പ്രണയദിനപ്പൂക്കളിതാ...
പ്രണയദിനപ്പൂക്കള്‍ കിട്ടാത്തവര്‍ക്ക് വേണ്ടി,
പൂക്കോട് ലെയ്‌ക്കില്‍ നിന്നും, കരയില്‍ നിന്നും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറിച്ചെടുത്ത ഒരു പറ്റം പൂക്കളിതാ.
വാടാതെ, ഉണങ്ങാതെ കാത്തുസൂക്ഷിക്കുകയായിരുന്നു ഇതുവരെ.
ഈ ദിവസമല്ലെങ്കില്‍ മറ്റൊരുദിവസം
എന്റെ കൂട്ടുകാര്‍ക്ക് നല്‍കാന്‍.
വാരിയെടുത്തോളൂ, പകുത്തെടുത്തോളൂ,
പ്രാണപ്രിയനും, പ്രേയസിക്കും കൊടുത്തോളൂ.
31 comments:
ഠേ!
താമര എനിക്ക്....
അല്ല ചിലര്‍ക്കുള്ള ചെമ്പരത്തി എവിടേ?
അവസാനത്തേത് യമണ്ടന്‍!.
ആരുമില്ല കൊടുക്കാന്‍ !
എല്ലാം ഞാന്‍ എടുത്തു.....:)
“ നീ വരുവോളം വാടാതിരിക്കുവാന്‍ ഞാനത്തെടുത്തു വെച്ചു , എന്‍ ഹ്യത്തിലെടുത്തു വെച്ചു..................
ഹായ്, നല്ല പൂക്കള്‍.
:)
ഓ കെ. പൂവ് കിട്ടി. ഇനി ഇത് കൊടുക്കാന്‍ ഒരാളെക്കൂടി കണ്ടുപിടിച്ചു തരാമോ?
അവസാനത്തെ പൂവ് ഞാന്‍ സേവ് ചെയ്തൂട്ടോ..എന്തൊരു ഭംഗിയാ...തല്‍ക്കാലം ആര്‍ക്കും അയക്കുന്നില്ല...എന്റേല് ഇരിക്കട്ടെ...ഇത്തിരി സ്വാര്‍ഥത ...
പൂക്കളൊക്കെ കൊള്ളാം.പക്ഷെ നറുമണമുള്ള പൂക്കള്‍ എവിടെ?ആംബലുണ്ട് അല്ലെ.സ്നേഹിത തലശ്ശേരി വിട്ട് എവിടേയും അധികം എവിടേയൂം പോയിട്ടില്ല.അതു കൊണ്ട് മാത്രമാണ്
തല്ശ്ശേരി മാത്രം ഫൊട്ടോകളില്‍ .നന്ദി വീണ്ടും ബ്ളൊഗിലെത്തിയതിന്.
നിരക്ഷരോ! അതെല്ലാം ഇന്നു നാട്ടില്‍ പോകുന്ന എനിക്ക് തന്നോളൂ. ഓര്‍ണമെന്റ്സിനൊക്കെ ഇപ്പോ എന്താ വില! പ്രിയതമക്ക് കൊടുക്കാന്‍ ഇതിനേക്കാല്‍ നല്ലത് വേറൊന്നില്ല..
ഒരു മന്ദാരപ്പൂവ് കിട്ടിയിരുന്നെങ്കില്‍ ...... ആവശ്യമുണ്ടായിരുന്നു..
സുബിരാജ്.
മനോഹരം.
തലശ്ശേരിക്ക് തീവണ്ടിക്ക് പോകുമ്പോള്‍ കാണുന്ന വഴിയിലാണോ ഇത് ?
exactlyമംഗലാപുരം ഭാഗ്ത്തേക്ക് തലശ്ശേരി വിട്ടു കഴിഞ ഉടനെ ഒരു പുഴയുണ്ട്.കൊടുവള്ളിപ്പുഴ.അവിടെ എത്തിയാല്‍ പടിഞാറു ഭാഗത്ത് മറ്റൊരു പാലം.അവിടുന്ന് നോക്കിയാല്‍ ഈ ചിത്രത്തില്‍ കാണുന്നത് പോലെ കാണാം.
നല്ല പൂക്കള്‍..
റോസെവിടെ ..!?
ഞാന്‍ പിണങ്ങി..:(
ഒരു പുഷ്പം മാത്രം നീ ബ്ലോഗിലേക്കിട്ടില്ല,അതുമത്രമെന്തേ നീ ഒളിച്ചു വച്ചു????
ഡാര്‍ലിങ്ങ്, ഡാര്‍ലിങ്ങ്, നീയൊരു ഡാലിയാ...എന്നാരോ പാടിയതുകൊണ്ടാണോ ഡാലിയപൂക്കള്‍?
പ്രണയദിനത്തില്‍ റോസപൂക്കള്‍ക്കാ ഡിമാന്‍ഡ്.
നല്ല ചിത്രങ്ങള്‍!
നിരക്ഷരന്‍ തന്ന എല്ലാ മാര്‍ ക്കുകളും പൂര്‍ ണ്ണ heartote(i couldn't right hrdhayam in malayalam) സ്വീകരിക്കുന്നു..ബ്ളോഗിലെ മുഴുവന്‍ ചിത്രങളും കാണുവാന്‍ കാണിച്ച ക്ഷമയേയും അഭിപ്രായമറിയിക്കാനുള്ള മനസ്സിനും നന്ദി......
നല്ല ചിത്രങ്ങള്‍...
മനോഹരമായ പൂക്കള്‍......
ആഗ്നേയാ - ചെമ്പരത്തി ഞാന്‍ തന്നെ എടുത്തു :)
അതുല്ല്യേച്ചീ - അടുത്തകൊല്ലമാകുമ്പോളേക്കും ആരെയെങ്കിലും കണ്ടുപിടിക്കണം കേട്ടോ ? :)
ഷാരൂ - എല്ലാം കിട്ടീലല്ലോ !! താമര ആഗ്നേയ കൊണ്ടുപോയി. :)
ജോക്കര്‍ - വാടുന്നതിന് മുന്‍പ് അവള്‍ വരട്ടെ എന്നാശംസിക്കുന്നു. :)
ശ്രീ - ഹായ് , പൂയ് എന്നൊക്കെ പറഞ്ഞിരിക്കാതെ കൊണ്ടുപോയി ആര്‍ക്കെങ്കിലും കൊടുക്ക് :) ഇത്രേം നാള് ബാഗ്ലൂര് നിന്നിട്ട് അതിനൊരാളെ കിട്ടീലെന്നോ? മോശം മോശം. :) :)
കുറ്റ്‌യാടിക്കാരാ - കൊടുക്കാന്‍ ആളില്ലെങ്കില്‍ ആ പൂവ് അവിടെ വെച്ചിട്ട് പോയേ.... :)
അമ്മൂ - തല്‍ക്കാലം കൊടുക്കണ്ട. പക്ഷെ ആര്‍ക്കെങ്കിലും എന്നെങ്കിലും കൊടുക്കണം കേട്ടോ :)
പി.ടി.എസ്. - നറുമണമുള്ള പൂക്കള്‍ തീര്‍ന്നുപോയി. ഞാന്‍ ആദ്യമേ പറഞ്ഞിരുന്നില്ലേ ഇത് പ്രണയദിനപ്പൂക്കള്‍ കിട്ടാത്തവര്‍ക്ക് വേണ്ടിയാണെന്ന് :)
ഞാനിനിയും വരും താങ്കളുടെ ബ്ലോഗില്‍ കൂടുതല്‍ അസ്തമയങ്ങള്‍ കാണുവാന്‍. തലശ്ശേരിയില്‍ നിന്ന് മാത്രം ഇത്രയും അസ്തമയങ്ങള്‍ പകര്‍ത്തിയ താങ്കള്‍, മറ്റു ചില സ്ഥലങ്ങളും, രാജ്യങ്ങളും കാണാന്‍ സാധിച്ച എന്നെപ്പോലുള്ളവരുടെ കണ്ണ് തുറപ്പിച്ചിരിക്കുന്നു. ഞാനും ഒരു അസ്തമന-ബ്ലോഗ് തുറന്നാലോ എന്ന് ആലോചിക്കുകയാണ്. കടപ്പാട് പി.ടി.എസ്സിനോട് തന്നെ.
ഈ ചിത്രങ്ങളെലാം പൂക്കോട് ലെയ്‌ക്കിന്റെ കരയില്‍ നിന്നെടുത്തതാ. താമര മാത്രം ലെയ്‌ക്കില്‍ നിന്നും. കോഴിക്കോട് നിന്ന് കല്‍പ്പറ്റയ്ക്ക് പോകുമ്പോള്‍ താമരശ്ശേരി ചുരം കയറി കഴിഞ്ഞാന്‍ ഒരു 5 കിലോമീറ്ററിനകം ഇടത്തുവശത്തായി പൂക്കോട് തടാകം എന്ന സ്ഥലം ബോര്‍ഡ് കാണാം. തലശ്ശേരിയില്‍ നിന്ന് വളരെ അടുത്തല്ലേ. ഒറ്റ ദിവസം കൊണ്ട് പോയി വരാം.
എല്ലാവരും പോകണം കേട്ടോ....മനോഹരമായ ഒരു തടാകമാണത്.
ദില്‍ - മുഴുവനായെടുത്തോളൂ ദില്‍. പിന്നെ ആ ‘ദില്‍’ കൂടെ കൊടുത്തോളൂ പ്രിയതമയ്ക്ക് :)
സുബിരാജേ- മന്ദാരപ്പൂവെന്തിനാ ?
“അത് മന്ദാരപ്പൂവല്ലായിരുന്നു” എന്ന ശ്രീരാമന്റെ ഒരു ലേഖനം ഓര്‍മ്മിപ്പിച്ചതിന് നന്ദി :)
പ്രയാസീ - ഞാനിപ്പോള്‍ ഒന്ന് പുറത്തിറങ്ങി നോക്കി. നല്ല ചുവന്ന റോസ് കിട്ടുമോന്ന് അറിയാന്‍. സിറ്റി സെന്ററില്‍ ചെന്നപ്പോള്‍ ഒരു റോസിന് 5 പൌണ്ട്.(എന്നുവെച്ചാല്‍ 36 ദിര്‍ഹംസ്,375 രൂഭാ.) മിണ്ടാതെ വലിച്ച് നടന്നു. മുഴങ്ങോടിക്കാരി നല്ലപാതിയോട് പറഞ്ഞു.”ഞാന്‍ നിനക്കൊരു ചുവന്ന റോസ് വാങ്ങിത്തന്നതായി സങ്കല്‍പ്പിച്ചോളൂ” എന്ന്. അല്ലപിന്നെ.... :) :)
രാമചന്ദ്രന്‍ വെള്ളിനേഴി - ഒളിച്ചുവെച്ചതല്ല. അത് ഞാന്‍ ചെവിയില്‍ വെച്ചതാ :)
റീനീ - ഞാന്‍ പറഞ്ഞില്ലേ 5 പൌണ്ട് കൊടുത്തൊന്നും റോസാപ്പൂ വാങ്ങാനുള്ള കപ്പാക്കുറ്റിയൊന്നും ഞമ്മക്കില്ലേ........
തല്‍ക്കാലം ഡാലിയാ വെച്ച് അഡ്‌ജസ്റ്റ് ചെയ്യ് സുഹൃത്തേ... :) :)
ഹരിശ്രീ - ഒരെണ്ണം എടുത്തോ, പ്രേയസിക്ക് കൊടുക്കാന്‍ :)
ഇതൊന്നും വേണ്ടാന്നും പറഞ്ഞ് അവള്‍ പോയപ്പൊ, അതൊക്കെ എടുത്ത് ഇവിടെ പോസ്റ്റിയല്ലേ.
എടുത്തു സൂക്ഷിച്ചു വെക്കുന്നു നിരന്‍.. അവസാനത്തേത് പ്രത്യേകം.. എന്തൊരു നിറം..!! മനോഹരമായിരിക്കുന്നു..
എന്റെയും വാലിന്റെയും favourite മുല്ലപ്പൂ... അതിനാല്‍ ഇതൊന്നുമേ എനക്ക് വേണ്ടമാട്ടെ .
നല്ല പടംസ്...
എനിക്കൊരു ചെമ്പരത്തി പൂ മതി
ചെവിയുടെ പുറകില്‍ വെയ്ക്കാന്‍
ചെമ്പരത്തിയില്ലേ!? എന്നാല്‍ പിന്നെ ലാസ്റ്റ് പടംസ് എടുക്കുന്നു :) നല്ല ചിത്രങ്ങള് :)
കിടിലന്‍ പടങ്ങള്‍. ഡാലിയാ പൂക്കള്‍ കൊണ്ടൊരു പ്രേമകാവ്യം.
എത്ര മനോഹരം ഈ ചിത്രങ്ങള്�....
ഒരു ദിവസം വൈകിപ്പോയി...:)
നല്ല കിണുക്കന്‍ പടങ്ങള്‍ മാഷേ .
യ്യൊ ഞാന്‍ ഇത് കാണാന്‍ വൈകിയല്ലൊ മാഷെ
പൂക്കളെ സുഗന്ധമേ നിനക്ക് എന്നെയൊന്നു പ്രണയിക്കാമൊ..?
അല്ലാതെന്തു പറയാനാ മഷെ ഞാന്‍ ഇന്നലെ പൂവൊക്കെ അവള്‍ക്ക് പാര്‍സല്‍ ചെയ്തൂ ഹിഹീീ..
നല്ല പൂക്കള്‍. ആ പൂക്കളില്‍ ഒന്ന്, ഞാനും എടുക്കുന്നു, 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇരുപത്തിയേഴാം വയസ്സില്‍ നെഞ്ചിനുതാഴേയ്ക്ക് ചലനമറ്റുപോയ എന്റെ സുഹ്രുത്തിനു നല്‍കാന്‍. നന്ദി.
പ്രിയ ഉണ്ണീകൃഷ്ണന്‍ - മനസ്സിലായല്ലേ ? :)
ശ്രീലാല്‍ - നന്ദി.
ശ്രീവല്ലഭന്‍ - മുല്ലപ്പൂ കിട്ടുമോന്ന് നോക്കട്ടെ. കുറച്ചുപേര്‍ക്ക് ചെമ്പരത്തിപ്പൂവും വേണമെന്ന് പറയുന്നുണ്ട്.
കാപ്പിലാന്‍ - തരാം, തരാം. തിരക്കുകൂട്ടല്ലേ. ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. :)
മയൂര - തരാം. എല്ലാവര്‍ക്കും തരാം. :)
വാല്‍മീകി - നന്ദി.
ശിവകുമാര്‍ - നന്ദി.
മൂര്‍ത്തി - സാരമില്ല മൂര്‍ത്തീ, വാടിയിട്ടില്ല.
ഗോപന്‍ - നന്ദി.
സജീ - ഇത് വേറെ പാഴ്സല്‍ ചെയ്തുകൊട് മാഷേ.
സ്നേഹതീരം - “ ആ പൂക്കളില്‍ ഒന്ന്, ഞാനും എടുക്കുന്നു, 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇരുപത്തിയേഴാം വയസ്സില്‍ നെഞ്ചിനുതാഴേയ്ക്ക് ചലനമറ്റുപോയ എന്റെ സുഹ്രുത്തിനു നല്‍കാന്‍ “
പിടിച്ചുലച്ചുകളഞ്ഞല്ലോ ആ വാക്കുകള്‍ :( :(
അതിലൊരു പൂവ് ആ സുഹൃത്തിന് കൊടുക്കുമ്പോള്‍ 14 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവസ്ഥയിലേക്ക്, ഇപ്പോള്‍ എന്റെയും കൂടെ സുഹൃത്തായി മാറിയ ആ മനുഷ്യന്‍, തിരിച്ചുപോകാന്‍ ഇടയാകട്ടേ എന്ന് മനസ്സുരുകി ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
കലക്കന്‍!!!!!! ഇതെന്തേ ഞാന്‍ കണ്ടില്ല?!
orupaadu vaiki njan evidethan...
ethra manoharam... ellarum eduthu theennitundavum alle?
Post a Comment