടെ തിരിഞ്ഞാലും ഓര്‍മകളാണല്ലൊ
ഞാന്‍ എന്നെകൊണ്ട്തന്നെ തോറ്റൂ.
ഒരു കുലപ്പഴം എന്റെ വക ഇരിയ്ക്കട്ടല്ലെ

കുറ്റ്യാടിക്കാരന്‍ 25 February 2008 at 11:44  

ഗുഡ്ഡ്‌.... ഗുഡ്ഡോ............. വെരി ഗുഡ്ഡ്‌........

ചന്തു 25 February 2008 at 13:13  

ഗംഭീരം

ഫോട്ടോഷൂട്ടര്‍ 25 February 2008 at 13:34  

ഇതു കലക്കീന്നു പറഞ്ഞാ പോര... കലകലക്കന്‍ പടം! എത്ര നാളായി, ഇതുപോലൊന്ന് കണ്ടിട്ട്! Thanks a bottle! :)

ഉപാസന | Upasana 25 February 2008 at 17:41  

:-)

നവരുചിയന്‍ 26 February 2008 at 13:11  

എല്ലാരും പഴകൊല കൊടുത്ത കാരണം എന്റെ വക എല്ലാ ആന veeranmarkum ഓരോ ശര്‍കര ഉണ്ടകള്‍ .... ഈ ഫോട്ടോ എടുതവനു ശര്‍കര പായസം

pts 26 February 2008 at 13:29  

good composition.

നിരക്ഷരന്‍ 26 February 2008 at 13:41  

വാല്‍മീകി, ഗോപന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീ, ശ്രീനാഥ്, ഷാരൂ, റഫീക്ക്, സജീ, കുറ്റ്‌യാടിക്കാരാ, ചന്തു, ഫോട്ടോഷൂട്ടര്‍, ഉപാസന, പി.ടി.എസ്, ...എല്ലാവര്‍ക്കും നന്ദീട്ടോ.

പാമരന്‍ - ഫിറ്റായിക്കഴിയുമ്പോള്‍ ഇടയ്ക്ക് പൂരപ്പറമ്പിലുമൊക്കെ ഒന്ന് പോകേണ്ടേ ?

കാപ്പിലാന്‍ - പഴക്കൊലയ്ക്കും, തേങ്ങയ്ക്കും, കരിമ്പിനുമൊക്കെ നന്ദി. ആന പനിനീര് തെളിച്ചിട്ടുണ്ട്. വേഗം വന്നാല്‍ കുപ്പീലാക്കി കൊണ്ടുപോകാം :)

ആഗ്നേയാ - നിരക്ഷരനായ എന്നെ നിഷ്ക്കൂ എന്ന് വിളിച്ച് നിഷ്ക്കളങ്കന്റെ പേരിനെ അപമാനിച്ചതിന് കേസ് കൊടുക്കാന്‍ ബൂലോക വക്കീലിനെ അന്വേഷിച്ച് നിഷ്ക്കളങ്കന്‍ പോയിട്ടുണ്ട്. വേഗം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിക്കോ :) :)

നിഷ്ക്കളങ്കാ‍ - നിങ്ങളെ ആഗ്നേയ ഇനിയെന്നാണാവോ നിരക്ഷരാ എന്ന് വിളിക്കുക ആവോ ? :)

പേര് പേരക്ക - തെയ്യങ്ങള്‍ കാണുന്നതിനും,പടമെടുക്കുന്നതിനും വരെ നിബന്ധനകള്‍ ആയിത്തുടങ്ങി അല്ലേ ? കലികാലം!!

നവരുചിയാ - ആനകള്‍ ശര്‍ക്കര സ്വീകരിച്ചു. ശര്‍ക്കര പായസം ഞാനും സ്വീകരിച്ചു. ഇത് ഞാനെടുത്ത പടം തന്നെ മാഷേ.റെസല്യൂഷന്‍ - 2008 ഒഴിച്ചാല്‍, ഞാനെടുക്കാത്ത പടം ഒന്നും ഈ ബ്ലോഗിലില്ല, റെസല്യൂഷന്‍ - 2008 ഞാനെടുത്തതല്ലെന്ന് അവിടെപ്പറഞ്ഞിട്ടുമുണ്ട്.

അപ്പോ പായസം ഞാന്‍ അടിച്ചോട്ടേ ?

ഉത്സവക്കാഴ്ച്ച കാണാനും, ആനകള്‍ക്ക് പഴവും, ശര്‍ക്കരയും, കരിമ്പുമൊക്കെ കൊടുക്കാനും‍‍ വന്ന എല്ലാവര്‍ക്കും നന്ദി.

ആഗ്നേയ 28 February 2008 at 08:55  

നിരക്ഷൂ,നിഷ്കൂ എന്നോടു ക്ഷമിക്കൂ.
ഞാന്‍ നൂറ് ഇമ്പോസിഷന്‍ എഴുതാംട്ടാ.
ഈ ഒരേപോലത്തെ പേരിട്ടിട്ടല്ലേ?
(നമ്മുടെ ദുബായ് അപ്പൂനെ ഞാന്‍ പരിചയപ്പെട്ട് ആദ്യം ചാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കപ്പൂന്റെ ബ്ലോഗ്ഗില്‍ ഏറ്റവും ഇഷ്ടം ആ‍ പക്ഷി ബ്ലോഗ് ആണെന്ന്.അപ്പോളാ അറിഞ്ഞേ ആ അപ്പു കൊച്ചി അപ്പുവാണെന്ന്..ഞാന്‍ ചമ്മിപ്പോയി)
എന്തു കൊണ്ടാ ഇതൊക്കെ സംഭവിക്കുന്നേന്ന് എന്റെ യാത്രാപുരാണം വായിച്ചപ്പോ നിരക്ഷൂനു മനസ്സിലായില്ലേ?നിഷ്ക്കൂം വായിക്ക്.(എന്നിട്ട് വക്കീലിനെ വിളിക്കാതെ വട്ട് ഡോക്ടറെതപ്പി പോകരുത്)

മന്ദാരം 28 February 2008 at 11:36  

നാട്ടിലെ പൂരപ്പറമ്പ് വരെ ഒന്ന് പോയി വന്നതിന്റെ ഒരു സുഖം :)

BLOGKUT 28 February 2008 at 20:41  

Read Malayalam blogs from your cell phones. Click for more details for mobile blogging.
Also check for web browsing

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP