Tuesday, 19 February 2008

ഇന്ന് കീചകവധമാ.



രിക്കങ്ങ് മുറുകട്ടെ....., ഇന്ന് കീചകവധമാ.


ചെറായി ബീച്ചില്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ നടത്തിപ്പോരുന്ന ടൂറിസം മേളയുടെ ഭാഗമായി, അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്ന കഥകളി കലാകാ‍ര‍ന്മാരുടെ മേയ്ക്കപ്പ് റൂമില്‍ നിന്നും ഒരു കാഴ്‌ച്ച.

17 comments:

സുല്‍ |Sul 19 February 2008 at 10:13  

നന്നായിരിക്കുന്നു.
-സുല്‍

ശ്രീ 19 February 2008 at 10:28  

അവരുടെ മേക്കപ്പ് റൂമില്‍ അനുവാദം ചോദിയ്ക്കാതെ വലിഞ്ഞു കേറി ഫോട്ടോ എടുത്തതിന് “നിരക്ഷര വധം” ആകാതിരുന്നത് ഭാഗ്യമായീട്ടോ.
;)

pts 19 February 2008 at 10:56  

നന്നായിരിക്കുന്നു.then next?

Sharu (Ansha Muneer) 19 February 2008 at 11:57  

ശ്രീ പറഞ്ഞതിനോടാ എനിക്കും യോജിപ്പ്...:)

ഡോക്ടര്‍ 19 February 2008 at 12:32  

നന്നായിറ്റുന്ദ്.....

ഉപാസന || Upasana 19 February 2008 at 13:09  

നമ്മടെ ഹരിയണ്ണന്‍ അവ്ടുണ്ടാകും
:)
ഉപാസന

കാപ്പിലാന്‍ 19 February 2008 at 14:05  

കീചക വധം നന്നായി .. അടുത്തത് ദുര്യോധനന്‍ , കണാരന്‍ ,ഉമ്മന്‍ , പിണം റോയ് അങ്ങനെ തുടരട്ടെ

Gopan | ഗോപന്‍ 19 February 2008 at 20:27  

പടവും പിന്നെ
ശ്രീയുടെ അഭിപ്രായവും കസറി.

ദിലീപ് വിശ്വനാഥ് 19 February 2008 at 21:21  

കൊള്ളാം പടം.

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan 20 February 2008 at 02:53  

ഇത് കീചക‌വധ‌മാവില്ല മ‌നോജ്. കീചക‌വധ‌ത്തില്‍ പച്ച‌വേഷമില്ല. പിറകില്‍ നില്‍ക്കുന്ന വേഷവും കൂടിക്കണ്ട‌പ്പോ‌ള്‍ (കാട്ടാള‌സ്ത്രീ) ഇത് "കിരാതം" ആവാനാണ് സാധ്യത. ഉടുത്തുകെട്ടുന്നത് അര്‍ജുന‌നും. :)
അപ്പോ ക‌ഥ‌ക‌ളി കാണാന്‍ നിന്നില്ലെന്ന‌ര്‍ത്ഥം. :(

സാക്ഷരന്‍ 20 February 2008 at 05:07  

കഥകളി പോലെ തന്നെ രസമുള്ളതാണ് ചമയവും. ചെറുപ്പത്തില് പൂങ്കാവില് കഥകളി കാണാന് പോകുമ്പോള് നേരത്തേപൊകും. വളരെ നേരം കളത്തട്ടിലിരുന്ന് ചമയം കാണും. അന്നൊക്കെ പഴയ ചാക്കായിരുന്നു ഉടുത്തു കെട്ടാന് ഉപയോഗിച്ചിരുന്നത്. ഇപ്പോ നല്ല ഞൊറി വെച്ച പാവാടയും നല്ല ഭംഗിയുള്ള കിരീടവും മറ്റുമായി. കളികാണാന് ഇപ്പോ കൂടുതല് ചന്തം ഉണ്ട്.

Haree 20 February 2008 at 06:23  

പടം കണ്ട് പറയാന്‍ വന്നത് ‘നിഷ്കളങ്കന്‍’ പറഞ്ഞിട്ടു പോയി... കാട്ടാളസ്ത്രീയായി വേഷമിടുന്നത് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി. അര്‍ജ്ജുനനായി കലാമണ്ഡലം ശ്രീകുമാര്‍ ആണെന്നു തോന്നുന്നു. :)
--

നിരക്ഷരൻ 20 February 2008 at 08:04  

സുല്‍, ശ്രീ‍, പീട്ടീ‍എസ്, ഷാരൂ, ഡോക്ടര്‍, ഉപാസന, കാപ്പിലാന്‍, ഗോപന്‍, വാല്‍മീകി, നിഷ്ക്കളങ്കന്‍, സാക്ഷരന്‍, ഹരീ ....
കളികാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ചിത്രത്തിന് ഒരു അടിക്കുറിപ്പ് എന്ന നിലയില്‍ മാത്രമാണ് ‘ഇന്ന് കീചകവധമാ ശരിക്കങ്ങ് മുറുകട്ടെ’ എന്ന് എഴുതിയത്. ശരിക്ക് മുറുകാതെ അരങ്ങില്‍ വെച്ച് പാവാട അഴിഞ്ഞ് വീണാല്‍ എല്ലാം കുളമാകുമല്ലോ. അത്രേ ഉദ്ദേശിച്ചുള്ളൂ. ‘കഥയറിയാതെ ആട്ടം കാണുകയായിരുന്നു’ ഈ നിരക്ഷരനെന്ന് മൂന്ന് ബൂലോക കളിയാശാന്മാരുടെ(നിഷ്ക്കളങ്കന്‍, സാക്ഷരന്‍, ഹരീ) കമന്റുകള്‍ കണ്ടപ്പോളാണ് മനസ്സിലായത്. ഉപാസന പറഞ്ഞ ഹരിയണ്ണന്‍, ഹരീ തന്നെയാണെന്ന് എനിക്കുറപ്പാണ്.
‘ശരിക്കങ്ങ് മുറുകട്ടെ, അരങ്ങില്‍ അഴിഞ്ഞ് വീണാല്‍ അലമ്പാകും’ എന്ന് മാറ്റി എഴുതിയാലോ എന്നാലോചിച്ചു. അപ്പോപ്പിന്നെ നിങ്ങളൊക്കെ എഴുതിയ കമന്റുകള്‍ക്ക് ഒരു വിലയുമില്ലാതാകില്ലേ ? അത് ശരിയല്ലല്ലോ ? അതുകൊണ്ട് ഒരു മാറ്റവും വരുത്തുന്നില്ല. പുറകെ വരുന്നവര്‍ കഥയെല്ലാം ശരിക്ക് മനസ്സിലാക്കിക്കോട്ടെ.

എന്തായാലും വളരെ വളരെ നന്ദി, തെറ്റുകള്‍ തിരുത്തിത്തന്നതിന്. കഥകളിയെപ്പറ്റിയുള്ള ഹരീയുടെ ബ്ലോഗ്, തുടക്കക്കാരനായ ഞാന്‍ ഇതുവരെ കണ്ടിരുന്നില്ല. ഇന്ന് എല്ലാം പോയി നോക്കുന്നുണ്ട്.
ഒരിക്കല്‍ക്കൂടെ കളികാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ഉപാസന || Upasana 20 February 2008 at 08:16  

റൈറ്റ്..!!!
:)
ഉപാസന

കുറ്റ്യാടിക്കാരന്‍|Suhair 20 February 2008 at 10:49  

:)

പ്രിയ ഉണ്ണികൃഷ്ണന്‍ 21 February 2008 at 19:51  

ഇനീം മുറുക്യാല്‍ ആ കുടവയര്‍ പൊട്ടും

ഹരിശ്രീ 24 February 2008 at 04:03  

Manoj Bhai,

Very nice.....

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP